നെപ്ട്യൂണാണ് ഇന്നത്തെ ഗ്രഹം. ഈ ദിവ്യഗ്രഹത്തെ കുറിച്ച് നമുക്ക് കൂടുതല്‍ അറിയില്ല. എന്നാല്‍ ഇത് ഭൂമിയിലെ സാഹചര്യങ്ങളുടെ ഒരു തിരഞ്ഞെടുപ്പിനെ പ്രതിനിധാനം ചെയ്യുന്നു. ഒന്നുകില്‍ നിഗൂഢാത്മകത്വവും പ്രചോദനകരവും, അല്ലെങ്കില്‍ ആശയക്കുഴപ്പം. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)

ഇപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകാം സ്വന്തം പദ്ധതികളെ കുറിച്ച് ഒരുപാട് തുറന്നു പറയേണ്ടായിരുന്നു എന്ന്. ഇനി ഒരു തിരിച്ചു പോക്കില്ല, എങ്കിലും, നിങ്ങളുടെ പങ്കാളിയുടെ താത്പര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ പഠിക്കണം. കുട്ടികളുമായുള്ള ബന്ധം ഒരു ശാന്തമായ അവസ്ഥയിലേക്ക് കടക്കണം. ആശ്വാസകരമായ വാക്കുകള്‍ ആവശ്യമാണ്.

ഇടവം രാശി(ഏപ്രില്‍ 21-മെയ് 21)

ഇപ്പോള്‍ നിങ്ങളുടെ സമയമാണ്. അതിനാല്‍ എല്ലാ ആശയവിനിമയ സാധ്യതകളും ഉപയോഗിക്കുക, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ശ്രമം തുടരുക. അടുത്ത വാരാന്ത്യത്തിന് ശേഷം അധികാരത്തിന്റെ തുലനത്തില്‍ നാടകീയമായ മാറ്റം സംഭവിക്കും. പതിയെ കാര്യങ്ങള്‍ നിങ്ങളുടെ വശത്തേക്കാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികളും, ഇളയ ആളുകളുമായുള്ള ബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും.

മിഥുനം രാശി (മെയ് 22-ജൂണ്‍ 21)

ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രഹങ്ങളുടെ ഒരുപടി മുന്നിലേക്ക് നീങ്ങുക. ചര്‍ച്ചകള്‍ പാളിപ്പോകുമ്പോളോ പിന്നിലേക്ക് നീങ്ങുമ്പോളോ എന്തു സംഭവിക്കും എന്ന് നോക്കാം. നിങ്ങളുടെ സത്യങ്ങളെക്കുറിച്ച് തീര്‍ത്തും ഉറപ്പുണ്ടാവുക എന്നതു മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടിലെ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ അത് പ്രശ്‌നമില്ലാതെ വരും.

കര്‍ക്കിടകം രാശി(ജൂണ്‍ 22-ജൂലൈ 23)

മറ്റുള്ളവരുടെ ഹൃദയവും മനസും വായിക്കാന്‍ വളരെ വൈദഗ്ധ്യം ഉള്ള ഒരാള്‍ എന്ന നിലയില്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ മനസ് കാണുകയും അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കുകയും ചെയ്യണം. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കരുത്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യാത്തവരുടെ. നിങ്ങള്‍ സാമ്പത്തികമായി നല്ലൊരു സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇനി നിങ്ങളുടെ വൈകാരിക ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

ഈ നിമിഷത്തില്‍ നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, അത് വിജയം കൊണ്ട് സംഭവിച്ച പ്രശ്‌നങ്ങളാണ്. പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുന്നു എന്ന് തോന്നിയാലും വീട്ടില്‍ അനാവശ്യമായ കലഹങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കുകയും അതു വഴി വീട്ടിലെ സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം തകരാതെയും നോക്കുക. സാധാരണ പെരുമാറ്റ നിലവാരങ്ങള്‍ കണക്കിലെടുക്കാതെ ആളുകളെ ബോധവത്കരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)

ഒരുപാട് വാതിലുകള്‍ മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ ഏതു വഴി തിരഞ്ഞെടുക്കണം എന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാതെ വരും. എന്നാല്‍ വാരാന്ത്യം കഴിഞ്ഞാല്‍, വീണ്ടും ജീവിത തത്വങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദാഹരണത്തിന്, എങ്ങോട്ടാണ് ജീവിതത്തെ നയിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍. സ്‌നേഹത്തില്‍, നിങ്ങളുടെ രഹസ്യങ്ങളെ രഹസ്യമായി സൂക്ഷിക്കുക. നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അവകാശം ആര്‍ക്കും ഇല്ല.

തുലാം രാശി(സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)

ഈ വര്‍ഷം വീട്ടില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ശ്രമിച്ചു കാണും. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നിയാലും നിങ്ങള്‍ ശരിക്കും സെന്‍സിറ്റീവ് ആയ ഒരു വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ഉള്ളിലെ പൊട്ടിത്തെറിക്ക് കാരണമാകാവുന്ന കോളിളക്കങ്ങളെ നിങ്ങള്‍ ഇപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകും. സത്യത്തെ നേരിടാന്‍ നിങ്ങള്‍ ബാധ്യസ്ഥനാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നാലാഴ്ചത്തെ സമയമുണ്ട്. അത് നന്നായി ഉപയോഗിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)

ചന്ദ്രനും പ്ലൂട്ടോയും നിങ്ങളുടെ വഴിലേക്ക് അയച്ചിട്ടുള്ള സമ്മര്‍ദ്ദങ്ങള്‍ എന്തെല്ലാമാണ് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ ഗ്രഹങ്ങള്‍ക്ക് അവയുടെ ഫലം ഉണ്ടാകും എന്ന വസ്തുതയില്‍ മാറ്റമൊന്നും ഇല്ല. അത് നിങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്തു കൊണ്ടാകാം, അല്ലെങ്കില്‍ പണസഞ്ചിയിലൂടെയുമാകാം. വൈകാരികമായി പറയുകയാണെങ്കില്‍, നിങ്ങള്‍ ശരിയായ പാതയിലാണെന്നു തോന്നുന്നു.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

ചിലപ്പോഴൊക്കെ വളരെ അടുപ്പമുള്ള ആളുകള്‍ പോലും ആജ്ഞാപിക്കുന്ന തരത്തില്‍ സംസാരിക്കുന്നതായി കാണാം. ഒരു കാര്യം നിശ്ചയമാണ്, പങ്കാളിയുടെ സ്‌നേഹവും ഉദാരതയും അനുഭവിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ മാത്രം മതി. നിങ്ങളുടെ യാത്രാ നക്ഷത്രങ്ങള്‍ വളരെ ശക്തമായതിനാല്‍ ഒരു രണ്ടാം മധുവിധുവിനും വിശ്രമകാല പ്രണയത്തിനും പറ്റിയ സമയമാണിപ്പോള്‍.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

നിങ്ങള്‍ എപ്പോളും അവഗണിക്കുന്ന ഒരു കാര്യം സൂചിപ്പിക്കാന്‍ പറ്റിയ ഒരു സമയം ആയിരിക്കും ഇപ്പോള്‍. ഇത് വലിയ മാറ്റത്തിന്റെ കാലഘട്ടമാണ്. എല്ലാം വളരെ എളുപ്പത്തില്‍ നടന്നു പോകും എന്ന് പ്രതീക്ഷിക്കരുത്. എന്നാലും, ഓരോ കാര്യങ്ങളില്‍ നിന്നും പഠിക്കാനും ഭാവിയില്‍ ഓര്‍ത്തു വയ്ക്കാനും ഏറെ ആശയങ്ങള്‍ ഉണ്ട് എന്ന കാര്യം തിരിച്ചറിയണം.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)

ഒരുപക്ഷേ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശേഷം ആത്മസംയമനം കൊണ്ട് നിങ്ങള്‍ ഇപ്പോളായിരിക്കാം വിജയിയായി മാറുന്നത്. നയതന്ത്രം നിങ്ങളുടെ ഏറ്റവും വലിയ ആസ്തി അല്ലെങ്കില്‍ പോലും, നിങ്ങളുടെ തൊഴില്‍പരമായി ബന്ധങ്ങള്‍ അട്ടിമറിയ്ക്കാന്‍ നിങ്ങള്‍ക്ക് ചിലതെല്ലാം ചെയ്യാനാകും. എന്തു കൊണ്ട് കുറഞ്ഞ പ്രതിരോധത്തിന്റെ പാത സ്വീകരിച്ചു കൊണ്ട് പങ്കാളികളെ തീരുമാനമെടുക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും അനുവദിച്ചു കൂടാ?

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

നിങ്ങളുടെ അഭിലാഷങ്ങള്‍ക്കു മേല്‍ ശക്തമായൊരു വേഷമുള്ള ബുധന്‍, അതിന്റെ സ്ഥാനത്തു നിന്നും മാറുമ്പോള്‍, നിലവിലെ കരാറിന് ചെറിയ മാറ്റം വരുത്തും. എന്നിരുന്നാലും അത് നിങ്ങള്‍ക്ക് പല കാര്യങ്ങളെയും വിലയിരുത്തി കൃത്യത വരുത്താനുള്ള സമയം തരും. പ്രതിബദ്ധത ആവശ്യപ്പെടുന്നതിന് നിങ്ങളുടെ മുമ്പാകെ നിലവില്‍ പത്തു ദിവസങ്ങള്‍ ഉണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook