ആശയവിനിമയ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാവ്യാത്മകമായ ചന്ദ്രന്റെ സാന്നിധ്യം നല്ല ലക്ഷണമാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന്നു തന്നെ പറയുക. എത്രയും നേരത്തെ ചെയ്യാൻ പറ്റുമോ അത്രയും നേരത്തെ ചെയുക. കാരണം ഉച്ച കഴിഞ്ഞ് വൈകുന്നേരത്തിലേക്ക് പോകും തോറും, അത്യാവേശം കാരണം നിങ്ങളുടെ സാമാന്യബോധം പ്രവർത്തിച്ചില്ല എന്ന് വരും.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

സൂര്യൻ ശക്തിയായി തുടരുന്ന അടുത്ത രണ്ടാഴ്ച നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ നിങ്ങൾ കൂട്ടുകയു൦, ദൃഢമാക്കുകയും ചെയ്യും. ഏറ്റവും വിശാലമായ അർത്ഥത്തിൽ നിങ്ങളിൽ ചിലർ രാഷ്ട്രീയ ബന്ധങ്ങൾ വരെയുണ്ടാക്കാം. ഇതെല്ലാം തന്നെ ഒരേമനസുള്ള വ്യക്തികളുമായി ഒരുമിക്കുന്നത് പോലിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ജനന ചിഹ്നം എന്തുതന്നെ ആയാലും ഇന്നത്തെ സ്വഭാവ വ്യത്യാസം ശ്രദ്ധിക്കണം. ബാക്കിയുള്ളവരിൽ നിന്ന് ഏറ്റവും കൂടുതലായി അത് നിങ്ങൾക്ക് തോന്നാം, ചിലപ്പോൾ നിങ്ങൾക്ക് ഒരാളെ കുറിച്ചുണ്ടായ വികാരങ്ങൾ ഒക്കെ തെറ്റായിപ്പോയി എന്നും തോന്നാം. ഇപ്പോഴത് തിരിച്ചറിഞ്ഞത് ഏറ്റവും നല്ലത്

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മറ്റുള്ളവർക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിക്കുന്നതിനു പകരം, നിങ്ങൾക്ക് മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്ന്ന് ചോദിക്കേണ്ട സമയമാണ്. നിങ്ങളുടെ ചാർട്ടിൽ, നിങ്ങളുടെ തൊഴിലും പങ്കാളിത്തവും തമ്മിൽ നല്ലൊരു ബന്ധം കാണുന്നുണ്ട്, നിങ്ങളൊരു പ്രത്യേക ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്നതരം ബന്ധം. അത് നടക്കേണ്ട സമയവും ആയിരിക്കുന്നു

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

പല വ്യക്തിബന്ധങ്ങളിൽ അല്ലെങ്കിൽ കുറഞ്ഞത് ഒരു വ്യക്തി ബന്ധത്തിലെങ്കിലും നിങ്ങൾ അക്ഷമരാകാൻ സാധ്യതയുണ്ട്. ഇത് അടിസ്ഥാനമില്ലാത്ത വാഗ്‌വാദങ്ങൾക്ക് പറ്റിയ സമയമാണ് എന്നതുകൊണ്ട് നിങ്ങൾ എന്ത് സംസാരിച്ചാലും സൂക്ഷിച്ചു സംസാരിക്കാൻ ശ്രദ്ധിക്കണം. ചുമതലകൾ എപ്പോഴും മറ്റുള്ളവരെ ഏൽപ്പിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

വീട്ടിലെയും കുടുംബത്തിലേയും കാര്യങ്ങൾ നിങ്ങൾ രാവിലെതന്നെ ശരിയാക്കിയതിനാൽ വൈകിട്ട് ചെറിയ സന്തോഷങ്ങൾക്ക് സമയം ലഭിക്കും. നിങ്ങളിൽ ഇന്ന് കൂടുതൽ പ്രയത്നം ആവശ്യപ്പെടുന്നത് കുട്ടികളോ അല്ലെങ്കിൽ ചെറിയ തലമുറയിൽ പെട്ടവരോ ഉൾപ്പെടുന്നതായ കാര്യങ്ങളാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൗഭാഗ്യം പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നിങ്ങൾ അത് നേടിയെടുക്കുന്നത് പോലെയിരിക്കും. നിങ്ങളുടെ കഴിവും, പാടവവും തിരിച്ചറിയാനുള്ള എല്ലാ അവസരങ്ങളിലും അതിനൊന്നും ശ്രമിക്കാതെ നിങ്ങൾ അവയെല്ലാം എതിർത്താൽ, നിങ്ങളുടെ നക്ഷത്രങ്ങൾ എന്തുതന്നെ സൂചിപ്പിച്ചിട്ടും കാര്യമില്ല. വലിയ ചിത്രത്തെ മനസ്സിൽ കാണുക, എന്നിട്ട് അടുത്ത വർഷം ഈ സമയം നിങ്ങളെവിടെ നില്ക്കാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുക.

തുലാം രാശി (സെപ്തംബർ 24 – ഒക്ടോബർ 23)

കാര്യങ്ങളൊക്കെ പറഞ്ഞു ശരിയാക്കാൻ പറ്റിയൊരു അന്തരീക്ഷമാണ്. വലിയ അഗാധമായ തലത്തിലല്ല, പക്ഷെ നിങ്ങളുടെ ദൈനംദിന കാര്യങ്ങളും, ദിവസേനയുള്ള രൂപീകരങ്ങളുമെല്ലാം മെച്ചപ്പെടുത്താവുന്നതാണ്. ആഘോഷങ്ങൾ നടത്താനാണ് എങ്കിൽ ഏറ്റവും നല്ല സ്ഥലം നിങ്ങളുടെ വീട് തന്നെയാണ്, അവിടെയാണ് എല്ലാരും ഒരുപോലെ നിലകൊള്ളുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലെ സത്യാവസ്ഥ നേരിടാൻ ഇനിയും ഒരുപാട് കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അടുത്ത രണ്ടാഴ്ചയിലെങ്കിലും ചെറിയ കാര്യങ്ങൾ; അധികം പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കു പോലും നിങ്ങളുടെ സാഹചര്യത്തെ നല്ല രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. തികച്ചും പ്രതീക്ഷിക്കാത്ത ഒരു സ്രോതസ്സിൽ നിന്ന് നിങ്ങൾക്കൊരു സകാരാത്മകമായ വാർത്ത ലഭിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്റെന സാവധാനമുള്ള സ്ഥിതിവ്യത്യാസത്തിൽ ഒരുപാട് കാലമായി നിലനിൽക്കുന്നൊരു നിഗൂഢതയുടെ മറമാറ്റപ്പെടും. ഒരുപക്ഷേ നഷ്ടപ്പെട്ടു പോയൊരു വസ്തു അതിൻ്റെ യഥാസ്ഥാനത്തേക്ക് അവ എപ്പോഴും എത്തുന്നപോലെ തന്നെ എത്താം. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, ഈ വലിയ ലോക൦ എളുപ്പമായി തന്നെ കൈകാര്യം ചെയ്യാൻപറ്റുന്നൊരു സ്ഥലമായി മാറും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം നിങ്ങളൊരു തിരക്കുപിടിച്ച അവസ്ഥയിലാണെങ്കിൽ, നിങ്ങൾ ഒരു കാര്യം തിരിച്ചറിയാൻ പോകുന്നതെന്താണെന്ന് വെച്ചാൽ, ഇതെല്ലാം നിങ്ങളായി തന്നെ ചെയ്തുതീർക്കുന്നതിൽ ഒരു കാര്യവുമില്ല. മറിച്ചു ബാക്കിയുള്ളവരെ കൂടെ ഉൾക്കൊള്ളിച്ചു തന്നെ ചെയ്തു തീർക്കാവുന്നതാണ് എന്നാണ്. സഹായം ചോദിക്കുന്നതില്‍ ഇനിയും വൈകിയിട്ടില്ല, ആവശ്യമില്ലാത്ത ദുരഭിമാനം വച്ചുസൂക്ഷിക്കരുത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ വളരെ വ്യക്തമായൊരു മനഃശാസ്ത്രപരമായ പ്രക്രിയ നടക്കുകയാണ്. നിങ്ങൾക്കൊരു പക്ഷേ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടേയ്ക്കാം, അല്ലെങ്കിൽ ഭീമമായ തടസങ്ങൾ നിങ്ങളുടെ മുന്നിൽ വരാം. എന്നാൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങളെ കൂടുതൽ പരിശ്രമിക്കാനും, മികച്ച വിജയം നേടാൻ പ്രേരിപ്പിക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ആര് എന്തിനു ഉത്തരവാദി? നിങ്ങളുടെ സഹപ്രവർത്തകരെയും തൊഴിലുടമയെയുമായി താരതമ്യം ചെയുമ്പോൾ നിങ്ങളുടെ അവകാശം എന്താണ്? എന്നീ ചോദ്യങ്ങൾ നേരിടുന്നതിന് ശേഷം നിങ്ങൾ ഒരു പുതിയ തൊഴിലിലേക്കോ, ആഗ്രഹത്തിലേക്കോ മാറിപ്പോകാം. നിങ്ങൾക്ക് സമയം ഉള്ളിടത്തോളം നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക തന്നെ വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook