ജ്യോതിഷത്തിൽ ഒരു വലിയ നിഗൂഢതയുണ്ടെന്നാണു ചിലർ കരുതുന്നത്. എന്നാൽ ഞാൻ പറയാം, അങ്ങനെയൊന്നില്ല. ജ്യോതിഷത്തിനു വേണ്ട ഏറ്റവും വലിയ നൈപുണ്യം, ചുറ്റും നോക്കി എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കി അതിൽ നിന്ന് സവിശേഷ പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ്. എന്തെങ്കിലും കാണാതെ പഠിക്കുന്നതിലും വളരെ പ്രധാനമാണിത്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

സാമ്പത്തിക കാര്യങ്ങളിലെ നിങ്ങളുടെ വിനീതമായ സമീപനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അതിശയിക്കുവാൻ പോകുന്നു. ഒരു സ‌മൃദ്ധമായ കാലം മുൻപിൽ കാണാം, എങ്കിലും ബോധപൂർവ്വമായ സംഘടിതശ്രമമില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സഹകരണമെന്നത് എളുപ്പമല്ല എന്നറിയാം, എങ്കിലും അതാവശ്യമാണ്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

അന്തിമനിർണ്ണയത്തിനുള്ള സമയമായിരിക്കുന്നു, മറ്റുള്ളവരുടെ അഭിപ്രായങ്ങളെയോ തോന്നലുകളെയോ കുറിച്ച് വിഷമിക്കുന്നത് അവസാനിപ്പിക്കുക. തെറ്റിനെയും ശരിയെയും കുറിച്ചുള്ള മാനദണ്ഡങ്ങൾകൊണ്ട് നിങ്ങളുടെ സ്വഭാവത്തെ വിശകലനം ചെയ്യുക, അല്ലാതെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പ്രതീക്ഷിക്കുന്നതിനനുസരിച്ചില്ല. നിങ്ങളുടെ പരിമിതികൾ നിർവചിക്കുക, മറ്റുള്ളവർ അതിനെ ആദരിക്കും.

മിഥുനം രാശി (മെയ്22- ജൂൺ21)

പലപ്പോഴും, ഗ്രഹങ്ങളുടെ ദൈനം ദിന ആന്ദോളനങ്ങൾക്കു പിന്നിൽ, നിങ്ങൾക്കു പാതി മാത്രമറിയാവുന്ന ദീർഘകാല പ്രവണതകളുണ്ടാകും. ശക്തമായ ഒരു ക്രിയാത്മക ഘട്ടം അതിന്റെ അന്ത്യത്തിലെത്തുകയാണ്, കഴിഞ്ഞ നാലുമാസമായി സംഭവിച്ചതിനെയെല്ലാം, ഉള്ളിൽ ദഹിപ്പിക്കുക എന്നത് നിങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്.

കർക്കിടകം രാശി ( ജൂൺ 22- ജൂലൈ 23)

ഇപ്പോൾ നിലവിലുള്ള ഗ്രഹസ്ഥാനങ്ങൾ, പ്രത്യേകിച്ച് വ്യാഴവും നെപ്റ്റ്യൂണും നൽകുന്ന സന്ദേശം, വ്യക്തിപരമായ അർത്ഥമുള്ളതും ആത്മീയമായി ഗുണകരമായതുമായ മൂല്യവത്തായ കാര്യങ്ങളെ മുറുകെപ്പിടിക്കുക എന്നതാണ്, അതൊരു ഗംഭീര ഉപദേശമാണ്, അങ്ങനെയല്ലേ?

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

നക്ഷത്രരാശികൾ ഇപ്പോഴും സജീവമാണെന്നതാണു സദ്‌വാർത്ത. ജാഗ്രതയോടെയിരുന്നാൽ, പ്രതികൂല സാഹചര്യങ്ങളെയും ഗുണകരമായി മാറ്റാനാകണം. വൈകിക്കേണ്ട സമയമല്ലിത്. തുടക്കത്തിനായി എവിടെ നിൽക്കണം എന്നറിയണം, കുറഞ്ഞ പക്ഷം, എന്തു മാറ്റങ്ങളാണു വേണ്ടതെന്നു മനസ്സിലാക്കണം.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങളുടെ ഗണ്യമായ വിശകലന ശേഷി, ഭീകരമായ ബുദ്ധിശൂന്യതയെ തടയുവാൻ സഹായകരമാകുന്നു. എടുത്തുചാട്ടത്തിന്റേതുപോലെ കാണപ്പെട്ട ഒരു കാലയളവിനുശേഷം, നിങ്ങൾ വീണ്ടും പ്രായോഗികവും കർമ്മശേഷിയുള്ളതും പ്രാപ്തിയുള്ളതുമായ ഒരു ഘട്ടത്തിൽ കാലുറപ്പിക്കുന്നു.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

എല്ലാ സാമ്പത്തിക ഇടപാടുകളിലും വിശ്വസ്തത പ്രധാനമാണ്, പ്രത്യേകിച്ചും സം‌യുക്ത സംരംഭങ്ങളിൽ. അടുത്ത പ്രധാന നീക്കമെന്താണെന്നു ഉടമ്പടിയിലെത്തുമ്പോൾ മാത്രമേ മനസ്സിലാകുകയുള്ളു. അടിയന്തിര വ്യക്തിഗത- കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യുക എന്ന ആവശ്യമാകാം അത്.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

സങ്കീർണ്ണമായ വ്യക്തിപര പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കിൽ, സന്ദർഭങ്ങളെ ദിനം തോറും വിശകലനം ചെയ്യുന്നതു തുടരുക. സാമ്പത്തിക വൈദഗ്ധ്യത്തിനു കൈയടി നേടാം. അത് സുഖകരമാകും. പക്ഷേയത് പങ്കാളികളുടെ വികാരങ്ങളെ പരിഗണിക്കാതിരിക്കുന്നതിനുള്ള കാരണമാകരുത്.

ധനുരാശി ( നവംബർ 23-ഡിസംബർ 22)

ഒരു കടബാധ്യത തീർക്കുവാൻ ഒരാളെ നിർബന്ധിക്കേണ്ടതുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും, ഒരുപക്ഷേ, മാസങ്ങളോ വർഷങ്ങളോ മുൻപുള്ളതാകാം അത്. നിങ്ങൾ ചെയ്തത് ശരിയായിരുന്നുവെന്നു മനസ്സിലാക്കുക എത്ര തൃപ്തികരമാണ്. പക്ഷേ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, പ്രത്യേകിച്ച്, സുരക്ഷയുടെ കാര്യങ്ങളിൽ.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ഒരു അപ്രതീക്ഷിത സ്രോതസ്സിൽ നിന്നുള്ള വാർത്ത അതിന്റെ വഴിയിലാണ്. അത് നിങ്ങൾക്ക് പദപ്രശ്നത്തിന്റെ അവസാന കളം പൂർത്തിയാക്കിത്തരും. അതു വന്നു കഴിഞ്ഞാൽ, നിങ്ങൾക്ക് ആത്മവിശ്വാസത്തോടെയും ഉറപ്പോടെയും ഭാവി ആസൂത്രണം ചെയ്യാം. പങ്കാളികൾ നിങ്ങളുടെ ആദർശങ്ങളെ ആദരിക്കുവാൻ തുടങ്ങണമെന്നാണത് അർത്ഥമാക്കുന്നത്.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

ഒരു അമിതോത്സാഹകാലഘട്ടത്തിലേയ്ക്ക് തയാറെടുക്കേണ്ടതുണ്ട്. സവിശേഷമായി, കുടുംബബന്ധങ്ങളിലും ഗാർഹിക കാര്യങ്ങളിലും ഉണ്ടാകേണ്ട വികസനങ്ങൾക്കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് അറിവുണ്ട്. വരും ദിവസങ്ങളിൽ ആത്മീയാവശ്യങ്ങളിലും ശ്രദ്ധ പതിപ്പിക്കും.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഭയപ്പെടുന്നതുപോലെ സാമ്പത്തികകാര്യങ്ങളിൽ അപമാനമുണ്ടാകാനുള്ള സാധ്യതയില്ല. പല മണ്ഡലങ്ങളിലും നിങ്ങളുടെ കാര്യങ്ങൾ ഉറച്ച പ്രായോഗികപാതയിലാണ്. അത് നിങ്ങളെ ആശ്രയിക്കുന്നവർക്കെല്ലാം സ്വാഗതാർഹമായ ഒരു വാർത്തയാകും. സാധാരണയായി നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ ഇഷ്ടമല്ല, പക്ഷേ നിങ്ങളവ നന്നായി നിറവേറ്റുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook