പ്രണയത്തിന്റെ ഗ്രഹമായ ശുക്രൻ, ഉന്മേഷമുള്ളതും ഉദാരത നിറഞ്ഞതുമായ അവസ്ഥയിലാണ്. എനിക്ക് തോന്നുന്നത് നമ്മൾ എല്ലാം തന്നെ നമ്മുടെ ഹൃദയം പുതിയ സുഹൃത്തുക്കൾക്കായി കുടുതൽ വിശാലമാക്കി, നമ്മുടെ സാമൂഹിക വലയം കൂടുതൽ വികസിപ്പിച്ചു, പുതിയ വികാരങ്ങൾക്ക് വഴി തെളിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ്. അപരിചിതരെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ സമയമായിരിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഏറ്റവും മികച്ച പ്രയത്‌നത്തിനും, ശ്രദ്ധയോടെ ഉണ്ടാക്കിയ പദ്ധതികൾക്ക് പുറമെയും നിങ്ങളുടെ ഗാർഹിക അന്തരീക്ഷം അതിന്റേതായ വഴിക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ട്. നിങ്ങൾ ശ്രദ്ധവ്യതിചലിപ്പിക്കേണ്ട കാര്യമില്ല, ദീർഘ കാല അടിസ്ഥാനത്തിൽ നോക്കിയാൽ നിങ്ങൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. സാമൂഹികമോ സംഘടിതമോ ആയ വ്യവസായ സംരംഭങ്ങൾ ഉപകാരമപ്രദമാകാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ അഗാധമായ വൈകാരിക പ്രകൃതത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കില്ല. ആരോഗ്യകരമായ ജീവിതത്തിന് യുക്തിയേയും പ്രജ്ഞയേക്കാളും വിശ്വസിക്കാൻ സാധിക്കുന്നത് നിങ്ങളുടെ സഹജവാസനെയെയാണെന്ന് നിങ്ങളിന്നു തിരിച്ചറിയും. നേരെയുള്ളതും ക്ലിപ്‌തപ്പെടുന്നതുമായ അവസ്ഥയിൽ മുന്നോട്ട് പോകുന്നതാകും നിങ്ങൾക്ക് നല്ലതെന്ന് എനിക്ക് തോന്നുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സ്വകാര്യമായ പ്രശ്നങ്ങൾക്ക് ഇന്നുതന്നെ തീർപ്പുണ്ടാക്കുക. ക്ഷോഭിപ്പിക്കുന്ന ചെറിയ പ്രശ്നങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്നും നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കരുത്. നിങ്ങളെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങളാകും നിങ്ങളിന്നു കുടുതലും കൈകാര്യം ചെയ്യുക, അതിനാൽ ബാക്കിയുള്ളവരെ ആവശ്യമില്ലാതെ അതിനകത്ത് തലയിടാൻ അനുവദിക്കണ്ട.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വളരെ വിശിഷ്ടമായ വ്യക്തിപരമായ ഒരു പദ്ധതി സഫലമാകാൻ പോകുന്നു, അതിനായുള്ള തയ്യാറെടുപ്പ് നിങ്ങൾ തന്നെ നടത്തുക. ഭാവിയിൽ നിങ്ങൾ പശ്ചാത്തപിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു കാര്യവും നിങ്ങളെക്കൊണ്ട് മറ്റുള്ളവർ ചെയ്യിപ്പിക്കാന്‍ ശ്രമിച്ചാലും നിങ്ങൾ ചെയ്യരുത്. മറ്റൊരു കാര്യം എന്തെന്നാൽ, പൊരുളില്ലാത്തതും, അനാവശ്യവുമായ കാലതാമസങ്ങൾ നിങ്ങൾ അംഗീകരിക്കേണ്ട കാര്യമില്ലായെന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

നിങ്ങളുടെ സ്വതന്ത്രതയെ നിങ്ങളൊരു അഹങ്കാരമായി കാണുന്നുണ്ടെങ്കിലും നിങ്ങൾക്കൊരു പൊതു കീര്‍ത്തി ഉണ്ടെന്നുള്ളത് നിങ്ങൾ മറക്കരുത്. നിങ്ങളുടെ വിശകലനത്തിൽ നിങ്ങളുടെ ഏറ്റവും അമൂല്യമായ ചില ആഗ്രഹങ്ങൾ ബാക്കിയുള്ളവരുടെ കൂടെ സഹായത്തോടെയേ നേടാനാകൂ എന്നത് നിങ്ങളോർക്കുക. അതുമാത്രമല്ല, നിങ്ങൾ നിങ്ങളുടെ പ്രവൃത്തിയിലും വാക്കിലും പിന്തുണ പ്രതീക്ഷിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പിൽക്കാലത്തു ഭാരമേറിയതെന്ന് തോന്നിപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിങ്ങൾ ഈ സന്ദർഭത്തിൽ ഏറ്റെടുക്കുമെങ്കിലും, പൊതുവായി ഇത് സാമൂഹികപരമായ ഇടപെടലുകൾക്ക് പറ്റിയ കാലഘട്ടമാണ്. സാധാരണയെക്കാളും കൂടുതൽ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക. ഈ വർഷം ഏതെങ്കിലും സമയം നിങ്ങൾ നിങ്ങളെ ശുശ്രുഷിക്കണം എന്നുണ്ടങ്കിൽ അതീ സമയമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ തൊഴിലിടത്തിലെ ചില ഗൂഢമായ വ്യവഹാരങ്ങൾക്ക് നിങ്ങൾ ഇരയായിരിക്കാം. എന്തുതന്നെയായാലും നിങ്ങളുടെ ചുറ്റിനുമുള്ള ആരുടെയോ മാർഗങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കുന്നു. നിങ്ങൾ കുറച്ചുകൂടെ മറയില്ലാതെ പ്രവൃത്തിച്ചാൽ ഇത്തരം പേടികളെ പെട്ടെന്നുതന്നെ ഇല്ലാതാക്കാം. ഇങ്ങനെയെല്ലാമായിരുന്നാൽ കൂടെ സത്യസന്ധത സത്യസന്ധതയെ വളർത്തുമെന്നാണല്ലോ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പ്രധാനപ്പെട്ട കാര്യങ്ങൾ രൂപപ്പെട്ടു വരികയാണെങ്കിൽ സമയം ഒട്ടും കളയരുത്. എന്തുതന്നെ കഷ്ടതകൾ സഹിച്ചും നിങ്ങളുടെ പദ്ധതി എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒന്നാണെന്ന്, നിങ്ങളെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നവരോട് പറഞ്ഞു സമർത്ഥിക്കുക. അതിനോടൊപ്പം തന്നെ നിങ്ങൾ പുതിയ തൊഴിൽ തിരയുന്നുണ്ടെങ്കിൽ, ഒരു സാമൂഹിക ബന്ധം സഹായകരമാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലേക്ക് നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ മുഴുവൻ സമയവും വ്യവസായപരമായ കാര്യങ്ങളിലാണ് ശ്രദ്ധ നല്കുന്നതെങ്കിലും, ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ വിട്ടുപോയിട്ടുണ്ട്. ഒരുപക്ഷേ, വലിയ കാര്യങ്ങളിൽ നിന്നും മാറി, ലളിതമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ദിവസവുമാകാം ഇന്ന്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് എല്ലാ കാര്യങ്ങളും ലളിതമായിതന്നെ നടന്നുപോകേണ്ടതുണ്ട്, നിങ്ങൾ സ്വാഭാവികമായി അവഗണിക്കുന്ന വിഷയങ്ങൾ ആകും ഇന്ന് നിങ്ങൾ നേരിടുക എന്നതാണ് ഇന്നത്തെ നിങ്ങളുടെ കര്‍ത്തവ്യം. നിങ്ങളുടെ കുടുംബങ്ങളിൽ നിന്നും, മറ്റു സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് ഇതിനായി പിന്തുണ ലഭിക്കും. ഫലത്തിനെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഈ വാരാന്ത്യം കഴിയുന്നതുവരെ കാത്തിരിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സംശയാസ്പദമായൊരു അന്തരീക്ഷം ഇപ്പോഴും നിങ്ങളുടെ തൊഴിലിടത്തിൽ നിൽക്കുന്നത് കാരണം, നിങ്ങളെല്ലാം തന്നെ അപവാദപ്രചാരണത്തിലും കിംവദന്തികൾ പരത്തുന്നതിലും മുഴുകും. നിങ്ങളുടെ പങ്കാളികളോട് അവർക്കെന്താണ് തോന്നുന്നതെന്ന് ചോദിച്ചുകൊണ്ടു എല്ലാ കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നതാണ് നല്ലതെന്നുള്ളത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്കറിയാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളെ തേടി വരുന്ന ഒരുപാടു അവസരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കൊരു ദൂരയാത്രയ്ക്കുള്ള സാധ്യത കാണുന്നു. മാതൃകാപരമായി, ഒരു ദീർഘവും, ഹൃദ്യവുമായ യാത്രയാണ് അടുത്ത ഭാവിയിൽ കാണാൻ കഴിയുന്നതെങ്കിലും, ഈ യാത്ര എത്രത്തോളം ആത്മാവിന്റെയാണോ അത്രത്തോളം തന്നെ ശരീരത്തിന്റെയുമാണ്. പക്ഷേ നിങ്ങളെപ്പോഴും ലോലമായ മനസ്സുള്ള വ്യക്തിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ