scorecardresearch

Horoscope Today, 4 ജനുവരി 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 4 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today, 4 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, pisces horoscope today, peter videl, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന് ജാതകം

ഇന്നത്തെ സൗര നിലകൾ, കാല്പനികതയിൽ സ്വയം നഷ്ടപ്പെടുനവർക്ക് ഗുണകരവും പ്രായോഗികമതികൾക്ക് കർത്തവ്യങ്ങൾ നിറവേറ്റുവാൻ അത്ര അനുകൂലമല്ലാത്തതുമാണ്. എല്ലാ പ്രധാനകാര്യങ്ങളും ഒരു സമയത്ത് ഒരു പടി എന്ന നിലയിലെടുക്കുക എന്നതാണെന്റെ ഉപദേശം, അടുത്ത പടിയിലേയ്ക്കു പോകും മുൻപ്, ഒരു തവണ, അല്ലെങ്കിൽ രണ്ടു തവണ പരിശോധിക്കുക.

Advertisment

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

എല്ലാവർക്കും ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് ഒറ്റപ്പെട്ടതായി അനുഭവപ്പെടും. ഇപ്പോൾ അല്പം പിന്നോക്കം പോയതായി തോന്നാം, പക്ഷേ ഏറെക്കാലമായി നിങ്ങൾ മുൻ‌നിരയിലായിരുന്നതുകൊണ്ടാണ് അതുണ്ടാകുന്നത്. ജീവിക്കുവാനുള്ളതെല്ലാം ഇപ്പോഴുണ്ട്. നിങ്ങളൊരു ദീർഘകാല ചക്രത്തിലാണ്, അതിനാൽ അപ്രധാനമെന്ന് ഇപ്പോൾ തോന്നുന്ന വികാസങ്ങൾ അടുത്ത വർഷം വളരെയേറെ പ്രാധാന്യമുള്ളതായി മാറാം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

യാത്ര ചെയ്യുവാൻ പുതിയ പാതകളും വെട്ടിപ്പിടിക്കുവാൻ പുതിയ നാടുകളും ഉണ്ടെന്നാണു നിങ്ങളുടെ ഗ്രഹനിലയിലെ ഇപ്പോഴത്തെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ആവേശഭരിതമായ ഒരു പുതിയ ഘട്ടത്തിന്റെ അറ്റത്തു നിൽക്കുകയാണെന്നു ഇന്നത്തെ ഗ്രഹസ്ഥാനങ്ങൾ പറയുന്നു. നിങ്ങൾ തയാറാണോ എന്നതാണു ചോദ്യം.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളെത്ര ഇടം കൊടുത്താലും മറ്റുള്ളവർ വീണ്ടുമതാവശ്യപ്പെടും. ഇക്കഴിഞ്ഞ വാരങ്ങളിൽ അധികമായി ഉയർത്തിയ ആവശ്യങ്ങളിലാണു വിട്ടുവീഴ്ച ചെയ്യുന്നതെന്ന യാഥാർത്ഥ്യം കണക്കിലെടുക്കണം. കുഴപ്പങ്ങളില്‍പ്പെടാതെയിരിക്കുന്നതിനു കൂടുതൽ വില കൊടുക്കേണ്ടിവരും, അതിനാൽ നിയമങ്ങൾ വളയ്ക്കരുത്.

Advertisment

കർക്കിടകം രാശി (ജൂൺ22 -ജൂലൈ 23)

മറ്റുള്ളവർ അവരുടെ തുറുപ്പുകളുപയോഗിച്ചുകഴിഞ്ഞു, അതിനാൽ അടുത്ത നീക്കം നിങ്ങളുടേതാണ്. ചൊവ്വയിപ്പോൾ സഖ്യത്തിലായതുകൊണ്ട്, നിർണ്ണായകമായ നടപടികൾ, ആഗ്രഹിക്കുന്ന ഫലങ്ങൾ തരുമെന്ന് ഉറപ്പിക്കാം. തൊഴിലിൽ, ജീവിതം വളരെ വേഗത്തിൽ മുന്നേറുകയാണ്, അതിനാൽ കൈയിലുള്ളതിൽ മനസ്സുറപ്പിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ആഗസ്റ്റ് 23)

നിരവധി ഗ്രഹങ്ങൾ പരസ്പരം എതിർക്കുന്നതായി കാണുന്നു. അതിന്റെ ഫലമായി വ്യക്തിപരമായും തൊഴിൽ‌പരമായും നിങ്ങൾ എത്തിയിരിക്കുന്ന ഘട്ടത്തിൽ, ഊർജ്ജം എങ്ങനെ, എവിടെ ചെലവഴിക്കണമെന്നതിനെപ്പറ്റി വിവേചനപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കുട്ടികളെ നിയന്ത്രിക്കുവാൻ പ്രയാസമായിരിക്കും, പക്ഷേ അവരെ തടയുന്നതിനു പകരം ശുഭകരമായ പാതയിലൂടെ നയിക്കുവാൻ ശ്രമിക്കൂ.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

മനസ്സിന്റെ ഗ്രഹമായ ബുധന്റെ സ്വാധീനം മൂലം പിന്നിട്ട ചില ദിനങ്ങൾ ശാരീരികമായും മാനസികമായും തളർത്തുന്നതായിരുന്നിരിക്കാം. വ്യക്തിഗതാഭിലാഷങ്ങൾ അകന്നുപോകുന്നതായി കണ്ടാൽ, പ്രശ്നം തീർച്ചയായും ആശയവിനിമയത്തിന്റെയോ സാമാന്യബോധത്തിന്റെയോ അഭാവമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

സർഗ്ഗാത്മകതയും ജീവിതാവേശവും കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുവാൻ തയാറായി ഇതിനകം നിങ്ങൾ മടങ്ങിയെത്തിരിക്കും. എങ്കിലും സൂര്യ-ചന്ദ്ര കോണുകൾ, ഇന്നു നിങ്ങളെ സാമ്പത്തിക ബാധ്യതകളും ചെലവുകളുമായി ബന്ധപ്പെട്ട പ്രധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ നിർബന്ധിതരാക്കും. ഇപ്പോൾ അതു ചെയ്യുക, തീർച്ചയായും നിങ്ങൾ നിങ്ങൾക്കു തന്നെ ചെയ്യുന്ന വലിയ ഉപകാരമായിരിക്കുമത്.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

വ്യക്തിപരമായ തലത്തിൽ, അസാധാരണവും സങ്കീർണ്ണവുമായ ഒരു സന്ദർഭത്തിൽ നിങ്ങൾ സ്വയം എത്തിച്ചിരിക്കുന്നതായി കാണാം. സൂചനകൾ അനുകൂലമാണ് അതിനാൽ അതെപ്പറ്റി വിഷമിക്കേണ്ട. എങ്കിലും കഴിയുന്നിടത്തൊക്കെയും സന്മനസ്സ് വളർത്തുക. മറ്റുള്ളവരെ മധുരമുള്ളവരായി തന്നെ നിലനിർത്തുക

ധനുരാശി ( നവംബർ 23- ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനിലയിലെ വൈകാരിക മണ്ഡലങ്ങളെ പ്ലുട്ടോ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഭൂതകാലത്തിൽ വസിക്കുന്നതാണു പ്രധാന അപകടമെന്ന് ഓർമ്മിക്കുന്നത് ഗുണം ചെയ്യും. എന്തു വില കൊടുത്തും മുൻപിലുള്ള ദൈനം ദിനകാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കുക. ചെറിയ, വളരെ വളരെ ചെറിയ വിശദാംശങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രാഥമികാഭിലാഷങ്ങളെ അവയുടെ പാതയിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാൻ സാധിക്കും.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

പ്രധാന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചത് അല്പം കാലം മുൻപാണ്, അതുകൊണ്ട്, വിരുദ്ധമായ വീക്ഷണങ്ങളും ജീവിത ശൈലികളും നിങ്ങളുടെ വ്യക്തിപരവും വേണ്ടപ്പെട്ടതുമായ കാര്യങ്ങൾ പുതുക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള പ്രചോദനം നൽകുന്നുണ്ടെന്ന് തിരിച്ചറിയുകയും അതുകൊണ്ട്യ് ചിന്താഗതിമാറ്റുകയും ചെയ്യരുതോ?

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മിക്കവാറുമാളുകൾ പ്രതിരോധം ഉപയോഗിക്കുന്നു, അതൊരു യുദ്ധമുറയായി പ്രകടമായാലും. കൊടുക്കുവാനും ഒപ്പം വാങ്ങുവാനുമുള്ള ഗണ്യമായ സന്നദ്ധതയാണിപ്പോൾ ആവശ്യം. എന്തായാലും ഒരു വഴക്കുണ്ടാകണമെങ്കിൽ രണ്ടുപേരുണ്ടാകണം. ഈ അവസരത്തിലെ നിങ്ങളുടെ സ്വപ്നങ്ങൾ പ്രായോഗികതയിലെത്തിക്കുവാനും രണ്ടുപേർ വേണം.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

അടുത്തകാലത്തെ സംഭവവികാസങ്ങൾ മറ്റുള്ളവർക്ക് ഉറച്ച ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത ഇല്ലാതാക്കിയിരിക്കുന്നു. എങ്കിലും, നിങ്ങൾ സ്വന്തം പദ്ധതികൾ വൈകിപ്പിക്കുന്നതിനും അമൂല്യമായ ഒരാഗ്രഹം ഉപേക്ഷിക്കുന്നതിനും കാരണങ്ങളൊന്നുമില്ല. ഒരു പദ്ധതി സഫലമാക്കുന്നതിനുള്ള പണം എങ്ങനെയുണ്ടാക്കുമെന്നതുപോലെയുള്ള ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉടൻ തന്നെ സാധിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: