ഇന്നത്തെ ദിവസം 

പലപ്പോഴും നമ്മൾ, രാവിലത്തെ ആകാശത്തിലൂടെയുള്ള സൂര്യന്റെ സഞ്ചാരത്തിന് കാരണമാകുന്ന ഭൂമിയുടെ ഭ്രമണത്തെ അതർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല. വ്യത്യസ്തമായ പ്രവർത്തികൾക്ക് ഒരു ദിവസത്തിലെ ചില സമയങ്ങൾ അവർക്ക് നല്ലതാണെന്നു ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഈ അടുത്ത് ഞാൻ വായിച്ചത് പ്രകാരം നിങ്ങൾ ചെരുപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞുള്ള  സമയം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം അപ്പോഴാണ് നിങ്ങളുടെ കാൽ ഏറ്റവും വലുതായി ഇരിക്കുന്നത്

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂര്യനും വരുണനും കടുത്ത മാറ്റങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന രണ്ടു ഗ്രഹങ്ങളാണ്. അതിനാൽ നിങ്ങൾ  ഉത്തരവാദിത്വം ഏറ്റെടുത്തു എന്തുതന്നെ മാറ്റങ്ങൾ ഉണ്ടായാലും നിങ്ങളുടെ താല്പര്യത്തിനു അനുസരിച്ച മാറ്റങ്ങളെ ഉണ്ടാകു എന്ന് ഉറപ്പ് വരുത്തുക. നിങ്ങൾക്ക് ഒരു പങ്കുമില്ലാത്ത സാഹചര്യങ്ങൾ ഒരുപക്ഷെ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും, പക്ഷേ എപ്പോഴത്തെയും പോലെ നിങ്ങളത് തരണം ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക സങ്കീർണതകൾ ഒഴിവാക്കാൻ ഒരു വഴിയും കാണുന്നില്ല.എന്നിരുന്നാൽ പോലും,സംശയാസ്പദമായ ഓഫറുകളും ഒഴിവാക്കി, നൈതികവും ആദർശപരവുമായ ഒരു നിലപാട് എടുക്കുകയും ചെയ്താൽ നിങ്ങൾക്ക് നഷ്ടത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തികൾ മറ്റുള്ളവർക്ക് നിങ്ങളോട് ബഹുമാനം തോന്നിപ്പിക്കും, ഒരുപക്ഷേ നിങ്ങൾക്ക് ഇത്തരമൊരു വശമുണ്ടെന്ന് അവർക്ക് അറിയില്ലായിരിക്കാം. 

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വാരാന്ത്യം എത്തിക്കഴിഞ്ഞു, ചന്ദ്രൻ ഇപ്പോഴും നിങ്ങൾക്ക്  വൈകാരികമായ ശക്തി പകർന്നു തരുന്നതിനാൽ നിങ്ങൾ ഇപ്പോഴും നല്ല നിലയിൽ തുടരുന്നു. എന്നാലും ചിലപ്പോൾ നിങ്ങളുടെ ഭാവം പെട്ടെന്നു മാറാം. കുടുംബാംഗങ്ങളെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തരുത്, പ്രത്യേകിച്ചും ഈ ഭാവം മാറ്റം നിങ്ങൾക്ക് നിങ്ങളുടെ ബഹ്‌വിയെ കുറിച്ചുള്ള ആകുലതകളിൽ നിന്നും ഉണ്ടായതാണെങ്കിൽ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒട്ടും താമസിക്കാതെ നിങ്ങളുടെ രാശിയിൽ ചന്ദ്രന്റെ പ്രഭാവം കുടും, ഇപ്പോൾ സമയമായിട്ടില്ല എന്നു മാത്രം.അതിനാലാണ് ഏത് വളരെ സ്വകാര്യമായ സമയമാകുന്നത്. നിങ്ങളുടെ സങ്കേതത്തിൽ നിന്നും ഇപ്പോൾ എന്തായാലും നിർബന്ധപൂർവം പുറത്തുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കുറഞ്ഞത് നിങ്ങളുടെ പദ്ധതികൾ നടപ്പാകുന്നത് വരെയെങ്കിലും. മുൻപ് ആരെങ്കിലും ശ്രമം നടത്തിയാൽ അതിന്റെ പരിണിത ഫലങ്ങളും അവർ അനുഭവിക്കേണ്ടി വരും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ ഇപ്പോൾ ശക്തമായി നിലക്കൊള്ളുന്നതിനാൽ, നിങ്ങൾ പുറത്തിറങ്ങ്യ ആളുകളുമായി അടുക്കുക. ഒരു ഏറ്റുമുട്ടലിനുള്ള അന്തരീക്ഷം തീരെ ഇല്ല, മറിച്ചു സന്തോഷത്തിന്റെയും ആസ്വാദനത്തിന്റെയും സാദ്ധ്യതകൾ ഏറെയുണ്ട് താനും. നിങ്ങൾ പണം മുടക്കി നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, എല്ലാവർക്കും ഇഷ്ടമുള്ളത് തന്നെയാകും നിങ്ങൾ തിരഞ്ഞെടുക്കുക എന്ന് പ്രതീക്ഷിക്കുന്നു

കന്നി രാസി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

അസാധാരണമായ ഒരു വൈകാരിക പൊട്ടിത്തെറി ഒഴിച്ചാൽ നിങ്ങളുടെ ദിവസം നല്ലതാണ്. നിങ്ങൾക്ക് പറയാൻ എന്തെങ്കിലും അവകാശമുണ്ടെങ്കിൽ പങ്കാളികളോട് ജോലി ഒരു വശത്തേക്ക് മാറ്റിയിട്ട്, കുറച്ചു സമയത്തേക്ക് വിശ്രമിക്കാൻ പറയണം.നിങ്ങൾക്ക് വേണ്ടപ്പെട്ട ചിലരുമായുള്ള പ്രശ്നം എന്തെന്നാൽ അവർ ആവശ്യത്തിലേറെ ചിലർ കാര്യങ്ങളോട് പ്രതിബദ്ധത കാണിക്കുന്നു, അതിനവർക്ക് ഒന്നും ചെയ്യാനും സാധിക്കുന്നില്ല എന്നുള്ളതാണ്. 

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾക്ക് ഇപ്പോഴുള്ള പരാതികൾ വൈകാരികമോ, പ്രായോഗികമോ അതോ വളരെ വ്യക്തിപരമോ ആയിക്കൊള്ളട്ടെ എല്ലാം തുറന്നു പറയുന്നുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരം കണ്ടെത്താൻ സാധിക്കുന്ന മംഗളകരമായ സമയമാണിത്. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക്  ഓരോ കാര്യങ്ങളിലും ഒരുപാട് ബോധ്യപ്പെടുത്തലുകൾ ആവശ്യമാണ്, പക്ഷേ എല്ലാ കാര്യങ്ങളെയും ഒരു സംശയത്തോടെ നോക്കുകയും, മറ്റുള്ളവരുടെ ലക്ഷ്യങ്ങളിൽ നിഗുഢത തോണിയുമില്ലെങ്കിൽ നിങ്ങൾ ശരിക്കുമൊരു വൃശ്ചിക രാശിക്കാരൻ ആകുന്നില്ല. നിങ്ങളുടെ ചോദ്യങ്ങളിൽ നിന്നും പങ്കാളികൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ടാകും, ഉത്തരങ്ങൾ എപ്പോഴും പുതിയ വികാരങ്ങളെയും, ആഗ്രഹങ്ങളെയും വെളിപ്പെടുത്താം. 

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭരിക്കുന്ന ഗ്രഹമായ വ്യാഴം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതിനാൽ എല്ലാം ശരിയാണെങ്കിൽ നിങ്ങളിപ്പോൾ നിങ്ങളുടെ നല്ല ഭാഗ്യം കാരണം ആഘോഷിക്കുകയാകും. പക്ഷേ നിങ്ങളുടെ നേട്ടങ്ങളെ നിങ്ങളുടെയോ  മറ്റാരുടെയെങ്കിലുമോ  അഭിനന്ദനത്തിനു അർഹമാകണമെങ്കിൽ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി ഇരിക്കുന്നു. 

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നല്ല കാരണം ഉള്ളതുകൊണ്ട് തന്നെ, അഭിമാനം ഉള്ള വ്യക്തികളാണ് മകരം രാശിക്കാർ. പക്ഷേ മറ്റു വ്യക്തികൾക്കും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ടെനും അവ നിറവേറ്റി കൊടുക്കേണ്ടതുണ്ടെന്നുമുള്ള കാര്യം നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾ ഒരുപാട്  ദൂരത്തു എത്തില്ല. 

പ്രണയ കാര്യങ്ങൾ സാക്ഷാത്‌കരിക്കണമെങ്കിൽ കുറച്ചൂടെ പണം ചെലവാക്കേണ്ടി വരും, അതിനനുസരിച്ചു പ്രവർത്തിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഗൗരവമായ വിഷയങ്ങൾ കുറയ്ക്കുകയാണെങ്കിൽ, ചന്ദ്രന്റെ നില ഉപകാരപ്രദമായതുകൊണ്ട് ഒരു നല്ല ദിവസം ലഭിക്കാം. സന്തോഷം നിറഞ്ഞൊരു അന്തരീക്ഷ൦ സൃഷ്ടിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്, പക്ഷെ പങ്കാളിയുടെ സ്വകാര്യതയിലേക്ക് ഇപ്പോൾ ഒളിഞ്ഞു നോക്കേണ്ടതില്ല. അവരത് ഇഷ്ടപ്പെടില്ല എന്നുമാത്രമല്ല അവരും അതുതന്നെ ചെയ്താലുമായി.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രണയസംബന്ധമായ കാര്യങ്ങളും സാമൂഹിക സ്വാധീനങ്ങളും വിവേകത്തോടെയോ അല്ലെങ്കിൽ രഹസ്യമായോ ചെയുക. ഒച്ചപ്പാടുള്ള കൂട്ടുകെട്ടുകളേക്കാൾ സൗമ്യമായ കൂട്ടുകെട്ടുകൾക്കുള്ള സമയമാണിത്. നിങ്ങൾക്ക് ഏറ്റവും ചിലവുണ്ടാവുക സാമൂഹിക പ്രതിബദ്ധത വഴിയാകും. എന്നാലും കൂട്ടുകാരോടൊപ്പം ലഭിക്കുന്ന സന്തോഷത്തിനു വിലയിടാൻ സാധിക്കുമോ?

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ