സൗരയൂഥത്തിലെ രണ്ട് അതികായന്മാരായ വ്യാഴവും ശനിയും ഉൾപ്പെടുന്ന ചില ഉത്തമ ബന്ധങ്ങളുണ്ട്. തങ്ങളുടെ മതപരവും ആത്‌മീയവുമായ വ്യവഹാരങ്ങളിൽ ജ്യോതിഷത്തിനു പ്രാധാന്യം കൊടുക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട സമയമാണ്. അടുത്ത അഞ്ചു വർഷം കൊണ്ട് ആർജ്ജിക്കാനുള്ള ശുഭകരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണത്തോടെയും കേന്ദ്രീകൃതമായും പദ്ധതികളെ ആസൂത്രണം ചെയ്യുന്നതിന് യോജിച്ച സമയം

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20 )

ദുർഘടം പിടിച്ച പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനു പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശക്തി ചൊവ്വ നിങ്ങളിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങളുടെ പദ്ധതികൾക്ക് യോജിച്ചതാണെങ്കിൽ, തങ്ങളെപ്പറ്റി അവബോധമില്ലാതെ വിഷമഘട്ടത്തിൽ പെട്ടുഴലുന്നവർ അതിൽ നിന്ന് വേഗം മോചനം പ്രാപിച്ചു വരുന്നതു വരെ കാത്തിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21 )

ഗ്രഹനിലകളിൽ പല മാറ്റങ്ങളും ഉണ്ടാകും. നിങ്ങളെ വിഷമിപ്പിക്കുന്നതും ശല്യപ്പെടുത്തുന്നതുമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കാം. ഒരു നീണ്ട കുരുക്കഴിക്കാൻ ഉറച്ച തീരുമാനങ്ങൾ അത്യന്താപേക്ഷിതമാണ്. അതിനു വേണ്ടതെല്ലാം ചെയ്യുവാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ട് എന്ന് എനിക്കുറപ്പുണ്ട്.

മിഥുനം രാശി (മെയ് 22 -ജൂൺ 21 )

നിയന്ത്രണാതീതമായ ഏതോ ബാഹ്യശക്തി നിങ്ങളെ നയിക്കുന്നു എന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാവാൻ തുടങ്ങുന്നു. ഇന്ന് ഒരു വൈകാരിക തലം രൂപം കൊള്ളാനിടയുണ്ട്. നിങ്ങളുടെ ശരിയായ വികാരങ്ങളെ ഗുപ്തമാക്കി വച്ചതു കൊണ്ട് കാര്യലാഭമില്ല. അതൊരുപക്ഷേ നിങ്ങൾ ഇതിനകം മനസ്സിലാക്കിയിരിക്കും.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

ഔദ്യോഗിക വിജയം തന്നെ ബാധിക്കില്ല എന്ന് ഭാവിക്കുന്നതിൽ ഒരർഥവുമില്ല. പരിണിതഫലം എന്തു തന്നെയായാലും, വരാനിരിക്കുന്ന ചില പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഇപ്പോഴും സന്നദ്ധനായിരിക്കുക. ദീർഘ കാലാഭിലാഷങ്ങൾ സംരക്ഷിക്കപ്പെടുന്നതായിരിക്കും.

ചിങ്ങം രാശി (ജുലൈ 24 -ഓഗസ്റ്റ് 23)

ഗ്രഹങ്ങൾക്ക് ഒരുപടി മുൻപിലായി നിന്നു കൊണ്ട്, നിങ്ങളുടെ ഔദ്യോഗികമായ അഗ്രഹാഭിലാഷങ്ങളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുക. മാറ്റങ്ങൾ വരുത്തുന്ന പ്രവർത്തനങ്ങളിൽ നേരിട്ട് നിങ്ങൾ ഉൾപ്പെടുന്നില്ലെങ്കിൽ പോലും, ഈ സമയം ഇതു വരെ അനുഭവവേദ്യമായിട്ടില്ലാത്ത വിധം പ്രോത്സാഹനജനകവും ഉത്തേജനപ്രദവും ആയിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്തംബർ 23 )

നിങ്ങളുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുള്ള ബുധഗ്രഹം, ഈ സമയം അതിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നു. അതിനാൽ നിങ്ങളെ ബാധിച്ചിരിക്കുന്ന വ്യക്തിപരമായ സംഘർഷങ്ങളും വിഷമതകളും മാറ്റി വച്ച്, ഉറച്ചു നിന്നു കൊണ്ട് ജീവിതത്തിന്റെ എല്ലാ തുറകളിലും ശ്രദ്ധ ചെലുത്താൻ പരിശ്രമിക്കേണ്ട സമയമാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പല പ്രധാന ഗ്രഹങ്ങളും നിങ്ങളുടെ രാശിയിൽ അവയുടെ സ്വാധീനത്തിനു അയവു വരുത്തുന്ന സമയമാണ്. ഒരു സമയത്തു പേടിസ്വപ്നങ്ങളോ ലോകാവസാനമോ ആയി തോന്നിയിരുന്ന പലതും ഇപ്പോൾ അനുഗ്രഹമായി രൂപം മാറുന്നതായി തോന്നിത്തുടങ്ങും. ഈ വാരത്തിലെ ചന്ദ്രന്റെ സ്ഥാനചലനങ്ങൾ നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

പല ഗ്രഹങ്ങളും അവയുടെ സ്ഥാനം ഒരേ സമയം മാറുന്നു എന്നത് പലപ്പോഴും സംഭവിക്കുന്നതാണ്, അതിനാൽ നിങ്ങളുടെ മാനസികാവസ്ഥയിലും അജഗജാന്തരം മാറ്റമുണ്ടാകുന്നു. ഭാഗ്യങ്ങളുടെ വരും വരായയ്കകളെപ്പറ്റിയും ഗ്രഹങ്ങളുടെ ഒത്തു ചേരലിനെ പറ്റിയും ജാഗരൂകരായിരിക്കുക എന്നതാണ് പരിഹാരം.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങളുടെ പങ്കാളികൾ കൂടുതൽ ആർജ്ജവത്തോടെ നേതൃത്വം ഏറ്റെടുക്കുന്ന കാലമാണിത്, ഈ സമയത്ത് അതു കൂടുതൽ തീക്ഷ്ണമാകുന്നു. ഒരു വേർപിരിയലിന് തയ്യാറല്ലെങ്കിൽ, നിങ്ങൾ ഊന്നൽ കൊടുക്കേണ്ടത് സഹകരണ മനോഭാവത്തിനായിരിക്കണം. അഥവാ നിങ്ങൾ പിരിയുവാൻ സന്നദ്ധനാണെങ്കിൽ, എന്തിലേയ്ക്കാണു പോകുന്നതെന്നതിനെപ്പറ്റി ബോധവാനായിരിക്കണം.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

നിങ്ങളുടെ സ്വഭാവത്തിന് വളരെ പ്രായോഗികമായ ഒരു തലമുണ്ടെന്നു നിങ്ങൾക്കറിയാം. അതുകൊണ്ടാണു ചില വ്യവഹാരങ്ങൾക്കു അതിനു യോജിച്ച ദിവസങ്ങൾ ഉണ്ട് എന്നതിനെപ്പറ്റി നിങ്ങൾ മനസിലാക്കുന്നത്. പൂർവ കാല ബന്ധങ്ങളിൽ നിന്ന്, ഒരുപക്ഷേ ഒരു മാനസികമായ ഒന്നിൽ നിന്ന്, വിട പറയേണ്ട സമയമാകാം.

കുംഭം രാശി(ജനുവരി 21 -ഫെബ്രുവരി 19)

ഒരു ഔദ്യോഗിക ബന്ധത്തിൽ വിള്ളൽ ഉണ്ടായാൽ അതിനു നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി എന്നു കാണപ്പെടുന്നു. നിങ്ങൾ മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതലായി കുടുംബ – ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണു സന്ദേശം. ലൗകിക സമ്മർദ്ദങ്ങൾക്ക് വശംവദനാകാൻ സ്വയം അനുവദിക്കാതിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 2)

നിങ്ങളുടെ പദ്ധതികളുടെ വിജയപരാജയങ്ങൾക്കു ചർച്ചകളും വിലപേശലുകളും വളരെ സ്വാധീനം ചെലുത്തുന്ന ഒരു തലമാണിപ്പോൾ ആഗതമാകുന്നത്. പെട്ടെന്നുണ്ടാകുന്ന അന്തർജ്ഞാനപരമായ തിരിച്ചറിവുകളോ ശരിയാണെന്നുള്ള തോന്നലുകളോ മാത്രം മതിയാകുന്നതല്ല. സത്യാവസ്ഥകളുടെ ഒരു പിൻബലം നിങ്ങൾക്കാവശ്യമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook