ഇന്നലെ വാഴ്ച നടത്തിയത് ചന്ദ്രൻ ആയിരുന്നെങ്കിൽ ഇന്നത്തെ ആധിപത്യം ചൊവ്വഗ്രഹത്തിനാണ്. സിദ്ധാന്തമനുസരിച്ച്‌ ഇത് ഒരു രണധീരമായ ദിവസം ആയിരിക്കും. എന്നാലെന്താണത് അർഥമാക്കുന്നത്? ഊർജ്ജസ്വലത, നിറഞ്ഞ ആവേശം, ജീവിതത്തോടുള്ള ആസക്തി എന്നിവയാണ് ഇന്നത്തെ നല്ല ഗുണങ്ങൾ. എടുത്തു ചാട്ടവും അക്ഷമയുമാണ് പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കേണ്ട ബലഹീനതകൾ. ക്ഷമാശീലനായിരിക്കുക എന്നതാണ് എന്റെ ഉപദേശം.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഭൂതകാലത്ത് നിങ്ങൾ തൊഴിലിൽ അവഗണിക്കപ്പെട്ടിരുന്നിരിക്കാം എന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ധീരനായ ഒരാൾക്കേ നിങ്ങളെ പിന്തള്ളുവാൻ കഴിയൂ. കുറഞ്ഞ പക്ഷം ഒരു സാമ്പത്തിക ക്രമക്കേടെങ്കിലും ഉടനെ പരിഹരിക്കപ്പെടാം. മനോവ്യാപാരങ്ങളിൽ, യാഥാർത്ഥ്യത്തെക്കാൾ ഭാവനകൾക്കാണ് ഇപ്പോഴും നിങ്ങൾ മുൻതൂക്കം കൊടുക്കുന്നത്. അതിൽ തെറ്റൊന്നുമില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒറ്റനോട്ടത്തിൽ നിങ്ങളുടെ ഗ്രഹങ്ങളുടെ ചിത്രം നിർദ്ദേശിക്കുന്നത് നിലവിലെ സ്ഥിതിഗതികൾ വളരെ ലളിതമാണെന്നാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ, അടുത്ത പങ്കാളികളുമായുള്ള ആശയവിനിമയത്തിലെ വിജയമാണതിനു പിന്നിലെന്നു മനസ്സിലാകും. അവർക്കു പ്രതികരിക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് അമൂല്യമായ നിയമം.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

ബുധനു വരുണഗ്രഹവുമായുള്ള പ്രത്യേക ബന്ധം ജീവിതകാലം മുഴുവൻ അതിശയിപ്പിക്കുന്ന സ്വാധീനമുണ്ടാക്കുന്ന ഒന്നാണ്. അകെ ഫലം വൈരുദ്ധ്യാത്മകമായ സ്വാധീനങ്ങളും ആപത്കരമായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ്. പക്ഷേ ചിലപ്പോൾ ബഹളക്കാരനായ ഒരു മിഥുനം രാശിക്കാരൻ തന്നെ നിങ്ങളെ രക്ഷപ്പെടുവാൻ സഹായിച്ചേക്കും.

കർക്കിടകം രാശി (ജൂൺ 22 -ജുലൈ 23)

ദീർഘകാലമായി ഗ്രഹനിലകൾ അസ്ഥിരമാണ്‌. അടുത്ത കാലത്തു മോശമായി പലതും സംഭവിച്ചു, .ഇപ്പോൾ മുതൽ കർക്കിടകം രാശിക്കാരുടെ ജാതകം സ്പഷ്ടമായും കൂടുതൽ ആശ്വാസകരമാണ്. ഉയർന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചാൽ നിങ്ങൾ തീർച്ചയായും നല്ല നിലയിലാരിക്കും.

ചിങ്ങം രാശി (ജുലൈ 24 -ആഗസ്റ്റ് 23)

കഴിഞ്ഞ കുറെ വാരങ്ങളായി ബുധൻ നിങ്ങളുടെ രാശിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടു നിങ്ങളുടെ തെരഞ്ഞെടുപ്പിന് വേണ്ട വിവരങ്ങൾ ശേഖരിക്കുവാനും എന്തു വേണമെന്നു തീരുമാനിക്കുവാനും ധാരാളം അവസരങ്ങളുണ്ടായിരുന്നിരിക്കണം. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറുകയോ കബളിപ്പിക്കുകയോ ചെയ്യുന്നതിൽ കാര്യമില്ല, വിലയേറിയ സമയം പാഴാകുമെന്നു മാത്രമേയുള്ളു.

കന്നി രാശി (ആഗസ്റ്റ് 24 -സെപ്തംബർ 23)

ചന്ദ്രന്റെ പ്രായോഗിക സാന്നിധ്യം കുടുംബത്തിൽ നിങ്ങളുടേതായ വഴി സ്വീകരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും, ഗാർഹികമായ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ അഭിപ്രായം സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ ആശയങ്ങൾക്ക് യോജിച്ച ഉപദേശം നല്കാൻ ആർക്കും കഴിയില്ല, എന്നാൽ മറ്റുള്ളവരുടെ വാക്കുകൾ മര്യാദാപൂർവ്വം ശ്രദ്ധിക്കരുത് എന്നല്ല അത് അർത്ഥമാക്കുന്നത്.

തുലാം രാശി (സെപ്‌റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്കാവശ്യമായ സഹായമെല്ലാം ശുക്രനും വ്യാഴവും വാഗ്ദാനം ചെയ്യുന്നു. വ്യക്തിപരമായും വൈകാരികപരമായും ഔദ്യോഗികപരമായും നിങ്ങളുടെ ജീവിതം പരിവർത്തനപ്പെടാം. ഒരു പ്രത്യേക അദ്ധ്യായം അവസാനിച്ചു എന്നത് അംഗീകരിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്തവരാകും സഹായങ്ങളുമായി എത്തുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

കുറെക്കാലത്തേയ്ക്ക് നിങ്ങൾ എല്ലാത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറിയിരുന്നു, പക്ഷേ, വൃശ്ചിക രാശിക്കാരുടെ കാര്യത്തിൽ അത് സ്വാഭാവികമാണ്. മറ്റൊരു കോണിൽ നിന്നു നോക്കിയാൽ, നിങ്ങളുടെ വ്യവഹാരമല്ലെന്നു തികച്ചും ബോധ്യമുള്ള കാര്യങ്ങളിൽ ഇടപെടുന്നതെന്തിനാണ്?

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ദയവായി നിങ്ങളുടെ സാമ്പത്തികാവസ്ഥയെപ്പറ്റി പരാതിപ്പെടരുത്. സ്വന്ത പ്രയത്നത്താൽ വിജയം വരിക്കാനുള്ള ഒരു വലിയ ഉടമ്പടി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ പരിശ്രമിച്ചാൽ എത്ര നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നത് അതിശയിപ്പിക്കുന്നു. പ്രയത്‌നിക്കുമ്പോൾ തന്നെ കൂടുതലായി ഫലം ലഭിക്കും എന്നതാണ് ഇതിൽ നിന്നുള്ള പാഠം.

മകരം രാശി (ഡിസംബെർ 23 -ജനുവരി 20)

ഒരു മകരം രാശിക്കാരനെന്ന നിലയിൽ ,പഴയ കടപ്പാടുകളെ അവഗണിക്കാൻ പാടില്ല എന്നത് ,മറ്റുള്ളവരെക്കാൾ നന്നായി നിങ്ങൾക്കറിയാം. ഒരു വാഗ്ദാനത്തിൽനിന്നു കൂറുമാറണമെന്നുണ്ടെങ്കിൽ തികച്ചും സംഘർഷരഹിതമായി നടപ്പാക്കുക. പ്രവൃത്തി സ്ഥലത്ത് ഒരു തൊഴിൽദാതാവിന് പ്രീണനം ആവശ്യമാണ്, അതുകൊണ്ടു ശ്രദ്ധയോടെ ചുവടുകൾ വയ്ക്കുകയും മധുരമായി പുഞ്ചിരിക്കുകയും ചെയ്യുക.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

ഒരു സംഘട്ടനത്തിനു സാധ്യതയുണ്ടെങ്കിൽ അതിനുകാരണം വിവേചനമില്ലായ്മ ആയിരിക്കും. ചില ബലപരീക്ഷണങ്ങളെ നേരിടാൻ നിങ്ങൾക്ക് കഠിനമായോ ദീർഘമായോ പ്രയത്നിക്കേണ്ടി വരികയില്ല. ഒരു വെല്ലുവിളി അനുഭവത്തിൽ വരില്ല എന്നു കാണാം. കുടുംബാംഗങ്ങൾ അവരോടു പറയുന്നത് അനുസരിക്കുകപോലും ചെയ്തേക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാര്ച്ച് 20)

ചന്ദ്രന്റെ ഇന്നത്തെ നീക്കം നിങ്ങളുടെ പങ്കാളിത്തത്തിൽ അധികച്ചുമതല നൽകിക്കൊണ്ടാണ്. ഇത്‌ അർഥമാക്കുന്നത് മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കു കൂടി നിങ്ങൾ പരിഗണന നൽകണമെന്നാണ്, എന്നാൽ ആ പങ്കാളിത്തങ്ങൾ കാര്യമായ ലാഭം വാഗ്ദാനം ചെയ്യുന്നു. സ്വകാര്യപരിഗണനകളെ ശ്രദ്ധിക്കുക, ഒപ്പം പൊതുവായ പദ്ധതികൾക്ക് ഊന്നൽ നൽകുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ