ഊർജസ്വലനായ ചന്ദ്രൻ സകാരാത്മകമായ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. മറ്റു ഗ്രഹങ്ങളിലേക്ക് നോക്കുമ്പോഴാണ് നമുക്ക് വേറൊരു ധാരണ ലഭിക്കുന്നത്. എന്റെ അഭിപ്രായത്തിൽ വാഗ്‌വാദങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യത രാവിലെകളിലാണ്. നിങ്ങൾ ഇപ്പോഴും ഉറക്കത്തിലാണെങ്കിൽ ഗ്രഹങ്ങളിലെ ഈ ചെറിയ പിശക് നിങ്ങൾക്ക് കണ്ടില്ലെന്ന് വയ്ക്കാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ അധിക സമയം ജോലി ചെയ്യാനായി നിർബന്ധിക്കപ്പെടും, ഒരുപക്ഷേ നിങ്ങൾ ജോലി ചെയ്യാനായി ബാക്കി വച്ചത് കൊണ്ടാകാം. മറ്റൊരു കാര്യം എന്തെന്നാൽ, ഒഴിവ് വേളകളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവൃത്തികൾ നിങ്ങൾക്ക് കൂടുതൽ സംതൃപ്‌തിയും, അന്തസും, പദവിയും നൽകുമെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ ശരിക്കും മികച്ചതാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോഴത്തേതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കുന്നത്, അവധി ദിവസങ്ങൾ ആഘോഷിക്കുന്നവരോ, തൊഴിലിൽ നിന്നും അല്പം വിശ്രമം തിരഞ്ഞെടുത്തവരോ അല്ലെങ്കിൽ പൊതുവായി വിശ്രമം തിരഞ്ഞെടുത്തവരോ ആയിരിക്കും, അതും ദൂരസ്ഥലങ്ങളിൽ ആകാനാവും സാധ്യത. കുറഞ്ഞത്, സാഹസികതയും, ആവേശവും നിറഞ്ഞ എന്തെങ്കിലുമൊരു കാര്യം നിങ്ങൾ തിരഞ്ഞെടുക്കണം. സദാചാരപരമായ കാര്യങ്ങൾ പരിഗണിക്കാൻ പറ്റിയ സമയം കൂടെയാണിത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പണമാണ് നിങ്ങളുടെ ചാർട്ടിലെ ഇന്നത്തെ പ്രധാന വിഷയം. ഉപരിതലത്തിൽ മാത്രം നോക്കിയാൽ ഇത് നിങ്ങൾ അടുത്ത് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനെ പറ്റി മാത്രമാകും സൂചിപ്പിക്കുന്നത്. എന്നാൽ കുറച്ചു കൂടെ ആഴത്തിൽ വിശകലനം ചെയ്താൽ ഇത്, ദീർഘകാല പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും, നിങ്ങളുടെ സ്രോതസ് ഉപയോഗിച്ച് നിങ്ങൾ ബാക്കിയുള്ളവരെ എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ചും സൂചിപ്പിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെ കുറിച്ചുള്ള മുൻവിധികൾ, മുൻകരുതലുകൾ, വിലക്കുകൾ എന്നിവ ഒഴിവാക്കുക എന്നതാണ് നിങ്ങൾക്ക് നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഏക മാർഗം. നിങ്ങൾക്ക് ആദ്യമേ ഉണ്ടായിരുന്ന പ്രമാണങ്ങൾക്ക് അനുസരിച്ചു ആളുകളെ കണക്കാക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു അവർ ഉയർന്നില്ലെങ്കിൽ പരാതിപ്പെടുകയോ ചെയ്യുന്ന ആ നിമിഷം നിങ്ങൾ അവർക്ക് യഥാര്‍ത്ഥമായി എന്താണ് നൽകാനുള്ളതെന്ന് കാണാതെ പോകും

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ളവർ അവരുടെ കാര്യം നോക്കിയ രീതി തികച്ചും സ്വാര്‍ത്ഥബുദ്ധിയോടെയാണെന്നു നിങ്ങൾക്ക് തോന്നാം. എന്നാൽ, മറ്റൊരു രീതിയിൽ നോക്കിയാൽ അവരുടെ പ്രവൃത്തികൾ എല്ലാം തന്നെ അവരുടെ അരക്ഷിതാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ആയിരുന്നുവെന്നും, അതുകൊണ്ടു തന്നെ അവർ നിങ്ങൾക്ക് നൽകാൻ സാധിക്കുന്ന എല്ലാ പിന്തുണയും സഹാനുഭൂതിയും ആഗ്രഹിക്കുന്നുവെന്നും മനസിലാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ചാർട്ടിന്റെ പല ഭാഗങ്ങളിലായി പല ഗ്രഹങ്ങളും അണിനിരന്നിട്ടുള്ളത് സൂചിപ്പിക്കുന്നത് നിങ്ങൾ കഠിനമായി പ്രയത്നിക്കണമെന്നാണ്. സർഗാത്മകമായ കഴിവും, ശരിക്കുമുള്ള അനുഭവ സമ്പത്തും ഏകോപിപ്പിച്ചു, ഒരുപാട് കാലം നീണ്ടുനിൽക്കുന്ന എന്തെങ്കിലും ശരിക്കും നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ലഹരിയുള്ള കൂട്ടുകെട്ടാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഗൃഹാന്തരീക്ഷത്തിൽ, ആളുകൾ വരികയും പോവുകയും ചെയ്യുന്ന തരത്തില്‍ വൻതോതിലുള്ളൊരു പരിവർത്തനമാണ് നിങ്ങളിപ്പോൾ ആലോചിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വാക്കുകളെല്ലാം നിറവേറ്റിയാൽ, ഇത് തീർച്ചയായും മംഗളകരമായ ഒരു സാഹചര്യമാണ്,. കുറഞ്ഞത്, നടക്കുന്ന മാറ്റങ്ങളിൽ ചെറിയൊരു സ്വാധീനമെങ്കിലും നിങ്ങളുടേതായി ഉണ്ടാകാൻ നിങ്ങൾ ശ്രദ്ധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഇതുവരെ പോകാത്ത ഇടങ്ങളിലേക്ക് ചെറിയ യാത്രകൾ പോകാൻ പറ്റിയ സമയമാണിത്. നിങ്ങളുടെ ഉള്ളിലെ, നിങ്ങളിൽ സ്വാഭാവികമായും ഉള്ളതും, എന്നാൽ നിങ്ങൾ ശ്രദ്ധിക്കാത്തതുമായ അലഞ്ഞുനടക്കാനുള്ള പ്രവണതയെ തിരികെ കൊണ്ടുവരാൻ ഇതാണവസരം. ഗൃഹപരമായ കാര്യങ്ങൾ നിങ്ങൾക്ക് എത്രയും വേഗം തീർക്കാൻ സാധിക്കുമെങ്കിൽ, സമ്മർദം വളർന്നു വരുന്നതുകാരണം ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ അടുത്ത പടവിനെ കുറിച്ച് നിങ്ങൾ വളരെ ഗഹനമായി ചിന്തിക്കുന്നുണ്ടാകും. എന്താണെന്നുവച്ചാൽ ചില ചോദ്യങ്ങൾ ഇപ്പോൾ വീക്ഷണകോണിന്റെ പുറത്തായതിനാൽ, നിങ്ങൾ തുടക്കത്തിലേക്ക് തിരികെ പോയി ആദ്യത്തെ തത്വങ്ങളിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ നിങ്ങൾക്ക് ഇപ്പോഴും എന്ത് വഹിക്കാനും, വഹിക്കാതിരിക്കാനും സാധിക്കും എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകൾ അനവധിയാണ്, അതുതന്നെയാണ് നിങ്ങളെ ഒരു തീരുമാനത്തിലേക്ക് എത്തിക്കാത്തതും. നിങ്ങൾക്ക് എന്ത് തന്നെ തിരഞ്ഞെടുക്കാനും, അല്ലെങ്കിൽ ഒന്നും തിരഞ്ഞെടുക്കാതിരിക്കാനുമുള്ള സമ്പന്നത നിങ്ങളെ അസ്വസ്ഥയാക്കുന്നു. നിങ്ങളുടെ മുന്‍ഗണനകൾ നിങ്ങൾക്ക് വ്യക്തമാകുന്നത് വരെ ഒരു സുഹൃത്തിനു നിങ്ങളെ സഹായിക്കാൻ സാധിക്കുമായിരിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഇന്നത്തെ സൗര ചാർട്ട് വിചിത്രമായ അവസ്ഥയിലാണ്. നിങ്ങൾ നേരിടാൻ ആഗ്രഹിക്കാത്ത പലതിനു മീതെയും ഒരു മറ നിങ്ങളിട്ടിരിക്കുകയാണ്. സകാരാത്മകമായ രണ്ട് കാര്യങ്ങൾ ഇന്ന് സംഭവിക്കാൻ സാധ്യതയുണ്ട്. ധാര്‍മ്മികമായി ഒരു കാരണത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കുന്നത് കാണാം, അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കുറച്ചു സമയം നിശബ്ദമായ ധ്യാനത്തിന് വേണ്ടി ചിലവഴിക്കുന്നത് കാണാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന സാമൂഹിക സന്ദർഭമാകാം, നിങ്ങൾ പുറത്തിറങ്ങി ആവശ്യമായ ബന്ധങ്ങൾ ഉണ്ടാക്കിയാൽ മാത്രം. നിങ്ങൾ ഒരിക്കൽ താല്പര്യം പ്രകടിപ്പിച്ചാൽ മറ്റെല്ലാം അതിനെ പിന്തുടർന്ന് എത്തും. ചില നിമിഷങ്ങളിൽ തോന്നുന്ന സംശയങ്ങൾ നിങ്ങളെ പുറകോട്ട് വലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook