ഇന്നു ചൊവ്വയുടെ ഒരു സ്ഥാനനീക്കമുണ്ട്. ഈ സ്ഥാനക്രമങ്ങൾ ആചാരപരമായി വൈകാരികതയെയും അഭിലാഷങ്ങളെയും സൂചിപ്പിക്കുന്നു. ഇന്നത്തേയ്ക്കൊരു സാമാന്യ പ്രവചനം നൽകുന്നുവെങ്കിൽ, ഒരു വൈകാരിക സംഘർഷം പ്രതീക്ഷിക്കുക എന്നതാണത്. പക്ഷേ ഞാനൊരു ഉപദേശം കൂടി നൽകുവാനാഗ്രഹിക്കുന്നു- ഈ പ്രവചനം സത്യമല്ലെന്നു തെളിയിക്കണമെങ്കിൽ, ശാന്തിയോടെയും സം‌യമനത്തോടെയും ഇരിക്കുക, പ്രകോപനങ്ങൾക്കടിമപ്പെടാതിരിക്കുവാനും ശ്രദ്ധിക്കുക.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഇന്നത്തെ ദിവസം തരുന്ന ഒരു സൂചന, വരും വാരങ്ങളിൽ അനുഭവത്തിൽ വരാതെയിരിക്കാം. തൊഴിലിൽ തികച്ചും അസാധാരണമായ ഒരു മാറ്റമുണ്ടാകുവാൻ പോകുന്നു, അതൊരു പങ്കാളിയുടെ ഭാഗത്തുമാകാം. ഭീഷണിയുയർത്തുന്ന ഒരു കോളിളക്കം അവസാനനിമിഷം ഒഴിവായേക്കാം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഇപ്പോഴത്തെ സാഹചര്യങ്ങൾ കഠിനമാണെങ്കിലും അനുകൂലമാണ്. ചില വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതും ഒരു വ്യക്തിഗതപ്രശ്നത്തിൽ താങ്ങാകേണ്ടതും നിങ്ങൾ തന്നെയാണെന്ന വിധത്തിലാകും കാര്യങ്ങൾ. ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കു വളരെ പ്രാവീണ്യമുണ്ട്, അതിനാൽ, മറ്റുള്ളവരെ നിങ്ങൾക്കനുകൂലമായി ചേർത്തു നിർത്തുവാൻ നിങ്ങൾക്കു ബാധ്യതയുമുണ്ട്.

മിഥുനം രാശി (മെയ് 22- ജൂൺ 21)

ഒരു പുതിയ സുഹൃത്ത് അഥവാ സഹപ്രവർത്തകനുമായി ഒരു പ്രത്യേകം ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞതിനാൽ, കാര്യങ്ങൾ എങ്ങോട്ടു നയിക്കണമെന്നു നിങ്ങൾ തീരുമാനിക്കണം. മുൻ‌കൈയെടുക്കേണ്ടത് നിങ്ങളായതിനാൽ, പേടിച്ചു പിന്മാറരുത്. ഉദാരവും വിശാലവുമായ ഒരു സമീപനത്തിൽ നിന്ന് നിങ്ങൾക്കു പ്രയോജനങ്ങൾ ലഭിക്കും.

കർക്കിടകം രാശി ( ജൂൺ 22- ജൂലൈ 23)

ഒരു മാറ്റത്തിനായി, ദീർഘകാല രൂപരേഖയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാം, അത്ര വേഗതയിലൊന്നും നിങ്ങൾ മുന്നേറുന്നതായി കാണപ്പെടുന്നില്ലെങ്കിലും സാഹചര്യങ്ങൾ അധികം താമസിയാതെ മാറുമെന്നാണെനിക്കു പറയുവാനുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാഹചര്യങ്ങൾ മാറുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാമെന്നാണിത്.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

നിങ്ങളുടെ മനോനിലകൾ സാമാന്യമായി ഉന്നതമാണ്, വ്യാഴത്തിന്റെ ഉദാരവും ഹൃദ്യവുമായ അനുഗ്രഹങ്ങളുള്ളിടത്തോളോം അത് നിലനിൽക്കുകയും ചെയ്യും. എങ്കിലും സാധാരണമായ പതിവുകൾക്കും നിങ്ങളുടെ വളരെ സവിശേഷമായ ആഗ്രഹങ്ങൾക്കും യോജിച്ച രീതിയിലുള്ള ഒരു പ്രവർത്തനരീതി രൂപീകരിച്ചില്ലെങ്കിൽ, തളർച്ച അനുഭവപ്പെടാം.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ചർച്ചകൾ എങ്ങുമെത്താതെ തുടരാൻ അനുവദിക്കാതിരിക്കുക, നിരാശകൾ നിങ്ങളെ അടിമപ്പെടുത്തുവാനും അനുവദിക്കരുത്. സാധാരണയായി നിങ്ങൾ വ്യക്തവും കാര്യക്ഷമവുമായാണു വർത്തിക്കുന്നതെങ്കിലും, അതിനു വിരുദ്ധമായി, ഇപ്പോൾ ചെറിയ തെറ്റിദ്ധാരണകളുടെ ഉത്തരവാദിത്തം നിങ്ങൾക്കു തന്നെയായിരിക്കും. സൂക്ഷിച്ചു ചുവടുകൾ വയ്ക്കുക.

കന്നി രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

നിങ്ങളുടെ ശാന്തമായ ഭാഗത്തെ അടുത്ത പങ്കാളികൾ വിലമതിക്കുന്നുണ്ട്, അതു ഭാഗ്യമാണ്. ചന്ദ്രൻ അല്പം അർത്ഥപൂർണ്ണത പ്രകടമാക്കുന്നതിനാൽ, നിങ്ങൾ കൂടുതൽ സാമൂഹികമാകണം. പുതിയ ഒരാൾ, നിങ്ങൾക്ക് വളരെയധികം മെച്ചപ്പെട്ട അനുഭവങ്ങൾ സമ്മാനിക്കാം, നിങ്ങൾക്കതറിയുന്നില്ല.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

എന്താണു ചെയ്യേണ്ടതെന്നതിനെക്കുറിച്ച് മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ട ആശയങ്ങൾ നിങ്ങൾക്കുള്ളതിനാൽ, ഉന്നത നിലവാരം നിലനിർത്തുന്നതിനുള്ള അവകാശമുണ്ട്. പക്ഷേ അനുയോജ്യമല്ലാത്ത ആദർശങ്ങളിൽ പിടിവാശിയരുത്. ഏറ്റവും നല്ലതാണു നിങ്ങൾ കണ്ടെത്തേണ്ടത്, നിങ്ങളുടെ ചില മോഹങ്ങളിൽ വ്യത്യാസം വരുത്തണമെന്നുമാകാമതുദ്ദേശിക്കുന്നത്.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഇഷ്ടമില്ലാത്തെ എന്തെങ്കിലും ചെയ്യാനുള്ള സമ്മർദ്ദത്തെ ചെറുക്കുന്നതിനു പകരം നിങ്ങൾക്കൊരു പരീക്ഷണത്തിനുള്ള അവസരമാക്കാമത്. ആഗ്രഹമുണ്ടെങ്കിൽ, ഒരു ദീർഘശ്വാസമെടുത്ത്, ആഴത്തിലേയ്ക്ക് ചാടി, പുതിയൊരു ലോകവുമായി മുഖാമുഖം കാണാം. പക്ഷേ നിങ്ങൾ കണ്ടെത്തുന്നത് ഇഷ്ടമാകുമോ? കാലം പറയുമത്.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

മറ്റു ചിലർക്ക് പെട്ടെന്നോർമ്മ വരുന്ന പോയകാല പകകളും അസംതൃപ്തികളും, പഴയ മുറിവുകളെ വീണ്ടും വേദനിപ്പിക്കുവാനുള്ള നേരിയ സാധ്യതകൾ കാണുന്നു. എങ്കിലും അത്തരം ഓർമ്മകളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതു നല്ലതാണ്. അത്തരം പ്രശ്നങ്ങളെ എത്രയും പെട്ടെന്നൊതുക്കുന്നത്, നിങ്ങൾക്ക് മെച്ചപ്പെട്ട അവസ്ഥ പ്രദാനം ചെയ്യും.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

പങ്കാളികളൊപ്പം നിൽക്കണമെങ്കിൽ, അവരെ നിങ്ങൾ പിന്നോക്കം വലിക്കുകയോ പ്രക്ഷുബ്ധരാക്കുകയോ ചെയ്യുവാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. തീർച്ചയായും, അത്തരം പ്രശ്നമുള്ള ബന്ധങ്ങളെ കൈകാര്യം ചെയ്യുവാൻ അയഞ്ഞ സമീപനമാണു നല്ലത്. ഒരു വൈകാരിക അകലവും വിരക്തമായ കാഴ്ചപ്പാടും എന്തുകൊണ്ട് പാലിച്ചുകൂടാ?

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

ചൊവ്വയുടെ സചേതനമായ സ്വാധീനം വീണ്ടും വരുന്നു. നിങ്ങളുടെ ദീർഘകാല പദ്ധതികളെയോ സംവിധാനങ്ങളെയോ ഉലയ്ക്കുവാൻ യാതൊരു പ്രതികൂല വിമർശനങ്ങളെയും അനുവദിക്കാതിരിക്കുക. ആവശ്യമുള്ള പിന്തുണ സംഭരിച്ചുകൊണ്ട് ഗതിയിൽ ഉറച്ചു നിൽക്കുക. നിങ്ങളെത്രയധികം അംഗീകാരമാണുണ്ടാക്കുന്നതെന്നത് അത്ഭുതകരമായിരിക്കും- അത് അധികം താമസിയാതെ നിങ്ങൾക്കു കാണുകയും ചെയ്യാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook