/indian-express-malayalam/media/media_files/uploads/2019/01/horoscope-5.jpg)
ഇന്നത്തെ എന്റെ ഗ്രഹമായ ബുധനെ കുറിച്ച് ഒരു വാക്ക്. സന്തോഷകരമായ ഈ ഗ്രഹം അതിന്റെ സ്ഥാനത്തു നിന്നും മാറിയിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ഗ്രഹത്തിന്റെ സ്ഥാനം നിരാശാജനകമായിരുന്നെങ്കിലും, മാറിക്കഴിയുന്നതോടെ നമുക്ക് രണ്ടാമതു മാത്രമല്ല, മൂന്നാമതൊരു അവസരം കൂടി കിട്ടും.
മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)
എന്തെല്ലാം പരാതികളും അതൃപ്തികളും ഉണ്ടെങ്കിലും അതിന്റെയെല്ലാം ഗുണങ്ങളെ സ്വീകരിക്കാന്‍ നിങ്ങളോട് പറയുന്നു. വാസ്തവത്തില്‍ വളരെ പ്രയോജനകരമായ ഒരു സമയമാണിത്. ഉടന്‍ തന്നെ ഒരു സാമ്പത്തിക പ്രതിബദ്ധതയെ പുനഃപരിശോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രം മതി. കലാപരവും കായികപരവുമായ നേട്ടങ്ങള്‍ ഉണ്ടാകും.
ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)
നിങ്ങള്‍ ഒരു ശക്തി ഗോപുരമായിരിക്കണം എന്ന് എന്തിനാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്? ഒരുപക്ഷേ, പ്രതിസന്ധി ഘട്ടങ്ങളെ നിങ്ങള്‍ വളരെ ശാന്തമായി സമീപിക്കുന്നതു കൊണ്ടാകാം. എന്നിരുന്നാലും മുമ്പ് അംഗീകരിച്ച പലതിനേയും ചോദ്യം ചെയ്യാന്‍ നിങ്ങള്‍ മുമ്പോട്ടു വരണം. പത്തു മാസങ്ങള്‍ക്കോ പത്തു വര്‍ഷങ്ങള്‍ക്കോ മുമ്പ് ചെയ്ത കാര്യങ്ങളെയോ തീരുമാനങ്ങളെയോ മാറ്റാന്‍ നിങ്ങള്‍ക്കിപ്പോള്‍ സാധിക്കും.
മിഥുനം രാശി (മെയ് 22-ജൂണ്‍ 21)
ഒരു സമയത്ത്, രാശിചക്രത്തിലെ ഒരു രാശി പ്രത്യേക പരിപാലനത്തിനായി ഒറ്റപ്പെട്ടു നില്‍ക്കും. ഇത് അസാധാരണവും അനുഗ്രഹീതവുമായ സമയമാണ്. നിങ്ങളുടെ ഈ ഭാഗ്യം തിരിച്ചറിയാതെ പോയാല്‍ ദുഃഖകരമായിരിക്കും. ഒരു കുഴപ്പമെന്തെന്നാല്‍, പങ്കാളികള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെങ്കിലും നിങ്ങള്‍ അവരുടെ നിയമങ്ങള്‍ അനുസരിക്കേണ്ടി വരും.
കര്‍ക്കിടകം രാശി (ജൂണ്‍ 22-ജൂലൈ 23)
മുഴുവനായുള്ള ക്രമത്തില്‍ ഇപ്പോഴും ചെറിയ മാറ്റമുണ്ട്, അതിനാല്‍ ഇതു വരെ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ തുടര്‍ന്നേക്കാം. നിലവിലെ വൈരദ്ധ്യാത്മകമായ സന്ദര്‍ഭങ്ങളുടെ ഗുണം എന്തെന്നാല്‍, നിങ്ങള്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുമെന്നതാണ്. സത്യത്തിലേക്കുള്ള നിങ്ങളുടെ അവസാനമില്ലാത്ത അന്വേഷണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിങ്ങള്‍ മുതിരില്ല.
ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)
താരതമ്യേന തിരക്കു പിടിച്ച ഒരു പ്രഭാതത്തിനു ശേഷം നിങ്ങളുടെ ശ്രദ്ധ വ്യക്തി ബന്ധങ്ങളിലേക്ക് മാറിയേക്കാം. ഒരു പ്രത്യേക വ്യക്തി എന്താണ് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങള്‍ക്ക് അവരില്‍ നിന്നും എന്താണ് വേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഉത്തരങ്ങള്‍ നല്‍കേണ്ടതാണ്. നിങ്ങളുടെ ചാര്‍ട്ടിലെ ഭാഗ്യ രേഖയിലൂടെയുള്ള ചന്ദ്രന്റെ കുലീനമായ നീക്കം നിങ്ങള്‍ക്കും പങ്കാളിക്കും നല്ലത് വരുത്തും.
കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)
നിങ്ങള്‍ വിചാരിച്ച അത്ര എളുപ്പത്തില്‍ ഒരാള്‍, മിക്കവാറും നിങ്ങളുടെ ജോലിസ്ഥലത്തു തന്നെ ഉള്ള ഒരാള്‍ വഴങ്ങിത്തരുകയോ തോല്‍വി സമ്മതിക്കയോ ചെയ്യില്ല. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ മനസിലാക്കേണ്ടതെന്താണ് എന്നു വച്ചാല്‍, ആളുകളുടെ അഭിപ്രായത്തിന്റെ, ഹൃദയത്തിലുള്ള സത്യത്തിന്റെ കാതലായ ഭാഗം ശ്രദ്ധിച്ചാല്‍, എതിര്‍പ്പുകളും വിമര്‍ശനങ്ങളും പോലും നിങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കാം എന്നതാണ്.
തുലാം രാശി (സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)
നിങ്ങള്‍ സമ്മര്‍ദ്ദത്തിനും സംഘര്‍ഷത്തിനും നടുവിലുള്ള ഒരു സ്വസ്ഥമായ അവസ്ഥയില്‍ ഇരിക്കുമ്പോളും ജീവിതം മുഴുവനായും സമ്മര്‍ദ്ദമുക്തമായതാണ് എന്ന് നടിക്കുന്നത് മണ്ടത്തരമാണ്. ഇതു കൊണ്ടാണ് അവസരം ലഭിക്കുമ്പോള്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സ്വസ്ഥമാക്കാനുമായി പ്രവര്‍ത്തിക്കേണ്ടത്. സമാധാന നിര്‍വ്വാഹകന്‍ എന്നാണ് നിങ്ങളുടെ രാശി ചിഹ്നത്തെ വിളിക്കുന്നത് എന്നോര്‍ക്കുക.
വൃശ്ചികം രാശി(ഒക്ടോബര്‍ 24-നവംബര്‍ 23)
നിങ്ങളുടെ വ്യക്തി ജീവിത്തില്‍ ചില പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വരാന്‍ സാധ്യതയുണ്ടെന്നാണ് ഗ്രഹനില പറയുന്നത്. വാസ്തവത്തില്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും, പ്രതീക്ഷകളും, അഭിലാഷങ്ങളും, ലൗകികവും ഭൗതികവുമായ ആവശ്യങ്ങളും നിങ്ങള്‍ നന്നായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. വൈകുന്നേരത്തോടെ സുനിശ്ചിതമായ തീരുമാനങ്ങളെടുക്കാനുള്ള മാനസികാവസ്ഥയിലേക്ക് നിങ്ങള്‍ എത്തും.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
പങ്കാളികളുടെ അഭിലാഷങ്ങള്‍ നിങ്ങളുടേതല്ലാതാകുമ്പോള്‍ അന്തരീക്ഷം തകരാറിലാകുന്നു. വ്യക്തിപരമായ സമ്മര്‍ദ്ദങ്ങള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുന്‍കൂട്ടി പ്രവചിക്കാനാകാത്ത തര്‍ക്കങ്ങള്‍ വാരാന്ത്യത്തെ വികൃതമാക്കിയേക്കും. തര്‍ക്കങ്ങളുടെ ഉറവിടം പണമായിരിക്കും. അതിനാല്‍ ആരൊക്കെ എന്തിനൊക്കെ പണം നല്‍കുന്നു, എത്ര നല്‍കുന്നു എന്ന് കൃത്യമായി തിട്ടപ്പെടുത്തുക.
മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)
ഗ്രഹസംബന്ധമായ ചില അസാധാരണ സംഭവങ്ങള്‍ നിങ്ങളുടെ ജാതകത്തിലെ ആരോഗ്യ സംബന്ധമായ കാര്യങ്ങളെ ബാധിച്ചേക്കും. അതിനാല്‍ ശാരീരിക ക്ഷമതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ജ്യോതിഷം പ്രതിരോധ മരുന്നായി ഇടപെടുന്നു. അതിനാല്‍ ആരോഗ്യത്തോടെ ഇരിക്കുക. ഓര്‍ക്കുക, ഇവിടെ നിങ്ങളുടെ വൈകാരിക ക്ഷേമത്തിനാണ് കൂടുതല്‍ പ്രാധാന്യം.
കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊന്നും സമീപകാല സംഭവങ്ങളുടെ ആവര്‍ത്തനമല്ല. തുടക്കത്തില്‍ സംഭ്രമം തോന്നുമെങ്കിലും ഭൂതകാലത്തെ മുഴുവനായി തകര്‍ത്തു കൊണ്ട് നിങ്ങള്‍ മറ്റൊരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. വരുന്ന രണ്ടു ദിവസങ്ങളില്‍ നിങ്ങളുടെ ആത്മീയ ജീവിതത്തിനു മേല്‍ മാറ്റത്തിന്റെ കാറ്റു വീശും.
മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)
ഒരു പ്രത്യേക പൊരുത്തത്തില്‍ എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചത് കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയാല്‍ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ തന്നെ ക്രമീകരണങ്ങള്‍ പുനഃപരിശോധന നടത്തുമ്പോള്‍ ഒരു ചെറിയ ഇടവേള ആവശ്യമാണ്. ഇപ്പോള്‍ നിരാകരിക്കുന്നതെല്ലാം പഴയതും കാലാവധി കഴിഞ്ഞതുമാണ്. മീനം രാശിയില്‍ ജനിച്ചവര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കാണുന്നു. നിങ്ങള്‍ ഒരു പുതിയ ജോലി നോക്കുകയാണെങ്കില്‍ വളരെ നല്ല കാലമായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.