വ്യാഴത്തിന്റെ നിലവിലുള്ള നിർമ്മാണാത്മകമായ സ്ഥാനത്തെപ്പറ്റി ഒരു വാക്ക് പറയേണ്ടതുണ്ട്. സമാനമായ ഗ്രഹനില, ലോകാവസ്ഥകളെപ്പറ്റി വളരെ കാര്യങ്ങൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ, തത്ത്വശാസ്ത്രപരമായി ചിന്തിക്കുന്നതിനും വ്യത്യാസങ്ങളെ തുലനം ചെയ്യുന്നതിനും അതുവഴി ഓരോരുത്തർക്കും ഏറ്റവും ഉത്തമമായ സുപ്രധാന തീരുമാനത്തിലെത്തുന്നതിനും,യോജിച്ച സമയമാണിത്. കുറഞ്ഞപക്ഷം, പ്രമാണം അങ്ങനെയാണു പാറയുന്നത്.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഭാവി, താരതമ്യേന ശുഭപ്രതീക്ഷയുള്ളതായി തോന്നുന്ന സമയമാണിത്. വാസ്തവത്തിൽ അതൊരു അതിശയിപ്പിക്കുന്ന ന്യൂനോക്തിയാണ്! യുദ്ധങ്ങളേക്കാൾ, സമാധാനമാണ് നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ഏതു തുറകളിലാണോ മധുരവും പ്രകാശവും നഷ്ടമായിരുന്നത് അവയെ തിരിച്ചുകൊണ്ടുവരാൻ ഈ സമയം ഇടയാക്കും. മറ്റുള്ളവരുടെയും സന്തോഷം നിങ്ങൾ ഉറപ്പുവരുത്തുക. നിങ്ങളുടെ വിവേകം നിങ്ങൾക്ക് അംഗീകാരം നേടിത്തരും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ഈ വാരം ആരംഭിക്കുന്നതും അവസാനിക്കുന്നതും അർത്ഥപൂർണമായ ഗാർഹിക സൂചനകൾ നല്കിക്കൊണ്ടായിരിക്കും. ഇന്ന് പദ്ധതികൾ ആവിഷ്കരിക്കുകയും നാലഞ്ചു ദിവസം കാത്തിരുന്ന് പ്രാവർത്തികമാക്കുകയും ചെയ്താൽ എങ്ങനെയുണ്ടാവും? ഒരു കാര്യം ഉറപ്പാണ്, അവസ്ഥകൾ മെച്ചപ്പെടുകയേ ഉള്ളൂ ആ പുരോഗതി നിലനിൽക്കണമെങ്കിൽ സർവശക്തമായ ഉദ്യമങ്ങൾ വേണ്ടി വരും.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

സമാധാനം സ്ഥാപിക്കാനുള്ള നിങ്ങളുടെ കഴിവ് അടുത്ത ദിവസങ്ങളിൽ കുടുംബത്തിൽ ആവശ്യമായി വരും.,വാഗ്വാദങ്ങൾ ആരംഭിക്കുന്നത് താല്പര്യങ്ങളിലുള്ള വ്യത്യാസങ്ങളിൽ നിന്നാണ്,മറിച്ചു വെറുപ്പിൽ നിന്നല്ല എന്നതാണ് പ്രത്യേകം സ്മരിക്കേണ്ട കാര്യം. നിങ്ങൾ പങ്കാളിക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കണം എന്നതിന്റെ കാരണം അതാണ്.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

നിങ്ങൾക്ക് വലിയ ആകസ്മിക സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും വിധി ഒന്നോ രണ്ടോ അടവുകൾ കൂടി കരുതി വച്ചിട്ടുണ്ടാകും. തെറ്റിദ്ധാരണകൾ മൂലം ആനുകാലികമായി ഒരു പരിഹാസ്യമായ അന്തരീക്ഷം ഉടലെടുക്കാം എന്നതാണ് ഒരു സങ്കീർണ്ണമായ പ്രശ്നം. നിങ്ങളാൽ കഴിയുന്ന എല്ലാ പിന്തുണയും ഒരു പങ്കാളിക്ക് ആവശ്യമായ സമയമാണ്.

ചിങ്ങം രാശി (ജുലൈ 24 -ഓഗസ്റ്റ് 23)

നിങ്ങളിപ്പോഴും സാമ്പത്തിക കാര്യങ്ങളെപ്പറ്റി അസന്തുഷ്ടനായിരിക്കും, അത് തികച്ചും ശരിയുമാണ്. നിങ്ങളുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി നിങ്ങൾ അസംതൃപ്തനല്ലെങ്കിൽ നിങ്ങൾക്കൊരിക്കലും ജീവിത പുരോഗതി കൈവരിക്കാൻ കഴിയുകയില്ല. മാറ്റങ്ങൾക്കു മുൻപായി നിങ്ങൾക്ക് രണ്ടാഴ്ച കൂടി ലഭിക്കും എന്നു മനസിലാക്കിയാൽ എല്ലാക്കാര്യങ്ങളും പ്രവർത്തികമാകും.

കന്നി രാശി (ആഗസ്റ്റ് 24 -സെപ്തംബർ 23)

പതിവുപോലെ വർഷത്തിലെ ഈ സമയം നിങ്ങളുടെ നക്ഷത്രങ്ങൾ എല്ലാം വിശിഷ്ടമാണ്. സാമൂഹിക പ്രവർത്തനങ്ങൾ ശ്രദ്ധയോടെ നടത്തുക, ദൃഢമായ കരാറുകൾ ആവശ്യമാണെങ്കിൽ കാര്യമാക്കേണ്ടതില്ല. അടുത്ത പങ്കാളികളെ നിർബന്ധിക്കാൻ സാധിക്കുകയില്ല എന്ന് നിങ്ങൾ മനസ്സിലാക്കും, പക്ഷേ, പുതിയതായി എന്താണുള്ളത്? ഒരുപക്ഷെ നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തവയാകാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ പൊതുവെ ചുറ്റുപാടുകളിൽ ആധിപത്യം പുലർത്താൻ ശ്രദ്ധാലുവായിരിക്കും,
എന്നാൽ അത് ഒരു ഹൃദ്യമായ രീതിയിലൂടെ ആയിരിക്കും. ഈ സമയം നിങ്ങൾക്ക് ശരിയായതും സ്ഥിരമായതുമായ നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുവാൻ സാധിക്കുമോ എന്ന് സംശയമാണ്. വളരെ ശക്തമായ വികാരങ്ങളും കലുഷിതമായ അടിയൊഴുക്കുകളും നിങ്ങൾക്ക് കാണാൻ കഴിയും.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ഈ സമയം പതിവുപോലെ നിങ്ങളുടെ സാമൂഹ്യ നക്ഷത്രങ്ങൾ അനിതര സാധാരണമാണ്.വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാലോ വ്യവസ്ഥകൾ വിസ്മരിച്ചാലോ ക്ഷുഭിതനാകരുത്‌. ഇവയെല്ലാം നക്ഷത്രങ്ങളുടെ സ്വാധീനത്താലാണ്. ഇതുകൊണ്ടു ഞാൻ അർഥമാക്കുന്നത്,നിങ്ങളുടെ സ്വഭാവത്തിലുള്ള ഒരു ദീർഘ വീക്ഷണത്തിലാകാം ആരംഭം എന്നാണ്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ചന്ദ്രൻ ചൈതന്യമുള്ള ഒരു സ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് തന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.നിങ്ങളുടെ സരസഭാവം കാത്തു സൂക്ഷിക്കാനും നിങ്ങളുടെ വ്യവഹാരങ്ങൾ സത്യസന്ധമായി അനുഷ്ഠിക്കാനും നന്നായി പരിശ്രമിക്കേണ്ടതുണ്ട്. സംസാരത്തിലൂടെ നിങ്ങളുടെ താല്പര്യങ്ങളെ കുടുംബത്തിൽ നന്നായി സംരക്ഷിക്കാനാവും. ശരിയായ വാക്കുകളും യോജിച്ച സമയവും അതിനായി തെരഞ്ഞെടുത്താൽ നിങ്ങൾക്ക് പങ്കാളിയുടെ പിന്തുണ നേടാനാകും.

മകരം രാശി(ഡിസംബർ 23 -ജനുവരി 20)

പുതിയ അറിവുകളുടെ വരവിനും സാഹചര്യങ്ങളുടെ മാറ്റത്തിനും മുൻപായി ത്വരിതഗതിയിൽ എല്ലാ പ്രധാന കാര്യങ്ങളും പരിശ്രമത്തിലൂടെ സ്വായത്തമാക്കുക. അതുവഴി, വരാനിരിക്കുന്ന തൃപ്തികരമായ ഗതിവിഗതികളെ ആസ്വദിക്കുന്നതിനും പ്രധാനമായ പുരോഗതികൾക്കായി തയ്യാറെടുക്കുന്നതിനും നിങ്ങൾക്ക് സാധിക്കും.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

വ്യക്തിപരമായ പ്രതിസന്ധികൾ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് പെട്ടെന്ന് ചിന്തിച്ചു തീരുമാനമെടുക്കേണ്ടതായി വരും. എന്നിരുന്നാലും ,സൗഭാഗ്യങ്ങളെ പങ്കു വയ്ക്കുന്നതിനും പ്രതിസന്ധികളിൽ കൂടെ നിൽക്കുന്നതിനും അനുയോജ്യരായ ആളുകളെ കൂടെ നിർത്തുക. സ്വയം ഒരു സൗമനസ്യം കാണിക്കുകയും നിങ്ങളുടെ ധനത്തിന്മേൽ ജാഗ്രത പാലിക്കുകയും വേണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് ഒരു വലിയ നേട്ടം ആർജിക്കാനുണ്ട്. വാദപ്രതിവാദങ്ങളോ ഉരസലുകളോ നിങ്ങളുടെ പ്രയാണത്തിൽ നിന്ന് നിങ്ങളെ പുറന്തള്ളാൻ അനുവദിക്കരുത്. സാധാരണ നിലയിൽ നിങ്ങൾ ഒരു മത്സരബുദ്ധിയുള്ള ആളല്ല, എന്നാൽ പങ്കാളി നിങ്ങളെ പൂർണ പരാജയമായി കാണുന്നത് നിങ്ങൾക്കു സഹിക്കാനും കഴിയില്ല. തുറന്നു പറഞ്ഞാൽ, സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ സഹായം കിട്ടിയാൽ അത് കൂടുതൽ മെച്ചമാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook