ശൂന്യാകാശ യാത്രയെപ്പറ്റി മറ്റൊരു വസ്തുത പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ബഹിരാകാശ റോക്കറ്റിൽ നിന്ന് ഭൂമിയെ നോക്കിക്കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. അതിന്റെ ചെലവാണു പ്രശ്നം. വാണിജ്യരീതിയിലുള്ള ബഹിരാകാശ യാത്രയുടെ നിലവിലെ നിരക്ക് ഏകദേശം അഞ്ച് ദശലക്ഷം ഡോളർ ആണ്. കൂടാതെ നിങ്ങൾ ശാരീരികമായി അനുയോജ്യനുമായിരിക്കണം. ഈ ജന്മത്തിൽ എനിക്കത് സാധ്യമാകുമോ എന്നുറപ്പില്ല. ഒരുപക്ഷെ നിങ്ങൾക്ക് കഴിഞ്ഞേക്കാം, അങ്ങനെയെങ്കിൽ ദയവായി ആ അനുഭവം പങ്കുവെക്കുക.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഇപ്പോഴത്തെ ചന്ദ്രസ്ഥാനം, നിങ്ങളുടെ പങ്കാളികളോടോ സഹപ്രവർത്തകരോടോ ഉപദേശം തേടണമെന്നു പറയുകയല്ല, കല്‍പ്പിക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവരുമായി പദ്ധതികൾ ചർച്ച ചെയ്യുകയോ ചിന്തകൾ പങ്കു വയ്ക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അവ പരാജയപ്പെട്ടാൽ നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റാരെയും പ്രതീക്ഷിക്കേണ്ടതില്ല.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

കാര്യസാധ്യത്തിനായി നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ പ്രയാസമുണ്ടാകുമെന്നു ഞാൻ ചിന്തിക്കുന്നില്ല. അഭൗമ ഗോളങ്ങളുടെ ആനുകൂല്യം നിമിത്തം സമാധാനപരവും വാസ്തവികവും അനുകൂലവുമായ അവസ്ഥയാണ് നിങ്ങൾക്കുള്ളത്. നിങ്ങൾ ബഹുമുഖമായിരിക്കുന്നിടത്തോളം സാമൂഹ്യമായ സാദ്ധ്യതകൾ വിനോദകരമായിരിക്കും.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

നിങ്ങളുടെ ഗ്രഹനിലയുടെ അടിത്തറയിലെ നീക്കങ്ങൾ നിമിത്തം ഭൗതിക ലാഭങ്ങൾ തീർച്ചയായും ഉണ്ടാകും. ഇപ്പോൾ ഉണ്ടാകുന്ന ചെറിയ പുരോഗതികൾ പോലും വരും മാസങ്ങളിലേക്കോ വർഷങ്ങളിലേക്കോ ഉള്ള നിക്ഷേപം കൊണ്ടുവരും. ആദ്യമായി നിങ്ങളുടെ സമ്പാദ്യങ്ങൾ തരം തിരിക്കുക. വരുമാനവർദ്ധനവിനുള്ള ശേഷിക്കായി യത്‌നിക്കുക.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

എല്ലാം ലഭ്യമാണ്, ഒപ്പം ശുഭകരമായ ഫലങ്ങൾ പ്രതീക്ഷിക്കുന്നതിനു വേണ്ടതായ കാരണങ്ങളും കാണുന്നു. ഓരോ തിരിവുകളിലും കൂടിയാലോചന നടത്തുകയും അഭിപ്രായം ആരായുകയും ചെയ്യുക എന്ന നിർണായകമായ ആവശ്യം നിങ്ങൾ അവഗണിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പങ്കാളികളിൽ നിന്നു അപകടകരമായ വിധത്തിൽ പിരിയേണ്ടിവരും എന്നതാണ് മറുവശം. ഒരിക്കലും അതരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

ജീവിതം കരുണ കാണിക്കുന്നില്ല എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാകാം. നിങ്ങളെ ഇപ്പോൾ സ്വാധീനിച്ചിരിക്കുന്ന അതിശയകരമായ നക്ഷത്രങ്ങൾ വച്ച് നോക്കുമ്പോൾ വിപരീതാർത്ഥകമായ വിചാരമാണിത്. മറ്റുള്ളവർ നിങ്ങളുടെ ഉന്നത പ്രതീക്ഷകൾക്കൊത്തുയരുന്നില്ല എന്നതാണ് വസ്തുത. പങ്കാളികളുടെ ചെറിയ പരാജയങ്ങളോട് സഹിഷ്ണുത കാണിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്തംബർ 23)

നിങ്ങൾ തീർച്ചയായും സവിശേഷമായ എന്തിന്റെയോ പ്രാരംഭ ദിശയിലാണ്‌. ഇപ്പോഴും അതെന്താണെന്നു വ്യക്തമല്ല. നിങ്ങൾ അക്ഷമനാണെങ്കിൽ, ചന്ദ്രന്റെ അടുത്ത സ്ഥാനമാറ്റത്തിനായി കാത്തിരിക്കുക, അത് വിദൂരത്തിലല്ല. പുതിയ ഒരു തുടക്കത്തിന് ഏതാണ്ട് സമയമായി. ഓർക്കുക, എല്ലാ പുതിയ തുടക്കങ്ങളും നിങ്ങളിൽ നിന്നൊരു തീവ്രയത്‌നം ആവശ്യപ്പെടുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വാക്കുകളേക്കാൾ പ്രവൃത്തികൾക്ക് പ്രാധാന്യം കൊടുക്കേണ്ട ശരിയായ സമയമാണ്. ഒരു കൂട്ടം നക്ഷത്രങ്ങളെങ്കിലും അതാണ് പറയുന്നത്..എന്നാൽ ആറോ ഏഴോ ദിവസം കാത്തിരിക്കുന്നത് നന്നായിരിക്കുമെന്നാണ് പൂർണ ചിത്രം നിർദേശിക്കുന്നത്. അപ്പോഴേക്കും സാചര്യങ്ങൾ കൂടുതൽ ശാന്തമാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22 )

ഗൃഹത്തിൽ ഒറ്റപ്പെട്ട വാഗ്വാദങ്ങൾ തല പൊക്കാനിടയുണ്ട്, പക്ഷേ അതോർത്തു അധികം വിഷമിക്കേണ്ടതായി തോന്നുന്നില്ല. ആരെയെങ്കിലും മുതലെടുക്കുന്നുവെന്ന ആരോപണം നിങ്ങൾക്കെതിരായി ഉണ്ടാകണമെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ ചിലർ അതാണ് ചെയ്യുന്നത്. നിങ്ങളുടെ വ്യവഹാരങ്ങളിലെ നിർദോഷാവസ്ഥയെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ പരമാവധി പരിശ്രമിക്കണ്ടിവരും.

ധനു രാശി (നവംബർ 23 -ഡിസംബെർ 22)

നിലവിലെ പ്രശ്നങ്ങളെ സ്വാധീനിക്കുന്നത് സാമ്പത്തികമായ ഇടപാടുകളാണെങ്കിലും വീണ്ടും ഊന്നൽ നൽകുന്നത് പങ്കാളിത്തത്തിലോ അടുത്ത ബന്ധങ്ങളിലോ ആണ്. ചെലവാക്കുന്നത് ആര്, എത്ര, എന്ത്,എങ്ങനെ എന്നിങ്ങനെ! ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിഞ്ഞാൽ വൈകാരികമായ സങ്കീർണതകൾ എളുപ്പത്തിൽ ചുരുളഴിക്കാനാവും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പതിവിനുപരിയായി, സുഹൃത്തുക്കളും സംഘാംഗങ്ങളും ദിനാന്ത്യമാകുമ്പോഴേയ്ക്കെങ്കിലും കൂടുതൽ പിന്തുണ നൽകും. എങ്കിലും ശ്രദ്ധിക്കുക, അടുത്ത ഇരുപത്തിനാലു മണിക്കൂറുകളിലെ ക്രമീകരണങ്ങൾക്ക് വ്യത്യാസം വരാനോ കാലവിളംബം നേരിടാനോ സാധ്യതയുണ്ട്. അതൊരുപക്ഷേ , നിങ്ങൾക്കല്പം അയവു തരാൻ സഹായിക്കുമെങ്കിൽ ആ രീതിയിൽ നല്ലതായിരിക്കും.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

നിങ്ങളുടെ വിധി നിയന്ത്രിക്കുന്നത് ബാഹ്യശക്തികളല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും ജ്യോതിഷം അനുശാസിക്കുന്നത് ഈ ദിവസത്തെ ഓരോ നിമിഷവും നിങ്ങൾ വ്യക്തിപരമായി ഭാവി രൂപകൽപന ചെയ്യുന്നു എന്നാണ്. അതിന്നാൽ നിങ്ങളുടെ നിലവിലുള്ള പ്രചോദനങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്- ഇപ്പോഴുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാൻ നിങ്ങൾ പ്രയോഗിക്കുന്ന തന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു ഇന്നത്തെ ദിവസം. ചില ആളുകൾക്ക് നിങ്ങളുടെ രീതികൾ പരിചിതമായിരിക്കാം ,അതിനാൽ പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ടതാണ്. അത് എന്താണെന്നു ഈ സമയം വ്യക്തമല്ല. ചുറ്റുപാടുകളെ ശ്രദ്ധിച്ച് മറ്റുള്ളവർക്ക് ഇതിലേയ്ക്ക് എന്തു നൽകുവാൻ കഴിയും എന്നു കണ്ടെത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ