ഇന്ന് സത്യത്തിൽ ഒരു കർക്കിടകരാശി ദിവസമാണ്. ഈ അതിശയകരമായ രാശിയുടെ മഹത്തായ ഗുണങ്ങൾ സ്വായത്തമാക്കിയാൽ അത് നമുക്കെല്ലാവർക്കും ഗുണം ചെയ്യും എന്നതാണ് ഇത് കൊണ്ട് അർഥമാക്കുന്നത്.

നിങ്ങളുടെ ജാതകം എന്തുതന്നെ പറഞ്ഞാലും, സുഹൃത്തുക്കളോട് വിശ്വസ്തതയോടെയും തത്വങ്ങളോട് നീതിപൂർവ്വകമായും പെരുമാറുക, എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പ്രായോഗിക നേട്ടങ്ങൾ ലക്ഷ്യമാക്കുകയും വേണം. അതാണു വിജയത്തിനുള്ള വഴി.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഇന്ന് ഗൃഹവും കുടുംബ ദൗർബല്യങ്ങളുമാണ് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രവൃത്തിയിൽ പോലും നിങ്ങൾ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന ബോധ്യം ഉണ്ടായിരിക്കും. ഇവയെല്ലാം വളരെ നല്ലതാണ്, എന്നാൽ അടുത്ത ബന്ധങ്ങൾ തമ്മിൽത്തന്നെ കലഹിക്കാനിടയുണ്ട് എന്ന് വിസ്മരിക്കരുത്, നിങ്ങളതിൽ അകപ്പെടുകയും ചെയ്യാം.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ആളുകൾ ചില സമയത്തു അതിവിചിത്രമായ കാര്യങ്ങൾ ചെയ്യും. വിചിത്രമായ പന്തയങ്ങളിൽ ചെറിയ അട്ടിമറിയിലൂടെ നിങ്ങൾക്ക് വിജയിക്കാൻ കഴിയും എന്നാണ് ഇപ്പോൾ തോന്നുന്നത്. ഇതുമായി മുൻപോട്ടു പോകാൻ വേണ്ട ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? നിങ്ങൾക്ക് കഴിയും എന്ന് ഞാൻ ചിന്തിക്കുന്നു, നിങ്ങളുടെയൊരു അടുത്ത പങ്കാളിക്ക് നർമ്മഭാവം നഷ്ടപ്പെട്ടിരിക്കാം എന്ന മുന്നറിയിപ്പ് ലഭിക്കുന്നത് നന്നായിരിക്കും!

മിഥുനം രാശി (മെയ് 22 -ജൂൺ 21)

നിങ്ങളിലെ ക്രിയാത്മകമായ ഊർജ്ജത്തിന്റെ അംശം ഇപ്പോഴുമതുപോലെയുണ്ട്. ഒരു ചാലിൽ നിന്നു മറ്റൊന്നിലേക്കുള്ള വിരസമായ മാറ്റിമറിക്കലുകളിൽ നിന്നു ജീവിതത്തെ മുക്തമാക്കാൻ നിങ്ങളുടെ ദിനചര്യകളിൽ ചില ഉത്തേജനങ്ങൾ പ്രയോഗിക്കണം. നിങ്ങൾ ചെയ്തില്ലെങ്കിൽ മറ്റുള്ളവരതു ചെയ്യും.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

ചില പ്രശ്നങ്ങളിൽ നിങ്ങൾ കൈക്കൊള്ളുന്ന ബോധപൂർവമല്ലാത്ത ദർശനത്തെപ്പറ്റി നിങ്ങൾക്ക് ധാരണയുണ്ടാകണം. പ്രശ്നങ്ങൾ സ്വയമേ നീങ്ങിപോയ്ക്കൊള്ളും എന്നുകരുതി അവയെ അവഗണിക്കുന്നതോ മണ്ണിൽ തല പൂഴ്ത്തി വായ്ക്കുന്നതോ ഒരു ലാഭവുമുണ്ടാക്കുകയില്ല. ഒരുപക്ഷേ സഹതാപമർഹിക്കുന്ന ബന്ധങ്ങളെ സഹായിക്കുന്നതാവും നിങ്ങളുടെ ഏറ്റവും നല്ല നീക്കം.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

നിങ്ങളുടെ ജാതകത്തിലെ രഹസ്യ ഭാവമുള്ള ഭാഗങ്ങളിലൂടെ ചന്ദ്രൻ നീങ്ങിക്കൊണ്ടിരിക്കുന്നു. ചില സംശയങ്ങൾക്കും ആശങ്കകൾക്കും നിങ്ങൾ വശംവദനാകും. എന്നാൽ കുറച്ചു സമയം ശരിയായ മനനത്തിൽ സമയം ചെലവഴിച്ചാൽ എല്ലാം വെളിപ്പെടും. ഇപ്പോഴുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഉള്ളിൽത്തന്നെയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

നിങ്ങൾ ഉടനെ തന്നെ ഗാർഹികകാര്യങ്ങളിൽ ഒരു പ്രധാന തീരുമാനമെടുക്കും, സാധ്യമായാൽ അടുത്ത തിങ്കളോ ചൊവ്വയോ. നിങ്ങളോടു അടുത്ത ആളുകളുടെ ജീവിതത്തിലെ സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ പരോക്ഷമായി സ്വാധീനിക്കും, അതുകൊണ്ടു ശ്രദ്ധാലുവായിരിക്കുക. ഓർക്കുക, ഇപ്പോൾ ഗണിക്കപ്പെടുന്നത് സത്യം മാത്രമാണ് .

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഇത് ഗാഢമായ ആന്തരിക വെളിപാടിനുള്ള സമയമാണ്. നിങ്ങൾ ഭാവനയിൽ കാണുന്നത് മറ്റാരേക്കാളും അറിവ് നിങ്ങൾക്കുണ്ടെന്നാണ്, പ്രത്യേകിച്ച് ആളുകളുടെ പ്രചോദനത്തെ സംബന്ധിച്ച്. എന്നിരുന്നാലും ജ്യോതിഷത്തിന്റെ ലോകത്ത് എല്ലാ സത്യങ്ങളും ആപേക്ഷികമാണ്, നിങ്ങളുടെ ആശയങ്ങൾ നിങ്ങൾക്ക് ശരിയായിരിക്കാം എന്നാൽ പങ്കാളിക്ക് അങ്ങനെ ആയിരിക്കില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ശുഭ വാർത്ത ഇതാണ്, തൊഴിലിലെ കഷ്ടതകൾ ഒരു പഴങ്കഥയാകുമെന്നതാണു ശുഭവാർത്ത. ഞാൻ ദീർഘവീക്ഷണം നടത്താൻ ആഗ്രഹിക്കുന്നു. ലക്ഷ്യങ്ങളിൽ വളരെ ശ്രദ്ധാപൂർവ്വമായ ഒരു വീക്ഷണം കൈക്കൊണ്ടില്ലെങ്കിൽ, ഏറെക്കാലമായി വിസ്മൃതിയിൽ അടക്കപ്പെട്ടിരുന്ന വികാരങ്ങൾ വരും മാസങ്ങളിൽ തിരിച്ചുവരാൻ ഇടയാകും എന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങളുടെ ധനത്തോടുള്ള സമീപനം വൈകാരിക സംരക്ഷണത്തെക്കുറിച്ചുള്ള ഭയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. നിങ്ങൾക്കും പങ്കാളിക്കും അഥവാ സഹപ്രവർത്തകനുമിടയിൽ എങ്ങനെ സാമ്പത്തിക പരാതികൾ ഉടലെടുക്കാം എന്നതിനെപ്പറ്റി ഇന്നലെ ഞാൻ പറഞ്ഞിരുന്നു. ഇത് എന്തുകൊണ്ടിങ്ങനെയെന്നു മനസ്സിലാക്കാനുള്ള സമയമാണിപ്പോൾ.

മകരം രാശി (ഡിസംബ ർ 23 -ജനുവരി 20)

മറ്റുള്ളവർ, മുൻപ് അവർ തന്നെ അനുമതി നൽകിയ പദ്ധതികളെപ്പോലും ചോദ്യം ചെയ്യുന്നത് അനിവാര്യമായി വരുന്നു. ലഭ്യമായ സഹകരണങ്ങളിൽ നിന്ന് പരമാവധി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക, ക്രിയാത്മകമായ നിരൂപങ്ങണൾക്കു ചെവി കൊടുക്കുക. ഒരു പക്ഷെ അത് സദുദ്ദേശപരമായിരിക്കാം.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

പ്രയത്‌നം, ധനം എന്നീ പഴയ അനശ്വരതകളുടെ ആധിപത്യത്തിലാണു ജീവിതമെന്നു കാണുന്നു. ഇതിനേക്കാൾ കൂടുതലായി പറയാനുള്ളത് ഇന്നത്തെ ദിവസം നിലനിൽപ്പിനും സംരക്ഷണത്തിനും ഊന്നൽ കൊടുത്തുകൊണ്ട് നിങ്ങളുടെ കടമകൾ നന്നായി നിറവേറ്റുക എന്നതാണ്. നിങ്ങളിപ്പോഴും തീവ്രമായ അഭിലാഷങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്, ദിവാസ്വപ്നങ്ങൾ ആസ്വദിക്കുന്നതിൽ ഒരു തെറ്റുമില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ വിശ്വാസം, മഹാമനസ്കത, സ്വഭാവത്തിലെ കുലീനത ഇവ ഐതിഹാസികമാണ്. പക്ഷെ നിലത്തെ ചവിട്ടി മെതിക്കപ്പെടേണ്ട കളയായാണ് ചിലർ നിങ്ങളെ കാണുന്നത്. അവരുടെ തുച്ഛമായ പദ്ധതികൾക്ക് തിരിച്ചടി ഉണ്ടാകുമ്പോൾ അവർ അതിശയിക്കും. വാസ്തവത്തിൽ നിങ്ങളെ യഥാർത്ഥത്തിൽ ബുദ്ധിമുട്ടിക്കാവുന്നതൊന്നും കാര്യമായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ