ഇന്നത്തെ ദിവസം

മേടം രാശിക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മേടം രാശിയാണ് ഇന്നത്തെ എന്റെ രാശി. എന്നാൽ ഈ രാശിയിൽ ജനിച്ച ചിലർ അവരെ തേടിയെത്തുന്ന ഓരോ തരിമ്പു ഭാഗ്യത്തിനും എതിരാണ്. അവർക്കു നമ്മുടെ ഭാഗത്തു നിന്ന് അസ്വസ്ഥതയും അക്ഷമയുമല്ല വേണ്ടത്, മറിച്ചു അനുതാപവും അനുമോദനവുമാണ്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

നിങ്ങളുടെ നക്ഷത്രങ്ങൾ അനുകൂലവും സഹായകരവുമാണ്, എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ അല്ലെന്നേയുള്ളു. ഇന്ന് ശുഭപ്രതീക്ഷയുടെ അന്തരീക്ഷമുള്ള ദിവസമായതു കൊണ്ടു, നിങ്ങളുടെ ജീവിതത്തിനു നിരന്തരം തടസങ്ങൾ സൃഷ്ടിക്കുന്നവരോട് നേർക്കുനേരെ നിന്ന് ചോദിക്കാമെന്ന് നിങ്ങൾക്ക് തോന്നാം. ശരിയാണ്, അവർ ഒരുപക്ഷേ ഒരു ഉപദ്രവവും കാംക്ഷിച്ചു കാണില്ല, എന്നാലും താങ്കളുടെ മനോഭാവം വ്യക്തമാക്കുന്നതിൽ തെറ്റില്ല.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

നിങ്ങളുടെ പങ്കാളികൾക്ക് ഇന്നവരുടെ ദിവസമായിരുന്നു. ഇനി നിങ്ങളുടെ ശ്രമങ്ങൾക്ക് അനിയോജ്യമായ സമയമാണ്. നിങ്ങളുടെ വാണിജ്യ പങ്കാളികൾ നിങ്ങളോടൊപ്പം ഒരു കൂടിക്കാഴ്ച നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്, പക്ഷേ അവരുടെ പരിഹാസജനകമായ ചാപല്യങ്ങൾക്ക് നിന്നു കൊടുക്കേണ്ടതിന് ഇനി ഒരു കാരണമുള്ളതായി നിങ്ങൾ കാണുന്നില്ല. പക്ഷേ നിങ്ങൾ വളരെ സൂഷ്മതയോടെയും മൃദുലതയോടെയും പെരുമാറണം, അല്ലെങ്കിലത്‌ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളുടെ സുഹൃത്തുക്കളും പങ്കാളിയും നിങ്ങൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ടാകും. കാരണം അത്രത്തോളം വേഗത്തിലാണ് നിങ്ങളുടെ അഭിപ്രായങ്ങളും പദ്ധതികളും മാറിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അവർ ക്ഷോഭിക്കുകയോ വാദപ്രതിവാദങ്ങളിലേക്കു നീങ്ങുകയോ ചെയ്താൽ നിങ്ങൾ സമാധാനം കൈവിടരുത്. ആരോഗ്യകാര്യങ്ങളിലേക്കു നിങ്ങളുടെ ശ്രദ്ധ തിരിക്കുക, പ്രത്യേകിച്ചും ആഹാരക്രമം ശ്രദ്ധിക്കുകയും വ്യായാമം ചെയുകയും വേണം.

കർക്കിടകം (ജൂൺ 22- ജൂലൈ 23)

പരമ്പരാഗത ജ്യോതിശാസ്ത്ര വ്യവസ്ഥകൾ പ്രകാരം കൃത്യമായി പറഞ്ഞാൽ, താങ്കളുടെ ഇപ്പോഴത്തെ സാഹചര്യം നേർവഴിക്കു തന്നെയാണ്. എന്നാലും കൂടിക്കൂടി വരുന്ന സമ്മർദത്തിന്റെ കാരണം മാനസിക സംഘർഷങ്ങൾ ആണെന്ന് എനിക്ക് ഊഹിക്കാം. നിങ്ങളുടെ സാധാരണയായുള്ള സഹജബോധത്തിന്റെ പ്രേരണ ഉൾക്കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങൾ ഒരുപാട് തെറ്റാൻ സാധ്യതയില്ല. തീരുമാനങ്ങൾ എടുക്കുന്നത് അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കുന്നതാകും നല്ലത്.

ചിങ്ങം (ജൂലൈ 24- ആഗസ്റ്റ് 23)

ഒടുവിൽ നിങ്ങൾ എത്തിപ്പെടേണ്ട സാഹചര്യത്തിൽ എത്തിപ്പെട്ടത് പോലൊരു തോന്നലുണ്ടെങ്കിൽ അത് ശരിയാണ്. ഇന്നത്തെ ഗ്രഹനില താങ്കളുടെ മനോവൃത്തിക്ക് ഏകദേശം പൂര്‍ണ്ണമായിത്തന്നെ അനോയോജ്യമായതാണ്. അപ്രതീക്ഷിതമായി, ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ സാമൂഹിക ജീവിതമാണ്. എന്നാൽ, വീട്ടിലെ സ്ത്രീ സമൂഹം ഇന്ന് രാവിലെ നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഔദ്യോഗികമോ അതുമായി ബന്ധപ്പെട്ടതോ ആയ അഭിലാഷങ്ങൾക്കു പിന്നിൽ ഊർജ്ജസ്വലതയോടെ പോകുന്നവരോട്, അവരുടെ ഇപ്പോഴത്തെ ഗ്രഹനില അത്ര സവിശേഷമാണെന്ന് ഞാൻ ഊന്നിപ്പറയുകയില്ല. ഒരു വലിയ അവസരം നിങ്ങളുടെ മടിത്തട്ടിലേക്ക് വന്നുവീഴാൻ പോകുകയാണ്. പക്ഷേ; ഇതൊരു ‘വലിയ’ പക്ഷേ തന്നെയാണ്, ബഹളങ്ങൾ ഒന്ന് കലങ്ങിത്തെളിയാൻ കാത്തിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ശുക്രൻ ഇപ്പോഴും വ്യാഴവുമായി നല്ല ബന്ധത്തിലാണെന്ന വസ്തുത നിങ്ങളുടെ വൈകാരിക ജീവിതത്തെയും, പ്രണയ സങ്കല്പങ്ങളേയും മാത്രമല്ല നിങ്ങളുടെ മുഴവനായുള്ള നിലനില്പിൽ വരെ പ്രൗഢമായ പ്രാധാന്യ൦ വഹിക്കുന്നുണ്ട്. സാഹസങ്ങൾക്ക് പുറപ്പെടാൻ പറ്റിയ സമയം കൂടിയാണിത്, പ്രത്യേകിച്ച് നിങ്ങളൊരു ആത്മീയ പാതയിലോ, അല്ലെങ്കിൽ നിങ്ങളുടെ ഭൂതകാലത്തെ കണ്ടെത്താനുള്ള അന്വേഷണത്തിലോ ആണെങ്കിൽ.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളുടെ നടുവിൽക്കൂടെ നിങ്ങളെ നയിക്കാനായി ചന്ദ്രൻ ഇപ്പോഴും സഹായ ഹസ്തം നീട്ടുകയാണ്. വാണിജ്യകാര്യങ്ങളിൽ പല പാതകളുടെ അനുകൂലപ്രതികൂല വാദങ്ങളെപ്പറ്റി ചിന്തിക്കാൻ നിങ്ങൾക്ക് അധികം സമയം ലഭിക്കില്ല. നിങ്ങളുടെ പങ്കാളികൾ നിങ്ങൾ പ്രവർത്തനത്തിലേക്ക് എത്തുന്നത് പ്രതീക്ഷിച്ചു ഇരിക്കുന്നതിനാൽ ദൃഢമായൊരു തീരുമാനമില്ലാതെ നിങ്ങൾക്ക് മുൻപോട്ടു പോകേണ്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ അടുത്ത സഹപ്രവർത്തകരോ, അടുത്ത പങ്കാളിയോ പറയുന്നത് ശരിയാണെന്നു അംഗീകരിച്ചാൽ നിങ്ങൾക്ക് കൂടുതൽ സംതൃപ്തി ലഭിക്കും. ബാക്കിയുള്ളവരുടെ സഹായവും സഹകരണവും നിഷേധിച്ചു കൊണ്ട്, നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനെ സഞ്ചരിക്കുകയുള്ളു എന്ന് തീരുമാനിച്ചാൽ, നിങ്ങൾ നിങ്ങളുടെ താല്പര്യങ്ങളെത്തന്നെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. യാദൃശ്ചികമായി, നിങ്ങളുടെ ആത്മീയ അവബോധ൦ കൂടുതൽ ആഴപ്പെടുത്തുന്നതിനെപ്പറ്റി ഏറെ പറയേണ്ടിയിരിക്കുന്നു.

മകരം രാശി (ഡിസംബെർ 23 – ജനുവരി 20)

നിങ്ങൾ സ്വയം നിഷ്ഠയുണ്ടാക്കി, നിങ്ങൾക്ക് ചുറ്റുമുള്ള നല്ല അന്തരീക്ഷത്തെ ഇപ്പോൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, അതിൽ മറ്റുള്ളവർ ഇടപെടാൻ നിങ്ങൾ അനുവദിക്കുകയും വ്യര്‍ത്ഥമായ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു സമയം നഷ്ടപ്പെടുത്തുകയും ചെയ്യും. നിങ്ങൾ മറ്റാരുടെയും പൂർണനിയന്ത്രണത്തിൽ ആകരുത്. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിൽ എല്ലാം പഴയപടിയാക്കാം.

കുഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഗംഭീരമായ ഗ്രഹ അവസ്ഥ പരമാവധി പ്രയോജപ്പെടുത്തുക. നിങ്ങളെ വൈകാരികമായി സഹായിച്ചുകൊണ്ട് ഒരുപാട് ഗ്രഹങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ളതുകൊണ്ട് ഒന്നുറപ്പിക്കാം. വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ, നിങ്ങൾ വർഷങ്ങളായി കൊണ്ടുനടക്കുന്നൊരു നെഗറ്റീവ് സ്വഭാവ രീതിയിൽ നിന്നും നിങ്ങൾക്ക് പുറത്തുവരാൻ സാധിക്കാത്തതുകൊണ്ടാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഗ്രഹങ്ങൾ നിങ്ങളുടെ തൊട്ടു പുറകിലുണ്ട്, അതിനാൽ പാരമ്യമായ പരീക്ഷണത്തെ മുഖാമുഖം കാണുന്നതിൽ നിന്നും പിന്തിരിയരുത്. നിങ്ങൾ പൂർണമായും നിങ്ങളുടെ അംശത്തിലാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. തുടരെത്തുടരെ ലഭിക്കുന്ന വിജയ൦ ആ ആത്മവിശ്വാസത്തെ വർധിപ്പിച്ചു ദൃഢീകരിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളികൾക്ക് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നില്ലായെങ്കിൽ ആകുലപ്പെടേണ്ടതില്ല. അത് നിങ്ങളുടെ തീരുമാനം കുറച്ചുകൂടെ എളുപ്പമാക്കുകയേ ചെയ്യൂ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook