ഇന്നത്തെ ദിവസം

വിദൂരമായ ഗ്രഹങ്ങളിലേക്ക് യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ? പ്രകാശത്തിന്റെ വേഗത്തേക്കാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കില്ലായെന്നു നമ്മൾ വിശ്വസിക്കുന്നതു കാരണം അടുത്തുള്ള നക്ഷത്രങ്ങളുടെ അടുത്തേക്ക് പോലും നമുക്ക് പോകാൻ സാധിക്കില്ല എന്ന് നമ്മൾ കരുതുന്നു. എന്നാൽ ഇപ്പോൾ നമുക്കറിയാം പ്രകാശം പല സന്ദർഭങ്ങളിൽ പല വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന്. അതു കൊണ്ടു തന്നെ എനിക്കിപ്പോൾ തോന്നുന്നു നമ്മൾ പ്രകാശത്തെ കുറിച്ച് കൂടുതൽ മനസിലാക്കുകയും, ശേഷം ക്ഷീരപഥത്തിലെ വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമെന്നുമാണ്.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

നിങ്ങളുടെ പുരോഗതിയിൽ മറ്റുള്ളവർ എത്രത്തോളം സന്തുഷ്ടരാണെന്നുള്ളത് നിങ്ങളെ ഓർമപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോൾ നിങ്ങൾക്ക് ആവശ്യമെന്തെന്നാൽ നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ പദ്ധതികളിൽ സംതൃപ്തരാണെന്ന് എന്നൊരു വിശ്വാസമാണ്, പ്രത്യേകിച്ചും വൻ തോതിലുള്ളൊരു പരിവർത്തനം നടക്കാനിരിക്കുകയാണെങ്കിൽ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ജീവിതത്തിൽ നിങ്ങൾക്ക് പുതുമയുള്ളതും വളരെ പ്രധാനപ്പെട്ടതുമായൊരു ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുന്നത് കാരണം, അടുത്ത കുറച്ചു ആഴ്ചകളിലെ നിങ്ങളുടെ ദൈനംദിന പ്രവൃത്തികളിൽ ചില മാറ്റങ്ങൾ വന്നേക്കാം. മറ്റാരെ പോലെയും നിങ്ങൾക്കും ഒരു ചിട്ടയായ ദിനചര്യ ഉണ്ടാക്കാനൊരു അവസരം ആവശ്യമാണ്. എന്നിരുന്നാലും അടുത്ത രണ്ടു മൂന്ന് ആഴ്ച നിങ്ങൾക്ക് ശരിക്കും ഇതു തന്നെയാണോ ആവശ്യമെന്നത് നിങ്ങൾക്ക് വ്യക്തമായി മനസിലാക്കാനുള്ള അവസരം ലഭിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഗ്രഹങ്ങളിൽ കൂട്ടുക്കെട്ടിന്റെ ഭരണാധികാരിയായ ശുക്രഗ്രഹം ഇപ്പോഴും, മറ്റുള്ളവരോട് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്നുള്ളത് പറയാനായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും പണ്ടത്തേക്കാളും അവരുടെ ആഗ്രഹങ്ങൾ മുഖവിലയ്ക്ക് എടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അപൂർണമായി നിലനിൽക്കുന്നൊരു തർക്കം തീർപ്പാക്കാൻ നിങ്ങൾക്ക് സ്വാഗതര്‍ഹാമായൊരു അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

ഇനി വരുന്ന കുറച്ചു നാളത്തേക്ക് കാലതാമസം, ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ എന്നിവയ്ക്കു പോലും നിങ്ങളുടെ കാര്യങ്ങളിൽ ഒരു സ്ഥാനമുണ്ടാകും. നിങ്ങളുടെ കഴിവുകൾ, അനുഭവം, ആത്മവിശ്വാസം എന്നിവയെല്ലാം ഇത്തരം വെല്ലുവിളികൾ നേരിടുന്നതിലൂടെ കൂടുതൽ ശക്തിപ്പെടും. ഇത് സൂചിപ്പിക്കുന്നത് എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ കഷ്ടതകളെയും നിങ്ങളുടെ നേട്ടമായി മറ്റുമെന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള സമയം കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ വ്യാകുലപ്പെടേണ്ട സമയമായിട്ടില്ല, എന്നിരുന്നാലും നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ നല്ല തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ വിവരം ശേഖരിച്ചു കരുതി വെക്കുക. നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം ചെറുക്കാനാവാത്ത നിങ്ങളുടെ ആകര്‍ഷണശക്തിയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

കന്നിരാശിക്കാർ എല്ലാം തന്നെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടിസ്ഥാനത്തിൽ അഭിവൃദ്ധിപ്പെടുന്നവരാണെങ്കിലും, നിങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി തുടരാൻ ആഗ്രഹമില്ല. അതു കാരണം ഇപ്പോഴത്തെ വൈകാരിക അവസരങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ കുറച്ചു ബുദ്ധിമുട്ടുന്നുണ്ടാകും. അതു കൊണ്ടു തന്നെ നിങ്ങൾ ചില ബന്ധങ്ങളിൽ നിന്നും പൂർണമായും മാറി നിൽക്കാൻ സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ കുടുംബത്തിലെ ശക്തമായ അടിയൊഴുക്കുകളെ കുറിച്ച് നിങ്ങളിപ്പോൾ ബോധവാനായിരിക്കാം, അല്ലെങ്കിൽ കുറഞ്ഞത് ചില വ്യക്തികൾക്ക് നിങ്ങളുടെ ഭാവിയെ ചൊല്ലി വലിയ പദ്ധതികൾ ഉണ്ടെന്നുള്ളത് നിങ്ങൾക്ക് വ്യക്തമായി കാണും. ഇപ്പോഴുള്ള കാലതാമസമോർത്ത് നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല, വാരാന്ത്യം വേഗത്തിലുള്ള പരിഹാരങ്ങൾ കൊണ്ടെത്തിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ചാർട്ടിന്റെ ഏറ്റവും ജീവസുറ്റ മേഖലയിലെ നക്ഷത്രങ്ങുടെ കൂട്ടം സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ആഘോഷിക്കാൻ കാരണം ലഭിക്കുമെന്നതാണ്. പരമ്പരാഗതമായി നിങ്ങൾ നിങ്ങളുടെ സ്വതസിദ്ധമായ പാടവങ്ങളും അവസരങ്ങളും ഏറ്റവും നല്ല രീതിയിൽ പ്രദർശിപ്പിക്കുന്ന സമയമാണിത്. ഉദ്യോഗസംബന്ധമായ ആഗ്രഹങ്ങൾ സൂക്ഷിക്കുന്നവർക്കായി ഒരു വാക്ക്: എല്ലാ സാമൂഹിക വാഗ്‌ദാനങ്ങളും അവസരങ്ങളും ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സുഹൃത്തുക്കൾ അവർക്ക് ഒരു കാര്യവുമില്ലാതെ കാര്യങ്ങൾ നിങ്ങളോട് നിരന്തരമായി ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് മൂലം നിങ്ങൾ രഹസ്യ സ്വഭാവം വളർത്തുവാൻ സാധ്യതയുണ്ട്. ആവശ്യമുള്ളപ്പോൾ നിങ്ങൾ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിച്ചാൽ നിങ്ങൾ സുരക്ഷിതനാണ്. അതു പോലെ തന്നെ സദാചാരപരമായി ഒരൽപം ഉയർന്ന തലത്തിലേക്ക് പോകുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പല ആഗ്രഹങ്ങളുടെയും അടിസ്ഥാനത്തിൽ, നേടുകയോ നഷ്ടപ്പെടുകയോ ചെയ്യാവുന്നൊരു സമയമാ ണിതെന്ന് പറഞ്ഞാൽ തന്നെ അത് കുറഞ്ഞുപോകും. നിങ്ങൾ പേരുകേട്ട നിങ്ങളുടെ ആ ഉറച്ചതീരുമാനത്തോടെ തന്നെ മുന്നോട്ട് നീങ്ങുക, വാരാന്ത്യത്തിൽ ലഭിക്കാൻ പോകുന്ന വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വ്യക്തിപരവും, വൈകാരികവും, സർഗാത്മകവുമായ പ്രവണതകൾ എല്ലാം തന്നെ നിശ്ചയമായും സജീവമായി തന്നെ നിലനിൽക്കുന്നു. എന്നാൽ, നിങ്ങളുടെ കരിയറിൽ മുന്നോട്ട് പോകാനായുള്ള കഠിന പ്രയത്നമാണ് നിങ്ങൾ തീർത്തും ഒഴിവാക്കാൻ പാടില്ലാത്ത ഒരേയൊരു കാര്യം. നിങ്ങളൊരു പ്രബലമായ പുരോഗതിയുടെ വക്കിലാണെങ്കിൽ, അവസാനമായി ഒരു ശ്രമം മാത്രം മതിയാകും അത് സഫലമാകാൻ.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ദീർഘകാല ആഗ്രഹങ്ങളെ കുറിച്ച് ആലോചിച്ചു കഴിഞ്ഞാൽ അത് നിറവേറാൻ സാധിക്കുന്ന തരത്തിലുള്ള ഗംഭീര സാദ്ധ്യതകൾ നൽകുന്ന രീതിയിലാണ് നിങ്ങളുടെ ഗ്രഹങ്ങൾ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ഇതാദ്യമായിട്ടില്ല ഇത്തരമൊരു രീതിയിൽ നിങ്ങളുടെ ഗ്രഹങ്ങൾ രൂപപ്പെടുന്നതും. എത്രത്തോളം മുന്നോട്ടേക്ക് പദ്ധതികൾ തയ്യാറാക്കാൻ സാധിക്കുമോ അത്രത്തോളം തയ്യാറാക്കുക. ചെറിയ വിവരത്തെയും ശ്രേഷ്ഠമായ ഭാവിക്ക് വേണ്ടിയുള്ള കാഴ്ചപ്പാടിലേക്ക് യോജിപ്പിക്കാൻ സാധിക്കുന്ന നിങ്ങളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കും എല്ലാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook