ബുധൻ, അതിന്റെ സ്ഥാനത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നു, എനിക്കറിയാവുന്ന പല ജ്യോതിഷികളും അവസരങ്ങൾ നഷ്ടമായെന്ന് വിലപിക്കുകയും ചെയ്യുന്നു. ഞാനതിനെ തികച്ചും മറ്റൊരു രീതിയിലാണ് കാണുന്നത്, ആദ്യ തവണ ശരിയായി ചെയ്യാനാകാതെ പോയ ഒരു ലക്ഷ്യത്തിനായി രണ്ടാമൂഴം ആഗ്രഹിക്കുന്ന എല്ലാവർക്കും ആസന്നമായ കാലം ഗംഭീരമായിരിക്കും എന്നാണു ഞാൻ കരുതുന്നത്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ദൃഡചിത്തതയോടെ സമ്മർദ്ദങ്ങളുടെ കുരുക്കില്‍പ്പെടുവാൻ വിസമ്മതിച്ചു നിന്നതിനാൽ, വേണ്ടപ്പെട്ടവരുടെ പ്രശംസ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് പലപ്പോഴും കഴിഞ്ഞു. ഇനി പ്രശസ്തിയുടെ തണലിലിരുന്ന് നിങ്ങള്‍ക്ക് വിജയത്തിന്‍റെ ഫലങ്ങള്‍ ആസ്വദിക്കാം. ആകെ നോക്കുമ്പോള്‍ ഇത് സ്നേഹിക്കുവാൻ പറ്റിയ സമയമാണ്. എങ്കിലും ഓര്‍ക്കുക ഇപ്പോള്‍ അവസരത്തിനു തയാറായില്ലെങ്കിൽ, ഒരു രണ്ടാമൂഴം ഉണ്ടായില്ലെന്നു വരാം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

പങ്കാളികളോ അടുത്ത സുഹൃത്തുക്കളോ ഇപ്പോൾ പ്രതികൂലഭാവത്തിലാണെങ്കിലും അത് ഏറെക്കാലം തുടരില്ല. നിങ്ങളുടെ അസാധാരണമായ ആകർഷകത്വം കൊണ്ട് അവരെ അനുനയിപ്പിക്കാനാകും. സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ നിന്നകന്നു നിൽക്കുക, നിങ്ങളുടെ ലോലമായ ആത്മാവിനെ സം‌രക്ഷിക്കുന്നതിന് അതാവശ്യമാണ്.

മിഥുനം രാശി (മെയ് 22- ജൂൺ 21)

ചങ്ങാതികൾ നിങ്ങളുടെ അഭിലാഷങ്ങൾ പങ്കിടണമെന്നില്ല, അതിനാൽ പ്രതികൂല പ്രതികരണങ്ങളും കടുത്ത മൗനവും നേരിടുവാൻ തയ്യാറായിരിക്കുക. ഒരുപക്ഷേ നിങ്ങളുടെ അവതരണത്തിൽ എന്തെങ്കിലും തകരാറുണ്ടാകാം. നയചാതുര്യത്തിന്റെ അഭാവമാകാമത്. എങ്കിലും നിങ്ങളെത്ര മൂർച്ച കുറച്ചാലും പങ്കാളികൾ അക്കാര്യത്തിൽ അതിലും മുൻപിലായിരിക്കും.

കർക്കിടകം രാശി ( ജുൺ 22- ജൂലൈ 23)

നിങ്ങളുടെ ഭക്തിയും ആത്മാർത്ഥതയും ആർക്കും ചോദ്യം ചെയ്യാനാകില്ല. എങ്കിലും, സാധാരണ കാര്യങ്ങളെ അതിനാടകീയമാക്കുന്നതുവഴി നിങ്ങൾ ഉദ്ദേശിക്കാത്ത ആക്രമണങ്ങൾ ക്ഷണിച്ചു വരുത്തും. സമാധാനവും ലാഘവത്വമുള്ള വീക്ഷണമുണ്ടാക്കുവാൻ ശ്രമിക്കുക. അങ്ങനെ, പങ്കാളികൾ അതിസമ്മർദ്ദത്തിലാകുന്ന അവസരങ്ങളുമായി പൊരുത്തപ്പെടുവാൻ പറ്റിയ അവസ്ഥയിലെത്താം.

ചിങ്ങം രാശി (ജൂലൈ 24- ആഗസ്റ്റ് 23)

ഈ ആഴ്ചയിൽ വിശ്വാസമുറപ്പിക്കുന്ന കാര്യങ്ങളുണ്ടാകാമെങ്കിലും ചില ഉപദ്രവങ്ങൾ നേരിടേണ്ടി വരും. പതിവുകൾ പാലിക്കണമെന്ന തിരിച്ചറിവിൽ, ഒരു ഉത്സാഹഭരിതമായ വീക്ഷണം നിലനിർത്തുക. സർഗ്ഗാത്മകതയും കാല്‍പ്പനികതയുമുള്ള ചിങ്ങം രാശിക്കാർക്ക്, സ്ഫോടനാത്മകമായ അഭിനിവേശങ്ങൾ ഉറവെടുക്കാവുന്നതാണ്.

കന്നി രാശി ( ആഗസ്റ്റ് 24 – സെപ്റ്റംബർ 23)

പൂരിപ്പിക്കാത്ത വരിയിൽ ഒപ്പു വയ്ക്കുവാൻ വിസമ്മതിക്കുന്നത് ശരിയായിരിക്കാം. മറ്റുള്ളവർ അവരുടെ താല്പര്യങ്ങളെന്ന പോലെ നിങ്ങളുടെയും താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നതു വ്യക്തമാകാതെ നിങ്ങൾക്ക് ബാധ്യതയേൽക്കാനാകില്ല. ഒരു എതിരാളി ശരിയായിരുന്നുവെന്ന് താമസിയാതെ മനസ്സിലായേക്കും, അതിനാൽ ആവശ്യമെങ്കിൽ തെറ്റു സമ്മതിക്കുവാൻ തയാറായിരിക്കുക.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

വൈകാരിക അനിശ്ചിതത്വവും സാമ്പത്തിക വൈഷമ്യങ്ങളും മൂലം ശ്രദ്ധ മാറിയിരിക്കുകയാണെങ്കിലും മെച്ചപ്പെട്ട ഒരു ജീവിതത്തിനു വേണ്ടിയുള്ള വീക്ഷണത്തിനായി സമയവും ഊർജ്ജവും ചെലവഴിക്കുവാൻ ഒരിക്കൽ കൂടി നിങ്ങൾ നിർബന്ധിതരാകുന്നു. ഹൃദയത്തിന്റേതായ കാര്യങ്ങളിൽ, ഗൗരവം കൊടുക്കാതെ സമാധാനപരമായി വർത്തിക്കുക.

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)

സത്യത്തിനു വേണ്ടി പോരാടണമെന്ന് സാമാന്യബോധവും ഉറച്ച ആദർശങ്ങളും താമസിയാതെ തന്നെ നിങ്ങളെയൊടുവിൽ ബോധ്യപ്പെടുത്തും. എങ്കിലും മറ്റുള്ളവർ ബോധപൂർ‌വ്വം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയല്ലെന്ന് മനസ്സിലുണ്ടാകണം. നിങ്ങളുടെ കാഴ്ചപ്പാട് വിശാലമല്ല. ഒരു പങ്കാളിയെ എതിർക്കണോ അതോ വെറുതെ വിടണോ എന്നുടനെ തീരുമാനിക്കണം.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഇപ്പോൾ മറ്റു പലരെയും പോലെ നിങ്ങളും ജോലിഭാരവുമായി എങ്ങനെയെങ്കിലും മുൻപോട്ടു പോകണം. നിങ്ങൾക്കായി ജോലി പൂർത്തിയാക്കുവാൻ കഴിവും അനുഭവപരിചയവും ഉള്ളവർക്ക് കർത്തവ്യങ്ങൾ വിഭജിച്ചു കൊടുക്കുക, അങ്ങനെയുള്ളവരുണ്ടെങ്കിൽ.!

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ഗാർഹികകാര്യങ്ങളെ സംബന്ധിച്ച മണ്ഡലത്തെ ഗ്രഹങ്ങൾ ഉപേക്ഷിച്ചതിനാൽ വീട്ടുകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഇപ്പോൾ നിങ്ങൾ ഡ്രൈംവിംഗ് സീറ്റിലാണെന്നതാണു വസ്തുത. എങ്കിലും നിങ്ങൾക്കു സംശയങ്ങളുണ്ട്, അതിനാൽ പൂർണ്ണമായും തയാറാകുന്നതുവരെ കാക്കുക.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

പഴയ രീതിയിൽ പോകുന്നതിൽ കാര്യമില്ലെന്നും നിങ്ങളുടെ അമൂല്യസമ്മാനങ്ങളെ വിലമതിക്കാത്തവർക്കു വേണ്ടി വൈകാരികമായി സ്വയം മഥിക്കേണ്ടതില്ലെന്നും ചിന്തിച്ചു തുടങ്ങിയേക്കാം. ഒരു മാറ്റത്തിനായി നിങ്ങളെ നിർബന്ധിക്കുക, നിങ്ങളുടെ താല്പര്യങ്ങൾക്കു മേലെ നടക്കുവാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക, അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് അവർ കരുതുന്നുണ്ടെകിലും.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഗാർഹിക കാര്യങ്ങളിൽ മുൻപു ചെയ്തിരുന്നതു പോലെ കണ്ണടയ്ക്കുവാൻ ഇനിയാകില്ല, സാഹചര്യങ്ങളെ നേരിടുക തന്നെ വേണം. നിർണ്ണായകമായ പ്രവൃത്തിയാണിപ്പോൾ ആവശ്യം, വൈകിയാൽ സ്വയം പരാജയപ്പെടുത്തുന്നതിനു തുല്യമാകും അത്. വാസ്തവങ്ങളാണു നിങ്ങളുടെ അടിത്തറയെന്നു സഹപ്രവർത്തകർ കരുതുന്നുണ്ട്, അതിനാൽ, നിങ്ങൾ പറയുന്നതെന്താണെന്നു അറിഞ്ഞിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook