തൊട്ടടുത്ത ആഴ്ച ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുകയായിരുന്നു. ജ്യോതിശാസ്ത്രം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് അറിയാമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. ആകെ നമുക്ക് അറിയാവുന്നത് അത് നല്ല ഫലം തരുന്നു, മറ്റുള്ള സംവിധാനങ്ങളെക്കാള്‍ നന്നായി ആളുകളുടെ സ്വഭാവം വിവരിക്കുന്നു. ചില സമയത്ത് നിര്‍ണായകമായ ചില പ്രവചനങ്ങള്‍ നടത്തുന്നു. എനിക്കത് വേണ്ടത്ര നല്ലതായിരുന്നു.
മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)
മേടം രാശിക്കാര്‍ക്ക് വളരെ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ സമയമായിരിക്കും. എങ്കിലും എല്ലാ ശ്രമങ്ങളും ഭാവിയില്‍ വലിയ പ്രതിഫലങ്ങള്‍ നല്‍കും. നിങ്ങളില്‍ സന്തോഷപൂര്‍വ്വം വിശ്രമം നയിക്കുകയോ വിരമിക്കുകയോ ചെയ്തവര്‍ പോലും ഈ സമയത്ത് വളരെയേറെ പരിശ്രമിക്കുകയും നേടുകയും ആവശ്യമാകുന്ന സമയമാണിത്.
ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)
ഇത് ചെൡയില്‍ അടിഞ്ഞുകൂടി കിടക്കേണ്ട സമയമല്ല. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ നിന്നാല്‍ തീര്‍ച്ചയായും നിങ്ങക്ക് ചില അവസരങ്ങള്‍ നഷ്ടപ്പെടും. നിങ്ങള്‍ക്ക് വലിയ പദ്ധതികള്‍ ഉണ്ടെങ്കില്‍, അല്പം പരിഭ്രമമുണ്ടെങ്കില് ഏതെങ്കിലും സുഹൃത്തിനോട് സഹായം ചോദിക്കാവുന്നതാണ്.
മിഥുനം രാശി (മെയ് 22-ജൂണ്‍ 21)
നിങ്ങള്‍ ബിസിനസിലേക്ക് ചുവടുമാറ്റം നടത്തണം. എന്നുവച്ചാല്‍ തീര്‍ച്ചയായും, സംയുക്തമായ സാമ്പത്തിക കാര്യങ്ങള്‍. അതേസമയം നിങ്ങളുടെ സ്നേഹ ബന്ധങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ള കാര്യങ്ങളും ശരിയായി കൈകാര്യം ചെയ്യണം. നിങ്ങള്‍ക്ക് ഉപകാരം ചെയ്ത ഒരാള്‍ അവര്‍ക്ക് കിട്ടാനുള്ള നന്ദിയും കാത്തിരിക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 22-ജൂലൈ 23)
കഴിഞ്ഞ ആഴ്ചയെക്കാള്‍ കൂടുതലായി നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ആശ്രയിക്കും. അതിനര്‍ത്ഥം അവര്‍ ഇടപെടാന്‍ അത്ര എളുപ്പമായിരിക്കും എന്നല്ല. പക്ഷെ അവരുടെ ഭ്രാന്തുകള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കണം. അവര്‍ പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് അവര്‍ക്ക് നന്നായി അറിയാം എന്നും മനസിലാക്കണം.
ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)
എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും അടുത്ത പങ്കാളിത്തങ്ങളിലുമെല്ലാം കാലതാമസവും തടസ്സങ്ങളും അനുവദിക്കണം. കൂടുതല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക. അത്യാവശ്യമുള്ള ജോലികള്‍ക്ക് സാധാരണത്തേക്കാള്‍ സമയം അനുവദിക്കുക. നിങ്ങളുടെ കൈവശം ആവശ്യത്തിനുള്ള പണമുണ്ടോ എന്ന് നോക്കുക. മറ്റുള്ളവര്‍ക്ക് നന്നായി അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ അവരെ നേതൃത്വം ഏറ്റെടുക്കാന്‍ അനുവദിക്കുക. പിന്തുണ നല്കുന്ന സമയത്തും കൂടുതല്‍ ജാഗരൂകരായിരിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)
വളരെ വിവേകത്തോടെ ചിന്തിക്കുമ്പോള്‍, യഥാര്‍ത്ഥ ജീവിതം തന്നെ സത്യത്തില്‍ അത്ര വിവേകമുള്ളതല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. എങ്കിലും നിങ്ങളുടെ തട്ടില്‍ കുറേ ഉള്ളതായി തോന്നു. പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം, ഒരു ദിവസം അവധിയെടുക്കുന്നതുകൊണ്ട് ദീര്‍ഘ കാലത്തേക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല.
തുലാം രാശി (സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)
വീട്ടിലുള്ള ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് തോന്നുന്നത് എന്ന് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്. ആകെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നത് ഒരു കാര്യമാണ്. ചിലപ്പോള്‍ ഒരുപാട് വൈകാരികമാകുമ്പോള്‍ ചില ആളുകള്‍ അവര്‍ ഉദ്ദേശിച്ചതിന്റെ നേരെ വിപരീതമായിരിക്കും പറയുക. അത്തരം നിമിഷങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ കളിക്കളത്തിന്റെ നടുവില്‍ തന്നെ കയറി നില്ക്കും. കാരണം നിങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. അത് നേടണമെങ്കില്‍ മറ്റുള്ളവര്‍ വഴിയില്‍ കയറി വരരുത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)
ജോലിക്ക് അപേക്ഷിക്കുന്നവരും, അഭിമുഖങ്ങള്‍ക്കായി തയ്യാറെടുക്കുന്നരും ആത്മവിശ്വാസത്തോടെ നിങ്ങളുടെ ആശയങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകുക. നിങ്ങളുടെ വശ്യത, വൈകാരികത, വ്യക്തിപ്രഭാവം എന്നിവകൊണ്ട് മറ്റുള്ളവരില്‍ മതിപ്പുളവാക്കാന്‍ കൂടി തയ്യാറെടുക്കണം.
ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)
നിങ്ങളുടെ ഉള്ളിലെ മുതലാളിത്ത വൈദഗ്ധ്യം ഇന്ന് പുറത്തുകൊണ്ടു വരണം. നിങ്ങള്‍ക്ക് നന്നായി വിലപേശാനുള്ള കഴിവുണ്ടെങ്കില്‍ അത് നന്നായി ചെയ്യുക. നിങ്ങള്‍ മിക്കവാറും വളരെ ഗൗരവത്തിലായിരിക്കും ഇന്ന്. ഒരു കാര്യം മനസിലാക്കുക, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് അടിസ്ഥാനപരമായി ഒരു ലക്ഷ്യം ഉണ്ടായിരിക്കണം.
മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)
നിങ്ങളുടെ രാശിയില്‍ ശക്തമായ വിന്യാസങ്ങള്‍ വരുത്തുന്നതിന് ചന്ദ്രന് ഒരു ദിവസത്തിന്റെ വലിയൊരു ഭാഗവും ചെലവഴിക്കും. അതുകൊണ്ടു തന്നെ സ്വന്തമായ വഴിക്ക് നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. പ്രശ്നം ഇതാണ്, എന്താണ് ശരിക്കും നിങ്ങള്‍ക്ക് വേണ്ടത്? നിങ്ങള്‍ക്ക് മനസുകൊണ്ട് തീരുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അങ്ങനെ ആകട്ടെ.
കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)
നിങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടേക്കാം. പക്ഷെ നിങ്ങളോട് ചെയ്യാന്‍ പറഞ്ഞ കാര്യം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമാണ് ഉണ്ടാകുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ പോലും കുറേ പുതിയ അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അതുവഴി നിങ്ങള്‍ ജ്ഞാനവും പക്വതയും നേടും. അത് തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ട ഒന്നാണ്.
മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)
സ്വയം സൃഷ്ടിച്ച കൂടിനുള്ളില്‍ ഒതുങ്ങിയിരിക്കരുത്. മുന്നോട്ടു വരാനും നേതൃത്വം ഏറ്റെടുക്കാനുമുള്ള ധൈര്യം കാണിക്കണം. നിങ്ങള്‍ പറയുന്നത് ആദ്യം കേള്‍ക്കാതിരുന്നാല്‍ അത് വീണ്ടും പറയുക. കൂടുതല്‍ ഉച്ചത്തിലും വ്യക്തമായും.