പ്രണയത്തിന്റെ ഗ്രഹമായ ശുക്രൻ, ഉന്മേഷമുള്ളതും ഉദാരത നിറഞ്ഞതുമായ അവസ്ഥയിലാണ്. എനിക്ക് തോന്നുന്നത് നമ്മൾ എല്ലാം തന്നെ നമ്മുടെ ഹൃദയം പുതിയ സുഹൃത്തുക്കൾക്കായി കുടുതൽ വിശാലമാക്കി, നമ്മുടെ സാമൂഹിക വലയം കൂടുതൽ വികസിപ്പിച്ചു, പുതിയ വികാരങ്ങൾക്ക് വഴി തെളിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ്. അപരിചിതരെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ സമയമായിരിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ക്ഷേമത്തിന് വേണ്ടി സൂര്യനും ചന്ദ്രനും ഒരു സമതുലനാവസ്ഥ കാത്തുസൂക്ഷിക്കുകയാണ്. ഒരുപോലെ ചിന്തിക്കുന്നവരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്കു ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ആവശ്യമില്ലാത്ത കഷ്ടതകളിൽ നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുത്തേണ്ട കാര്യമില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിയമപരമായതും, തൊഴിൽ പരമായതുമായ പ്രശ്നങ്ങൾ ആണ് പരമപ്രധാനം. അതിനാൽ നിയമം തെറ്റിക്കുന്നതിനു മുൻപ് രണ്ടു വട്ടം ആലോചിക്കുക, എപ്പോഴും ശരിയായ കാര്യം ചെയുക. മറ്റൊരു വശം ശ്രദ്ധിച്ചാൽ നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ പരീക്ഷണങ്ങൾ നേരിടാനും, പുതിയ അനുഭവങ്ങൾ നേടാനും കടപ്പെട്ടിരിക്കുകയാണ്. ലളിതമായ വശം നോക്കിയാൽ നിങ്ങളെ പിൻതാങ്ങി ഒരു പ്രണയിതാവ് കാത്തുനിൽക്കുന്നു

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ വായടച്ചു മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ടി വരും. പ്രശ്നം എന്താന്നുവെച്ചാൽ നിങ്ങളുടെ പങ്കാളികൾ, വസ്തുതകൾ പ്രമാണങ്ങൾക്ക് വേണ്ടി കണ്ടില്ലയെന്നു നടിക്കുമെന്നു നിങ്ങൾക്ക് നന്നായി അറിയാം. അവരൊന്നു നിന്ന് ആലോചിച്ചുരുനെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അത് ആവശ്യപ്പെടാവുന്നതിലും അധികമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമ്പത്തിക കാര്യങ്ങളിൽ സങ്കീർണത നിലനിൽക്കുകയും, നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുകയും ചെയ്യുകയാണ്. മറ്റുള്ളർ സാധനങ്ങളുമായി എത്തുന്നത് കാത്തുനിൽക്കുന്നതിനേക്കാൾ നിങ്ങൾക്ക് സ്വയം തന്നെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തു തീർക്കാൻ പറ്റും. അവരെ കാത്തുനിന്നാൽ ഒരുപക്ഷേ എന്നന്നേക്കുമായി കാത്തുനിൽക്കേണ്ടി വന്നാലുമായി.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മത്സരിക്കാനും ആദ്യമെത്താനും പറ്റിയ ദിവസമാണ്. പക്ഷെ നിങ്ങൾ നിയമങ്ങൾക്ക് അനുസരിച്ചു മത്സരിക്കണം. എളുപ്പത്തിൽ കാര്യങ്ങൾ നടത്താനായി തന്ത്രങ്ങൾ ഉപയോഗിച്ചും സമയം ലാഭിച്ചും മുന്നേറാനാണ് തീരുമാനമെങ്കിൽ അതിലും വലിയ തടസങ്ങളുടെ മുന്നിൽ പോയി ചാടും. മറ്റാർക്കും ഒരു നാണക്കേട് അല്ലെങ്കിലും, നിങ്ങൾക്കതൊരു നാണക്കേടാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തൊഴിലും ദൈനംദിന ഉത്തരവാദിത്വങ്ങളും കൂടി വരികയാണ്, അതിനാൽ കഠിനമായി പ്രയത്നിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുക.വളരെ അത്ഭുതകരമായ വൈകാരിക സമ്മാനം നിങ്ങളെ തേടി വരുന്നുണ്ട്. പക്ഷേ നിങ്ങൾ അത് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടേക്കാം. കന്നിരാശിക്കാരുടെ യോഗ്യതകളായ സംഘടനത്തിനുള്ള പാടവവും, കാര്യപ്രാപ്തിയും നിങ്ങൾ വിലമതിപ്പോടെ കാണണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ചെറിയ യാത്രകളും, പ്രധാനപ്പെട്ട കൂടികാഴ്ചകളും നടക്കാം, ഫലം പെട്ടെന്ന് പ്രതീക്ഷിക്കരുത്. മറ്റാരേക്കാളും പാരമ്പര്യം പാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഉപകാരം ലഭിക്കും. നല്ല സ്വഭാവത്തിനും, വിനയമുള്ള പെരുമാറ്റത്തിനും നിങ്ങൾക്കുള്ള താല്പര്യം ഏറ്റവും കൂടുതൽ ചൂഷണം ചെയ്യണ്ട സമയമാണിത്. നല്ലൊരു ഭാവിക്കായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

പുതിയ സാമ്പത്തിക സാഹസികതകൾ വരുന്നുണ്ട്, പക്ഷേ നിങ്ങൾക്ക് ഗൗരവമായ തീരുമാനം എടുക്കേണ്ട സമയത്ത് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യാം. തൊഴിലിടങ്ങളിൽ ഒരല്പം സമയം വെറുതെ ഇരിക്കാനും ശ്രമിക്കുക. പല ജോലി ചെയുന്ന വ്യക്തികളും കൂടുതൽ സമയം കൂടികാഴ്ചകളിൽ ചിലവഴിക്കാനോ ഒന്നും ചെയ്യാതിരിക്കാനോ ഉള്ള വഴി നോക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരിക്കൽകൂടെ നിങ്ങളുടെ സാമ്പത്തിക നില അൽപം പ്രശ്നകാരമാണ്. ഭയപ്പെടേണ്ടതില്ല, അടുത്ത കുറച്ചു ആഴ്ചകളിൽ ഒരു പരിഹാരം ഉണ്ടാകും. എന്നിരുന്നാൽ പോലും നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ കണ്ടില്ലായെന്നു നടിക്കരുത്, നിങ്ങൾ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുണ്ട്. പഴയൊരു ബന്ധം പുതുക്കാൻ ഒരു പുതിയ ശ്രമം നടത്തുന്നത് നല്ലതായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് നിങ്ങളുടെ രഹസ്യം സൂക്ഷിക്കാം, എന്താണ് സംഭവിക്കുന്നതെന്ന് എല്ലാരോടും പറയേണ്ട കാര്യമില്ല. ഒരു സാധാരണ മകരം രാശിക്കാരനോ/ മകരം രാശിക്കാരിക്കോ ഇപ്പോൾ വേണ്ടത്, ഒറ്റയ്ക്ക് അല്പം സമയമാണ്, അതിനാൽ പങ്കാളികൾ അറിഞ്ഞു പെരുമാറുക. ഇപ്പോൾ എടുക്കുന്ന വ്യവസായിക തീരുമാനങ്ങൾക്ക് ദീർഘകാല പ്രഭാവമുണ്ടാകും, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പ് വരുത്തുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നക്ഷത്രങ്ങൾ പറയുന്നത് പ്രകാരം ഗഹനമായ മനശാസ്ത്രപരമായ പാറ്റേണുകൾ നിങ്ങളിൽ പ്രവർഹിക്കുന്നതിന്റെ പ്രഭാവം കാരണം നിങ്ങൾ തീരെ ക്ഷീണിതരാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസത്തെ അത് ബാധിക്കാം, പക്ഷെ മുന്നോട്ട് തന്നെ പോകുക, നിങ്ങൾ ജയിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് അറിയാവുന്നത് പോലെ അതല്ലാതെ മറ്റൊരു ഫലമില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മുമ്പത്തേക്കാൾ കൂടുതൽ ഭൗതിക ഉത്തരവാദിത്വങ്ങൾ കൂടുകയാണ്, പക്ഷേ ഇതൊരു നല്ല കാര്യവുമാകാം. എന്ത് സംഭവിക്കാം എന്നുള്ളതിനെ കുറിച്ചോർത്തു നിങ്ങൾ വ്യാകുലപ്പെടുമ്പോൾ, അത് നിങ്ങളെ നിങ്ങളുടെ സമയം പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാൻ ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കും. കുറച്ചു അധികസമ്മർദം ചിലപ്പോൾ നല്ലതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ