Latest News

Horoscope Today, 2 ജനുവരി 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 2 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, pisces horoscope today, peter videl, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന് ജാതകം

ഇപ്പോഴത്തെ ഗ്രഹനിലകൾക്കു പിന്നിൽ, ശനിം നെപ്റ്റ്യൂൺ എന്നീ വമ്പന്‍ ഗ്രഹങ്ങളുടെ പരസ്പരവിരുദ്ധവും തീക്ഷ്ണവുമായ ബന്ധമാണുള്ളത്. ഇത് സുരക്ഷിതവും ശാന്തവുമായ എല്ലാത്തിനെയും സ്വപ്നവും ഭാവനയുമായ കാര്യങ്ങളുമായുള്ള നേരിട്ടുള്ള കൂട്ടിമുട്ടലിൽ എത്തിക്കുന്നു. ചിന്താക്കുഴപ്പമുണ്ടോ? വിഷമിക്കേണ്ട, പലർക്കുമുള്ളതാണത്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഒന്നാലോചിച്ചാൽ, വർഷത്തിലെ ഈ കാലം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വിശേഷപ്പെട്ടതാണെന്നു കാണാവുന്നതാണ്. ഇപ്പോഴത്തെ ഗംഭീര ഗ്രഹ നില മുൻപോട്ടുള്ള പ്രധാനപ്രയാണങ്ങൾക്കു അനുകൂലമായതിനാൽ ഇനി വൈകിക്കരുത്. എങ്കിലും ഇപ്പോൾ വിജയം വരിക്കുവാൻ കഴിയുന്നില്ലെങ്കിൽ, മൂന്നു മാസത്തിനുള്ളിൽ അടുത്ത അവസരം നിങ്ങൾക്കു കൈവരുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

പല ശ്രമങ്ങൾക്കും പീഡകൾക്കും ശേഷം ഒടുവിൽ ശുക്രൻ നിങ്ങളുടെ ഭാഗത്ത് വന്നിരിക്കുകയാണ്. കൂടാതെ, നിങ്ങളെ ഔന്നത്യത്തിൽ തിരികെയെത്തിക്കുവാൻ ഗ്രഹങ്ങൾ തീരുമാനിച്ചിരിക്കുന്നു. അതിനും പുറമെ ആർക്ക്, എന്തിലാണുടമസ്ഥത എന്നുള്ള ഒരു തർക്കം നിങ്ങൾക്കു തൃപ്തികരമായ തീരുമാനമാകുന്നു. ഒരു പ്രധാന കാര്യത്തിൽ നിങ്ങൾ തെറ്റായിരുന്നുവെന്നുടനെ തന്നെ മനസ്സിലാകുന്നതാണ്. എങ്കിലും അതാരോടും പറയേണ്ടതില്ല.

മിഥുനം രാശി (മെയ്22- ജൂൺ21)

ഈ അവസരത്തിൽ നിങ്ങൾ, കഠിനവും ഉപയോഗപ്രദങ്ങളുമായ പല പാഠങ്ങളും പഠിക്കുകയും പഠിപ്പിക്കുകയുമാണ്. ലോകത്തിൽ കൊടുക്കുന്നവരും വാങ്ങുന്നവരുമുണ്ട്, ഏതു ഭാഗത്താണു നിങ്ങളെന്നു സ്വയം തീരുമാനിക്കുക. പങ്കാളികൾക്ക്, മുൻപിൽ നിൽക്കുവാൻ അവസരം കൊടുക്കുന്നതാകും ഇപ്പോഴത്തേയ്ക്ക് നല്ലത്.

കർക്കിടകം (ജൂൺ 22 – ജൂലൈ 23)

ചുമടിന്റെ ഭാരം കുറയ്ക്കുവാനുള്ള കഴിവു നിങ്ങൾക്കുണ്ടെന്നുള്ളത് സന്തോഷകരമാണ്, കൂടുതൽ സന്തോഷകരവും വിശ്രാന്തകരവും തൃപ്തികരവുമായ ജീവിതം നിങ്ങളിൽ നിന്നു ഒരു ശ്വാസദൂരം മാത്രമകലെയാണ്. ഇന്നിനായി ജീവിക്കുക. ആരോഗ്യത്തെപ്പറ്റി അല്പം ശ്രദ്ധയുണ്ടാകുക. അധികസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹനിലയിലെ, അന്തസ്സും പൊതു നേട്ടങ്ങളും സൂചിപ്പിക്കുന്ന മണ്ഡലത്തിൽ ഗ്രഹപ്രവർത്തനങ്ങൾ രൂപം കൊള്ളുന്നു. നിങ്ങൾ സ്ഥിര സ്വഭാവമുള്ളതും മൂല്യവത്തായതുമായ അടയാളം പതിപ്പിക്കുകയാണെന്നു ചിന്തിക്കാനാകുന്നു എന്നത് പ്രധാനമാണ്. ദീർഘ ദൂര ലക്ഷ്യങ്ങൾക്കായുള്ള ചിന്ത നിങ്ങൾക്കാവശ്യമാണ്.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ആശയങ്ങളുടെ മണ്ഡലം ഒരു യുദ്ധക്കളമാകാനുള്ള സാധ്യതയുണ്ട്, എന്തെന്നാൽ നിങ്ങളോ പങ്കാളികളോ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. എല്ലാത്തരത്തിലും നിങ്ങൾ സ്വന്തം ഭാഗത്തുറച്ചു നിൽക്കുക, എങ്കിലുമത് ഒരു അമൂല്യ സൗഹൃദം ഇല്ലായ്മ ചെയ്തു കൊണ്ടാകരുത്. നിങ്ങളിപ്പോഴും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിഷമിക്കുന്നുണ്ട്, പക്ഷേ ഇത്തവണയത് അടുത്ത മാസം പരിഹരിക്കപ്പെടുന്നതാണ്.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

നിങ്ങളെ വഴി തിരിച്ചു വിടാമെന്നാണു പ്രിയപ്പെട്ടവർ കരുതുന്നത്, പക്ഷേ കാര്യങ്ങൾ അവരെത്ര തെറ്റായി ധരിക്കുന്നു! മറ്റെല്ലാവരെയും പോലെ തന്നെ, കൂടുതൽ സമ്മർദ്ദമുണ്ടാകുമ്പോൾ, നിങ്ങളും അത്ഭുതകരമായ ശക്തിയോടെ തിരിച്ചടിക്കും, സുഹൃത്തുക്കൾക്കും സഹായികൾക്കും നിങ്ങളെ ഗൗരവത്തിലെടുക്കേണ്ടിയും വരും. വിഷമിക്കുന്നത് നിർത്തി, നിവർന്നിരുന്ന് കൈയിലുള്ള ജോലി ചെയ്യേണ്ട സമയത്തെക്കുറിച്ചല്ലേ ഇത്?

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)

എന്തു കൊണ്ട് നിങ്ങൾ വിനയാന്വിതനായി താഴെ നിൽക്കണമെന്നുള്ളതിനു അന്തിമകാരണങ്ങളൊന്നുമില്ല, പക്ഷേ ശക്തി പ്രയോഗിച്ച് ഇന്നത്തെ ദിവസം വിജയിക്കുവാനുള്ള സാധ്യത തീരെയില്ല. കാര്യങ്ങൾ നിങ്ങളുടെ വഴിക്കാകണമെങ്കിൽ പ്രസന്നത പാലിക്കുക. എത്ര സമ്മതത്തോടെയാണു ചിലരൊക്കെ അതിനോടു പ്രതികരിക്കുന്നതെന്ന് നിങ്ങളത്ഭുതപ്പെടും.

ധനു രാശി (നവംബർ 23- ഡിസംബർ 22)

തൊഴിലിലോ ദൈനം ദിനജീവിതത്തിലോ ചില പ്രധാന മാറ്റങ്ങൾ വരുത്തുവാൻ നിങ്ങൾ ഉറപ്പിച്ചിരിക്കുന്നു. എങ്കിലും ഒരു കാര്യം ഉറപ്പാണ്: സുഹൃത്തുക്കളുടെയും പങ്കാളികളുടെയും സമ്മതവും സഹായവും തീർച്ചയായും അത്യാവശ്യമാണ്. അവരെ അനുനയിപ്പിക്കുന്നത് നിങ്ങൾക്കു ദുഷ്കരമാകുമെന്ന് ഞാൻ കരുതുന്നില്ല.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

കുഴഞ്ഞു മറിഞ്ഞ സമയങ്ങളുണ്ടാകും, മറ്റുള്ളവരെ പാതി വഴിയിൽ സന്ധിക്കാമെന്ന നിങ്ങളുടെ സമ്മതം കൊണ്ട് കൂടുതൽ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ സാധ്യതകൾ ഗംഭീരമാണ്, തൊഴിൽ മേഖലയിലും വ്യക്തിഗത ജീവിതത്തിലും ജീവിതം കൂടുതൽ സഫലമാകുവാൻ പോകുകയാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇപ്പോഴെടുക്കുന്ന മുൻ‌കരുതലുകൾ, നിങ്ങളെ ശരിയായ വഴിയിലൂടെ നയിക്കുകയും വരാൻ പോകുന്ന ആഴചകളിലെ ആവേശഭരിതമായ സാധ്യതകളുമായി പൊരുത്തപ്പെടുവാൻ സഹായിക്കുകയും ചെയ്യും. നയചാതുര്യവും തന്ത്രവുമായിരിക്കണം നിങ്ങളുടെ അവശ്യവും പ്രഥമവുമായ ഗുണവിശേഷങ്ങൾ. അവ അത്ര എളുപ്പം കൈവരില്ലെന്നു എനിക്കറിയാം, പക്ഷേ ശ്രമിക്കുക.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഇതൊരു ആവേശകരമായ കാലമായിരിക്കുമെങ്കിലുമിത് നിങ്ങളുടെ ഭാവിയിൽ കാര്യമായ സ്വാധീനമുള്ളതാകില്ല. പകരം, ആസ്വദിക്കുകയും ഒപ്പം പുതിയ സമ്പർക്കങ്ങൾ തുറന്നു തരുന്നതുമായ പ്രവർത്തനങ്ങളിൽ നിങ്ങൾ ശ്രദ്ധ പതിപ്പിക്കുന്നതായിരിക്കും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam january 2 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today, 1 ജനുവരി 2019: നിങ്ങളുടെ ഇന്നത്തെ ദിവസംtoday horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, pisces horoscope today, peter videl, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന് ജാതകം
The moderation of comments is automated and not cleared manually by malayalam.indianexpress.com