ചൈതന്യവാനായ ചന്ദ്രൻ ശക്തമായ ഉണർവ് പ്രദാനം ചെയ്യുന്നു. ഇത് ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. കിടക്കയിൽ തന്നെ ദിവസം മുഴുവൻ ചെലവഴിക്കണമെന്നാണെങ്കിൽ, അത് നിങ്ങളുടെ അവകാശം.  എന്നാൽ, ഇന്നത്തെ ദിവസം നന്നായി പ്രയോജനപ്പെടുത്തിയാൽ പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നിങ്ങൾക്കു കൈവരിക്കാനാകും. ചന്ദ്രന്റെ സ്ഥാനക്രമം നിർദേശിക്കുന്നത് നമ്മൾ നേതൃത്വമെടുക്കണമെന്നാണ്. ഒരേ സമയം എല്ലാവർക്കും അത് സാധ്യമല്ല. എങ്കിലും  സഹകരിക്കുവാൻ   എല്ലാവർക്കും ശ്രമിക്കാം.

മേടം രാശി(മാർച്ച് 21-ഏപ്രിൽ 20)

സർഗ്ഗാത്മകവും വ്യക്തിഗതവുമായ പാതയിൽ ചേർന്നു നിന്നാൽ കാര്യങ്ങളധികമായി തെറ്റാനിടയില്ല. സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ച്, നിങ്ങൾക്ക് ചേരാത്ത ദിനചര്യകളുമായി യോജിച്ചു പോകുമ്പോഴാണു ഗ്രഹങ്ങൾ നിങ്ങൾക്കു നാണക്കേടുണ്ടാക്കുക. പ്രണയത്തിലെ പങ്കാളികൾ രഹസ്യം സൂക്ഷിക്കുന്നുണ്ട്, അവരുടെ ഉദ്ദേശങ്ങളെപ്പറ്റി അറിയാൻ ആകാംഷ ഉണ്ടെങ്കിൽ ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ.

ഇടവം രാശി (ഏപ്രിൽ 21-മാർച്ച് 21)

ഇടവം രാശിക്കാർ മറ്റുള്ളവരുമായി സമ്മതഭാവത്തിലെത്താറില്ല എന്നത് അതിശയിപ്പിക്കുന്നതല്ല. ഇത്  ഇവരുടെ ഇളക്കമില്ലാത്ത ഒരു ലക്ഷണമാണ്. എങ്കിലും, ആരെങ്കിലും സത്യസന്ധമായി  ഒരു ഉടമ്പടിയ്ക്കു ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ അതിനനുവദിക്കുക.  ഒരു മാതൃകയാകുവാൻ പോലും നിങ്ങളാഗ്രഹിച്ചേക്കാം.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

സാമ്പത്തിക കാര്യങ്ങളിൽ ചില സങ്കീർണ്ണതകളോ തിരിച്ചടികളോ ഉണ്ടാകാം, എന്നാൽ മൊത്തത്തിൽ നിങ്ങൾക്ക് സുരക്ഷിതമായി മുന്നേറാമെന്നാണ്  ഞാൻ കരുതുന്നത്. കുറെ ആഴ്ചകൾക്കുള്ളിൽ നിങ്ങൾ ഒരു അപ്രതീക്ഷിത ഭാഗ്യത്തിലേക്കാണ് പ്രവേശിക്കുന്നത്.അതിന്റെ അളവ് എത്രത്തോളമെന്നു  പ്രവചിക്കുക അസാധ്യം , അതിനാൽ  അമിതാവേശം വേണ്ട.

കർക്കിടകം രാശി (ജൂൺ 22-ജൂലൈ 23)

ചില ലാഭങ്ങളും അവകാശങ്ങളും ഉപേക്ഷിക്കുവാൻ നിങ്ങളെ നിർബന്ധിക്കുവാൻ മറ്റുള്ളവരെ അനുവദിക്കാതെയിരിക്കുക. നിങ്ങൾ എന്തെങ്കിലും ഉപേക്ഷിക്കാൻ പോവുകയാണെങ്കിൽ- അങ്ങനെ സംഭവിക്കാം- അത് നിങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിലും സമയത്തും ആയിരിക്കണം. അത്രയും വ്യക്തമാണ്. എന്നിരുന്നാലും, മറ്റുള്ളവർ അതനുവദിക്കുമെന്നു ഞാൻ കരുതുന്നില്ല.

ചിങ്ങം രാശി(ജുലൈ 24 -ഓഗസ്റ്റ് 23)

വ്യക്തിപരമായ വിഷയങ്ങളിൽ നിയമം നടപ്പാക്കുന്നത് നിങ്ങൾക്കിഷ്ടമാകാം,  എന്നാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനു കൂടി വില നൽകണം. നിങ്ങൾ മൂലം കാര്യങ്ങൾ മോശമായാൽ ആരും നിങ്ങൾക്കു നന്ദി പറയില്ല. അതുകൊണ്ടു ഉത്തരവാദിത്തങ്ങൾ വിഭജിക്കുക, അപ്പോൾ കുറ്റപ്പെടുത്തലുകളും വിഭജിക്കപ്പെടും. നന്നായി തുടങ്ങിയ പദ്ധതികൾ പോലും പ്രശ്നത്തിലാകുന്ന സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്തംബർ 23)

ചന്ദ്രൻ, കൂടുതൽ വൈകാരികമായി  നിങ്ങളുടെ സാമ്പത്തിക വ്യവഹാരങ്ങളിൽ തന്റെ  ഭാഗധേയം   വർധിപ്പിക്കുന്നു. ഗാർഹിക ചെലവുകൾ വർദ്ധിക്കാനിടയുണ്ട്  എന്നതിന്റെ ജ്യോതിഷ  ഭാഷയാണിത് . എന്നാൽ ഗൃഹത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ നിക്ഷേപിക്കുന്ന പണം  നന്നായി ചെലവഴിക്കണം. വിദൂരങ്ങളിൽ നിന്നുള്ള നല്ല വാർത്തകൾ നിങ്ങൾക്കു സന്തോഷം പകരും.

തുലാം രാശി (സെപ്തംബർ  24 -ഒക്ടോബർ  23)

സാധ്യതകൾ ഇപ്പോൾ നിങ്ങളുടെ പക്ഷത്താണ്, പരിണിതഫലം എന്തെന്ന് തീർച്ചയില്ലെങ്കിലും. നിങ്ങൾക്കു എന്താണ് യോജിച്ചതെന്നു ഇപ്പോൾ തീരുമാനിക്കണം, അതിനുശേഷം ആത്മവിശ്വാസത്തോടെ അത് നടപ്പാക്കുക. പണമിടപാടുകളുണ്ടെങ്കിൽ, അവ പൂർണ സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്തുന്നതിന് സാധ്യമായ എല്ലാ  മുൻകരുതലുകളും  എടുക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

സൂര്യന്റെ ഇന്നത്തെ ഗംഭീരമായ സ്ഥാനം വൃശ്ചികം രാശിക്കാരുടെ മനസ്സിനെ വളരെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. എന്നാൽ ജ്യോതിഷത്തിൽ പറയുന്നതെല്ലാം സ്വപ്രയത്നത്താലല്ലാതെ  സംഭവിക്കുകയില്ല എന്നത് മനസ്സിൽ വച്ചുകൊണ്ട്, അധികാരസ്ഥാനത്തുള്ള ഒരാൾ നിങ്ങളുടെ പദ്ധതികളോട് വിസമ്മതം പ്രകടിപ്പിക്കുന്നതിനുള്ള സാധ്യത പ്രതീക്ഷിക്കണം. അതിനാൽ,  വാദമുഖങ്ങൾ മുൻ‌കൂട്ടി തയ്യാറാക്കി വയ്ക്കുക.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

സഹായം  ആവശ്യമുള്ളവർക്കും വിഷമഘട്ടത്തിലിരിക്കുന്നവർക്കും വേണ്ടി എന്തെങ്കിലും ചെയ്യാനാകുമെന്നതിനെ നിഷേധിക്കുക ലോകത്തിൽ ഏറ്റവും എളുപ്പമുള്ള കാര്യമാണ്.  പക്ഷേ നിങ്ങൾക്ക് മറ്റൊരുവിധത്തിൽ കാണാൻ കഴിയുമോ? കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ എന്ത് സഹായമാണോ വേണ്ടത് അത് നൽകുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്രനും നെപ്ട്യൂണും തമ്മിലുള്ള ബന്ധം സചേതനമാണ്, ഇത് സന്തോഷകരമായ സാമൂഹ്യ- കാല്പനിക  സമാഗമങ്ങൾ ഉറപ്പു തരുന്നു. സമാധാനം നില നിർത്തുവാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യുക, നിങ്ങളിലെ പ്രാപഞ്ചികമായ സൗമനസ്യം മറ്റുള്ളവർക്കു ഗുണം ചെയ്യുമെന്നത് മനസ്സിലാക്കുക.

കുംഭം രാശി(ജനുവരി 21 – ഫെബ്രുവരി 19)

രണ്ടാംതരത്തിൽപെട്ടതോ കേവലം സഹായക്കാരനായി മാത്രമോ ആയ ഒരു പങ്കാളിത്തം നിങ്ങളിൽനിന്ന് ആരും പ്രതീക്ഷിക്കുന്നില്ല, പ്രത്യേകിച്ച് നിങ്ങൾക്കു വളരെയേറെ സംഭാവന ചെയ്യാൻ കഴിയുമെന്നിരിക്കെ. ഗ്രഹങ്ങൾ, സ്വന്ത താല്പര്യങ്ങളെക്കാൾ, സഹാനുഭൂതി,ആദർശനിഷ്ഠ, മനുഷ്യസ്നേഹം എന്നിവയുടെ മണ്ഡലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് നിങ്ങളുടെ ഗ്രഹനില കാണിക്കുന്നത്.

മീനം രാശി  (ഫെബ്രുവരി 20-മാർച്ച് 20)

നിങ്ങളുടെ ഗ്രഹനില അത്യധികം ശക്തമായ സ്ഥാനത്താണ്, എന്നാൽ നിങ്ങളുടെ വിവിധ ശേഷികൾ, എല്ലായ്പോഴും വേണ്ടവിധം ഉപയോഗിക്കുന്നില്ല. മീനം രാശിക്കാരനെന്ന നിലയിൽ  ജന്മനാ ഒരു വിഷാദിയാണെന്നു നിങ്ങൾക്കറിയാം. ഈ സമയം ഭാവിയെപ്പറ്റി ദീർഘമായി ചിന്തിക്കാനുള്ളതല്ല. നാളെയെപ്പറ്റി ഉത്കണ്ഠപ്പെടാതെ ഇന്നിൽ ജീവിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ