നിലവിലുള്ള എല്ലാ ഗ്രഹ വിന്യാസങ്ങളുടെയും പിന്നിൽ രണ്ടു വൻ ഗ്രഹങ്ങളുടെ തീവ്രവും പരസ്പര വിരുദ്ധവുമായ ബന്ധമാണുള്ളത്, യുറാനസിന്റെയും പ്ലൂട്ടോയുടെയും. ഇത് സുരക്ഷിതവും ഭദ്രവും ആയതിനെതെല്ലാം അപ്രായോഗികവും സങ്കല്പികവുമായ എല്ലാത്തിനോടും കൂട്ടിമുട്ടുന്നതിലേയ്ക്കു വഴി തെളിക്കും. നിങ്ങൾ ആശയക്കുഴപ്പത്തിലാണെങ്കിൽ വിഷമിക്കേണ്ടതില്ല. മറ്റനേകരും അതേ അവസ്ഥയിലാണ്.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

നിലവിലെ സംഭവ വികാസങ്ങളിൽ കൂടുതൽ ഗഹനവും ചിന്തനീയവുമായ കാഴ്ചപ്പാട് സ്വീകരിക്കാനാണ് സൂര്യൻ ഇപ്പോൾ നിങ്ങളോടു ആവശ്യപ്പെടുന്നത്. ഈ വാരം അവസാനിക്കുന്നതിനു മുൻപ് പദ്ധതിയിൽ പെട്ടെന്നൊരു മാറ്റം വരുത്താൻ നിങ്ങൾ തീരുമാനിക്കും എന്നാണ് തോന്നുന്നത്. അതാണ് ശരിക്കും നിങ്ങൾ എല്ലായിടത്തും, അല്ലെ? അടുത്ത വാരം മിക്കവാറും നിങ്ങൾ മറ്റൊരു ദ്രുതമാറ്റം വരുത്തിയിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ഇപ്പോൾ നിങ്ങൾക്ക് ഒരു സന്ദിഗ്ദ്ധാവസ്ഥയാണ് , നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു പ്രധാന ലക്‌ഷ്യം ഉപേക്ഷിക്കുകയോ ചെയ്യും. ഇപ്പോഴത്തെ പാതയിൽ തന്നെ തുടരുക ,നിങ്ങളുടെ പുരോഗതികളെ എതിർക്കാൻ താത്കാലിക കാലവിളംബങ്ങളെ അനുവദിക്കരുത്. നിങ്ങൾ രണ്ടു ചുവടു പുറകിലേക്ക് വച്ചാലും, പെട്ടെന്ന് തന്നെ മൂന്നു ചുവട് മുൻപിലേക്ക് വരും.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

ഈ വർഷത്തെ ഏറ്റവും ഉന്മേഷമുള്ള സമയമായാണ് കാണുന്നത്, നിങ്ങളുടെ സഹജ വാസനകളിൽ മുഴുകി കുറെ സമയം ഒഴിഞ്ഞു മാറാത്തതെന്തുകൊണ്ട്? ഒരു തയ്യാറെടുപ്പുമില്ലെങ്കിൽ പോലും ഒരു രംഗമാറ്റം തന്നെ പ്രചോദനം നൽകുന്നതും ആസ്വാദ്യകരവുമാകും. ഇപ്പോഴും വൈകാരികമായ ഒരു യാത്രക്ക് സമയമുണ്ട്.

കർക്കിടകം രാശി (ജുൺ 22 -ജൂലൈ 23)

അടുത്ത ഒരു പക്ഷത്തേക്ക് ശ്രദ്ധാകേന്ദ്രം നിങ്ങളായിരിക്കുമെന്നു പ്രതീക്ഷിക്കാം. ഇത് സൂര്യൻറെ നിങ്ങളുടെ രാശിയിലുള്ള സ്വാധീനത്താൽ മാത്രമല്ല യുറാനസ് ഗ്രഹം അടയാളപ്പെടുത്തുന്നതുപോലെ, പുതിയതും അതിശയിപ്പിക്കുന്നതുമായ നേട്ടങ്ങൾ കൈവരിക്കാൻ പങ്കാളികൾ നിങ്ങളെ പ്രചോദിപ്പിക്കുന്നതുകൊണ്ടു കൂടിയാണ്.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

ഇപ്പോൾ നിങ്ങളെ പിന്തിരിപ്പിക്കുന്നതായി ഒന്നുമില്ല. , കാലതാമസവും തടസ്സങ്ങളും പതിവായിരുന്ന പ്രവൃത്തി സ്ഥലത്തു പോലും എല്ലാ പ്രശ്നങ്ങളും അല്പം ഭാവന കൊണ്ടും ബോധം കൊണ്ടും ഒഴിഞ്ഞു മാറും. പങ്കാളിയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കി നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലാണ് കാര്യം.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

പല രീതിയിലും,നിങ്ങളിലേക്ക് ഒരു സിദ്ധാന്തമായി മാറാൻ നിങ്ങൾക്ക് കഴിയും. മോശം കാര്യമല്ലത്, ചിന്തിക്കാം. എങ്കിലും ചില സമയങ്ങളിൽ ചുറ്റുമുള്ള ആളുകളുടെ, കൂടുതൽ അനുഭവസ്ഥരുടെ, ആഗ്രഹങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കണം: ഇപ്പോഴും നിങ്ങൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ഔദ്യോഗിക ലക്ഷ്യങ്ങളിലും ,അല്ലെങ്കിൽ നിങ്ങളുടെ ബഹുമാന്യതയും അഭിമാനവും സമുദായത്തിൽ ഉയർത്തുന്നതിനുതകുന്ന എല്ലാ പ്രവൃത്തികളിലും അടുത്ത മാസം കൂടുതൽ പ്രയത്നിക്കേണ്ടതാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുൻപുണ്ടായിരുന്ന പതിവിൽ നിന്നു വിട പറയാൻ നിങ്ങൾ നിർബന്ധിതനാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ഇപ്പോൾ എന്താരംഭിച്ചാലും അടുത്ത മാസം വരെ അത് പൂർത്തിയാക്കാൻ സാധിക്കില്ല എന്ന് നിങ്ങൾക്ക് തീർച്ചയുണ്ടാകാം. ചില പ്രധാന സംഭവ വികാസങ്ങൾ കുറച്ചു ദിവസങ്ങൾ കഴിയാതെ നിങ്ങളുടെ ശ്രദ്ധയിൽ പോലും വരികയില്ല, അതിനാൽ ഇന്ന് സംഭവിക്കുന്നതനുസരിച്ചു ദീർഘ ദൂര ഭാവിയെ തീർപ്പാക്കരുത്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ഈ വാരം നിങ്ങളുടെ ജീവിതത്തിലെ പുതിയ സംഭവവികാസങ്ങളിൽ സാഹസികതയോടുള്ള ഒരു അഭിനിവേശം ഉണ്ട്. നിങ്ങൾ മറ്റെല്ലാ പരിഗണനകളും ഒരു വശത്തേക്ക് മാറ്റി വച്ച് ഒരു പര്യവേക്ഷണ യാത്രക്ക് സമയം അനുവദിക്കുക എന്നതാണ് എൻറെ ശക്തമായ ഉപദേശം. എന്നാൽ നിങ്ങളാരംഭിക്കുന്നത് ശാരീരിക പര്യടനമാണോ അതോ ആത്‌മീയമോ? അത് നിങ്ങളുടെ താല്പര്യം.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

സാമൂഹിക വിജയവും വൈകാരിക സന്തോഷവും ശരിയായ മനോഭാവം സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.നിങ്ങളുടെ പങ്കാളികളെ അവരുടെ നിബന്ധനകളോടെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ തയ്യാറായാൽ ,അവർ സ്നേഹത്തോടെയും ഉദാരമനസ്സോടെയും പ്രതികരിക്കും. എങ്കിലും നിയമപരവും കർശനവുമായ ഒരു വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടാകാം.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

നിങ്ങളുടെ പ്രയത്നങ്ങൾക്ക് ഒരു അംഗീകാരവും ലഭിച്ചിട്ടില്ല എന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകാം, ഒരു നന്ദി വാക്കുപോലും ഇല്ല എന്നു തോന്നാം. .പൊതുജനങ്ങൾ നിങ്ങളെ കൂടുതൽ ശ്രദ്ധിക്കാനുള്ള സമയമായി, നിങ്ങളുടെ നല്ല ഗുണങ്ങളും ശ്രദ്ധിക്കപ്പെടും. നിങ്ങൾ ഒരു മൃദു പുഷ്പം പോലെയാണ്, നിങ്ങൾക്ക് നല്ല ശ്രദ്ധയും കരുതലും ആവശ്യമുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾ ഇപ്പോഴും ഒരു അനുഗ്രഹ സ്ഥാനത്താണ് . അതുകൊണ്ടു മറ്റാളുകളുടെ ചില കുരുക്കുകളിൽ നിന്ന് രക്ഷിക്കപ്പെടും. ഇപ്പോൾ നിങ്ങളുടെ വളരെക്കാലമായുള്ള അഭിലാഷങ്ങൾ വെളിപ്പെടുത്തുകയും ഇവ നിങ്ങൾക്ക് യോജിച്ചതാണോ എന്ന് ആരായുകയും വേണം. ഒരു പഴയ സുഹൃത്തിന്റെ ആശയങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook