ആശയവിനിമയ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാവ്യാത്മകമായ ചന്ദ്രന്റെ സാന്നിധ്യം നല്ല ലക്ഷണമാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന്നു തന്നെ പറയുക. എത്രയും നേരത്തെ ചെയ്യാൻ പറ്റുമോ അത്രയും നേരത്തെ ചെയുക. കാരണം ഉച്ച കഴിഞ്ഞ് വൈകുന്നേരത്തിലേക്ക് പോകും തോറും, അത്യാവേശം കാരണം നിങ്ങളുടെ സാമാന്യബോധം പ്രവർത്തിച്ചില്ല എന്ന് വരും.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഇപ്പോഴത്തെ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ഗാര്‍ഹികമായ അഭിമുഖീകരണങ്ങളാണ്. നിങ്ങൾ ഇത്രയും നാൾ അടക്കി വെച്ചിരുന്ന നിരാശപ്പെടുത്തുന്ന ചിന്തകളെല്ലാം പുറത്തേക്ക് പറയാൻ സാധിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ചു അവ പറയുക, അങ്ങനെ ചുറ്റിനുമുള്ളർക്ക് നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാകും, പക്ഷേ കഴിവതും സൗമ്യമായി തന്നെ പറയാനും ശ്രമിക്കുക. വസ്തുത എന്താണെന്നു വെച്ചാൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പം ഒത്തുചേർന്നു പോകുന്നതാണ് ഉത്തമം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ബുധൻ നിങ്ങളുടെ ചാർട്ടിൽ ഇത്രയും ശക്തമായ സ്ഥാനം കൈക്കൊള്ളുന്നതിനാൽ നിങ്ങളുടെ ഔദ്യോഗികജീവിതത്തെ കുറിച്ചുള്ള തീരുമാനത്തെ നിങ്ങൾ നേരിടുക തന്നെ വേണം. എന്നാൽ, നിങ്ങൾ പ്രധാനപ്പെട്ട നിർദേശങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെ അഭിപ്രായത്തെ നിങ്ങൾ ഗൗരവമായി കണക്കാക്കുന്നു എന്ന് കണ്ടാൽ അവരുടെ അവസാനിക്കാത്ത പിന്തുണ നിങ്ങൾക്ക് ലഭിക്കും!

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ജാഗ്രതയുള്ള സഹജവാസനയിലൂടെ വ്യവസായ പദ്ധതികൾ ഉപകരിക്കും. നിങ്ങളുടെ ഏറ്റവും സർഗാത്മകമായ പദ്ധതികൾ ഏറ്റവും നല്ല നീക്കങ്ങൾ നടത്തേണ്ട സമയത്ത് ഉപയോഗപ്പെടുത്താനായി മാറ്റിവെക്കുക. അതു വരേയ്ക്കും സംസാരിച്ചു കൊണ്ടേ ഇരിക്കുക, മറ്റുള്ളവർ ഇപ്പോൾ നിങ്ങളുടെ ആശയങ്ങളോട് മികവുറ്റ രീതിയിൽ പ്രതികരിക്കുന്നത് നിങ്ങൾക്ക് കാണാം.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

അയാഥാര്‍ത്ഥ്യമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കാത്തതിനാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ വില കുറച്ചു കാണാനുള്ള സാധ്യതകളുണ്ട്. സാധിക്കാത്ത കാര്യത്തിന് വേണ്ടി ശ്രമിക്കേണ്ടതില്ല – നിങ്ങളുടെ വിശ്വാസത്തെ നിരാശപ്പെടുത്താൻ സാധ്യതയുള്ളവരിൽ വിശ്വാസം അർപ്പിക്കരുത്. വലിയ പ്രതീക്ഷകളെ യാഥാർഥ്യമായ അഭിലാഷം കൊണ്ട് ഉറപ്പിക്കേണ്ട ദിവസമാണിന്ന്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ശുശ്രൂഷാപാടവവും കരുതലും കൊണ്ട് ഉപകാരം ലഭിക്കാൻ പോകുന്ന ഒരു വലിയ ലോകം നിങ്ങളെ കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ നിങ്ങളുടെ ഗ്രഹനില ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്തെന്നാൽ നിങ്ങളെക്കാളും കഷ്ടപ്പെടുന്നൊരാളെ സഹായിക്കുക എന്നതാണ്. ആ പ്രക്രിയയിലൂടെ നിങ്ങൾ നിങ്ങളുടെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കൂടുതൽ അറിയാൻ സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

സ്വാഭാവികമായും ജിജ്ഞാസായുള്ളൊരു വ്യക്തിയാണ് നിങ്ങൾ, അതു കൊണ്ടു തന്നെ വിചിത്രവും നിഗൂഢവുമായ വിഷയങ്ങങ്ങളെ കുറിച്ച് പഠിക്കാൻ നിങ്ങളെ നിങ്ങളുടെ രീതിക്ക് വിടുന്നതാണ് ഇഷ്ടം. ആപേക്ഷികമായി പുതിയൊരു താല്പര്യത്തെ പിന്തുടരുക എന്നതായിരിക്കും അടുത്ത കുറച്ചു മാസങ്ങളിൽ നിങ്ങളുടെ ലക്ഷ്യം. ആദ്യമായി രഹസ്യമായ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് നിങ്ങൾ പഠിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ പക്കൽ വന്നു ചേരുന്ന പണത്തിന്റെ അളവ് നിങ്ങൾ ശ്രദ്ധിക്കാൻ വൈകുമെങ്കിലും, ഗ്രഹങ്ങളുടെ ചലനപ്രകാരം സാമ്പത്തികമായി നല്ല സമയമാണ്. ഭൂതകാലത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ചെയ്ത കാര്യങ്ങളൊക്കെ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കാം. ആഗോള പ്രവണതകൾ കാരണം ഉപകാരം ലഭിക്കാൻ സാധ്യതയുള്ള വ്യക്തി നിങ്ങളാണ്, എന്നാൽ അത് പ്രകടമാക്കാൻ ഇനിയും ആറു മാസത്തോളം വേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആജീവനാന്തം കൊണ്ടു നടന്നൊരു ആഗ്രഹം സഫലീകരിക്കാനുള്ള എല്ലാ അവസരങ്ങളും അടുത്ത നാല് മാസത്തിനുള്ളിൽ നിങ്ങളിൽ പലർക്കും സാധിക്കും. എന്തെങ്കിലും കാരണത്താൽ നിങ്ങൾ വിജയിച്ചില്ലെങ്കിൽ ഈ വർഷം തന്നെ പിന്നെയും ശ്രമിക്കുക. ദീർഘകാല പദ്ധതികൾ ഉണ്ടാക്കാനുള്ള വളരെ പ്രധാനപ്പെട്ട നിമിഷമാണിത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള വഴികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചു തുടങ്ങും. ഒരു വ്യവസ്ഥ എന്നവണ്ണം വ്യവസായം ചെയ്യാൻ നിങ്ങൾക്ക് സമയമില്ല, ആവശ്യത്തിന് പണമില്ലാതെ ചില ലക്ഷ്യങ്ങൾ നിങ്ങളുടെ കൈപ്പിടിക്ക് പുറത്താണെന്ന് നിങ്ങൾക്കറിയാം. അടുത്ത അഞ്ചു ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് വേണ്ടി നല്ല ലക്ഷ്യങ്ങൾ കരുതി വയ്ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ശരിക്കുമുള്ള ആഗ്രഹങ്ങൾ എന്താണ് എന്നുള്ളതിൽ നിങ്ങൾക്ക് പലപ്പോഴും ഉറപ്പില്ലായെങ്കിലും, അടുത്ത മാസം തന്നെ നിങ്ങൾ നിര്‍ബ്ബന്ധപൂർവ്വം പുതിയ ബന്ധങ്ങളിൽ ഏർപ്പെടും. നിങ്ങളുടെ സൗഖ്യത്തിനും, നിങ്ങൾക്ക് ആവശ്യമായ പിന്തുണയ്ക്കും ആവശ്യമായ ഉത്തേജനത്തിനും വേണ്ടി നിങ്ങൾ നിങ്ങളുടെ ഏറ്റവും അടുത്ത ചുറ്റുപാടിനെയും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധപ്പെടുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഇപ്പോഴത്തെ ഉന്മേഷമില്ലായ്‌മയുടെ പ്രധാന കാരണം ശാരീരിക അസ്വാസ്ഥ്യങ്ങളല്ല മറിച്ചു അമിതമായ ജോലിയാണ്. എന്തു തന്നെ കരണമായാലും നിങ്ങൾ നിങ്ങളെ നല്ല രീതിയിൽ ശ്രദ്ധിക്കുകയും, വിസ്മയകരമായൊരു ചുറ്റുപാടിൽ സുഖഭോഗമനുഭവിക്കുകയും ചെയ്യുക. സഹതാപത്തിന്റെ ഭാഗമായി നിങ്ങൾക്ക് അനുവദിച്ചതിലും കൂടുതൽ സമയം വിശ്രമിക്കാൻ ലഭിക്കാനുള്ള സാദ്ധ്യതകൾ കാണുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇന്നത്തെ അടയാളവാക്യം വിശ്വാസമാണ്,ചിലർ നിങ്ങളുടെ വാക്കിനെ സംശയിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കും. എന്നിരുന്നാലും ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ ഭാഗത്തേക്കാണ് കാര്യങ്ങളുടെ ഗതിമാറ്റം സംഭവിക്കാൻ പോകുന്നത്. അത് അങ്ങനെ തന്നെ നിലനിർത്തുക. അതു പോലെ തന്നെ വിശിഷ്ടമായ എല്ലാ കർത്തവ്യങ്ങളും, മറ്റുള്ളവർ ചെയ്യാൻ കാത്തുനിൽക്കാതെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook