ഇന്നത്തെ ദിവസം

ചൊവ്വ ഭൂരിഭാഗം യാത്രയും ആകാശമണ്ഡലത്തിലൂടെയാകും നടത്തുക, പക്ഷേ നമ്മുടെ രാശി എന്തു തന്നെ ആയാലും ഈ യാത്ര നമ്മുടെ അക്ഷമ വര്‍ദ്ധിപ്പിക്കുകയും അത് നമ്മളെ ബാധിക്കുകയും ചെയ്യും. ഒപ്പം തന്നെ പറയട്ടെ, അത് സഹായകരവുമാകാം. ഭാവിയെക്കുറിച്ചു നമ്മൾ എത്ര കൂടുതൽ ചിന്തിക്കുന്നുവോ, അത്രയും തന്നെ ശരിയായ തീരുമാനങ്ങൾ എടക്കാനുള്ള സാധ്യത കൂടുതലാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തൊഴിലിടത്തിലെ അവസ്ഥകൾ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടാകു൦. നിങ്ങളുടെ സഹപ്രവർത്തകർ എന്തു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഗ്രഹിക്കാൻ നിങ്ങളുടെ മനസ് അധിക സമയം ചിലവഴിക്കുന്നുണ്ടാകും. താങ്കളെ അടുത്തറിയുന്ന ഒരാൾക്ക്, താങ്കളോട് എന്തോ വിശദീകരിക്കാനുണ്ട്. ഒഴിവു വേളകളിലെ പ്രവർത്തങ്ങളിൽ പോലും താങ്കൾ ആദ്യസ്ഥാനം നേടാനാഗ്രഹിക്കുന്നു. മേടക്കാരുടെ ആഗ്രഹങ്ങളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഒരു പ്രത്യേക ബന്ധത്തെ ചൊല്ലി താങ്കൾ ഇനി താങ്കളെ തന്നെ കബളിപ്പിക്കരുതെന്ന് ഓർമ്മിപ്പിക്കാൻ ചന്ദ്രൻ തന്നെ ഇടപ്പെട്ടിരിക്കുകയാണ്. സ്വാഭാവികമായും വിനീതനായ താങ്കൾ, ഭ്രമങ്ങളെക്കാൾ പ്രാധാന്യം വസ്തുതകൾക്ക് കൊടുക്കണം. എല്ലാരും അവരവരുടെ മനഃക്ലേശങ്ങൾ പടിക്കു പുറത്തു കളഞ്ഞ് എത്തിയാൽ ഒരു കുടുംബസംഗമത്തിന് പറ്റിയ സമയമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അടുത്ത ദിവസങ്ങളിലായി നടക്കാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളിൽ നാടകീയമായ പ്രഭാവമുണ്ടാക്കാം. വിശദമായി പറഞ്ഞാൽ, ചർച്ചകളുടെ നിയന്ത്രണം താങ്കളുടെ കൈവിട്ട് പോകുന്നുണ്ടോയെന്ന് താങ്കൾ ഉത്കണ്ഠപ്പെടുന്നു. എന്നാലിത് യാഥാർഥ്യത്തിൽ നിന്നും ഒരുപാട് അകലെയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ചോദ്യത്തിന്റെ ഉത്തരം നിങ്ങളുടെ കുടുംബ പശ്ചാത്തലത്തിലുണ്ട് അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ വളർന്ന സ്ഥലത്ത്

കർക്കിടകം (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ജീവിതത്തിനെ മാറ്റിമറിക്കാൻ ഇപ്പോൾ കഴിവുള്ളത് ചൊവ്വയ്ക്കാണ്. ഇപ്പോഴത്തെ ചോദ്യം എന്തെന്നാൽ മറ്റുള്ളവരെ ഒപ്പം നിർത്താനുള്ള പക്വതയും സ്വഭാവദൃഢതയും നിങ്ങൾക്ക് ഉണ്ടോയെന്നതാണ് . ചന്ദ്രന്റെ വെല്ലുവിളി സൂചിപ്പിക്കുന്നത് എന്തെന്നാൽ, അവർ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടെങ്കിൽ മാത്രം നിങ്ങളത് ചെയുക എന്നാണ്.

ചിങ്ങം (ജൂലൈ 24 – ആഗസ്റ്റ് 23)

ആഴ്ചയവസാനം ആണെങ്കിലും, വരാൻ പോകുന്ന കാര്യങ്ങളെ പറ്റി ബോധമുള്ളവർ ഔദ്യോഗിക കാര്യങ്ങളിലെങ്കിലും ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും, ഒരു സുഹൃത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒരു സ്നേഹിക്കുന്ന വ്യക്തിക്ക് വേണ്ടിയെങ്കിലും. ജീവിതത്തിലെ സന്തോഷമുള്ളവര്‍ അവരുടെ കാര്യം നോക്കിക്കോളും, അതിനാൽ മനസ് വിഷമിച്ചിരിക്കുന്ന അടുത്ത ഒരു സുഹൃത്തിനോടൊപ്പമോ, പങ്കാളിയോടൊപ്പമോ സമയം ചിലവഴിച്ചു അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക.

കന്നി രാശി (ആഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികൾ അക്ഷമരും പ്രവചിക്കാനാകാത്ത അവസ്ഥയിലുമാണെങ്കിൽ കൂടെ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും നിങ്ങൾ ഏറ്റവും മികച്ച വിജയത്തോടെ പുറത്തു കടക്കും. നിങ്ങളുടേതു പോലെ വീക്ഷണം ഇല്ലാത്തവരോട് സമാധാനായി ഇടപഴകുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യണം. നിങ്ങളുടെ സ്വയം ത്യാഗപരമായ ആശയങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ധാർമിക പ്രവർത്തികൾ നിങ്ങളെ മാടി വിളിക്കുകയാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് നിങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള മികച്ച സമയമാണ് ഇത്. നിങ്ങളുടെ പ്രതീക്ഷകൾ നടന്നില്ലെങ്കിൽ മറ്റാരെയും കുറ്റപ്പെടുത്താതെ എപ്പോഴത്തെയും പോലെ നിങ്ങൾ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കുടുംബത്തിലേക്ക് പുതിയൊരു അംഗം വരുന്നതിന്റെ വാർത്തയോ അല്ലെങ്കിൽ വീട്ടിൽ കൂടുതൽ സ്ഥലം ലഭിക്കുന്നതിന്റെ വാർത്തയോ ലാഭിക്കാം. രണ്ടാണെങ്കിലും സ്വീകരിക്കപ്പെടും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സത്യത്തെക്കുറിച്ചു നിങ്ങൾക്ക് സമർത്ഥമായ ബോധ്യമുണ്ടെനുള്ളത് ആർക്കും നിരസിക്കാൻ സാധിക്കില്ല. പക്ഷേ നിങ്ങൾ പറയുന്നതെല്ലാം സുഹൃത്തുക്കളും സഹപ്രവർത്തകരും അംഗീകരിക്കാൻ ഇതൊരു കരണമാവണമെന്നില്ല. പ്രത്യേകിച്ചും പണം ഉൾപ്പെടുന്ന കാര്യങ്ങൾ. ഒരു സാമൂഹിക കൂട്ടുചേരൽ നടന്നില്ലെങ്കിൽ വിഷമിക്കരുത്, അതിലും നല്ലതൊന്ന് സംഘടിപ്പിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബെർ 22)

തങ്കളുടെ സ്വഭാവത്തിന് വിപരീതമായി ചിലർ പ്രവർത്തിക്കുന്നതിൽ തെറ്റ് കാണുന്നതും, അതു കാരണം ക്ഷുഭിതനാകുന്നതും തികച്ചും മാനുഷികമാണ്. നിങ്ങളുടെ വ്യക്തി ജീവിതം അഭിവൃദ്ധിപ്പെടുന്നതു കാരണം നിങ്ങൾക്ക് പരാതിപ്പെടാനായി വലിയ കാര്യങ്ങളൊന്നുമില്ല. വിവേകപൂർവ്വം നിക്ഷേപം നടത്താനും, ലാഭകരമായ കച്ചവടങ്ങൾ തിരഞ്ഞെടുക്കാനും പറ്റിയ ദിവസമാണിന്ന്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കോപത്തിനോടും, വിദ്വേഷത്തിനോടും സമരസപ്പെട്ട്, നിങ്ങളുടെ ആക്രമണ സ്വഭാവത്തിനെ ശമിപ്പിക്കാൻ പഠിക്കേണ്ട സമയമാണ്, പ്രത്യേകിച്ചും ഈ ദിവസങ്ങൾ പ്രക്ഷുബ്ധവും തിരക്കേറിയതും ആയതിനാൽ. കാര്യങ്ങൾ കൈവിട്ട് കളയണമെന്നല്ല ഇതിനർത്ഥം. മറിച്ച്, നിങ്ങളുടെ അവകാശങ്ങളെ പറ്റി എഴുന്നേറ്റു നിന്ന് ഉറപ്പോടെയും വ്യക്തതയോടെയും പറയുക എന്നതാണ്. യാത്ര ചെയ്യുകയാണെങ്കിൽ കാലതാമസം നേരിടാം, നിയമ കാര്യങ്ങളിൽ വഴിത്തിരിവുണ്ടാകാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എന്ത് സംഭവിക്കുമായിരുന്നിരിക്കാം എന്ന് ചിന്തിച്ചും, ഭൂതകാലത്തെ കുറിച്ചോർത്ത് ഇരുന്നിട്ടും ഒരു കാര്യവുമില്ല. നിങ്ങളുടെ പാതയിലേക്ക് വരുന്ന സാമൂഹിക, വൈകാരിക, കാല്പനിക നേട്ടങ്ങൾ അംഗീകരിക്കുന്നതിൽ നിന്നും അത് നിങ്ങളെ തടയാം. ഇന്നൊരു സ്വകാര്യമായ ദിവസമാണ്. വിവേകപൂർവ്വമായ പ്രേമചാപല്യങ്ങൾക്കും, രഹസ്യ കൂടികാഴ്ചകൾക്കുമുള്ള ദിവസമാണ്. ആസ്വദിക്കുക!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രായോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി വരുന്ന കൂടിയാലോചനകൾ വരും ആഴ്ചകളിൽ ബുദ്ധിമുട്ടുള്ളവയായി തീരും. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് ഗൗരവമായി മനസിലാക്കി തന്നു കൊണ്ട് നിങ്ങളെ തീർത്തും താഴേക്ക് വലിച്ചിടാനും സാധ്യതയുണ്ട്. വിലയിരുത്തൽ പ്രക്രിയ ഇന്നു തന്നെ തുടങ്ങുക, ആവശ്യമെങ്കിൽ മുൻപ് അവിടെയും ഇവിടെയും ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയോ പങ്കാളിയുടെയോ സഹായം അഭ്യർത്ഥിക്കുക. അനുഭവത്തിൽ നിന്നും പാഠം പഠിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook