വീണ്ടും ഒരു തിങ്കളാഴ്ച. നിങ്ങൾക്കറിയാവുന്നതുപോലെ ചാന്ദ്ര ദിനം തന്നെ. ഇന്ത്യ, പേർഷ്യ, മദ്ധ്യപൂർവ രാജ്യങ്ങൾ എന്നിങ്ങനെയെല്ലായിടത്തും ഇന്നത്തെ ദിവസത്തെ, ചന്ദ്രന്റേതായ പവിത്ര ദിവസമായി കണക്കാക്കുന്നു. വെള്ളിയാണു ചന്ദ്രന്റെ ലോഹം, അതിനാൽ നിങ്ങളുടെ സ്വർണാഭരണങ്ങൾ എല്ലാം മാറ്റി വച്ച് വെള്ളിപ്പാത്രങ്ങൾ കൊണ്ട് മേശ അലങ്കരിക്കുക. അങ്ങനെ തികച്ചും ആഡംബരപൂർണമായ സമയം നിങ്ങൾക്കു സമ്മാനിക്കുക.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

സൂര്യന്റെ ഇപ്പോഴത്തെ സ്ഥാനം ഊർജ്വസ്വലതയുടെ ഓരത്താണ്, നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ, കാല്പനിക ദർശനങ്ങൾ, സ്വയം ആസ്വദിക്കാനുള്ള സിദ്ധി ഇവയോടു അടുത്ത ബന്ധമുള്ള രാശി മണ്ഡലത്തിലാണ് സൂര്യൻ ഇനി സ്ഥാന നീക്കം നടത്തുന്നത്. എങ്കിലും നിങ്ങൾ യഥാർത്ഥത്തിൽ എന്താണാഗ്രഹിക്കുന്നതെന്നത് നിങ്ങൾ കണ്ടെത്തണം.

ഇടവം രാശി (ഏപ്രിൽ 21 -മേയ് 21)

ഈ സമയത്ത്, നിങ്ങളുടെ വ്യക്തിപരമായും ഔദ്യോഗികമായുമുള്ള നേട്ടങ്ങൾക്ക് ഒരേ ഒരു ഗ്രഹമാണിപ്പോൾ കാരണം – പൗരാണിക യുദ്ധ ദേവനായ ചൊവ്വ. വീണ്ടുവിചാരമില്ലാത്ത ഒരുകാര്യവും ചെയ്യരുത് എന്ന് നിങ്ങളെ ഉപദേശിക്കുന്നില്ല. എന്തെല്ലാം വെല്ലുവിളികൾ നേരിട്ടാലും വിജയത്തിനു അനുയോജ്യമായ ഉത്തമ സമയമാണിത്. നിങ്ങൾക്കു പോലും നിഗൂഢമായിരിക്കും ഇത്.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

ഞാൻ നിങ്ങളായിരുന്നെങ്കിൽ, എന്തെങ്കിലും അന്ത്യശാസനം നൽകുന്നതിന് മുൻപായി ദീർഘമായും ഗഹനമായും ചിന്തിക്കുമായിരുന്നു. ഏറ്റവും വിശ്വാസയോഗ്യമായ ഗ്രഹമല്ല ചൊവ്വ, പിന്നീട് കുറ്റബോധം തോന്നുന്ന സംഗതികൾ ചെയ്യാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നു. ഒരു കാര്യത്തിൽ നിങ്ങൾ മറ്റൊരാളെ പിന്നിൽ നിന്നു കുത്തുവാനുള്ള സാധ്യത കാണുന്നു. ശ്രദ്ധിക്കുക.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

വാരത്തിന്റെ തുടക്കത്തിൽ സാമൂഹികമായ സ്വാധീനങ്ങൾ നിർണ്ണായകമായും സജീവമായിരിക്കും. നിങ്ങൾ ഒരു പുതിയ സുഹൃത് വലയത്തിൽ ആണെങ്കിൽ ഒരു മനോഹരവും നാടകീയവുമായ സമാഗമങ്ങൾ പ്രതീക്ഷിക്കാം. അഭിവൃദ്ധിയുടെ സ്പഷ്ടമായ അടയാളങ്ങൾ രണ്ടുമാസം അകലെയാണെങ്കിലും സാമ്പത്തിക ഉന്നമനത്തിനുള്ള സാധ്യതകൾ ശക്തമായിരിക്കും.

ചിങ്ങം രാശി (ജുലൈ 24 -ആഗസ്റ്റ് 23)

നിങ്ങളുടെ രാശിയിലെ ചന്ദ്രൻ അത്രയും സഹായകമായ സ്ഥാനത്തായതിനാൽ, ജീവിതം നിങ്ങളുടെ വഴിക്ക് വരുന്നു. എങ്കിലും മനുഷ്യന്റെ നൈസർഗിക സ്വഭാവം മൂലം പരാതിപ്പെടാൻ എന്തെങ്കിലുമൊന്ന് നിങ്ങൾ മന:പൂർവ്വം കണ്ടെത്തും. നിങ്ങളെ ശല്യപ്പെടുത്തുന്നത് എന്തായാലും അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നിങ്ങൾക്കാവുമോ എന്ന് എനിക്ക് സംശയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്തംബർ 23)

നിങ്ങളിൽ ആധിപത്യമുള്ള ഗ്രഹമായ ബുധൻ നിങ്ങളുടെ വ്യവഹാരങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ പോകുന്നതിനാൽ, വിശിഷ്ടമായ ഒരു കാലയളവിലേയ്ക്ക് നിങ്ങൾ ഉടനെ പ്രവേശിക്കുമെന്നു തീർച്ചപ്പെടുത്താം. ജീവിതത്തിലെ ലഘുവായ ഉയർച്ചതാഴ്ചകളിൽ നിങ്ങളുടെ ഉന്മേഷം ഉയർന്ന നിലയിൽ നിർത്തുവാൻ ഇത് സഹായകമാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളിൽ ചിലർക്ക് പ്രവൃത്തിയിൽ വിഷമഘട്ടമാണെന്ന് എനിക്കറിയാം, പക്ഷേ സത്യത്തിൽ ഭാവി മുൻപൊരിക്കലും ഇത്ര ഉജ്ജ്വലമായിരുന്നില്ല. നിങ്ങളുടെ പദ്ധതികൾക്കനുസരിച്ചു എല്ലാം നടക്കുകയാണെങ്കിൽ, ഗണ്യമായ വിധത്തിലുള്ള അംഗീകാരമോ ഔദ്യോഗിക വിജയമോ വരും വാരങ്ങളിൽ പ്രതീക്ഷിക്കാം. ഒരു ബന്ധം ശരിയായ പാതയിലാക്കുന്നതിനു അധിക പരിശ്രമവും നടത്തുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

നിങ്ങളുടെ ഗ്രഹനിലയിലെ, അന്തസ്സും ലൗകിക വിജയവുമായി ബന്ധപ്പെട്ട നിർണ്ണായകമായ സ്ഥാനത്തേക്കാണ് സൂര്യൻ ഇപ്പോൾ പ്രവേശിക്കുന്നത്. അതിനാൽ ഔദ്യോഗിക നേട്ടങ്ങളും സാമൂഹിക പദവികളും ഉയരങ്ങളിലെത്താം, അതുപോലെ തന്നെ ഒപ്പം വൈകാരികമായ സന്തോഷവും. എല്ലാം നല്ലതായിത്തന്നെ കാണുന്നു.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങളുടെ ഏറ്റവും അടുത്ത വൈകാരിക ബന്ധങ്ങൾ പരീക്ഷണങ്ങൾക്കു വിധേയമാകാം, ഒരുപക്ഷെയത് വാരാന്ത്യം വരെ സംഭവിക്കാതെയിരിക്കാം. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ പ്രാധാന്യം കൂടുതൽ ധനത്തിനായിരിക്കാം. അധികം വൈകാതെ നിങ്ങളുടെ കണക്കുകൾ ചിട്ടപ്പെടുത്തുക. പണം മരങ്ങളിൽ കായ്ക്കുന്ന ഒന്നല്ല എന്നു നിങ്ങൾക്കിപ്പോൾ അറിയാവുന്നതാണല്ലോ.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

മകരം രാശിക്കാർക്ക് ഇത് താരതമ്യേന അനായാസമായ ഒരു ഘട്ടമായിരിക്കും. ബന്ധങ്ങളിലെ അസ്വാരസ്യങ്ങളിൽ നിന്ന് മുക്തനാകുമെങ്കിലും ഒരു വൈകാരിക കെട്ടുപാടിലെ അസ്വസ്ഥത തുടരും. വ്യക്തിഗതമായ മോചനമാണ് നിരന്തരമായ ആവശ്യകതയെന്നതിനാൽ, നിങ്ങളെ ബന്ധനത്തിലാക്കുവാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുന്നതായിരിക്കും.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

പലപ്പോഴും- ഇടയ്ക്കിടയ്ക്കു തന്നെ- നിങ്ങൾ വിലതാഴ്ത്തിക്കാണിക്കപ്പെടാറുണ്ട്. നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകളും നിങ്ങളിലുള്ള വിവിധമായ സാധ്യതകളും മറ്റുള്ളവർ തിരിച്ചറിയണമെന്നില്ല. ഇപ്പോഴും വരും മാസങ്ങളിലും നിങ്ങളിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ധാരാളമായി വന്നു ചേരും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചന്ദ്രന്റെ ക്രമീകരണം നിർദ്ദേശിക്കുന്നത് ഒരു തിരക്കേറിയ ഒരു ദിവസമാണ്, ജോലിയോടുള്ള നിങ്ങളുടെ സമീപനത്തെ രൂപീകരിക്കുന്നത് വികാരങ്ങളായിരിക്കും എന്നു കൂടിയത് വെളിപ്പെടുത്തുന്നു. അതുകൊണ്ട് ഒരവസരത്തിൽ നിങ്ങൾ ആകാംഷയോടെ പ്രതികരിക്കും , മറ്റൊരവസരത്തിൽ കൂടുതൽ വിരക്തിയോടെയും. എങ്കിലുമെല്ലായ്പോഴും പൂർവസ്ഥിതിയിൽ തിരിച്ചെത്തുന്നതായാണു കാണപ്പെടുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook