പ്ലൂട്ടോയുടെ ഇപ്പോഴുള്ള ശക്തമായ സ്ഥാനക്രമം വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതാണ്, പക്ഷെ ആപത്കരമല്ല. പക്ഷേ നമ്മളിൽ പലരും വൈകാരിക സംഘർഷങ്ങൾ അനുഭവിക്കുമെങ്കിലും നാമവയെ നിയന്ത്രണത്തിൽ നിർത്തും. ഇന്നത്തെ ദിവസം നമ്മിൽ പലരും പാലിക്കേണ്ട നിയമം വിവേകമാണ്. ധാരാളം രഹസ്യങ്ങൾ ചുറ്റുപാടുമുണ്ടാകാം.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വികാരപരമായ സാഹസം തീവ്രമായി ആഗ്രഹിക്കുന്നു. നിങ്ങളിൽ ചിലർ, പ്രത്യേകിച്ച് മാർച്ചിൽ ജനിച്ച മേടം രാശിക്കാർ ഒരു പ്രത്യേക ബന്ധം മടുത്തിട്ടുണ്ടാവും. അതിൽ നിന്ന് മാറി കൂടുതൽ തത്പരരായ കൂട്ടാളികളെ കണ്ടെത്താനുള്ള സമയമാണിത്. പ്രായമായവരും അറിവുള്ളവരും ആയവരിൽ നിന്ന് നല്ല ഉപദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ഈ സമയം നിങ്ങളുടെ വിവേകം വികാരത്തെ ഭരിക്കുന്നതിനുള്ള ഒരു സാധ്യതയും കാണുന്നില്ല, എന്നാൽ തികച്ചും വിരുദ്ധമായി, നിങ്ങൾ എടുക്കുന്ന എല്ലാ പുതിയ ചുവടുവയ്പുകളെയും ഭരിക്കുന്നതു വികാരങ്ങളായിരിക്കും, അത് നിങ്ങൾക്ക് നിയന്ത്രണാതീതമാണ്. നിങ്ങൾ വിവേകപൂർവം ജാഗ്രതയോടെ വർത്തിക്കണം എന്നതിന്റെ കാരണം അതാണ്.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

നിങ്ങൾ വളരെ വിശ്വസ്തനാണ്,എന്നാൽ ചില വ്യക്തികൾ നിങ്ങളെപ്പോലെ ആത്മാർത്ഥത ഉള്ളവർ ആയിരിക്കില്ല എന്നതാണ് വാസ്തവം. വിചിത്രമായി പെരുമാറുന്നവരിൽ നിന്ന് ഒരു സുരക്ഷിത അകലം പാലിക്കുക എന്നതാണ് നിങ്ങൾക്കുള്ള ഉപദേശം. പ്രോത്സാഹനമാണ് ഒരു വസ്തുത, നിങ്ങളുടെ ഭാവനയുടെ വന്യമായ അതിർവരമ്പുകൾ മറ്റൊന്നും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കഴിഞ്ഞ വാരം അവസാനത്തോടെ സംഭവിച്ചതെല്ലാം നിങ്ങളെ ഒരു ദിശയിലേക്കു നയിക്കുന്നതായിരിക്കും. ഇപ്പോൾ സംഭവിക്കുന്നത് എതിർ ദിശയിലേക്കും. നിങ്ങളുടെ പദ്ധതികൾ മാറുന്നതിന്റെ പരിണിതഫലങ്ങളെപ്പറ്റി ആവശ്യമില്ലാതെ ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങൾ ചിന്തിച്ചതിനേക്കാൾ നന്നായി നിങ്ങളോട് ചേർന്നുപോകാൻ പങ്കാളികൾ തയ്യാറാകും.

ചിങ്ങം രാശി (ജുലൈ 24 -ഓഗസ്റ്റ് 23)

ജോലിയിലെ ആത്നവിശ്വാസത്തെ ദുർബലമാക്കാൻ നിങ്ങളുടെ ഗാർഹിക പ്രശ്നങ്ങളെ അനുവദിക്കരുത്.ഇന്നത്തെ പ്രധാന പ്രശ്നം ധനമായിരിക്കാം,നിങ്ങളിൽ അന്തർലീനമായിരിക്കുന്ന അരക്ഷിതാവസ്ഥ തലപൊക്കാനിടയുണ്ട്. എങ്കിലും നക്ഷത്രങ്ങൾ താരതമ്യേന സൗമ്യമായ അവസ്ഥയിലായതു കൊണ്ട് വിഷമിക്കേണ്ടതില്ല.

കന്നി രാശി (ആഗസ്റ്റ് 24 -സെപ്റ്റംബർ 23)

അടുത്ത വാരം പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപ് എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കാണുക. ഈ സമയം യാഥാർഥ്യങ്ങളെ ഗ്രഹിക്കാനുള്ള നിങ്ങളുടെ കഴിവ് അല്പം കുറവാണ്. നിങ്ങൾക്കത് പതിവില്ലാത്തതല്ല. മറ്റൊരു തരത്തിൽ നിങ്ങളുടെ സങ്കല്പങ്ങൾ നല്ല നിലയിലാണ്. നെപ്ട്യൂൺ,ചൊവ്വ ഇവയുടെ വിചിത്രമായ കൂട്ടുകെട്ടാണ് ഇതിനെല്ലാം കാരണം

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തുലാം രാശിക്കാരുടെ മനസ്സിൽ ചന്ദ്രൻ ഇപ്പോൾ ഗൂഡസ്വാധീനം ചെലുത്തുന്നു. നിങ്ങൾ ചർച്ച ചെയ്തിട്ടു പോലുമില്ലാത്ത ഏറെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിങ്ങൾ ആത്മവിശ്വാസം അടിയറവക്കുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ അവർ നിങ്ങളുടെ പിന്നിൽ അണിനിരക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ശുക്രനും യുറാനസുമായി ഇപ്പോഴുള്ള രസകരമായ ബന്ധവും ചില ഗ്രഹങ്ങളുടെ സ്വാധീനവും നിമിത്തം ഊർജ്ജസ്വലമായ അവസ്ഥ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടു നാമിപ്പോൾ ധാരാളം തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യതകൾ പ്രതീക്ഷിക്കുന്നു. ഇവയിൽ ചിലത് നാടകീയകമായി മാറിയ യാത്രാപദ്ധതികൾ, സാഹസിക യാത്രകൾ, രോമാഞ്ചമുണ്ടാക്കുന്ന പ്രണയങ്ങൾ എന്നിവയാണ് നിങ്ങളുടെ വഴിയിലുള്ളത്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങൾക്കൊരു ദൗർബല്യമുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രവൃത്തിയുടെ പരിണിത ഫലങ്ങളെ കണക്കാക്കുന്നതിലുള്ള നിരന്തരമായ പരാജയങ്ങളാണ്. എല്ലാ ഉത്കർഷേച്ഛയുടെ ചുവടുകൾ സൂക്ഷിച്ചാകണം എന്നാണ് ചന്ദ്രൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നത്. അത്തരം പദ്ധതി തയ്യാറാക്കുക എന്നത് ഇന്ന് സാദ്ധ്യമല്ല. അതിനാൽ ദിവാസ്വപ്നങ്ങൾ ആസ്വദിക്കുക, അവയിൽ ഒന്നുപോലും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

അധികാര മത്സരത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ സൂക്ഷിക്കുക. മറ്റുള്ളവർ നിങ്ങളെപ്പറ്റി നല്ലതു മാത്രമേ ചിന്തിക്കൂ, നിങ്ങൾ കരുണയോടെ പ്രതികരിച്ചാൽ വരും വാരങ്ങളിൽ മഹാമനസ്കത നിങ്ങൾക്കു ലഭ്യമാകാം. പലതരത്തിലും ഭാഗ്യത്തിന്റെ ഒരു തൂവൽസ്പർശം നിങ്ങൾ അർഹിക്കുന്നു.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

നവീകരിച്ച ആഗ്രഹങ്ങളും ശുഭാപ്തി വിശ്വാസവും ഉള്ള സമയമായിരിക്കും. ഗ്രഹങ്ങൾ നിങ്ങളുടെ ഗ്രഹനിലയുടെ ചൈതന്യമുള്ള ഭാഗത്തേക്ക് നീങ്ങുമ്പോൾ- അവ ഇപ്പോൾ തുടങ്ങുന്നതുപോലെ- പങ്കാളികൾ നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുമെങ്കിലും അവരുടെ സഹായങ്ങളും ആശംസകളും നിമിത്തം നിങ്ങൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിയും. തീരുമാനമെടുക്കുവാൻ പ്രശ്നമുണ്ടെങ്കിൽ, അതു നിങ്ങളുടെ സവിശേഷാധികാരമാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചൂതാട്ടം,അപകടസാധ്യതയുള്ള പ്രവൃത്തി,ഊഹക്കച്ചവടം ഇവയിലേർപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. അവ ലാഭം തരുമായിരിക്കാം ,എന്നാൽ നിങ്ങളുടെ നിർണ്ണയവും സമയക്ലിപ്തതയും കുറ്റമറ്റതായിരിക്കണം. ശ്രദ്ധ ഒന്നു പതറിയാൽ സംഭവങ്ങൾ പല വിചിത്രമായ വഴിത്തിരിവിലേക്കും പോകാനിടയുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook