ശനിയാഴ്ച എന്റെ പ്രിയപ്പെട്ട ദിവസമാണ്, മുൻപു പറഞ്ഞിട്ടുള്ളതാണെന്നറിയാം, എങ്കിലും പറയുന്നു. ഇതിനോടു യോജിക്കുന്നുവെങ്കിൽ, അത് ശനിയുടെ തത്വങ്ങൾ നിങ്ങളുടെ ഹൃദയത്തിനു പ്രിയങ്കരമായതുകൊണ്ടാണ്. അതായത് നിങ്ങൾക്ക നല്ലതുപോലെ സ്വയ നിഷ്കർഷയുണ്ടെന്നും വെറുതെയിരുന്നു ലോകം കടന്നുപോകുന്നതു കാണുന്നതിനു പകരം  പ്രായോഗികനേട്ടങ്ങൾ കൈവരിക്കുന്നതിൽ താല്പര്യമുണ്ടെന്നുമാണ്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഇപ്പോഴത്തെ സങ്കീർണ്ണ ഗ്രഹസ്ഥാനങ്ങൾ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒരു ഉറപ്പുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് എല്ലാം വായിച്ചുമനസ്സിലാക്കുക എന്നതാണു മുന്നറിയിപ്പ്. അല്ലെങ്കിൽ ആറുമാസത്തെ കാലയളവിൽ മനസ്സുമാറുവാൻ നിങ്ങൾ നിർബന്ധിതനാകാം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഹൃദയത്തിന്റേതായ കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകുക,  ആ പ്രത്യേകവ്യക്തി അറിയട്ടെ, നിങ്ങളയാളെക്കുറിച്ച് കരുതുന്നുണ്ടെന്ന്. ഒടുവിൽ അനവധി ഗ്രഹങ്ങൾ നിങ്ങളെ പിന്തുണയ്ക്കുവാനും വഴികാണിച്ചുതരുവാനും തീരുമാനിച്ചിരിക്കുന്നു. സാഹചര്യങ്ങൾ നിങ്ങളെ വെറുതെ നിൽക്കുവാനനുവദിക്കാതെ, മുൻപോട്ടു നയിക്കുമെന്നാണിത് അർത്ഥമാക്കുന്നത്.

മിഥുനം രാശി  ( മെയ് 22- ജൂൺ21)

പങ്കാളികളോ അടുത്ത സുഹൃത്തുക്കളോ കൂടുതൽ സുഖകരമായ ജീവിതശൈലിയും ഭദ്രമായ വൈകാരിക സാഹചര്യങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ വിശ്വാസത്തിനു ഭംഗം വരുത്തുന്ന കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും ഒഴിവാക്കുകയും ചെയ്യും. സ്വത്തുക്കൾ കണക്കാക്കുന്നതും  ഭൗതികസുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുന്നതും തുടരുക.

കർക്കിടകം രാശി ( ജൂൺ 22 -ജൂലൈ 23)

ഒരു പരിവർത്തനത്തിന്റെ പാതയിലാണെന്നു നിങ്ങൾക്കറിയാം, വെല്ലുവിളി ഉയർത്തുന്ന ഗ്രഹസ്ഥാനങ്ങൾ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. തൊഴിൽ രംഗത്തെയും വ്യക്തിപരവിഷയങ്ങളിലെയും പുരോഗതിയുടെ കണക്കെടുക്കേണ്ട സമയമാണ്. ഭൂതകാലത്തിൽ നിന്നുള്ള എല്ലാ ചരടുകളെയും ഒന്നിച്ചു ഇഴ ചേർത്തെടുക്കുകയുമാകാം.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

സ്ഥലപരമോ സാമ്പത്തികമോ ആയ ഒരു പ്രശ്നം അധികം വൈകാതെ  നിങ്ങളുടെ തൃപ്തിയ്ക്കനുസൃതമായി തീർപ്പാകുന്നതിനാൽ സാമാന്യസൗഖ്യത്തിനു മുൻ‌തൂക്കം കൊടുക്കുവാനാകും. തൊഴിൽ രംഗത്തിനായി അല്പം സമയം നൽകുക, പക്ഷേ പരിക്ഷീണനാകുവാൻ നിൽക്കരുത്.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഉരസൽ ഏറ്റവും കുറഞ്ഞ പാത തെരഞ്ഞെടുക്കുക, അതാണിപ്പോൾ ആവശ്യമെങ്കിൽ. അതുപോലെ, സ്ഥിരപാതയും ചുറ്റുപാടുകളും വിട്ടുമാറി അല്പനേരം ചെലവഴിച്ച് ആത്മാവിനെ പുതുക്കുകയും നവീകരിക്കുകയും ചെയ്യുക. നിങ്ങൾക്കൊരു ഇടവേള ആവശ്യമാണ്, പക്ഷേ എത്ര വേഗമതു സാധ്യമാകുമെന്നതു മറ്റൊരു കാര്യം.

തുലാം (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

നിങ്ങളെ കൂടുതൽ പരിഗണനയോടെയും കരുതലോടെയും കാണണമെന്ന് അടുത്തകാലത്തെ സംഭവങ്ങൾ എല്ലാവർക്കും വെളിപ്പെടുത്തിയിട്ടുണ്ടാകുമെങ്കിലും, ഒരു രണ്ടാം സ്ഥാനത്തു നിന്ന് നിങ്ങൾക്ക് ശീലമായിരിക്കുന്നു.  ഒരു കുടുംബാംഗം നിങ്ങളോടു ക്ഷമപറയുവാൻ ബാധ്യസ്തനാണെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല.

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 23)

സ്വഭാവം കൊണ്ട് നിങ്ങൾ  ആത്മത്യാഗിയാണ്, അതിനാലൊരുപക്ഷേ പ്രഥമ പരിഗണന നിങ്ങളായിരിക്കണമെന്നത് ഓർമ്മപ്പെടുത്തേണ്ടതുണ്ടാകും. നിങ്ങളുടെ കഴിവുകൾ കൂടുതൽ ഉപയോഗപ്പെടുത്തുവാനുള്ള ആഗ്രഹത്തെ സുഹൃത്തുക്കളും സഹായികളും പിന്തുണയ്ക്കും. തികച്ചും വിഭിന്നമായ രണ്ട് ഉപാധികളിലേതെന്ന് തീരുമാനിക്കുവാൻ പങ്കാളികൾ നിങ്ങളെ സഹായിക്കും.

ധനുരാശി ( നവംബർ 23- ഡിസംബർ 22)

നിങ്ങളുടെ പദവിയ്ക്ക് യഥാർത്ഥത്തിൽ വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ അവ്യക്ത സങ്കടങ്ങളിൽ നിന്നും സാങ്കല്‍പ്പിക ഭയങ്ങളിൽ നിന്നും വേർതിരിച്ചു കാണുക.  ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ പദവി എത്ര സുരക്ഷിതമാണെന്നു അപ്പോൾ കാണാനാകും. സാമ്പത്തിക സംതുലനമുണ്ടാകുന്നതിൽ ശ്രദ്ധിക്കുക, പക്ഷേ വിദഗ്ധരുടെ സഹായത്തോടെ മാത്രം പ്രവർത്തിക്കുക.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

പരിമിതിയിൽ ഒതുങ്ങുവാനാണു നിങ്ങൾ ശ്രമിക്കുന്നത്, പക്ഷേയിപ്പോൾ കൂടുതൽ കൂടുതൽ ഗ്രഹങ്ങൾ അനുകൂലഭാവത്തിലായതിനാൽ, ഭയപ്പെടാതെ , ആശ്വാസപൂർവ്വം പ്രവർത്തിക്കാം. അടുത്തതായി എന്തു ചെയ്യാനാകുമെന്നത് അനിശ്ചിതമാണ്, പക്ഷേ സമയമാകുമ്പോൾ അതറിയും എന്നതാണു ഞങ്ങൾക്കു പറയാനാകുന്നത്.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19‌)

ഗൃഹത്തിലും തൊഴിലിലും അസ്ഥിരതയുണ്ട്, പക്ഷേയതിന്റെ മാർഗ്ഗത്തിൽ  അന്തസ്സും വിശ്വാസവും നഷ്ടപ്പെടുത്തിയാൽ വിജയം പൂർണ്ണമാകില്ല എന്നു തിരിച്ചറിയണം. ഒരവസാന വാക്ക്- അടുത്ത മൂന്നുമാസത്തിൽ ഉണ്ടാകുവാൻ പോകുന്ന അതിശയകരമായ മാറ്റങ്ങളോർത്താൽ, ഈ ആഴ്ച സംഭവിച്ചത് ഒന്നുമല്ല.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

നിങ്ങളെ തോല്‍പ്പിച്ചുവെന്നും പ്രതിരോധത്തിലാക്കിയെന്നും മറ്റുള്ളവർ വിശ്വസിക്കുന്നുവെങ്കിൽ അതവരുടെ തെറ്റിദ്ധാരണ മാത്രമാണ്. എന്നിരുന്നാലും, പദവി നിലനിർത്തണമെങ്കിൽ ഉചിതമായ ചുവടുകൾ വേണ്ടിവരും. പക്ഷേ, അതുതന്നെയാണല്ലോ നിങ്ങൾക്ക് കൃത്യമായും പ്രാവീണ്യമുള്ള രംഗവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ