scorecardresearch
Latest News

Horoscope Today, 28 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 28 ജനുവരി 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today, 28 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

പ്ലൂട്ടോയുടെ നിലവിലെ സ്ഥാനക്രമം ,സങ്കൽപ്പങ്ങളിൽ മുഴുകി ജീവിക്കുന്നവർക്ക് വളരെ നല്ലതും എന്നാൽ പ്രായോഗികമതികൾക്ക് അത്ര ഗുണകരമല്ലാത്തതുമാണ്. എല്ലാത്തിനും പ്രാധാന്യം കൊടുക്കുക എന്നതാണ് എന്റെ ഉപദേശം. ഒരു സമയത്തു ഒരു ചുവടു മാത്രം, അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനു മുൻപ് ഒന്നല്ല, രണ്ടു തവണയെങ്കിലും നന്നായി വിശകലനം ചെയ്യുക.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

എല്ലാം വേണ്ടതുപോലെ സംഭവിക്കണമെന്നില്ല. നിങ്ങളുടെ ജോലിയിലെ പ്രതീക്ഷയെപ്പറ്റിയുള്ള, കുടുംബത്തിൽ ഭിന്നാഭിപ്രായങ്ങൾക്കു കാരണമാകുന്ന മൂർച്ചയേറിയ വാക്കുകളുണ്ടാകാം. അല്ലെങ്കിൽ ഒരുപക്ഷെ ഇത് നിങ്ങൾക്കിടയിലെ പുതിയ മറ്റൊരു അഭിലാഷമാവാം? നല്ല സമയമെത്തുമ്പോൾ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

നിങ്ങളിലെ അധികം അറിയപ്പെടാത്ത ഒരു ഗുണമാണ് പരോപകാരം. അടുത്ത സുഹൃത്തുക്കളും സ്നേഹിതരും ആവശ്യപ്പെടുമ്പോൾ തന്റെ പണത്തെ മുറുകെപ്പിടിക്കുന്ന സ്വഭാവമുള്ള ഒരാളല്ല നിങ്ങൾ; പ്രയത്നിച്ചു സമ്പാദിച്ചത്തിൽ കുറെ പണത്തോടു വിട പറയേണ്ട സമയമായി. നിങ്ങളുടെ ബാല്യത്തിലേക്കു ഒരു മടക്കയാത്ര നടത്താൻ ഏറ്റവും യോജിച്ച സമയം കൂടിയാണിത്.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

നിങ്ങൾ ഒരു വൈകാരിക സംഘർഷത്തിലാണെങ്കിൽ, കഴിഞ്ഞ കാലത്തുണ്ടായ മുറിവുകൾക്കും ആക്ഷേപങ്ങൾക്കും അനുസരിച്ചു നിങ്ങളുടെ സ്വഭാവം മെച്ചപ്പെടുത്തി നല്ല മാറ്റങ്ങൾ വരുത്തുക എന്നതാണ് എന്റെ ഉപദേശം. നേരത്തേ സംഭവിച്ച തെറ്റുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് തീരുമാനമെടുക്കുന്നതു വരെ അവ ആവർത്തിക്കില്ല ഏന്നതുറപ്പാക്കണം.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

നിങ്ങളുടെ സ്വഭാവത്തിലെ ഏറ്റവും ലോലഭാവങ്ങളെ പുറത്തു കൊണ്ടുവരുകയാണു ശുക്രന്റെ ചുമതല. ഇത് ഒരുപക്ഷെ വിധി-ഭാഗ്യങ്ങളുടെ ഉയർച്ച താഴ്ചകളെ കൈകാര്യം ചെയ്യുന്നത് പതിവിനെക്കാൾ കൂടുതൽ ദുഷ്കരമാക്കിത്തീർക്കാം. നിങ്ങളിലെ ദയയും നന്മയുമാണ് നിങ്ങളെ വിജയിപ്പിക്കുന്നത്, ഒരു വാഗ്ദാനത്തിൽ നിന്ന് ഒരാളെ മോചിപ്പിക്കുന്നതിനുള്ള നിങ്ങളുടെ സന്മനസ്സും.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

നിങ്ങൾക്കാവശ്യമുള്ള അതേ ആരോഗ്യപോഷകമാണു ഉജ്ജ്വലനായ ചൊവ്വ വാഗ്ദാനം ചെയ്യുന്നത്. ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപ് മാറ്റിവയ്ക്കപ്പെട്ട കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനായിരിക്കണം ഇപ്പോൾ പ്രധാന പരിഗണന. യോജിച്ച ഒരു സാമ്പത്തിക പ്രതിഫലം കിട്ടുന്നില്ല എന്ന ഒരു തോന്നലുണ്ടെങ്കിൽ പോലും പിടിച്ചു നില്ക്കാൻ നന്നായി യത്നിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്തംബർ 23)

ചൊവ്വ നിങ്ങളുടെ ജാതകത്തിന്റെ കൂടുതൽ സവിശേഷമായ കരുതലുള്ള മേഖലയിലായതിനാൽ, സാമൂഹ്യ ശ്രദ്ധ അധികം കിട്ടുന്ന പ്രവൃത്തി ചെയ്യുവാൻ നിങ്ങൾ ഇഷ്ടപ്പെടുകയില്ല. എങ്കിലും ചില പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മേഖലകളിൽ ഇത് നിങ്ങൾക്ക് പ്രതീക്ഷയുടെ സമയമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കർത്തവ്യങ്ങളിലുള്ള ദൃഢമായ ശ്രദ്ധയെ വീണ്ടും പരിശോധിക്കേണ്ടതുണ്ട്, മറ്റുള്ളവർ പിന്തിരിഞ്ഞാലും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം അടുത്ത വൃത്തങ്ങൾ കടന്നു അറിയപ്പെടാത്ത ആളുകളിലേക്ക്‌ വ്യാപരിക്കും. അതിനാൽ ഇന്നത്തെ പോലെയുള്ള ദിവസങ്ങളിൽ, എല്ലാവരും കുറച്ചു ചപലരും ഉത്തേജിതരും ആയിരിക്കുമ്പോൾ, ഒരു ഹൃദ്യമായ സാഹചര്യമൊരുക്കേണ്ടത് നിങ്ങളുടെ വ്യക്തിഗത ഉത്തരവാദിത്തമായി തോന്നാം.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഉയർന്നു വന്നേക്കാം, എന്നാൽ എല്ലാം കെട്ടടങ്ങുമ്പോൾ, അതേപ്പറ്റി അധികം വിഷമിക്കേണ്ടതില്ലായിരുന്നു എന്ന് കാണാം. അഭിവൃദ്ധിയുടെ പരമ്പരാഗത ഗ്രഹമായ ശുക്രനിൽ നിന്ന് നല്ല നിലയിലുള്ള സാമ്പത്തിക സംരക്ഷണം ഇപ്പോഴും നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഇത് നിങ്ങളെ ഓർമപ്പെടുത്തുന്നത് പണം വിചാരിക്കുന്നതുപോലെ അത്ര പ്രധാനപ്പെട്ട ഒന്നല്ല എന്നാണ്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

മറ്റുള്ള ആളുകളുകൾ ഉൾപ്പെടുന്ന അനവധി പ്രവർത്തനങ്ങളിലക്ക് നിങ്ങൾക്ക് തിരിയാനാകും. ഇത് ഒരു അന്ത്യത്തിൻറെ ആരംഭമാണെന്നു നിങ്ങൾ പറയരുത്, എന്നാൽ ഇത് ആരംഭത്തിൻറെ അന്ത്യമാണ്. ജ്യോതിഷത്തിലെ ഓരോ അവസാനവും ഒരു പുതിയ തുടക്കത്തിൻറെ മുന്നോടിയാണ്.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

ഇന്നത്തെ ചന്ദ്രന്റെ വ്യവഹാരങ്ങൾ നിങ്ങളെ കൊണ്ടെത്തിക്കുന്ന തലം തൊഴിലിനെപ്പറ്റിയും ദൈനംദിന ജോലികളെപ്പറ്റിയും കൂടുതൽ പരിഗണന കൊടുക്കുന്നതാണ്, ഒരുപക്ഷെയിത് പ്രലോഭനീയമായ അനേകം സാമൂഹ്യ വികാസങ്ങളോടുള്ള അനിഷ്ടത്തിലേക്കാവാം. പ്രണയത്തിൽ, ഞാൻ നിങ്ങൾക്ക് ഒരു ചെറിയ ഉപദേശം നൽകട്ടേ ? ഏറ്റവും നല്ലതുതന്നെ ലക്ഷ്യമാക്കുക, പക്ഷേ അധികം വ്യഗ്രത കാട്ടേണ്ടതില്ല.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

ബാഹ്യസാഹചര്യങ്ങളിൽ സൗഹൃദവലയത്തിലായിരിക്കുന്നതിനും നിശബ്ദനും മ്ലാനനുമായി തനിയെ ഇരിക്കുന്നതിനുമുള്ള ഭാവങ്ങളിൽ നിങ്ങളുടെ മാനസികാവസ്ഥ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കും. നിങ്ങൾ മുഖവിലക്കെടുക്കാൻ തയ്യാറായിരുന്ന ആളുകളിൽ സംശയത്തിന്റെ ലാഞ്ചന ഉണ്ടാകാം. ഒരു പ്രണയ സാഹസികതയുടെ ഫലം നിങ്ങൾ ഇപ്പോൾ ആഗ്രഹിച്ചേക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇന്ന്, ഒരു കൂട്ടം ഗ്രഹങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധം നിങ്ങളുടെ കുടുംബത്തെയും കുടുംബാഭിലാഷങ്ങളെയും ഒരു വഴിത്തിരിവിലെത്തിക്കും. ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്നു നിങ്ങൾക്കറിയാവുന്ന ഒരു തലത്തെയാണ് നിങ്ങൾ ഇപ്പോൾ സമീപിക്കുന്നത്.എന്നാൽ അത് നല്ലതാണ് ,അല്ലെ?കാരണം നിങ്ങൾക്ക് മുൻപോട്ടു മാത്രമേ പോകാൻ കഴിയൂ.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today malayalam january 28 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction