ജ്യോതിശാസ്ത്രം സംഖ്യാജ്യോതിഷവുമായി ബന്ധപ്പെട്ടതാണെന്നു നിങ്ങൾക്കറിയാമെന്നു ഞാൻ വിശ്വസിക്കുന്നു, അതിനാൽ നമുക്കിന്നു ഏഴ് എന്ന അക്കത്തിലേക്ക് നോക്കാം. പുരാതന കാലഘട്ടത്തിൽ മനുഷ്യവര്‍ഗത്തിനു അറിവ് പകർന്നു തന്നത് ഏഴ് ബുദ്ധിമാന്മാരാണ്, നമുക്ക് ഏഴ് ഗ്രഹങ്ങളുണ്ടായിരുന്നു, ഏഴു പര്‍വ്വതങ്ങളാൽ നമ്മൾ ചുറ്റപ്പെട്ടിരുന്നു. ഒരാഴ്ചയിൽ ഏഴു ദിവസം എന്നതിലേക്ക് എത്തുന്നതിനൊക്കെ മുൻപെയായിരുന്നു അത്. മിക്ക ആളുകളും പറയുന്നത് ഏഴ് ഒരു നല്ല ശുഭപ്രതീക്ഷ നൽകുന്ന അക്കമാണ് എന്നാണ്. ഞാൻ വിയോജിക്കുന്നില്ല!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗൃഹസംബന്ധമായ ചെറിയ കാര്യങ്ങളിൽ പോലും നിങ്ങൾ അമിതമായി മുഴുകി ഇരിക്കുന്നുണ്ടെങ്കിൽ അത് മറ്റു കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളായ നിങ്ങളുടെ ഔദ്യോഗിക ജീവിതം അല്ലെങ്കിൽ സാമ്പത്തികം എന്നിവയിൽ ആവശ്യമായ ശ്രദ്ധ നല്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും നിങ്ങലൊരു സന്തുലിതാവസ്ഥയിൽ കൊണ്ടുപോകണമെന്നുള്ളത് പ്രധാനമാണ്. എന്നുവെച്ചാൽ നിങ്ങളുടെ പങ്കാളികൾ നിങ്ങളെ പോലെ തന്നെ സന്തോഷിക്കുന്നുണ്ടെന്ന് നിങ്ങൾ തീർച്ചയായും ഉറപ്പ് വരുത്തണം.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

നിങ്ങളുടെ കടുപ്പമുള്ള വികാരങ്ങൾക്ക് അറിയപ്പെടുന്ന ഒരാളാണ് നിങ്ങൾ, പക്ഷേ ഇപ്പോൾ നിങ്ങള്‍ ഏതുതരത്തിലുള്ള ഒരു നിർബന്ധിത അഭിമുഖീകരണം നടത്തിയാലും നിങ്ങൾക്കത് തിരിച്ചടിയായി വരാം. നിങ്ങൾക്ക് എത്രതന്നെ ഇഷ്ടമില്ലെങ്കിലും ഇപ്പോൾ ബാക്കിയുള്ളവർക്കൊപ്പം ചേർന്ന് കളിക്കുക എന്നതാണ് ഏറ്റവും വിവേകപൂർണമായ പ്രവൃത്തി.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ദിവസേനയുള്ള നിങ്ങളുടെ സാഹചര്യത്തിനും ഭാവത്തിനും വരുന്ന മാറ്റം എന്തുതന്നെ ആയിക്കോട്ടെ, നിങ്ങളുടെ ഗ്രഹങ്ങളുടെ പ്രധാനപ്പെട്ട ഉത്‌കണ്‌ഠ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചാണ്. പരുങ്ങലുളവാക്കുന്ന സാമ്പത്തിക അസ്ഥിരതിയിൽ നിന്നും ശരിക്കും ഒരു രക്ഷനേടാൻ സാധിക്കില്ല. എന്നിരുന്നാൽ പോലും നിങ്ങളുടെ പ്രണയ ജീവിതം ഒരു കാവ്യാത്മകകമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതത്തിൽ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നുണ്ടാകും, എന്നാലും നിങ്ങളുടെ ഭാരം കുറയ്ക്കാൻ ഒരുപാട് വഴികളുമുണ്ട്. നിങ്ങൾക്ക് ചുറ്റും സൗന്ദര്യം നിലനിർത്താനും, സന്തോഷമുളവാക്കുന്ന പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുക.നിങ്ങളത് തീർച്ചയായും അർഹിക്കുന്നു. ഒരു ചെറിയ പ്രശ്നം എന്തെന്നാൽ ഇത്തവണ അധികമായി ചില ചിലവുകൾ ഉണ്ടാകാം.

ചിങ്ങം (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ളവർ വിശ്വസിക്കുന്നത് നിങ്ങളെപ്പോഴും സംസത്യസന്ധരും, നേർവഴിക്ക് നടക്കുന്നവരുമാണ് എന്നാണ്, എന്നാൽ നിങ്ങളിപ്പോൾ ഒരു വിശേഷപ്പെട്ട രഹസ്യ മട്ടിലാണ്. നിങ്ങളുടെ ശ്രേഷ്‌ഠമായ സദുദ്ദേശ്യങ്ങൾ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കുന്നില്ലായെന്നു ഉറപ്പ് വരുത്തുക. നിങ്ങൾക്ക് സ്വാഭാവികമായുമുള്ള ഉത്സാഹം കുറച്ചു കുറയ്ക്കുന്നത് നല്ലതായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

നിങ്ങളുടെ സമയത്തിന്റ ആവശ്യത്തിന്മേലുള്ള അവകാശപ്പെടൽ മാറിയ നിലയ്ക്ക്, നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തിയോട് കൂടെ മുന്നോട്ട് പോകുക. അത് നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ ഇഷ്ടങ്ങളെ ഒരു മടിയും കൂടാതെ പിന്തുടരുക. കുടുംബപരമായ ആഗ്രഹങ്ങൾ ആദ്യ സ്ഥാനം നേടുകയും, ഒരു ബന്ധം നിങ്ങൾ മറ്റൊരു ജീവിതരീതിയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ഔദ്യോഗികവും, സാമൂഹികവുമായ താൽപര്യങ്ങൾക്ക് നിങ്ങൾ പ്രാധാന്യം നൽകുക. നിങ്ങളുടെ തൊഴിലിടത്തിലെ അവസ്ഥ അല്പം സങ്കീർണമായി കുറച്ചു ദിവസത്തേക്ക് തുടരുന്നത് ഒഴിവാക്കാൻ സാധിക്കില്ലായെങ്കിലും, ഇത് നിങ്ങൾക്ക് അടുത്തായി ലഭിച്ച ഒരുപാട് ഓപ്ഷനുകളുടെ ഭാഗമായിട്ടാണ് എന്ന് കരുതുക. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ ശക്തമായി നിലനിൽക്കുന്നു, അടുത്തൊരു മാസത്തേക്ക് അവ അങ്ങനെ തന്നെ നിലനിൽക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജ്യോതിശാസ്ത്രപരമായി ജാഗ്രത പുലർത്തേണ്ട ദിവസമാണ് ഇന്ന്, എന്നാൽ ഈ ആഴ്ച ജീവസുറ്റതായിരിക്കും, അതിനാൽ നിങ്ങൾ തിരക്കിലുമായിരിക്കും. നിങ്ങൾ ഇപ്പോൾ എത്രത്തോളം കൂടുതൽ പ്രവർത്തികൾ ഏറ്റെടുക്കുന്നുവോ അത്രത്തോളം ദീർഘ കാല അടിസ്ഥാനത്തിൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നത് എളുപ്പമാകും. പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളികൾ സഹായിക്കുന്നത് നിങ്ങൾക്ക് സമാധാനം നൽകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അവസാന ആശ്രയമെന്ന നിലയ്ക്ക് നിങ്ങളുടെ ഭാവിക്ക് എന്താണ് നല്ലതെന്ന് അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ്. നിലവിലെ സംഭവങ്ങളുടെ പ്രതീക്ഷിക്കാത്ത ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും ശരിക്കും നിങ്ങൾക്ക് എന്താണ് വേണ്ടതെന്നുള്ള ചിന്തയെ ആഴത്തിൽ സ്വാധീനിക്കും, അത് നല്ലതിനുമാണ്. താത്പര്യമുളവാക്കുന്ന ഒരു കാര്യമെന്തെന്നാൽ, അടുത്ത കുറച്ചു ദിവസങ്ങൾ നിങ്ങള്‍ക്ക് സാമ്പത്തികപരമായി അവസരങ്ങൾ കൊണ്ടെത്തിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചിഹ്നവുമായി ഇപ്പോൾ ഒത്തുനിൽക്കുന്ന ഗ്രഹങ്ങളുടെ നിര സങ്കീർണമാണ്, ഒരുപക്ഷേ നിങ്ങളുടെ തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും കാര്യങ്ങളും കൂടുന്നതുകൊണ്ടാകാം. ഇതിനെ കൈകാര്യം ചെയ്യാൻ പറ്റിയ രീതി എന്തെന്നാൽ, നിങ്ങളുടെ പങ്കാളിയുടെ താല്പര്യത്തെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങളുടെ സഹജവാസനയെ ജാഗ്രതയോടെ പിന്തുടരുകയും എന്നതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഉത്സാഹം പ്രശംസനാർഹമാണ്, എന്നാൽ നിങ്ങളുടെ ഉർജ്ജത്തിന് താങ്ങാവുന്നതിനേക്കാൾ സുഹൃത്തുക്കളെ നിങ്ങൾ വിചാരിക്കുന്നതിന് മുൻപേ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടാകാം. ശ്രദ്ധയോടെ തിരഞ്ഞെടുക്കുക, നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളവ മാത്രം ഏറ്റെടുക്കുക. എല്ലാത്തിനുമുപരി, എങ്ങനെ, എപ്പോൾ “പറ്റില്ല” എന്ന് പറയാൻ പഠിക്കുക

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് ഇപ്പോൾ പരിഗണിക്കാൻ സാധിക്കുന്ന ഓപ്ഷനുകളിൽ ഒന്ന് എന്താണെന്നുവെച്ചാൽ കൂടുതൽ കര്‍മ്മോദ്യുക്തനായി നിലനിൽക്കാൻ എന്ത് ചെയ്യാമെന്നുള്ളതാണ്, ഒരുപക്ഷേ കായികാഭ്യാസത്തില്‍ കൂടുതൽ ലയിക്കാൻ ശ്രമിക്കുക. മീനരാശിക്കാർക്ക് പോതുവേ മടിയന്മാർ എന്നൊരു കീർത്തിയുണ്ട്, എന്നുവെച്ചു, നിങ്ങള്‍ ആ സ്വഭാവത്തിൽ നിന്ന് മാറി നിങ്ങളുടെ പങ്കാളികളെ തെറ്റായി തെളിയിക്കുന്നതിൽ ഒരു തെറ്റുമില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook