ചന്ദ്രൻ അടുത്ത ഏതാനും ദിവസങ്ങളിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകുന്നതാണ്. പ്രായോഗികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവാണു അനുകൂലമായിട്ടുള്ളത്. യഥാർത്ഥ വികാരങ്ങൾ മറുച്ചുവയ്ക്കുന്നതിനുള്ള പ്രവണതയാണു ദോഷകരമായ ഫലം. എങ്കിലും അതെപ്പറ്റി ചിന്തിക്കുക , അതൊരു നേട്ടമാകും.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

ആസന്നഭാവിയിലുണ്ടാകുന്ന സംഭവങ്ങൾ ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനും പങ്കാളിത്ത പ്രശ്നങ്ങൾക്കു സ്ഥിരപരിഹാരമുണ്ടാകുന്നതിനും സഹായകമാകും. ചില പ്രയാസങ്ങൾ അല്പം കൂടുതൽ ചെലവു ചെയ്ത് പരിഹരിക്കാം, പക്ഷേ വൈകാരിക സംഭാവനയാണു കൂടുതൽ പ്രധാനം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

അടുത്ത സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും മനോനിലകൾ മനസ്സിലാക്കേണ്ടത് നിങ്ങളാണ്. എങ്കിലും ഒരാളുടെയെങ്കിലും കാര്യത്തിൽ അവരെന്തുകൊണ്ട് അവിശ്വസനീയമാം വിധം അസാധാരണമായി പെരുമാറുന്നതെന്ന് പോയിട്ട്, അവരുടെ ദീർഘകാല പദ്ധതികൾ പോലും മനസ്സിലാക്കാനാകാതെ വരും.

മിഥുനം രാശി ( മാർച്ച് 22- ജൂൺ 21)

അഹങ്കാരവും പിടിവാശിയുമായി തോന്നുന്ന കാര്യങ്ങൾ, എതിർപ്പുകളെന്തെക്കൊയുണ്ടായാലും സ്വന്തം ഭാഗത്തുറച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്ന ചൊവ്വയുടെ സ്വാധീനഫലമാണ്. പ്രതിബന്ധങ്ങളെ ധീരമായും ഉറപ്പോടെയും നേരിടുക, ആവശ്യമുള്ള ഇടങ്ങളിൽ അതിനായി പണവും ചെലവു ചെയ്യുക.

കർക്കിടകം രാശി ( ജൂൺ22- ജൂലൈ 23)

മറ്റുള്ളവരെ, അവരുടെ വിഷമഘട്ടത്തിൽ കൈപിടിച്ചു നടത്തുന്നത്, നിങ്ങളുടെ ധാർമ്മവീര്യം ഉയർത്തുവാനും വേണ്ടപ്പെട്ടവരിൽ സന്തോഷമുളവാക്കുവാനും സഹായകമാകും. നിങ്ങളുടെ പ്രശസ്തമായ സഹാനുഭൂതി എല്ലാവർക്കും പ്രയോജനപ്രദമാകും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമെന്ന് എനിക്കറിയാം, പക്ഷേ മറ്റുള്ളവരെ സഹായിച്ചാൽ അതു നിങ്ങൾക്കു ഗുണകരമാകും.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

ചിന്തകളെ സംഗ്രഹിച്ച്, ശരിയെന്നു തോന്നുന്നതിനു വേണ്ടി പോരാടുക. മറ്റുള്ളവരുടെ ഇടപെടലിൽ നിന്നു സ്വന്തം താല്പര്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല നീതി, നിങ്ങളെക്കാൾ ദുർബലരായവരെ സം‌രക്ഷിക്കുക കൂടിയാണ്. ഇവിടെ സുഹൃത്തുക്കളെയും അപരിചിതരെയും സഹായിക്കുക എന്നതാണു നിങ്ങളുടെ കർത്തവ്യമെന്നു ഇതിനകം മനസ്സിലാക്കിയിരിക്കും.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഇപ്പോൾ ഗ്രഹസ്ഥാനങ്ങൾ മാറുകയാണ്, സഹകരിക്കുവാനും പുതിയ മാതൃകകൾ പരീക്ഷിക്കുവാനുമുള്ള നിങ്ങളുടെ സന്നദ്ധത, വരും മാസങ്ങളെ കൂടുതൽ അനുകൂലമാക്കും. സന്തോഷത്തിനു പൊരുത്തമുള്ള ബന്ധങ്ങൾ ആവശ്യമാണ്. ഇപ്പോൾ നിങ്ങൾക്കു കൂടുതൽ അഭിനിവേശത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കാം.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

സാഹചര്യങ്ങളെന്തായാലും ന്യായമായ ഇടപാട് നിങ്ങൾക്കു ലഭിക്കില്ലെന്നു സംശയിച്ചേക്കാം. എങ്കിലും അടുത്തതായി ഉണ്ടാകുന്ന സംഭവങ്ങൾ നിങ്ങളുടെ കൈകൾക്ക് കൂടുതൽ കരുത്തും വിലപേശുവാനുള്ള ശക്തിയും നൽകും. ഗൃഹാന്തരീക്ഷത്തിലെ നിയമങ്ങൾക്ക് അയവു വരുത്തേണ്ടിവരും.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

പഴയ പ്രശ്നങ്ങളിൽ കുരുങ്ങി നശിപ്പിക്കുവാനുള്ളതല്ല വിലപ്പെട്ട ജീവിതം. അതിനാൽ അടുത്തയിടെ ഉണ്ടായ പ്രശ്നങ്ങൾ മറക്കുക, സമാധാനപരമായ അന്തരീക്ഷമുണ്ടാക്കുന്നതിൽ ശ്രദ്ധയർപ്പിക്കുക. അതു സാധിച്ചാൽ, മനസ്സു ശക്തമാക്കുവാൻ കഴിയും.

ധനുരാശി (നവംബർ 23- ഡിസംബർ 22)

ആസന്നമായ സംഭവവികാസങ്ങൾ നിങ്ങളുടെ തൊഴിൽ മേഖലയിൽ നാടകീയ സ്വാധീനങ്ങൾക്ക് കാരണമാകുകയും ദൈനം ദിനജീവിതത്തിലെ പല രംഗങ്ങളെയും ബാധിക്കുകയും ചെയ്യാം. ഒന്നു കുടഞ്ഞെറിയുന്നത് ഒരുപക്ഷേ നല്ലതിനാകാം. അടുത്തു തന്നെ, കൂടുതൽ പണമുണ്ടാക്കാനായി, അല്പം പണം ചെലവുചെയ്യേണ്ടിയും വരാം.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിന്റെ ചുമതലയിലാണു വ്യക്തിപരമായ കാര്യങ്ങൾക്കു നിയന്ത്രണമുണ്ടാകുന്നത്. ഇപ്പോൾ, ഒരു സവിശേഷം ബന്ധം സ്ഥിരവും തുടർ ജീവിതത്തിന്റെ ഭാഗവും ആകണമോയെന്നു നിങ്ങൾ തന്നെ തീരുമാനിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലെ നിങ്ങളുടെ ജീവിതം, ഒരു സീസോ പോലെ ഒരു ഭാഗം പൊന്തുമ്പോൾ മറുഭാഗം താഴുന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ മറ്റൊരു പരിവർത്തനത്തിലൂടെ കടന്നുപോകുന്നു, നിങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനകാരണങ്ങളായ പ്രശ്നങ്ങൾ പുന:സ്ഥിരീകരിക്കപ്പെടുന്നു. എങ്കിലും എല്ലാ പ്രധാന പ്രശ്നങ്ങളും മറഞ്ഞിരിക്കുന്നതായും കാണപ്പെടുന്നു.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

പ്രശസ്തിയുടെ അർഹമായതിലും കൂടുതൽ ഭാഗം മറ്റുള്ളവർ അപഹരിക്കുന്നതിനാൽ, നിങ്ങളുടെ സ്വന്തം യത്നം കൊണ്ട് എത്രമാത്രമാണു നേടിയതെന്ന് തിരിച്ചറിയുക പ്രയാസമായിരിക്കും. നിങ്ങൾ വളരെ നന്നായി പ്രവർത്തിച്ചുവെന്നു മനസ്സിലാക്കുവാൻ നിങ്ങൾക്കു പൊതുജനങ്ങളുടെ അനുമോദനം ആവശ്യമില്ല. മറ്റുള്ളവർ യഥാർത്ഥത്തിൽ നിങ്ങളെ ഇഷ്ടപ്പെടുന്നുവെൻ തിരിച്ചറിയുക മാത്രമാണു വേണ്ടത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook