നക്ഷത്രങ്ങൾ നമ്മോടു പറയുന്നത് ചെയ്യുക എന്നതല്ല ജ്യോതിഷം എന്ന് നിങ്ങളെ ഓർമ്മപ്പെടുത്തേണ്ട സമയമാണിത്, നല്ലരീതിയിൽ മുന്നോട്ടു പോകുന്നതിനുള്ള വഴികൾ കണ്ടെത്തുക എന്നതാണതുകൊണ്ടുദ്ദേശിക്കുന്നത്. നമുക്ക് വേണ്ടി മാത്രമല്ല എല്ലാവരുടെയും നന്മക്കുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ജ്യോതിഷം നിർദ്ദേശിക്കുന്നത്. എല്ലാവരും സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ആയിരുന്നാൽ നമ്മളും കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ ആയിത്തീരുമെന്നതാണു തത്വം.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

സാമ്പത്തികവും വാണിജ്യപരവുമായ വ്യവഹാരങ്ങളുടെ കാര്യത്തിൽ മറ്റൊരാളാണ് കുറ്റക്കാരാനെന്നു നടിക്കുന്നതിലോ ചെയ്ത ഉടമ്പടി അപക്വമായിരുന്നു എന്ന് സങ്കൽപ്പിച്ചിട്ടോ ഒരു പ്രയോജനവുമില്ല. ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിച്ച്, ഭാഗ്യം കണ്ടെത്തുക. എങ്കിലും, സ്നേഹമായിരിക്കും ഏറ്റവും ഉത്കൃഷ്ടമായ നിധി എന്ന് ഓർമ്മിക്കുക.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

നിങ്ങളുടെ എല്ലാ തരത്തിലുള്ള കഴിവുകളും ലോകം അറിയണമെന്ന് നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. ഒരു മുന്നറിയിപ്പ്-നിങ്ങൾ സങ്കല്പിക്കുന്നതുപോലെ എല്ലാ മേഖലകളിലും നിങ്ങൾക്ക് നൈസർഗികമായ സിദ്ധി ഉണ്ടാവണമെന്നില്ല. മറ്റുള്ളവരെ ആകർഷിക്കണമെന്നു തീരുമാനിച്ച് അതിനായി തുനിഞ്ഞിറങ്ങുകയാണെങ്കിൽ, നിങ്ങൾ വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതാണ്, അല്ലെങ്കിൽ നിങ്ങളതിൽ പരാജയപ്പെടും.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

ആകസ്മിക കണ്ടുമുട്ടലുകൾ പോലും മോഹിപ്പിക്കുന്ന ബന്ധങ്ങളിലേക്ക് നയിക്കും എന്നാണ് സ്നേഹത്തിന്റെ ദേവതയായ ശുക്രനും മറ്റനേകം ഗ്രഹങ്ങളുമായുള്ള ബന്ധം കൽപ്പിക്കുന്നത്. .മുൻപ് സങ്കല്പിച്ചിട്ടില്ലാത്ത വിധത്തിൽ നിങ്ങളെ ആകർഷിക്കുന്ന ഒരാളെ കണ്ടെത്താനാകും. വൈകാരിക സംതൃപ്തിയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന വാഗ്ദാനങ്ങൾക്കുള്ള മാർഗങ്ങളൊന്നും തിരസ്കരിക്കരുത്.

കർക്കിടകം രാശി (ജൂൺ 22 -ജുലൈ 23)

വ്യക്തിപരവും ഗാർഹികവുമായ വിഷയങ്ങളിൽ കൂടുതൽ വിശാലമനസ്കൻ ആയാൽ എങ്ങനെയുണ്ടാവും? ഈ വാരം അവസാനിക്കുന്നതിനു മുൻപായി കൂടുതൽ സഹനശീലരാകുവാനുള്ള ഉറച്ച തീരുമാനം കൈക്കൊള്ളുക, അല്ലെങ്കിൽ മറ്റാരെങ്കിലും കൂടുതൽ ശല്യക്കാരനാകുകയും അത് നിങ്ങളെയൊടുവിൽ ഭ്രാന്തമായ അവസ്ഥയിലെത്തിക്കുകയും ചെയ്യാം.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

നിലവിലുള്ള ഗ്രഹങ്ങളുടെ പ്രവർത്തനം നിങ്ങളുടെ ഊർജ്ജവും സമയവും സംരക്ഷിക്കാൻ നിങ്ങളെ നിർബന്ധിക്കും. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന പ്രശസ്തമായ ചൊല്ല് ഓർക്കുക. ശരിയായ സംതൃപ്തിയും സാഫല്യവും അനുഭവപ്പെടണമെങ്കിൽ നിങ്ങളുടെ ആത്മചൈതന്യത്തെ പരിപോഷിപ്പിക്കണം.

കന്നി രാശി (ആഗസ്റ്റ് 24 -സെപ്തംബർ 23)

സ്വയമായി കൂടു മെനയാവുന്ന അത്ര നല്ല സ്ഥിതിയിലാണ് നിങ്ങൾ ഇപ്പോൾ, അതിനാൽ നിങ്ങളെ പിന്നിലാക്കുവാൻ മാറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ ഉജ്ജ്വലമായി തിളങ്ങുന്നു, അതിനാൽ വ്യക്തിപരമായ നേട്ടങ്ങളിൽ വിഷമതകൾ ഉണ്ടാകില്ല. പങ്കാളിയുടെ ഭാഗ്യത്തിൽ നിങ്ങളും പങ്കുകാരനായേക്കാം.

തുലാം രാശി (സെപ്തംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ രാശിയിലെ വളരെ നിർണ്ണായകമായ കാര്യങ്ങളുടെ ഒരു പരമ്പര ഇപ്പോൾ അതിന്റെ അന്ത്യത്തിലേയ്ക്കടുക്കുകയാണ്. എന്നാൽ എല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ നിങ്ങൾ വളരെ ഗംഭീരമായി പ്രവർത്തിച്ചു എന്നു കാണാമെന്നു ഞാൻ കരുതുന്നു, കുറഞ്ഞ പക്ഷം നിങ്ങളൊരിക്കൽ ഭയപ്പെട്ടതിനേക്കാൾ നന്നായിട്ടെങ്കിലും. സ്നേഹമുള്ള ഒരാൾ, അവർക്കായി നിങ്ങൾ ചെയ്ത പ്രയത്നത്തെ അഭിനന്ദിക്കാൻ തുടങ്ങും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

എന്തിനാണ് തിടുക്കം? എല്ലാ അർഥത്തിലും വേഗത കുറക്കുക, നിങ്ങളുടെ സാഹചര്യം മനസിലാക്കുക. കാര്യങ്ങൾ അല്പം വൈകിപ്പിക്കാവുന്നതേയുള്ളു. അതു നിങ്ങൾക്കു കൂടുതൽ സമയം നൽകും. നിങ്ങളുടെ മഹത്തായ ഗതിമാറ്റത്തിന് മറ്റുള്ളവർ നിങ്ങളെ അനുവദിക്കേണ്ടതാണ്. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്കത് മടുപ്പുണ്ടാക്കും.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ചന്ദ്രൻ ചെയ്തിരിക്കുന്നതു ഒരു നല്ല പ്രവൃത്തിയാണെന്നു പ്രത്യാശിക്കാം, ഇപ്പോൾ പ്രവൃത്തിമേഖലയിൽ പ്രത്യാശയുടെ ഒരു കിരണം തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കും. അബദ്ധങ്ങൾ ചെയ്യണമെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചാലേ അഭിവൃദ്ധിയുണ്ടാകാതിരിക്കൂ. എല്ലാ പ്രാഥമിക മുൻകരുതലുകളുമെടുത്താൽ അതുകൊണ്ടുമാത്രം നിങ്ങൾക്കു വിജയിക്കുവാനാകും.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

ജീവിതം എല്ലായ്പ്പോഴും എല്ലാവരോടും കരുണ കാട്ടണമെന്നില്ല. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങൾ ഏറ്റവും അടുത്ത ഒരാളെ നിങ്ങളിൽ നിന്ന് അകറ്റിയേക്കാം. അത് നിങ്ങളെ വൈകാരികമായി തകർക്കാനിടയുണ്ട്. നിങ്ങൾക്ക് സഹാനുഭൂതിയുണ്ടെങ്കിൽ ,എനിക്കറിയാം നിങ്ങൾക്ക് അതുണ്ടെന്ന് , മുറിവേറ്റ ആത്മാക്കളെ കണ്ടെത്തി അവർക്കു ആവശ്യമായ സഹായം ചെയ്യും.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

ഔദ്യോഗികവും വൈകാരികവുമായ വിഷയങ്ങളിലെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങളുടെ ആത്മ വിശ്വാസക്കുറവാണ്. ഇപ്പോൾ മുതൽ ഭാവിയെപ്പറ്റിയുള്ള ശുഭപ്രതീക്ഷയോടുകൂടി പ്രയത്‌നം തുടരുക. നിങ്ങളിൽ തന്നെ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ മറ്റൊരാൾക്ക് നിങ്ങളെ പിന്തുണയ്ക്കുവാൻ ബുദ്ധിമുട്ടായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു വേർപിരിയലിനു തയ്യാറാണെങ്കിൽ, നിങ്ങൾക്കു കുറച്ചുകൂടി നന്നായി പ്രവർത്തിക്കാൻ കഴിയും. ഇപ്പോഴുള്ള ശുക്രന്റെ സ്ഥാനക്രമം നിങ്ങളുടെ ജാതകത്തിലെ അനുകൂല മേഖലകളിലാണ്. ചില കൗതുകങ്ങൾ ഉടനെ സംഭവിച്ചേക്കാം. കുറഞ്ഞത് നിങ്ങളുടെ പെരുമാറ്റത്തിലെങ്കിലും സ്വയം മാറ്റം വരുത്തുവാൻ തുടങ്ങാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook