/indian-express-malayalam/media/media_files/uploads/2018/12/Horoscope-today-zodiac-amp.jpg)
പ്രപഞ്ചം പരന്നതാണെന്ന ശാസ്ത്ര വാർത്ത നിങ്ങൾ കേട്ടു കാണും. അതങ്ങനെയല്ലെന്നുള്ളതു കൊണ്ട് എന്താണതർത്ഥമാക്കുന്നതെന്ന് നിങ്ങൾ അമ്പരന്നിരിക്കും. ഒരു നേർ രേഖയിൽ യാത്ര തിരിച്ചാൽ പുറപ്പെട്ടിടത്ത് എത്താതെ, നിങ്ങൾ മുൻപോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കും എന്നതാണതിനർത്ഥം. മനസ്സിലായില്ലേ ഇനിയും? എനിക്കുമങ്ങനെ തന്നെ.
മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)
നിങ്ങളുടെ ഗ്രഹനില, തൊഴിൽ പരമായ പ്രശംസയും സാമ്പത്തിക പുരസ്കാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്നതുകൊണ്ട്, ഇതുവരെയുള്ള പ്രയത്നങ്ങൾ ഫലം കാണുമെന്നു അർത്ഥമാകുന്നില്ല. പ്രഥമമായി പരിഹരിക്കേണ്ട ഒന്നോ രണ്ടോ വ്യക്തിഗതപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)
നിങ്ങളുടെ ദൈനം ദിനജീവിതത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിഗത ഗ്രഹമായ ചന്ദ്രൻ, ജീവിതത്തെ മൊത്തത്തിൽ പ്രതീകവത്കരിക്കുന്ന നെപ്റ്റ്യൂണും പ്ലൂട്ടോയുമായി ഒത്തുചേരുന്നു. അതിനാൽ ഭാവിയെപ്പറ്റി ആഴത്തിൽ ചിന്തിക്കുവാനുള്ള സമയമാണ്. ലഭ്യമായ ഏതുപാധിയും സ്വീകരിക്കുക. ഏറ്റവും സാധ്യതയില്ലെന്നു തോന്നുന്ന ആശയങ്ങൾ പോലും പുതിയ വാതിലുകൾ തുറക്കുവാൻ സഹായിച്ചേക്കും.
മിഥുനം രാശി (മെയ് 22- ജൂൺ21)
നിങ്ങളുടെ ഊർജ്ജസ്വലതയുടെയും പ്രചോദനത്തിന്റെയും നാടകീയമായ പ്രദർശനം കൊണ്ട് സഹപ്രവർത്തകരെ നിങ്ങൾ വിസ്മയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ ഉദാരമതിയാകണം. വിജയത്തിൽ ഔദാര്യം കാണിക്കുന്നത് ആരാധ്യമായ ഒരു ഗുണവിശേഷമാണ്. മറുഭാഗത്ത്, മറ്റാരും അഭിനന്ദിച്ചില്ലെങ്കിലും സ്വയം അഭിനന്ദിക്കുവാനുള്ള അർഹത നിങ്ങൾക്കുണ്ട്.
കർക്കിടകം രാശി(ജൂൺ 22- ജൂലൈ 23)
പഴയ ഗ്രഹങ്ങളായ യുറാനസും നെപ്റ്റ്യൂണും ശനിയും പ്രശ്നങ്ങളിലും ആത്മസന്ദേഹങ്ങളിലും സന്തോഷവും തൃപ്തിയും കൊണ്ടുവരുവാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ ഗ്രഹനില ശുഭകരമായതിനാൽ, ആദ്യഗുണങ്ങൾക്ക്, പിന്നീടുള്ളവയുടെ ചെലവിൽ പ്രാമുഖ്യം കൊടുക്കുക. അവനവനിൽ വിശ്വസിക്കുക.
ചിങ്ങം രാശി (ജൂലൈ 24- ആഗസ്റ്റ് 23)
ആശയങ്ങൾ ഗാഡമായും വേഗത്തിലും ഒഴുകുമെന്നുറപ്പുവരുത്തിക്കൊണ്ട്, ശുക്രനും ബുധനും നിങ്ങളുടെ രാശീയിലേയ്ക്ക് ആശ്ചര്യകരങ്ങളായ സന്ദേശങ്ങൾ ഇപ്പോഴും അയയ്ക്കുന്നുണ്ട്. നിങ്ങളുടെ ദീർഘദൂര ഭാവിയെക്കുറിച്ചുള്ള ചിന്തകൾ ജോലിയിലെ അവശ്യതീരുമാനങ്ങൾക്ക് അടിത്തറയാകുവാൻ അനുവദിക്കുക. നിങ്ങൾ പറയുന്നതെന്തിനെക്കുറിച്ചാണെന്ന് നിങ്ങൾക്കറിയാമെന്ന് മനസ്സിലായിക്കഴിഞ്ഞാൽ, പങ്കാളികൾ നിങ്ങളെ പിന്തുണയ്ക്കും.
കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)
മറ്റുള്ളവർ പറയുകയോ ചിന്തിക്കുകയോ ചെയ്യുകയോ ചെയ്യുന്നതായ കാര്യങ്ങൾ ഓർമ്മ വയ്ക്കേണ്ടതുണ്ടോ എന്ന് നിങ്ങളിപ്പോൾ സ്വയം ചോദിക്കണം. ചുറ്റുമുള്ള നിസ്സാരകാര്യങ്ങളെക്കാൾ, യഥാർത്ഥത്തിലുള്ള സത്യത്തിൽ ശ്രദ്ധ നൽകേണ്ട സമയമാണിത്. ഒരു പുതിയ പ്രണയത്തിന്റെ പ്രാരംഭഘട്ടത്തിലാണെങ്കിൽ, നിങ്ങളുടെ അഭിനിവേശം തിളക്കം വറ്റാത്തതായിരിക്കും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)
മാറ്റം എന്നത് അത്യാവശ്യവും അടിയന്തിരവുമാണെന്ന് ഒരു സഹപ്രവർത്തകനെയോ പങ്കാളിയെയോ ബോധ്യപ്പെടുത്തുക എന്നതാണു നിങ്ങളുടെ പ്രധാനപ്രശ്നം എന്നു കാണുന്നു. ആളുകൾ നിങ്ങളോട് യോജിക്കുവാനുള്ള സാധ്യത ശരാശരിയിലധികമാണ്, കുറഞ്ഞ പക്ഷം സാമ്പത്തിക കാര്യങ്ങളിലെ നിർദ്ദേശങ്ങളുടെ കാര്യത്തിലെങ്കിലുമതങ്ങനെയാണ്.
വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)
നിങ്ങളുടെ സാധാരണ രഹസ്യാത്മക മാനസികാവസ്ഥ ലംഘിക്കുക, ദുഷ്കരമാണെന്നു കണ്ടാലും അടുത്ത രണ്ടാഴ്ചയിൽ ടീം വർക്ക് ആണു പ്രധാനം. സഹായവും പിന്തുണയും വേണമെങ്കിൽ, പരിപാടികളും ചിന്തകളും പങ്കു വയ്ക്കേടതുണ്ട്. വിശ്വാസത്തിന്റെ ഉറപ്പിനായി കുറച്ച് പണവും ഇറക്കേണ്ടതായി വരും.
ധനു രാശി (നവംബർ 23- ഡിസംബർ 22)
പിന്നിൽ നിൽക്കാൻ കഴിയുക എന്ന സാധ്യത കുറെക്കാലത്തേയ്ക്ക് ഉണ്ടാകില്ല, എന്തെന്നാൽ, തൊഴിൽ കാര്യങ്ങളും പങ്കാളിത്ത ജോലികളുമെല്ലാം നിങ്ങളുടെ സമയം കൂടുതൽ കൂടുതൽ അപഹരിക്കുകയാണ്. നിങ്ങളെ തടയുവാനും തടയാതിരിക്കുവാനും സ്വന്തം ചിന്തകളെ നിങ്ങൾ അനുവദിക്കുന്നു എന്നതാണു വസ്തുത.
മകരം രാശി (ഡിസംബർ 23- ജനുവരി 20)
ഗംഭീരവും വെല്ലുവിളി ഉയർത്തുന്നതുമായ കാര്യങ്ങളുടെ ഒരു പരമ്പര സൂചിപ്പിക്കുന്നത് നിങ്ങളൂടെ അടുത്ത ചങ്ങാതികൾ സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കിയിരിക്കുന്നുവെന്നും സഹായമില്ലാതെ മുൻപോട്ടു കൊണ്ടുപോകുമെന്നുമാണ്, എന്നിരുന്നാലും, അത്തരമൊരു പ്രതീക്ഷാനിർഭര മുഹൂർത്തത്തിലും ഒരു സഹായ ഹസ്തം നീട്ടുന്നതു നിങ്ങൾക്ക് പെരുമ നൽകും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങൾക്കു താഴെയാണെന്നു കരുതപ്പെടുന്നവരുടെ കൂടുതൽ സ്വാധീനം നിങ്ങളിലുണ്ടാകില്ലെന്നുറപ്പാണ്. എങ്കിലും നിങ്ങളെക്കാളും ശേഷി കുറഞ്ഞവർക്ക് നിങ്ങളെ മറികടക്കുവാനുള്ള ശക്തിയുണ്ടായെന്നു വരാം. ഇന്നത്തേയ്ക്ക് ഒരുപദേശം- അടിയന്തിര പണപ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുക. കൈയിൽ നിന്നു വിട്ടുപോകാവുന്ന ഒരു പ്രശ്നത്തെ വാദം കൊണ്ടു തടയുവാൻ സാധിച്ചേക്കാം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഉറപ്പു നൽകുന്ന വിധത്തിലുള്ള ഒരു പ്രത്യേക ഗ്രഹനില, കാര്യങ്ങൾ തുറന്നു പറയുവാനും പുതിയ ആശയങ്ങൾ രൂപീകരിക്കുവാനും നിങ്ങളെ അനുവദിക്കുന്നു. എങ്കിലും മറ്റുള്ളവർ നിർദ്ദേശങ്ങൾ മുൻപോട്ടുവച്ചാൽ, സംവാദത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കരുത്. ഇതുവരെ നിങ്ങൾ അനിവാര്യമായതിനെ പിന്തുടർന്നു. പക്ഷേ കൂടുതൽ മുൻപോട്ടു പോകണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us