ബുധന്റെ സ്ഥാനത്തിനു മാറ്റമുണ്ടായിരിക്കുന്നു. ഇത് പല ജ്യോതിഷപണ്ഡിതരും കൂടുതൽ ശ്രദ്ധിക്കുന്ന സമയമാണ്, ചിലർ അമിതമായ ശ്രദ്ധയും നൽകുന്നു. കാലവിളംബമായിരുന്നു നിങ്ങളനുഭവിച്ചിരുന്നതെങ്കിൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും മുന്നേറുവാൻ തുടങ്ങുമെന്നതാണു സിദ്ധാന്തം. തീർച്ചയായും നിങ്ങൾ അധികപ്രയത്നം ചെയ്യേണ്ടിയും വരും.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

നിങ്ങളുടെ യഥാർത്ഥ സ്വഭാവമനുസരിച്ചുതന്നെ പ്രവർത്തിക്കേണ്ട സമയമാണിത്. നിങ്ങളെന്താണു ചിന്തിക്കുന്നതെന്ന് എല്ലാവരെയും അറിയിക്കേണ്ട കാര്യവുമില്ല. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ശരിയായ വ്യക്തികളെ വിശ്വാസത്തിലെടുക്കേണ്ടതാണ്. എങ്കിലും കഴിഞ്ഞ ഏതാനു ദിവസങ്ങൾക്കു ശേഷം, അതത്ര എളുപ്പമാകില്ല.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ചിലപ്പോൾ നിർബന്ധങ്ങളനുസരിക്കാൻ വിസമ്മതിക്കുന്നത് നിങ്ങളുടേതായ താല്പര്യങ്ങളിലാകാം. മുൻപ്, ഒരവസാന ഉടമ്പടിയ്ക്ക് തയാറാകാതിരുന്നത് ഭാഗ്യമാണ്, എന്തെന്നാൽ, ഇപ്പോൾ വന്നുചേരുന്നത് തികച്ചും യഥാർത്ഥമായ ഒന്നാകാം. ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുക എന്നതാണു നിങ്ങൾ തീരെ ചെയ്യാൻ തീർത്തുമാഗ്രഹിക്കാത്ത കാര്യം.

മിഥുനം രാശി ( മെയ് 22- ജൂൺ 21)

കുടുംബത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം, എല്ലാ വിധത്തിലും കുറയ്ക്കുക, മറ്റുള്ളവർ അവർക്കു ബാധ്യതയുള്ള ഭാഗം ചുമക്കേണ്ടതുണ്ട് എന്നതാണു കാരണം. സ്വകാര്യതാല്പര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നതിനു നിങ്ങൾക്ക് കൂടുതൽ സമയമാവശ്യമാണ്. പക്ഷേയിപ്പോൾ, സമയമെന്നത് തീരെ ലഭ്യമല്ലാത്ത ചരക്കാണ്.

കർക്കിടകം രാശി ( ജൂൺ22- ജൂലൈ 23)

തൊഴിൽ പരവും സാമ്പത്തികവുമായ കാര്യങ്ങളിൽ ഗണ്യമായ നിയന്ത്രണം സ്ഥാപിക്കുവാൻ നിങ്ങൾക്കു കഴിയുമെന്ന് പ്രതീക്ഷിക്കാം. അടുത്തകാലത്തുണ്ടായ ഒരു സംഘർഷം അത്ര മോശപ്പെട്ടതായിരുന്നില്ല എന്നു സമ്മതിക്കുവാൻ പോലും നിങ്ങൾ തയാറാകേണ്ടിവരും. സത്യത്തെ അഭിമുഖീകരിക്കുക, പക്ഷേ സന്തോഷം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

ജീവിതം നന്നായിപോകുമ്പോഴും നിങ്ങളതിന്റെ ആഴങ്ങളിൽ നിന്നു പുറത്താകുന്നില്ലെന്ന് ഉറപ്പാക്കുക. പരമാവധി എത്തിക്കഴിഞ്ഞെങ്കിൽ, ഇപ്പോഴത്തെ ദുർദ്ദശയ്ക്ക് അവനവനെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുവാനില്ലാത്തവരെ സം‌രക്ഷിക്കുവാൻ സ്വയം നിന്നുകൊടുക്കാതിരിക്കുക.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങളുടെ വൈകാരികാവശ്യങ്ങളും ദീർഘകാല സാമ്പത്തികസംവിധാനങ്ങളും പരിശോധനയ്ക്കു വിധേയമാകുന്നു. വ്യയപരിഗണനകളിലെ വ്യത്യാസം പങ്കാളികളുമായോ സഹപ്രവർത്തകരുമായോ സംഘർഷമുണ്ടാക്കാം. മറുഭാഗത്ത്, കാല്‍പ്പനിക സമാഗമങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ നിങ്ങൾക്കിതു ഗംഭീരസമയമാകാം.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

വൈകാരികമോ പങ്കാളിത്തവുമായി ബന്ധപ്പെട്ടതോ ആയ പ്രശ്നത്തിന്റെ പേരിൽ നിങ്ങളൊരിക്കലും സംക്ഷുബ്ധനായിട്ടുണ്ടെന്നത് അവിശ്വസനീയമായി തോന്നാം. ഇപ്പോൾ ആസന്നകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതായി കാണാം, അതായത് നടപ്പു പദ്ധതികളിലും, കൂടെ ജീവിക്കുന്നവരെ നിങ്ങൾ പറയുന്നതെന്താണെന്നു മനസ്സിലാക്കിക്കൊടുക്കുന്നതിലും ശ്രദ്ധയുണ്ടാകും.

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)

നിങ്ങളുടെ വിചാരങ്ങളും അനുമാനങ്ങളുമെല്ലാം നിർബന്ധിക്കുന്നത് യാത്ര ഉൾപ്പടെയുള്ള പ്രധാനപദ്ധതികൾ കുറയ്ക്കണമെന്നാണ്. സഹപ്രവർത്തകരോ സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങൾക്കായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ വളരെ പ്രധാനമായ ലക്ഷ്യങ്ങൾ ആത്യന്തികമായി സം‌രക്ഷിവാൻ നിങ്ങൾക്കു മാത്രമേ സാധ്യമാകൂ.

ധനു രാശി (നവംബർ 23- ഡിസംബർ 22)

പങ്കാളികൾക്കോ അടുത്ത ഇടപാടുകാർക്കോ ആശയക്കുഴപ്പങ്ങൾക്ക് അവരെ മാത്രമേ പഴിക്കാനുള്ളു എന്നു നിങ്ങൾക്കു തോന്നാനിടയുണ്ട്. എങ്കിലും അതൊരിക്കലും ഒരു സഹായഹസ്തം നിരസിക്കുവാനുള്ള അഹങ്കാരമാകരുത്. എല്ലാത്തിനുമുപരിയായി, ഭുതകാലത്ത് നിങ്ങൾക്ക് നല്ലൊരു ഗതിമാറ്റം സമ്മാനിച്ചവർ അവരിലുണ്ട്.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

നിങ്ങൾ:ക്കെത്ര സ്വാതന്ത്ര്യത്തോടെയും മനശക്തിയോടെയും പെരുമാറാനാകുമെന്ന് തെളിയിക്കുവാനുള്ള പ്രേരണയുണ്ടായിട്ട് ഏറെക്കാലമായതായി കാണപ്പെടുന്നു. എങ്കിലും നിശ്ചയദാർഡ്യമുണ്ടാകുക എന്നാൽ സ്വാർത്ഥതല്പരരാകുക എന്നല്ലെന്ന് നിങ്ങളിപ്പോൾ തിരിച്ചറിയണം. എല്ലാത്തിനുമുപരി ഇതു നിങ്ങളുടെ ജീവിതത്തിലെ പുതുമയാർന്നതും സമ്പൂർണ്ണവുമായ ഒരു തുടക്കത്തിനുള്ള സമയമാണ്.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19‌)

ചില ബാലിശസ്വഭാവക്കാരും ബോധമില്ലാത്തവരുമായ ആളുകൾ നിങ്ങളുടെ ശരിയായ കഴിവുകളെ അംഗീകരിക്കുവാൻ തയാറാകുന്നില്ല എന്നാണു ഇപ്പോഴത്തെ ഗ്രഹനില സൂചിപ്പിക്കുന്നത്. അത്തരം അവഹേളനങ്ങളെ അവഗണിച്ച് നിങ്ങൾക്കു ശരിയെന്നു ബോധ്യമുള്ള കാര്യങ്ങളുമായി മുൻപോട്ടു പോകുക. അടിസ്ഥാനസത്യത്തിലുള്ള നിങ്ങളുടെ ധാരണയാണ് ഇപ്പോഴത്തെ നിങ്ങളുടെ മുതൽക്കൂട്ട്.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

 

ഭിന്നതകളിൽ ഒത്തുതീർപ്പുണ്ടാക്കുകയും കഴിവുകൾ കൂടുതൽ നന്നായി പ്രകടിപ്പിക്കുവാൻ സ്വാതന്ത്ര്യം തരുന്ന വാഗ്ദാനങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ഒരു സ്വതന്ത്ര വ്യക്തിയായി നിൽക്കുവാൻ കഴിയാത്ത സ്ഥാനങ്ങൾ സ്വീകരിക്കുക എന്നത് നിങ്ങളുടെ സ്വഭാവമല്ല. എങ്കിലും കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തിനു വേണ്ടി ശ്രമിക്കുക എന്നത് നിങ്ങളുടെ താല്പര്യങ്ങളില്‍പ്പെട്ടതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ