ഇന്നത്തെ ദിവസം

കഴിഞ്ഞ ആഴ്ചയും ഒരു പത്രപ്രവർത്തകനോട് സംസാരിക്കുന്നതിന് മദ്ധ്യേ എങ്ങനെയാണ് ജ്യോതിശാസ്ത്രം പ്രവർത്തിക്കുന്നത് എന്ന ചോദ്യം പിന്നെയും നേരിടേണ്ടി വന്നു. എനിക്ക് അറിയാമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. നമുക്കറിയാവുന്ന ഏക കാര്യം അത് നല്ല ഫലങ്ങൾ തരുന്നു എന്നതും, മറ്റുള്ളവരുടെ സ്വഭാവം മറ്റു സംവിധാനങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ കൃത്യമായി പ്രവചിക്കുന്നു എന്നതും, ചില സമയങ്ങളിൽ പ്രശംസാര്‍ഹമായ ചില പ്രവചനങ്ങളും നടത്തും എന്നതുമാണ്‌. എനിക്ക് അതു തന്നെ ധാരാളം!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അസ്വസ്ഥമായൊരു അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. നടക്കുന്ന കാര്യങ്ങളിൽ ഒന്നും നിങ്ങൾക്ക് പങ്കില്ലെങ്കിലും, സഹപ്രവർത്തകർ ചിലപ്പോൾ അവരുടെ യാത്ര പദ്ധതികളിലേക്കോ അല്ലെങ്കിൽ സമയം കളയാനുള്ള പുതിയ എന്തെങ്കിലും കാര്യത്തിലേക്കോ നിങ്ങളെ ഉൾപ്പെടുത്താൻ ശ്രമിക്കാം. തീവ്രമായ ആഗ്രഹങ്ങളുള്ള മേടം രാശിക്കാർ അടുത്ത രണ്ട് ആഴ്ചകൾ അങ്ങേയറ്റം ഉപയോഗപ്പെടുത്തുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ നാളിനുതകുന്ന വിധത്തിലുള്ള യോജിപ്പുള്ള ഗ്രഹനിലകൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഉപകാരപ്രദമായ പ്രഭാവം നിങ്ങളുടെ ഊർജ്ജത്തെ വർധിപ്പിക്കും. നിങ്ങളുടെ എല്ലാ കാര്യങ്ങളോടും ഒരു ശുഭാപ്തിവിശ്വാസമുള്ള രീതി സ്വീകരിച്ചു ഇപ്പോൾ നിലനിൽക്കുന്ന സൂര്യ-ചന്ദ്ര കോണുകളുടെ ഏറ്റവും നല്ല പ്രയോജനം നേടിയെടുക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അനുകൂലവും ഫലപ്രദവുമായ ഒരു കാലഘട്ടത്തെ പ്രതീക്ഷിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ദിവസത്തിന്റെ അവസാനമായി നടക്കാൻ പോകുന്ന ചെറിയൊരു പ്രതിസന്ധിയെ കുറിച്ച് ജാഗ്രത പാലിക്കുക. ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തോ സഹപ്രവർത്തകനോ ആകാം അതിനു പ്രചോദനം നൽകിയത്, കൂടാതെ സൂര്യനും ചന്ദ്രനും തമ്മിൽ ഉണ്ടാകാൻ പോകുന്ന ഏറ്റുമുട്ടലിന്റെ സൂചനയുമാകാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെ ഇന്നും നാളെയും ഏറ്റവുമധികം സഹായിക്കാൻ പോകുന്ന വ്യക്തികൾ ഒരുപക്ഷേ നിങ്ങൾക്ക് അധികം അറിയാത്തവരോ ഈ അടുത്തായി പരിചയപ്പെട്ടവരോ ആകാം. ബന്ധങ്ങളോടുള്ള നിങ്ങളുടെ ഗൗരവമായ പെരുമാറ്റം പലർക്കും ആകർഷകമായി തോന്നാം, പക്ഷേ നിങ്ങളെ നന്നായി അറിയാമെന്ന് ഉറപ്പുള്ള സുഹൃത്തുക്കൾ ചിലപ്പോള്‍ അതിലും തെറ്റ് കണ്ടെത്തിയേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളിപ്പോൾ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയുന്നുണ്ടാകാം, എന്നാൽ ചില ശ്രദ്ധയോടുള്ള നീക്കങ്ങൾ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ അഭിവൃദ്ധിക്ക് കാരണമാകാം. അതിനാൽ എന്താണോ ചെയേണ്ടത് അതെല്ലാം ചെയ്യുക. എന്നാലും ഓർക്കേണ്ട ഒരു കാര്യമെന്തെന്നാൽ സഹപ്രവർത്തകരുടെ ബഹുമാനം നിലനിർത്താൻ ആവശ്യകരമായ ഒരു കാര്യം ആത്മാർഥത എന്ന യോഗ്യതയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാവിയെക്കുറിച്ചോർത്തോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആഗ്രഹങ്ങളെ കുറിച്ചോർത്തോ നിങ്ങൾ വ്യാകുലതയുടെ പിടിയിൽ അകപ്പെടാം, എന്നാൽ ചെറിയ പ്രശ്‌നങ്ങൾ വളരെ വേഗം തന്നെ കഴിഞ്ഞു പോകും. ഭാഗ്യവശാൽ അവസാന ആശ്രയമെന്നവണ്ണം നിങ്ങളെ വിജയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഒന്നിനും സാധിക്കില്ലായെന്നു നിങ്ങൾക്ക് മനസ്സിലാകും. ഈ നിമിഷമാണ് ആനന്ദത്തിന്റെയും സ്വയം സന്തോഷിക്കേണ്ടെത്തതുമായ അവസരം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരുപാട് കാര്യങ്ങൾ നിങ്ങളറിയാതെ നടക്കുന്നുണ്ട്, എല്ലാം നിങ്ങൾക്ക് ഇഷ്ടപെടണമെന്നുമില്ല. ആശയകുഴപ്പം സൃഷ്ടിക്കുന്ന ഒരു സന്ദർഭ൦ പരിഹരിക്കാൻ, വസ്തുതകളിലേക്ക് ബാക്കിയുള്ളവരുടെ ശ്രദ്ധ തിരിച്ചു കൊണ്ടു നിങ്ങൾ ശ്രമിക്കും. അവർ അത് കേൾക്കുമെന്നുള്ളതിനു ഒരുറപ്പുമില്ല, കുറഞ്ഞത് അടുത്ത ആഴ്ച വരേയ്ക്കെങ്കിലും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇതൊരു സൃഷ്ടിപരമായ നിമിഷമാണ്. സൗര-ചാന്ദ്ര നിരകൾ സമ്മർദത്തിന്റെ അളവ് കൂട്ടും. അതിനാൽ പങ്കാളിയുടെ ഭാഗം കേൾക്കാൻ ഒരു ശ്രമം എങ്കിലും നടത്തുക അല്ലെങ്കിൽ ആവശ്യമില്ലാതെ നിങ്ങളെ സ്നേഹിക്കുന്നവരുടെ വികാരങ്ങളെ നിങ്ങൾ വ്രണപ്പെടുത്തും. നിങ്ങൾ ബാക്കിയുള്ളവരുടെ താല്പര്യങ്ങൾ പരിഗണിച്ചാൽ, നിങ്ങളുടെ താല്പര്യങ്ങളെ അവർ കൂടുതൽ പരിഗണിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വാരാന്ത്യം എത്തുന്നതിനാൽ, നിങ്ങൾ ഒന്ന് വേഗത കുറയ്ക്കാമെന്ന് വിചാരിക്കും. എന്നിരുന്നാലും, നിങ്ങൾക്കായി ഒന്നും നിങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ചെയ്യാനില്ലെങ്കിൽ മിക്കവാറും നിങ്ങളുടെ സുഹൃത്തുക്കളുടെ തിരക്കേറിയ പദ്ധതികളുടെ ഭാഗമായി നിങ്ങൾ മാറും. നിങ്ങൾ അപ്രതീക്ഷിതമായ ഭാഗ്യത്തിനും പാത്രമാകാം, അത് ലഭിക്കേണ്ട സമയവുമായിരിക്കുന്നു എന്ന് നിങ്ങൾക്കുമറിയാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് തടസങ്ങൾ ഒന്നും ഉണ്ടാകില്ലായെന്നു വിചാരിക്കുന്നത് മണ്ടത്തരമാണ്, എന്നാലും നിങ്ങളുടെ സർഗാത്മക കഴിവുകളിൽ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സംതൃപ്‌തി ലഭിക്കും. നിങ്ങളുടെ വിധി എന്താണെന്നുള്ള തിരിച്ചറിവ് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും, നിങ്ങളെ ഒരു നല്ല നിലയിൽ എത്തിക്കുകയും ചെയ്യും. നിങ്ങളുടെ വർഷത്തിലെ സവിശേഷമായ സമയങ്ങളിൽ ഒന്നാണ് ഇതെന്ന് പറയാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ചില പെട്ടെന്നുള്ള അനുമാനങ്ങളിലേക്ക് വഴുതി വീഴാൻ പ്രേരിപ്പിക്കപ്പെടാം, പക്ഷേ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതെ കളയാൻ എളുപ്പമാണ് എന്നുള്ളത് എപ്പോഴും മനസിലോർക്കുക. മാതൃകാപരമായ വാഗ്ദാനങ്ങളെ സംശയത്തോടെ നോക്കുകയും, വിശദാംശങ്ങളെ വ്യക്തമായി വായിച്ചു മനസിലാക്കാനും ശ്രദ്ധിക്കുക. ജീവിത൦ നൽകുന്ന യോഗാത്മകദര്‍ശനങ്ങളിലേക്കും ശ്രദ്ധ നൽകുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ആത്മവിശ്വാസക്കുറവ് കാരണം നിങ്ങളുടെ സർഗാത്മക ആശയങ്ങളുടെ പൂർണമായ ഉപയോഗം നിങ്ങൾക്ക് പലപ്പോഴും സാധ്യമാകാറില്ല. എന്നാൽ ഇന്നത്തെ ഗ്രഹങ്ങളുടെ ഉജ്ജ്വലമായ ചിത്രത്തിന് മുന്നിൽ നിങ്ങളുടെ കഴിവുകൾ മറച്ചു വെച്ചാൽ അത് നിങ്ങൾ നിങ്ങളോടു ചെയുന്ന വലിയൊരു തെറ്റായിരിക്കും. ഒരു പുതിയ സംഘത്തിന്റെയോ സാമൂഹിക സംരംഭത്തിന്റെയോ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook