scorecardresearch

Latest News

Horoscope Today, 06 February 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 06 February, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

ഞാന്‍ അടുത്തിടെ ഈജിപ്ഷ്യന്‍ ദിനങ്ങളെ കുറിച്ച് വായിക്കുകയായിരുന്നു. അടിസ്ഥാനപരമായി, ചില ദിവസങ്ങള്‍ നമുക്ക് വളരെ വിശേഷപ്പെട്ടതായി തോന്നുകയും, ഭാവിയെ ധൈര്യമായി നേരിടാന്‍ സാധിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. അത് സംഭവിക്കുമ്പോള്‍, അവ ശുഭാപ്തി വിശ്വാസമുള്ളതാണെന്നും, വിപുലമാണെന്നും എല്ലാവര്‍ക്കും ഗുണപരമാണെന്നും ഉറപ്പു വരുത്തുക. അതേക്കുറിച്ച് കൂടുതല്‍ കണ്ടെത്തുമ്പോള്‍ ഞാന്‍ കൂടുതല്‍ വെളിപ്പെടുത്താം.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)

ചൊവ്വ നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തി വിടുന്നിടത്തോളം കാലം നിങ്ങള്‍ നിയന്ത്രണം വിട്ട് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ആളുകള്‍ നിങ്ങളുടെ പദ്ധതികളെ കുറിച്ച് അറിയുന്നത് തീര്‍ത്തും ലജ്ജാകരമാണ്. അടുത്ത കാലത്ത് ഞാന്‍ തന്നിട്ടുള്ള ഉപദേശം തന്നെയാണ് ഇപ്പോളും പറയാനുള്ളത്. പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് എപ്പോളും പങ്കാളിയുമായി ചര്‍ച്ച ചെയ്യുക.

ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)

ദിവസം പ്രതി നിങ്ങളുടെ കാല്പനികാവസ്ഥകളില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കും. അതു കൊണ്ട് ഒരു തരത്തില്‍ ഒരേ ഉപദേശം തന്നെ ഈയൊരാഴ്ച മുഴുവന്‍ പിന്തുടരാം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷമമായി നിരീക്ഷിക്കുക. ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയിലേക്ക് സ്വയം കൊണ്ടു ചെന്നെത്തിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ ചെയ്യുന്നത് ശരിയല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല.

മിഥുനം രാശി (മെയ് 22-ജൂണ്‍ 21)

ജ്യോതിഷത്തിന്റെ പുതിയ മനശ്ശാസ്ത്ര ബോധമനുസരിച്ച്, നമ്മുടെ സന്തോഷം ബാഹ്യസംഭവങ്ങളെക്കാള്‍ ഉപരിയായി ആന്തരിക അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ ഗൃഹാതുരത്വത്തെ സ്‌നേഹത്തോടെ വീക്ഷിക്കുയാണെങ്കില്‍ ഇത് ഏറ്റവും ആസ്വാദ്യകരവും ലാഭകരവുമായ കാലഘട്ടമാണ്.

കര്‍ക്കിടകം രാശി(ജൂണ്‍ 22-ജൂലൈ 23)

സോളാര്‍ ചാര്‍ട്ടിലെ മോക്ഷം എന്ന അവസ്ഥയിലാണ് ഇപ്പോളും ശ്രദ്ധ. കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ അടഞ്ഞ വാതിലുകള്‍ക്കു പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. മറുവശത്ത്, നിങ്ങള്‍ സ്വയം നോക്കാന്‍ പ്രാപ്തരായിരിക്കും. ഹ്രസ്വകാല സമ്മര്‍ദ്ദങ്ങള്‍ കണക്കിലെടുക്കാതെ പ്രധാന ജോലികള്‍ ചെയ്യേണ്ട ദിവസമാണിന്ന്.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

ഒരിക്കല്‍ കൂടി നിങ്ങളുടെ പുതിയ ചാന്ദ്ര നിലകള്‍ക്ക് നന്ദി. നിങ്ങളുടെ നക്ഷത്രങ്ങള്‍ ഊര്‍ജ്ജസ്വലവും സജീവവുമാണ്. നിങ്ങളുടെ നിലവിലുള്ള സൂര്യ നിലകളുടെ ദീര്‍ഘകാല ഫലങ്ങള്‍ കുറച്ചു നാള്‍ വ്യക്തമാകാന്‍ സാധ്യതയില്ല. എന്നാല്‍ പതിയെ നിങ്ങള്‍ ജീവിത ലക്ഷ്യത്തില്‍ എത്തിച്ചേരും.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്തംബർ 23)

പരിഹരിക്കപ്പെടാത്ത ചില ആഭ്യന്തര വ്യവഹാരങ്ങളില്‍ നിന്നും ചന്ദ്രന്‍ ഇപ്പോള്‍ നിങ്ങളെ മോചിപ്പിക്കുന്നു. ഇവ നിങ്ങളുടെ ലൗകിക താത്പര്യങ്ങള്‍ക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാത്തിനും അപ്പുറത്തേക്ക്, നിങ്ങള്‍ക്ക് അഭിമാനത്തോടെ പുറകോട്ട് നോക്കാവുന്ന ഒരു സമയമാണിപ്പോള്‍. കന്നി രാശിയില്‍ നിങ്ങളുടെ ഇന്നത്തെ ഫാഷന്‍ ഏറ്റവും മികച്ചതായിരിക്കും.

തുലാം രാശി (സെപ്തംബര്‍ 24-ഒക്ടോബര്‍ 23)

നിങ്ങളുടെ പ്രശസ്തി കാരണം നിങ്ങള്‍ ഒരു ആക്രമണത്തിന് മുതിരുമെന്നോ ആജ്ഞാപിക്കുമെന്നോ അല്ലെങ്കില്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതിരിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല.
ഗ്രഹങ്ങളിലെ പോരാളിയായ ചൊവ്വ നിങ്ങളുടെ ലൗകിക ആഗ്രഹങ്ങളേയും ജോലിസംബന്ധമായ അഭിലാഷങ്ങളേയും ഉദ്ദീപിപ്പിക്കുന്നു. സുഹൃത്തുക്കള്‍ ആശ്ചരിപ്പെടുകയും അമ്പരക്കുകയും ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)

നിങ്ങളുടെ ദൃഢനിശ്ചയവും സത്യസന്ധതയും തെളിയിക്കാന്‍ എല്ലാത്തിനും അപ്പുറം പോകാനുള്ള സമയമാണ് ഇതെന്നാണ് നിലവിലെ ഗ്രഹനില സൂചിപ്പിച്ചുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്ന മൂല്യമാണ് പ്രധാനം, അല്ലാതെ മറ്റ് ഭൗതിക നേട്ടങ്ങളല്ല. അടുത്ത രണ്ട് ആഴ്ചകളിലായി ഒരു ജോലി അവസരവും വരുമാനത്തിലെ വര്‍ദ്ധനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

ചിലപ്പോള്‍ നിങ്ങള്‍ ചില വാദങ്ങള്‍ പിന്‍വലിക്കുകയും സാഹചര്യങ്ങള്‍ മയപ്പെടുത്തുകയും ചെയ്യേണ്ടി വരും. മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ നിന്നും പഠിക്കാനുള്ളതിനെക്കാള്‍, നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും പഠിക്കാനുണ്ടെന്ന കാര്യം ദയവായി തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ജീവിതം നിങ്ങളുടെ വഴിക്കു വരുമ്പോള്‍, നിങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കല്‍ നിര്‍ത്താന്‍ സാധിക്കുകയും നിങ്ങളുടെ എതിരാളികളോടും ശത്രുക്കളോടും സമാധാനം പുലര്‍ത്താന്‍ സാധിക്കുകയും ചെയ്യും.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

നിങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും ഉത്സാഹം ബോധ്യപ്പെടുത്താനുമുള്ള ശരിയായ സമയം ഇതാണെന്ന് ചിലര്‍ പറയും. എന്നാല്‍ ജാഗ്രത പുലര്‍ത്തുക, വിജയം കൈവരിക്കാന്‍ പഴുതുകളില്ലാത്ത തന്ത്രങ്ങള്‍ പ്രയോഗിക്കണം എന്നാണ് നിങ്ങളുടെ രാശി സൂചിപ്പിക്കുന്നത്. പ്രണയത്തില്‍, സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എന്തും നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണം.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)

നിങ്ങളുടെ ജീവിതത്തിലെ ഈ പ്രത്യേക ഘട്ടം വളരെ ക്രിയാത്മകമായ ഒന്നായിരിക്കും. നിര്‍ഭാഗ്യവശാല്‍ കലാപരമായ ജീവിതത്തിന് നമ്മുടെ സമൂഹം മൂല്യം കല്പിക്കുന്നില്ല. എന്നാല്‍ നിരാശകള്‍ നിറഞ്ഞ ഒരു ഭാവി ഒഴിവാക്കാനാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ എല്ലാം തകര്‍ത്ത് പുറത്തു വരികയും സ്വതന്ത്രമായ പാത രൂപപ്പെടുത്തുകയും ചെയ്യുക. ഇന്ന് വളരെ സൗഹാര്‍ദ്ദപരമായ ദിവസമാണ്, ജോലിയില്‍ പോലും ടീം വര്‍ക്കിന്റെ ഭാഗമായി നിങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കും.

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

ജ്യോതിഷ രംഗത്തെ വൈവിധ്യങ്ങളാര്‍ന്ന ഇനങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കിന്ന് നല്‍കുന്നത് ചന്ദ്രനാണ്. നിങ്ങളുടെ പതിവ് രീതികളില്‍ നിന്നും സമയമെടുത്ത് ഒന്നോ രണ്ടോ പ്രയോജനകരമായ സാമൂഹ്യ ബന്ധങ്ങള്‍ പിന്തുടരാനുളള അവസരം നല്‍കുന്നു. പങ്കാളികളില്‍ നിന്നും സമീപ കാലത്ത് നേരിട്ട എതിര്‍പ്പ് പതിയെ ഇല്ലാതായി തുടങ്ങും. കാരണം അവര്‍ക്ക് അവരുടെ നിലപാടില്‍ ഉറപ്പില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today malayalam february 6 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Best of Express