ചന്ദ്രനിൽ പോകുന്നതു നിങ്ങൾ സങ്കല്‍പ്പിച്ചിട്ടുണ്ടോ? ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ ഒരു പ്രശ്നമുണ്ട്. അടുത്ത ചന്ദ്രയാനം ദശകങ്ങൾക്കപ്പുറത്താകും. അല്ലെങ്കിൽ ചൈനയിലേയ്ക്കൊരു യാത്ര ആലോചിക്കണം. ഇപ്പോൾ അമേരിക്കയും റഷ്യയും അതിനുള്ള കൂടിയ ചെലവ് വഹിക്കാനാകില്ലെന്ന് തീരുമാനിച്ചതിനാൽ, അടുത്തതായി ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടക്കുന്നത് ഒരു ചൈനാക്കാരനാകുമെന്ന് ഞാൻ കരുതുന്നു.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഇന്നത്തെ ദിവസം വച്ചു നീട്ടുന്ന എല്ലാത്തിന്റെയും പരമാവധി ലഭ്യമാകുന്നതിനു നിങ്ങൾ, ഒരു വശത്ത് അത്യധികം സർഗ്ഗാത്മകവും നൈസർഗ്ഗികവും കലാപരവുമായതും മറുവശത്ത് അങ്ങേയറ്റം ഉത്തരവാദപരവും വിനീതവുമായതുമായ ഒരു വഴി കണ്ടെത്തണം. നിങ്ങൾക്കതിനാകുമെന്ന് എനിക്കറിയാം. എല്ലാത്തിനുമുപരി, നിങ്ങളാണു ശ്രേഷ്ഠതരം.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

നാവടക്കി ചില ചിന്തകളെ നിയന്ത്രിക്കേണ്ടി വരാം. വാസ്തവത്തിൽ, നിങ്ങൾ സാധാരണയിലും അല്പമധികം ഹൃദ്യരാകുവാനായി ചെറിയൊരു ശ്രമമെങ്കിലും നടത്തിയാൽ, പങ്കാളികൾ അതിൽ ആകൃഷ്ടരാകും. ശരിയായ സമീപനത്തിലൂടെ നിങ്ങൾക്ക് ആളുകളെ വിസ്മയിപ്പിക്കുവാനാകും.

മിഥുനം രാശി (മെയ് 22- ജൂൺ21)

ഏറ്റവും ആകർഷകമായ ഗ്രഹസ്ഥാനക്രമം, സത്യം മനസ്സിലാക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, പക്ഷേ അതെല്ലായ്പോഴും എളുപ്പമല്ല; അത് അല്പമധികമായ വൈകാരിക പിന്തുണ ലഭ്യമായാൽ നിങ്ങൾക്കു ചെയ്യാനാകുമെന്നു ഞാൻ കരുതുന്നു. എങ്കിലും, സാമാന്യമായി സജീവവും സംഭവ്യവുമായ ഒരു നല്ല ദിവസം പങ്കിടുന്നു. അത് പരമാവധി ഉപയോഗിക്കുക.

കർക്കിടകം രാശി (ജൂൺ22- ജൂലൈ 23)

അപകടകരമായ ഒരു പ്രലോഭനത്തെ ചെറുക്കുവാനുള്ള മനശ്ശക്തി ഉണ്ടാക്കേണ്ടതുണ്ട്. പശ്ചാത്തലത്തിൽ, ധർമ്മിഷ്ഠനായ ശനിഗ്രഹമുള്ളതിൽ അതത്ര വിഷമകരമാകുമെന്നു തോന്നുന്നില്ല. നിങ്ങൾക്ക്, പൊതുവിടത്തിലെ അന്തസ്സും പദവിയും, വാസ്തവത്തിൽ നിങ്ങൾ സമ്മതിക്കുന്നതിലേറെ പ്രധാനമാണ്.

ചിങ്ങം (ജൂലൈ 24- ആഗസ്റ്റ് 23)

ഒടുവിൽ, ഏറെക്കാലത്തിനു ശേഷം, നിഗൂഡതയിൽ മറഞ്ഞിരുന്നതോ അബോധത്തിൽ അടയ്ക്കപ്പെട്ടതോ ആയ സംഭവങ്ങളും വികാരങ്ങളും വികാസങ്ങളും ഉപരിതലത്തിലേയ്ക്കെത്തുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് അധികം താമസിയാതെ ഉത്തരം കിട്ടുമെന്നു പ്രതീക്ഷിക്കാം. ചില ഉത്തരങ്ങൾ നിങ്ങളെ തുറിച്ചു നോക്കുന്നുണ്ടാകാം.

കന്നിരാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

സാമ്പത്തികാഭിലാഷങ്ങളുൾപ്പടെയുള്ള പഴയ പ്രയത്നങ്ങളുടെ ഫലം ലഭിക്കുവാനുള്ള പ്രബലമാമായ സാധ്യതകളുണ്ട്. സുഹൃത്തുക്കളും പങ്കാളികളും വ്യക്തമായ പ്രസ്താവനകൾ പോലും മനസ്സിലാക്കുവാൻ ശേഷിയില്ലാത്തവരായി കാണപ്പെടുന്നതിനാൽ മാത്രം പല വിവരങ്ങളും നിങ്ങൾ മനസ്സിൽ തന്നെ ഒതുക്കിവയ്ക്കുമെന്നതുപോലെ തോന്നാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

വിദൂര ഭൂതകാലത്തിൽ നിന്നുള്ള ഓർമ്മകൾ പുതുക്കപ്പെടുമെന്നതിനാൽ, അടുത്ത ഏതാനു ദിവസങ്ങൾ വൈകാരിക വെല്ലുവിളികളുയർത്തുന്നതായിരിക്കും. സന്തോഷകരമായവയിൽ ശ്രദ്ധ പതിപ്പിക്കുക, അസൂയയും അസം‌തൃപ്തിയും അന്യായ ബോധവും ഉണർത്തുന്നവയെ അവഗണിക്കുക. കഴിയുന്നത്ര സന്തുലിതാവസ്ഥ പാലിക്കുക.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

ഈ ലോകത്തിൽ, ശ്രദ്ധയില്ലാതെ നിങ്ങൾ തുഴഞ്ഞുപോകുമെന്ന് കരുതുന്ന ചിലരുണ്ടെന്നത് നിങ്ങളെ നന്നായി അറിയാവുന്നവർക്ക് വിചിത്രമായി തോന്നാം. ഇപ്പോഴത്തെ ഗ്രഹനില ചില പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുവെങ്കിലും അവയിലൊന്നും തരണം ചെയ്യാൻ കഴിയാത്തവയല്ല എന്നതാണു വാസ്തവം.

ധനുരാശി (നവംബർ 23- ഡിസംബർ 22)

നിങ്ങളിൽ പലരും അധികസമയജോലിയുടെ പ്രശ്നത്തിലാണെന്ന് തൊഴിൽ രംഗവുമായ ബന്ധപ്പെട്ട ശക്തമായ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രശ്നങ്ങൾ നിയമപരമായ ചോദ്യങ്ങളും ആദർശവുമാണ്. തല്പരവിഷയമെന്ന നിലയിൽ, ഇന്നത്തെ ദിവസം യാത്രയ്ക്കനുകൂലമാണ്, അതിനാൽ നേരത്തെ പുറപ്പെടുക.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

കടന്നുപോന്നവയ്ക്കെല്ലാം നിങ്ങൾ തക്കതായ പ്രതിഫലം പ്രതീക്ഷിക്കുന്നുവെന്ന് പറയപ്പെടാം. തീർച്ചയായും, എന്തെങ്കിലും ന്യായമുണ്ടെങ്കിൽ, നിങ്ങൾക്ക് പുരസ്കാരങ്ങളും ബഹുമതിയും ലഭിക്കുക തന്നെ ചെയ്യും. പക്ഷേ നക്ഷത്രങ്ങൾ അല്പം സാവധാനമാണു നീങ്ങുന്നത്, അതിനാൽ, ക്ഷമകാണിക്കുക. നിങ്ങളുടെ ആകർഷകത്വമാണു ഏറ്റവും വലിയ സ്വത്ത്, അത് പരമാവധി പ്രകടിപ്പിക്കുക.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

എല്ലാവരും, ഏതു ജന്മരാശിയിലുള്ളവരാണെങ്കിലും, സമകാലിക വിനീത ഗ്രഹങ്ങളാൽ സ്വാധീനിക്കപ്പെടും. പക്ഷേ എന്താണു ചെയ്യേണ്ടതെന്ന് നിങ്ങൾക്കു മാത്രമേ അറിയാവൂ. കുറഞ്ഞപക്ഷം നിങ്ങളുടെ ഏറ്റവും അമൂല്യമായ ആഗ്രഹങ്ങളെ സംബന്ധിച്ചെങ്കിലും അതങ്ങനെയാണ്. വരുമാനത്തിലും നിക്ഷേപത്തിലും നിലനിൽക്കുന്ന വിധത്തിലുള്ള വർദ്ധനവ് വാഗ്ദാനം ചെയ്യപ്പെടുന്നു, എങ്കിലും പൂർണ്ണമായും വിശ്വസിക്കേണ്ട.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

എന്തും താങ്ങുവാൻ തക്ക ശേഷിയുണ്ടെന്നു മറ്റുള്ളവർക്ക് മുൻപിൽ തെളിയിക്കരുതോ? എല്ലാത്തിനും മീതെ, നിങ്ങളിതെല്ലാം മുൻപേ തന്നെ കണ്ടുകഴിഞ്ഞതാണ്. കൂടാതെ, അതിന്റെ സാധ്യമായ അനന്തരഫലങ്ങളെക്കുറിച്ചും നിങ്ങൾക്കറിയാമായിരിക്കും. അത് നിങ്ങൾക്ക് കൂടുതൽ ഉറപ്പു നൽകേണ്ടതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook