ബുധൻ ഇപ്പോൾ ഒരേ ദിശയിൽ ത്വരിതഗതിയിൽ നീങ്ങുന്നു. എനിക്കറിയാവുന്ന പല ജ്യോതിഷികളും നഷ്ടപ്പെട്ടുപോയ സാധ്യതകൾക്ക് പരിഹാരം കാണുന്ന തിരക്കിലാണ്. ആദ്യവട്ടം പരാജയപ്പെട്ട അവസരത്തിൽ ഒരു രണ്ടാമൂഴമാഗ്രഹിക്കുന്ന എല്ലാവർക്കും, ആസന്നമായ കാലം നന്നായിരിക്കുമെന്നു ഞാൻ കരുതുന്നു. ഇതു നിങ്ങളെക്കുറിച്ചാണെങ്കിൽ, ശ്രദ്ധിക്കുക.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഇന്നത്തെ സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാകയാൽ , ഇന്നത്തെ നിങ്ങളുടെ ഗാർഹിക വ്യവഹാരങ്ങൾ വിജയകരമായി അവസാനിക്കുമെന്നോ അല്ലെങ്കിൽ അവയ്ക്ക് കൂടുതൽ പ്രയത്നം ആവശ്യമുണ്ടെന്നോ പറയുക ദുഷ്കരമാണ്. വിശാലാർത്ഥങ്ങൾ മറക്കുക, സൂക്ഷ്മതലത്തിൽ കാണുക, അതാണു നല്ലതെന്നു ഞാൻ പറയുന്നു.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ജ്യോതിഷത്തിന്റെ ഒരു ഉദ്ദേശ്യം കാര്യങ്ങൾ മുൻ‌കൂട്ടി കാണുകയും അങ്ങനെ വരാനിരിക്കുന്ന പ്രശ്നങ്ങളെ ഒഴിവാക്കുകയുമാണ്. ദൈനംദിന പ്രവൃത്തികൾ പൂർത്തീകരിക്കാത്തതു മൂലം ചില വാഗ്വാദങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുണ്ട്, ഒരു ലഘുവായ പരിഹാരം ഉണ്ട്, ഓരോ തിരിവിലും സഹകരണവും അനുരഞ്ജനവും പിന്തുടരുക.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

നിങ്ങളുടെ സങ്കീർണമായ സാമ്പത്തിക സാഹചര്യങ്ങളെപ്പറ്റി വീണ്ടും കൂടുതൽ സംസാരിക്കുന്നതിനേക്കാൾ നല്ലത് ധനത്തോടുള്ള നിങ്ങളുടെ അടിയുറച്ച മനോഭാവത്തിൽ ശ്രദ്ധ നൽകുകയാണ്. നിങ്ങൾ എന്തിനാണ് പഴയ മുൻഗണനകളിൽ ഇത്രയധികം ഉറച്ചു നിൽക്കുന്നത്? ഗാർഹികകാര്യങ്ങൾ തുടരണമെങ്കിൽ അതിനു മുൻപായി നിങ്ങൾ ഉത്തരം നൽകേണ്ട ചോദ്യമാണിത്.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

മാന്ത്രിക ഗ്രഹം ബുധൻ നിർദ്ദേശിക്കുന്നത് എന്തെങ്കിലും ഗഹനമായ ചിന്തകൾ പ്രവർത്തികമാക്കാനുള്ള സമയമായി എന്നാണ്-കൂടാതെ ചില വിചിത്രമായ തീരുമാനങ്ങളെ അഭിമുഖീകരിക്കുന്നതിനും. നിങ്ങളുടെ വെളിപാടുകളെ പിന്തുടരുന്നത് തീർച്ചയായും അഭികാമ്യമാണ്‌ എന്നാൽ യാഥാർഥ്യങ്ങൾക്കു ശ്രദ്ധ കൊടുക്കേണ്ടതാണ്; ഒരുപക്ഷെ അത്ര എളുപ്പമല്ലായിരിക്കാം അത്.

ചിങ്ങം രാശി (ജൂലൈ 24-ആഗസ്റ്റ് 23)

വൈകാരിക വ്യവഹാരങ്ങളുടെ രഹസ്യങ്ങളിലേക്കു പിൻവലിക്കാനാകാത്ത വിധത്തിൽ മനസ്സിൻറെ സമനില കൂപ്പുകുത്തുകയാണ്.ഇത്തരം പ്രചോദനങ്ങളുമായി മുൻപോട്ടു പോകുന്നതിനേക്കാൾ, നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു വിമുഖത കാണിക്കുന്നതെന്തിനെന്ന് നിങ്ങളോടു തന്നെ ചോദിക്കാത്തതെന്തേ? വാസ്തവത്തിൽ ഇതിൻറെ അന്ത്യഫലം അല്പം കൂടുതൽ പണം സ്വരൂപിക്കാൻ കഴിയാമെന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

ഗാർഹിക സജ്ജീകരണങ്ങളുടെ അന്തിമഫലങ്ങൾക്കായി നിങ്ങൾക്ക് വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. ഇത് ആരുടെയും മെല്ലെപ്പോക്ക് കൊണ്ടല്ല, മറിച്ച്, ചന്ദ്രൻ നിങ്ങളുടെ ഗ്രഹനിലയിൽ യോജിച്ച മേഖലയിൽ എത്താൻ കൂടുതൽ സമയം എടുക്കുന്നതിനാലാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചന്ദ്രന്റെ സങ്കീർണമായ സ്ഥാനക്രമങ്ങൾ നിങ്ങളെ അധിക്ഷേപങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും സംരക്ഷിക്കും. ഒരു നിമിഷത്തെ പ്രകോപനത്തിൽ പറഞ്ഞുപോയതെന്തെങ്കിലും നിങ്ങളെ സ്വയം അനർഹനാക്കിയതായി കരുതരുത്. വ്യക്തമായ കാരണം ഇല്ലാതെ തന്നെ പങ്കാളികൾ കൂടുതൽ വിമർശിക്കാനിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ഈ വർഷം നിങ്ങൾക്ക് എങ്ങനെയാണ് കടന്നുപോയത് എന്ന് മറ്റൊരു വൃശ്ചികം രാശിക്കാരന് മാത്രമേ മനസിലാകൂ. എന്നിരുന്നാലും ഗ്രഹങ്ങളെല്ലാം പൊതുവെ ദയ കാണിക്കുന്നതിൽ കഠിനതയുള്ളവയാണ് എന്ന് നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. നിങ്ങൾ അഭിമുഖീകരിച്ച വ്യക്തിപരമായ വെല്ലുവിളികൾ നിങ്ങളെ ഒരു സ്നേഹമുള്ളവനും വിവേകിയുമാക്കിയിരിക്കുന്നു.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങൾക്ക് ഇപ്പോഴും കുറച്ചു അനിശ്ചിതത്വവും നിർവികാരതയും ഉണ്ട്, എന്നാലും എന്തെങ്കിലും കാതലായി വിഷമിക്കേണ്ട കാര്യം നിങ്ങൾക്കുണ്ടോ എന്ന് എനിക്ക് സംശയമാണ്. നിങ്ങളുടെ വ്യവഹാരങ്ങൾ തിരിച്ചു നല്ലനിലയിൽ സ്ഥിരമാക്കാനുള്ള സമയമാണ് ഇത്. അല്ലെങ്കിൽ അതിനു തുടക്കമെങ്കിലും ഇടാം, സമയം പാഴാക്കരുത്.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

ഗ്രഹങ്ങളുടെ രണ്ടു തരത്തിലുള്ള ഭാവങ്ങളാണ് മകരം രാശിക്കാരെ ഇപ്പോൾ സ്വാധീനിക്കുന്നത്, ഒരു പ്രത്യേക സമയത്തിൽ ബന്ധിക്കാനാവാത്ത ദീർഘ കാല രൂപീകരണങ്ങളും, പെട്ടെന്നുണ്ടാകുന്ന സ്വഭാവ മാറ്റവും പദ്ധതി മാറ്റവും സൃഷ്ടിക്കുന്ന ഹ്രസ്വ കാല ചാഞ്ചാട്ടങ്ങളും . രണ്ടാമത്തേതിനാണ് ഇന്ന് മുൻതൂക്കം.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

എന്തൊക്കെ സംഭവിച്ചാലും , നിങ്ങൾക്കിത് പൊതുവെ നല്ല സമയമാണെന്ന് ഉറപ്പിക്കാം: വ്യക്തി ബന്ധങ്ങളിലെ ചൊവ്വയുടെ അസ്വസ്ഥമാക്കുന്ന സ്വാധീനം ,ബുധൻറെയും വ്യാഴത്തിൻറെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന സ്ഥാനക്രമം മൂലം പരിഹരിക്കപ്പെടാനിടയുണ്ട്. യുവ സുഹൃത്തുക്കളിൽനിന്നു നല്ല ഉപദേശങ്ങളെത്തും: ആഹ്‌ളാദിക്കുക !

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇപ്പോൾ മുതൽ നിങ്ങൾ ചിന്തിക്കുന്നതു പുതിയതും മൗലികവുമായ പാതയിലൂടെയാണ്, നിങ്ങളുടെ നേട്ടത്തിനനുകൂലമായി കാര്യങ്ങൾ പര്യവസാനിക്കും എന്നുറപ്പിക്കാം. പങ്കാളികളും സഹപ്രവർത്തകരും നിങ്ങളുടെ പദ്ധതികളെപ്പറ്റി നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് നിങ്ങൾ ഉറപ്പു വരുത്തണം, അല്ലെങ്കിൽ നിങ്ങൾക്ക് അവരുടെ സഹായം നഷ്ടമാകാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook