scorecardresearch

Horoscope Today, 9 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 9 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today, 9 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

ഇന്നത്തെ ദിവസം, ജ്യോതിഷപ്രകാരം രണ്ടു ദിവസങ്ങളാണെന്ന് നിങ്ങളെ ആദ്യം തന്നെ ഓര്‍മ്മിപ്പിക്കട്ടെ. എനിക്ക് സ്വബോധം നഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ കരുതും മുന്പ് പറയാം . ഇന്നുച്ചയ്ക്ക് മുന്‍പ് വരെയുള്ള മുഴുവന്‍ സമയവും ബുധന്റെ നിയന്ത്രണത്തിലാണ് . ബാക്കി സമയം മുഴുവന്‍ വിചിത്രമായ ഒരു ജ്യോതിഷ ലക്ഷണമായ വ്യാളിയുടെ തല എന്ന് വിളിക്കപ്പെടുന്ന ഭാവത്താൽ നിയന്ത്രിക്കപ്പെടുന്നു..ഇതിനര്‍ത്ഥം സാധാരണ ദിവസങ്ങളിലേതിനെക്കാൾ ഇരട്ടി കാര്യങ്ങള്‍ നടക്കും എന്നാണോ ? ആകാം.

Advertisment

മേടം (മാര്‍ച്ച്‌ 21 – ഏപ്രില്‍ 20 )

ഒരുപക്ഷെ നിങ്ങള്‍ അതിരു വിട്ട് കടക്കുകയും ഒരു മൂലയിലേക്ക് തള്ളപ്പെടുവാൻ സ്വയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനു നിങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടതായും വരുന്നു. പക്ഷെ സുഹൃത്തുക്കള്‍ ഇപ്പോഴും നിങ്ങളുടെ ഒപ്പമാണ്, അതാണു സമാശ്വാസത്തിനുള്ള വാർത്തയും.

ഇടവം (ഏപ്രില്‍ 21-മേയ് 21)

നേര്‍വഴിയില്‍ മനസ്സുറപ്പിക്കുക, സംവാദത്തിലും യുക്തിയിലും വിശ്വാസമർപ്പിക്കുക. .ദീര്‍ഘ കാലത്തേക്കുള്ള ബന്ധങ്ങളാണു നിങ്ങള്‍ക്ക് പ്രധാനമെന്നതിനാൽ, പങ്കാളികളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും മാനിക്കുക . നിയമക്കുരുക്കുകള്‍ സൂക്ഷിക്കുക . നിയമം വളച്ചൊടിക്കാതിരിക്കുക .

മിഥുനം (മേയ് 22- ജൂണ്‍ 21)

സ്ഥിരമായ ഇടപെടലുകള്‍ ഒഴിവാക്കി ഇടയ്ക്കൊക്കെ കാര്യങ്ങളെ അതിന്‍റെ വഴിക്ക് വിടുന്നതാണ് വിവേകം . വര്‍ത്തമാന സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുക. എന്തെന്നാൽ, ചിലപ്പോള്‍ നിങ്ങളുടെ ഇടപെടല്‍ മൂലം ചില സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനിടയുണ്ട്. ഒരു വലിയ സാമ്പത്തിക നഷ്ടത്തെ നേരിടുവാൻ തയാറാകുക.

Advertisment

കര്‍ക്കിടകം (മേയ് 22 ജൂണ്‍ 21)

നിങ്ങളുടെ ഗ്രഹനില കടുത്തതായിരിക്കുന്നു, തോറ്റു പിൻ‌മാറുവാൻ തക്ക വിധമുള്ള അവസരങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പല തവണ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്വതവേ നിങ്ങള്‍ ഒരു പോരാളിയായതിനാല്‍ പരാജിതനാവാന്‍ വിസമ്മതിക്കുന്നു. അതു തന്നെ നിങ്ങളുടെയൊരു പ്രധാന കരുത്താണ്.

ചിങ്ങം (ജൂലൈ 24- ആഗസ്റ്റ്‌ 23 )

ഗ്രഹങ്ങളില്‍ വച്ച് നിങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള ഒന്നാണ് വരുണഗ്രഹം. ( നെപ്റ്റ്യൂൺ.) അതിപ്പോള്‍ നിങ്ങളെ സക്രിയരാക്കി നിലനിർത്തുവാനും ഗണ്യമായി മോശമായിത്തുടങ്ങിയ പഴയ ചങ്ങാത്തങ്ങളിൽ നിന്ന് സുരക്ഷ നൽകുവാനും കാരണമാകുന്ന വിധത്തിൽ, പ്രായോഗിക സഹായം വാഗ്ദാനം ചെയ്യുന്നു.

കന്നി (ആഗസ്റ്റ്‌ 24 – സെപ്തംബര്‍ 23)

വൈകാരികമായി ഫലപ്രദവും നല്ലരീതിയിൽ ലാഭകരവുമായ സാഹചര്യത്തിലേയ്ക്ക് നയിക്കുവാൻ പുതിയ സമാഗമങ്ങൾക്ക് കഴിയുമെന്നതിനാൽ പതിവു ചുറ്റുപാടുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക. ഉന്നത വിദ്യാഭ്യാസമോ നിയമപരമോ ആയ കാര്യങ്ങൾ എടുത്തുപറയാം. അതുപോലെതന്നെയാണു കലാപരവും കായികവുമായവ നേട്ടങ്ങളും.

തുലാം (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ക്ലേശകരമായ ഗ്രഹനിലകളില്‍ നിങ്ങള്‍ ചില പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പഠിച്ചു കഴിഞ്ഞു.വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ശ്രേഷ്ഠം എന്ന്‍ നിങ്ങള്‍ ഒരുപക്ഷെ തിരിച്ചറിഞ്ഞു കാണും .സ്വന്തം കഴിവിനപ്പുറം ഒന്നും വാഗ്ദാനം ചെയ്യാതിരിക്കുക , ഇത് വഴി കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ കുറ്റക്കാരനാവാതിരിക്കും

വൃശ്ചികം (ഒക്ടോബർ 24 -നവംബർ 22)

ബുധന്റെ വാചാല സ്വഭാവം നിങ്ങളില്‍ ഇപ്പോള്‍ മറ്റെന്നത്തെക്കാളും കൂടുതലാണ്. നിങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് നിങ്ങൾ കരുതുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ മറ്റുള്ളവരെ നിർബന്ധിക്കാന്‍ ഇത് പ്രലോഭനമാകുന്നു. ഒരുപക്ഷെ ഇതില്‍ ചിലകാര്യങ്ങളെങ്കിലും നിങ്ങൾക്ക് അനാവശ്യമായിരിക്കും . എവിടെ നിര്‍ത്തണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

ധനുരാശി (നവംബര്‍ 23- ഡിസംബര്‍ 22)

ഒരു വൈകാരിക ബന്ധം നിങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറുള്ളതിനേക്കാള്‍ പ്രാധാന്യമർ‌ഹിക്കുന്നതാണ്. അത്തരം നിർണ്ണായക ബന്ധങ്ങള്‍ നിലനിർത്തുവാൻ മുൻപു നിങ്ങൾ നൽകുവാൻ തയാറായതിലും കൂടുതൽ നൽകേണ്ടിവരും. അത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് കൂടുതൽ സമയം പ്രദാനം ചെയ്തേക്കാം.

മകരം (ഡിസംബര്‍ 23-ജനുവരി 20)

ഇത് നിങ്ങൾക്ക് മാനസികവും ആത്മീയവുമായ ശുദ്ധീകരണത്തിനുള്ള കാലമായി കാണുക. വെല്ലുവിളികള്‍ നിറഞ്ഞ ഗ്രഹനിലകള്‍ പൊടുനനെ പൊരുത്തമുള്ളവയായി മാറുകയും ജീവിതത്തിന്റെത എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ടാവുകയും ചെയ്യും. നിങ്ങള്‍ ആഗ്രഹിക്കുമ്പോൾ ഒരു പുതിയ തുടക്കം അനായാസം സാധ്യമാകുന്നത് വിസ്മയകരമാണ്.

കുംഭം (ജനുവരി 21- ഫെബ്രുവരി 19)

താമസിയാതെ നിങ്ങള്‍ കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായി വികാസങ്ങളിൽ തിരക്കുള്ളവരാകും. ഒരു ചിട്ട തിരിച്ചു കൊണ്ടുവരാന്‍ പല ഉത്തരവാദിത്വങ്ങളും നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടതായും വരും. പിന്മാറാന്‍ ആഗ്രഹിക്കുന്ന ചുമതലകളുള്ളതിനാൽ അതത്ര വലിയ ഭാരമായിരിക്കില്ല.

മീനം (ഫെബ്രുവരി 20- മാര്ച്ച് ‌ 20)

നിങ്ങളില്‍ ചിലര്‍ ഈയിടെ വലിയ ചില കോളിളക്കങ്ങള്‍ പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.നിങ്ങളുടെ അനുഭവം ഭാഗ്യമോ നിർഭാഗ്യമോ എന്നതല്ല മറിച്ച് അവ നിങ്ങളെ തിരിച്ചറിവുള്ളവരും വിശാല ചിന്തയുള്ളവരുമാക്കി മാറ്റിയിട്ടുണ്ട് . മറുഭാഗത്ത്, ഇടയ്ക്കെപ്പോഴെങ്കിലും നിങ്ങൾക്കു മറ്റുള്ളവരെ വിലയിരുത്തേണ്ടതായി വരുമെന്നത് ഒരിക്കലും മറക്കാതിരിക്കുക.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: