/indian-express-malayalam/media/media_files/uploads/2018/12/Horoscope-today-zodiac.jpg)
Horoscope today zodiac
ഇന്നത്തെ ദിവസം
ലോകത്തിലെ ഏറ്റവും മഹത്തരമായ രണ്ട് ജ്യോതിശാസ്ത്ര സംവിധാനങ്ങളായ പാശ്ചാത്യ ജ്യോതിശാസ്ത്രവും ഇന്ത്യൻ ജ്യോതിശാസ്ത്രവും തമ്മിലുള്ള വെത്യാസമെന്താണെന്നു എന്നോട് ഈ ഇടയ്ക്ക് പിന്നെയും പലരും ചോദിക്കുകയുണ്ടായി.രണ്ടും രണ്ട് കാഴ്ചപ്പാടുകളാണ് പ്രദാനം ചെയുന്നത്. പക്ഷേ ഒരുമിച്ച് നോക്കിക്കഴിഞ്ഞാൽ നമ്മുക്ക് നമ്മളെ കുറിച്ചൊരു ധാരണ ലഭിക്കാനുള്ള ഏറ്റവും മികച്ച ഉപകരണങ്ങളാണ് ഇവ. ഇനി ചൈനീസ് സംവിധാനം കൂടെ ചേർത്തലോ, തികച്ചും പ്രത്യേകതയുള്ള മറ്റൊന്ന് നമുക്ക് ലഭിക്കുന്നു. ജ്യോതിഷപണ്ഡിതർ വിശ്വസിക്കുന്നത് എല്ലാം സത്യത്തിലേക്ക് നയിക്കുന്നു എന്നാണ്.
മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)
നിങ്ങൾക്ക് നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വളരെ പ്രധാനമായിരിക്കാം, ആരെങ്കിലും നിങ്ങളുടെ സ്നേഹവും ദയയുമൊക്കെ വെറുതെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ അതിനൊരു തടയിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ ബുദ്ധിയും ഹൃദയവും ഒരേ ചിന്താഗതിയോടെ നിൽക്കുകയാണ്, ശരിയായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്..
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
പ്രക്ഷുബ്‌ധമായൊരു അന്തരീക്ഷം നിലനിൽക്കുന്നുണ്ട്, എന്നിരുന്നാലും നിലവിലുള്ള സംഭവവികാസങ്ങളെയൊന്നും ഏത് ബാധിക്കില്ല. നിങ്ങളുടെ മനഃസ്ഥിതി അനുസരിച്ചിരിക്കും എല്ലാ കാര്യങ്ങളും, അതായതു മാറ്റങ്ങളെ സ്വീകരിക്കാനും, കുറ്റങ്ങളെ അംഗീകരിക്കനുമുള്ള നിങ്ങളുടെ സന്നദ്ധത. എളുപ്പമല്ല, പക്ഷെ നിങ്ങളെക്കൊണ്ട് സാധിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
ചന്ദ്രൻ പൂർണമായും പോസിറ്റീവ് ആയി നിൽക്കുന്നത് കാരണം, നിങ്ങൾക്ക് അവകാശമുള്ള ശ്രദ്ധ നിങ്ങൾക്ക് ആവശ്യപ്പെടാം. പൊതുവായ താല്പര്യങ്ങളെക്കാൾ പ്രധാനം ഗാർഹികമായ ചോദ്യങ്ങളാണ്. വലിയ ലോകത്തിന്റെ ആവശ്യങ്ങളിലേക്ക് നോട്ടം എത്തുന്നതിനു മുൻപ് നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ ധാരണയിലെത്തിക്കുക
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങൾക്ക് നേരെയുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നവർ പോലും ഇപ്പോൾ അന്യായമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ആകുലപ്പെടേണ്ട കാര്യമില്ല, അത് ചൊവ്വ, വരുണൻ എന്നീ ജീവസുറ്റ ഗ്രഹങ്ങൾ ചേർന്ന് പുതിയ ആശയങ്ങൾ നൽകി പുതിയൊരു ഉന്മേഷം സൃഷ്ടിച്ചെടുക്കുകയാണ്.
ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)
നിങ്ങൾ ഉത്തരവാദിത്വങ്ങൾ കാരണം കഷ്ടപ്പെടുകയാണ്, വ്യത്യസ്തമായൊരു ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാൻ നിർബന്ധിക്കപ്പെടുന്നത് കൊണ്ടാകാം. സുഹൃത്തുക്കളും, പങ്കാളികളും പിന്തുണയുടെ മൂല്യവത്തായ സ്ത്രോതസുകളാണ്, അതിനാൽ സഹായം അഭ്യർത്ഥക്കാൻ ഭയപ്പെടേണ്ട. അത്യാവശ്യമായ കാശ് കണ്ടെത്താൻ താമസം കാണിക്കുകയും ചെയ്യരുത്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
രണ്ട് കന്നിരാശിക്കാർ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. ഇനി അഥവാ നിങ്ങൾ അത്തരമൊരു ടിപ്പിക്കൽ സ്വഭാവത്തിനോട് അടുത്ത് നിൽക്കുന്നൊരാളാണെങ്കിൽ ഒരു ഭാരമായി മാറാൻ സാധ്യതയുള്ളൊരു കൂട്ടുകെട്ടിൽ നിന്നും നിങ്ങളെ രക്ഷിക്കേണ്ടതാണ്. അവസാനമായി നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു, ഇനി നിങ്ങളെ സ്വതന്ത്രമാക്കുക. ഈ ലക്ഷ്യം നിങ്ങൾ പിന്തുടര്ന്നുക്കൊണ്ട് ഇരിക്കുമ്പോള്‍ തന്നെ ധനപരമായ സങ്കീർണതകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങള്ക്ക് മേൽ അധികാരം സ്ഥാപിയ്ക്കാൻ ശ്രമിച്ച വ്യക്തികളിൽ നിന്നും നിങ്ങൾ അകന്നാല്‍ മാത്രമേ ഇപ്പോഴത്തെ വ്യക്തിപരമായ വെത്യാസങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു. തീവ്രമായ ആഗ്രഹങ്ങളുള്ള തുലാ൦ രാശിക്കാർക്ക് നിങ്ങളുടെ പദ്ധതികൾ ഫലം കാണാൻ ഒരു മാസം കൂടെ കാത്തിരിക്കേണ്ടി വരും. നിങ്ങൾക്ക് അറിയാവുന്നത് പോലെ ക്ഷമ ശ്രേഷ്ഠമായൊരു ഗുണമാണ്
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ജീവിതത്തിന്റെ ഗുപ്‌തമായ പ്രദേശങ്ങളിൽ ഇപ്പോൾ പ്രകാശം തിളങ്ങുന്നുണ്ടാകും. ഏറ്റവും പ്രകാശപൂരിതമായ രണ്ട് ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും, നിങ്ങളുടെ ഗാർഹികവും കുടുംബപരമവുമായ കാര്യങ്ങളിൽ സഹായകരമായ അഭിവൃദ്ധി ഉണ്ടാക്കുന്നുണ്ട്. മുൻപിലേക്കുള്ള പാത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമാണ് എന്നാണ് അവ സൂചിപ്പിക്കുന്നത്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ജ്യോതിശാസ്ത്രമപരമായി പറഞ്ഞാൽ ഇതൊരു ദുർഘടം പിടിച്ച ആഴ്ചയാണ്. പക്ഷേ ബാക്കിയുള്ളവരുടെ കഷ്ടപ്പാട് വെച്ച് നോക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് അധികം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. ഇത്രയും പ്രശ്നങ്ങൾ താണ്ടി മുന്നോട്ട് എത്തിയതിനു നിങ്ങൾക്ക് നിങ്ങളെ തന്നെ ചുമലിൽ തട്ടി ഒന്ന് അഭിനന്ദിക്കുകയാകാം. ഏറ്റവും കുറഞ്ഞത്, സത്യമെങ്കിലും പുറത്തു വരുന്നുണ്ടല്ലോ.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ജീവിതമെന്നത് എപ്പോഴും റോസാപുഷ്പങ്ങൾക്ക് വിരിച്ചിട്ടൊരു മെത്തയല്ല. നിങ്ങൾക്ക് ഇഷ്ടമല്ലാത്ത ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നപ്പോൾ നിങ്ങൾക്കത് മനസിലായി കാണും. നമ്മൾ എല്ലാരും ഇങ്ങനെ തന്നെയല്ലേ ഇതൊക്കെ മാനസിലാക്കുന്നത്? നിങ്ങളെ മാത്രം നിർദയമായ പെരുമാറ്റങ്ങൾക്ക് പത്രമാക്കി എന്ന് കരുതണ്ട. അതങ്ങനെ തോന്നുന്നു എന്നു മാത്രം.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
കല്യാണസംബന്ധമായ വിഷയങ്ങളും കൂട്ടുകച്ചവട പ്രശനങ്ങളും വളരെ രസകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഉപകാരവും ഉപദ്രവവും ഉളവാക്കുന്നൊരു മാർഗം സ്വീകരിക്കുന്നതാണ് ഉചിതം. പങ്കാളിയെ പ്രേരിപികയും, പ്രലോഭിപ്പിക്കുകയും ചെയുക, അതോടൊപ്പം തന്നെ ഉപദ്രവിക്കുകയും, വിരട്ടുകയും ചെയുക. കുറച്ചധികം പണം ചിലവാക്കേണ്ടിയും വരും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇന്നുമുതൽ ഗ്രഹങ്ങൾ നിങ്ങളുടെ ഗാർഹിക സാഹചര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. ഇത് ഏകാന്ത വാസത്തിന്റെയും സ്വകാര്യതയുടെയും സമയമാണ്, അതിൽ നിന്ന് ആര് പുറത്തുകൊണ്ടവരാൻ ശ്രമിച്ചാലും നിങ്ങൾ എതിർക്കുക. ഈ ദിവസങ്ങളിൽ നിങ്ങളുടെ പങ്കാളിക്ക് കൂടുതൽ ഊർജ്ജവും ഉത്സാഹവും ഉണ്ടെന്നുള്ള കാര്യത്തെ നിങ്ങൾക്ക് പ്രോത്സാഹിപ്പിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.