ഇന്നത്തെ ദിവസം

വിദൂരമായ ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ? പ്രകാശത്തിന്റെ വേഗത്തേക്കാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കില്ലായെന്നു നമ്മൾ വിശ്വസിക്കുന്നതു കാരണം അടുത്തുള്ള നക്ഷത്രങ്ങളുടെ അടുത്തേക്ക് പോലും നമുക്ക് പോകാൻ സാധിക്കില്ല എന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഇപ്പോൾ നമുക്കറിയാം പ്രകാശം പല സന്ദർഭങ്ങളിൽ പല വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന്. അതു കൊണ്ടു തന്നെ എനിക്കിപ്പോൾ തോന്നുന്നു നമ്മൾ പ്രകാശത്തെ കുറിച്ച് കൂടുതൽ മനസിലാക്കുകയും, അതിനു ശേഷം ക്ഷീരപഥത്തിലെ വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം എന്നുമാണ്.

മേടം രാശി ( മാർച്ച് 21 – ഏപ്രിൽ 20)

ദിവസം എത്രയും നേരത്തെ തുടങ്ങുക, എത്ര നേരത്തെ സാധിക്കുമോ അത്രയും നേരത്തെ. കൂടുതൽ പണം ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ നിങ്ങളോട് മറ്റുവർ എത്രത്തോളം ഉദാരത കാണിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ അതു പോലെ തന്നെ മറ്റുള്ളവരോടും നിങ്ങൾ അത്രയും ഉദാരത കാണിക്കണം എന്നുള്ളത് നിങ്ങൾ മനസിലാക്കുക. നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ അതുപകരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇന്ന് അത്യാവശേത്തോടെ നിൽക്കുന്ന ചന്ദ്രൻ സൂചിപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ, മറ്റുള്ളവരുടെ പെരുമാറ്റദൂഷ്യവും, അതുണ്ടാക്കിയ തടസങ്ങളും നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണമാണെങ്കിലും, അതിൽ നിങ്ങളുടെയും തെറ്റില്ലാത്ത പങ്കുണ്ട്. അതു കൊണ്ടു തന്നെ പഴിചാരുന്നതിൽ നിന്ന് നിങ്ങൾക്ക് ഒന്നും നേടാനാകില്ല. നിങ്ങൾക്കിപ്പോൾ മാറ്റാൻ സാധിക്കുന്നത് നിങ്ങളുടെ പെരുമാറ്റവും പ്രതികരണവുമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾക്ക് ലഭ്യമായ സാധ്യതകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്നുള്ളത് നിങ്ങൾ മറക്കരുത്. ഇപ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന തീരുമാനം ധാർമികവും സദാചാരപരമായതുമാണ്. തെറ്റിലും ശരിയിലും നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടി വരും. യാത്രകളെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങളിലേക്കും ശ്രദ്ധ തിരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ അന്തരീക്ഷത്തിൽ അത്യാവേശത്തിന്റെയും പ്രണയത്തിന്റെയും ഭാവമുണ്ട്. എവിടെ പോകാനും സ്വാതന്ത്ര്യമുള്ള വ്യക്തിയും, അല്ലലില്ലാത്ത ആളുമാണെങ്കിൽ പുതിയ പ്രണയം കണ്ടെത്താനുള്ള യാത്രയിലായവർക്ക് മികച്ച സമയമാണ്. തൊഴിൽ മേഖലയിലാണെങ്കിലും നിങ്ങൾക്ക് വിശാലവും വർണാഭവുമായ സർഗ്ഗശക്തി പ്രയോഗിക്കാൻ സാധിക്കും.

ചിങ്ങം (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ബുദ്ധിയുണ്ടെങ്കിൽ കഴിയുന്നത്ര വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ഇപ്പോൾ വേണ്ടത്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു ഏകീകരണത്തിലേക്ക് കൊണ്ടു വരേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. അത് കൂടാതെ നിങ്ങൾ വ്യക്തിപരമായി സന്തോഷത്തിലല്ലെങ്കിൽ മറ്റു പുതിയ തുടക്കങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നൊരു വിദ്യാഭ്യാസ സംബന്ധമായ ഒരു അന്തരീക്ഷം നിങ്ങളുടെ ചാർട്ടിൽ നിലനിൽക്കുന്നു, അതിനാൽ തന്നെ ലഭിക്കുന്നതെല്ലാം വസ്തുതകളും, വിവരങ്ങളുമായിരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിങ്ങൾ കണ്ടെത്തേണ്ടതായി മറ്റെന്തോ പ്രധാനപ്പെട്ട കാര്യം കൂടെ ഉണ്ടെന്നു അർത്ഥം. നിങ്ങൾക്ക് സ്വാഭാവികമായുള്ള ജിജ്ഞാസ തന്നെ നിങ്ങളെ സഹായിക്കും, മറ്റുള്ളവരോടും ചോദിച്ചു മനസിലാക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ക്ഷമയുടെ അറ്റം വരെ ഇന്ന് നിങ്ങളെത്താം. മറ്റുള്ളവർ നിങ്ങളെ പ്രോത്സാഹിപ്പിക്കാനായി കാത്തു നിൽക്കരുത്. മറിച്ചു, നിങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങളുടെ സാധ്യതകളെ നിങ്ങൾ തന്നെ കണ്ടെത്തി ഉപയോഗപ്പെടുത്തുക. ഇതു നിങ്ങളുടെ സമയമാണ്, അതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വ്യക്തിപരമായ എല്ലാ വിഭാഗങ്ങളിലെയും എല്ലാ കാര്യങ്ങളും ഉപകാരപ്രദമായ നിലയിലാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം, വസ്തുതകൾ കൃത്യമാക്കി നിങ്ങളെ തന്നെ സഹായിക്കുക എന്നതാണ്. വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൂടെ നിർത്തുക. നിങ്ങൾ ഇപ്പോൾ ചെയേണ്ടത് മറ്റു വ്യക്തികളെയും നിങ്ങളുടെ കൂടെ കൂട്ടുക എന്നതാണ് – എത്രയും വേഗം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അസാധാരണവും, ഊർജ്ജിതവുമായ സ്വപ്നം കണ്ട് പുലർച്ചെ എഴുനേൽക്കേണ്ടി വന്നതിനാൽ നിങ്ങളുടെ ശരീരം ക്ഷീണിച്ചത് പോലെ തോന്നാം, അതിന്റെ കാരണമിതാണ്. ശരിക്കും പറഞ്ഞാൽ ഇതു കഴിഞ്ഞു രാവിലെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമെന്തെന്നാൽ പകൽക്കിനാവ് കാണുക എന്നതാണ്. അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ സർഗാത്മകത നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ അങ്ങോട്ട് പോകാം.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

നിങ്ങൾക്ക് വൈകാരികമായ പിന്തുണ ഇല്ലെങ്കിൽ നേരെ പ്രവർത്തിക്കാൻ സാധിക്കില്ല. അതിനാൽ ഒരു കുട്ടത്തോടൊപ്പം ചെയുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും. അതു കൊണ്ട്, നിങ്ങൾ ഏതെങ്കിലും കമ്മിറ്റികളിൽ അംഗമാണെങ്കിലോ, ഒരു കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്നെങ്കിലോ നിങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാൻ സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ആഗ്രഹങ്ങൾ ഉള്ളവർക്കും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മികച്ച സമയമാണ്. വലിയ സ്വപ്നങ്ങളും പദ്ധതികളും പിന്തുടരുന്നവർക്ക് ഈ രണ്ടാഴ്ചക്കാലം വളരെയധികം ഉപകാരപ്രദമായിരിക്കും. അതിപ്പോൾ ഗൃഹസംബന്ധമായതും കുടുംബസംബന്ധമായ സുരക്ഷയുമാണ് കാര്യങ്ങളും ആണ് നിങ്ങളുടെ പ്രാധാന്യം എങ്കിൽ പോലും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ സ്വകാര്യമായും, ഒറ്റയ്കുമാണോ ഇരിക്കാൻ ആഗ്രഹിക്കുന്നതെന്നോ അതോ സാമൂഹികമായോ കൂട്ടമായോ ഏറെയാണ് ആണോ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കുന്നില്ല. ഒരുപക്ഷേ എല്ലാരുമുള്ളപ്പോഴും നിങ്ങൾ നിങ്ങളോടൊപ്പം മാത്രമിരിക്കുന്ന ആ തന്ത്രം ചിലപ്പോൾ ഉപയോഗിക്കാം. ചിലർ നിങ്ങളുടെ ഈ രീതി ശ്രദ്ധിക്കാമെങ്കിലും, എല്ലാവർക്കും അത് മനസിലാക്കണമെന്നില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook