ഇന്നത്തെ ദിവസം

എന്നോട് പലപ്പോഴും ജ്യോതിശാസ്ത്രത്തെക്കുറിച്ചും ഡയറ്റിങ്ങിനെക്കുറിച്ചും പലരും ചോദിക്കാറുണ്ട്. സത്യമെന്തെന്നാൽ അങ്ങനെ പൊതുവായി എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടാണ്. അവരവർക്ക് ചേരുന്ന ഏറ്റവും നല്ലത് എന്താണോ ആ രീതി സ്വീകരിക്കുക എന്നത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഞാൻ ഒരിക്കൽ ജ്യോതിശാസ്ത്രവും പാചകവും ഒരുമിപ്പിച്ചു ഒരു പുസ്തകം എഴുതിയിരുന്നു. പക്ഷെ അത് ആരോഗ്യത്തെക്കാൾ ഉപരി, സന്തോഷത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എത്ര അപ്രിയകരമാണെങ്കിൽ, എത്ര ബുദ്ധിമുട്ടാണെങ്കിലും അടിസ്ഥാനപരമായ സത്യമെല്ലാം അറിയാൻ കഴിവതും പരിശ്രമിക്കുക. നിങ്ങളുടെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളോട് നന്ദി പറയുകയും നിങ്ങളെ ബഹുമാനിക്കുകയും ചെയ്യും.സാമ്പത്തിക പ്രതിസന്ധികൾ വർധിക്കാനും നിങ്ങൾ പെട്ടെന്നു തന്നെ ചില തീരുമാനങ്ങൾ എടുക്കേണ്ടിയും വരും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുക.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

നിങ്ങളെ മുതലെടുക്കാമെന്നു വിചാരിക്കുന്ന വ്യക്തികളുടെ ധാരണയെ മാറ്റിമറിച്ചുകൊണ്ട്, ആവശ്യമായ നടപടികൾ എടുത്ത് നിങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തും. നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ ആരെയും അനുവദിക്കരുത്, അവർ നിങ്ങളുടെ ലക്ഷ്യബോധത്തിൽ അസൂയപ്പെടുന്നവരാകാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഒരുപാട് രഹസ്യങ്ങൾ ചുറ്റിനുമുണ്ടെന്നുള്ളത് ശരിയാണ്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്നുള്ളത് വ്യക്തമല്ല. ഒരുപക്ഷേ നിങ്ങളിപ്പോഴും ചില പ്രതീക്ഷകളെ കുറിച്ചും പേടിയെക്കുറിച്ചും പറയാന്‍ തയാറാകാത്തത് കൊണ്ടാകാം. നിങ്ങളുടെ ചിന്തകളെ നിങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്താനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. നിങ്ങളുടെ സ്വകാര്യതയ്ക്ക് മുകളിൽ ആർക്കും അധികാരമില്ല.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

അത്യാവേശം ഇല്ലാതെ നിലനിൽക്കാൻ പറ്റാത്തൊരു അവസ്ഥയിലായി നിങ്ങൾ മാറിക്കഴിഞ്ഞു. പക്ഷേ ഓർമിക്കേണ്ടതെന്തെന്നാൽ മറ്റുള്ളവർക്കും അവരവരുടെ കാഴ്ചപ്പടുകൾ ഉണ്ടെന്നും അത് നിങ്ങളുടേത് പോലെത്തന്നെ പ്രധാനമാണ്, ഒരുപക്ഷേ അതിൽ കുടുതലും. ഒരല്പം വിനയം കർക്കിടക രാശിക്കാരുടെ തീവ്രമായ ആഗ്രഹങ്ങളെ പാകപ്പെടുത്താൻ സഹായിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ സ്നേഹിക്കുന്നവരോട് നിങ്ങൾക്ക് എത്രത്തോളം ആത്മാർത്ഥതെയുണ്ടെന്നുള്ളത് പ്രകടിപ്പിക്കുക, അല്ലെങ്കിൽ അവർ പരാതിപ്പെടാൻ സാധ്യതയുണ്ട്. ബാലിശമായ വൈകാരിക ചേഷ്ടകൾക്കുള്ള സമയമല്ലിത്. യാത്ര നക്ഷത്രങ്ങൾ ഒരിക്കൽകൂടെ പ്രകാശിച്ചു നിൽക്കുന്നു, ഒരുപക്ഷെ നിങ്ങൾ അപ്രതീക്ഷിതമായ രു സാഹസികയാത്രക്ക് പോയേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

ഈ ആഴ്ച ചെറിയൊരു സാമ്പത്തിക പിഴവൊടു കൂടിയാണ് തുടക്കം. കൊടുങ്കാറ്റ്‌ പ്രഹരമേൽപ്പിച്ചു വീശിയടിക്കുമോ അതോ ആരും തിരിച്ചറിയാത്തവണ്ണം കടന്നു പോകുമോയെന്നുളത് നിങ്ങൾക്കിപ്പോൾ അറിയാം. സാധിക്കുകയാണെങ്കിൽ ഏറ്റവും നല്ല വിദഗ്ദ്ധാഭിപ്രായം നേടുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ മുന്നറിവ് പ്രകാരം നിങ്ങളുടെ സർഗാത്മകത പ്രയോജനപ്പെടുത്തി മുന്നോട്ട്പോകാൻ നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ വ്യക്തിപരമായ സുരക്ഷിതത്വം ഉറപ്പാക്കി വേണം മുന്നോട്ട് പോകാൻ. വശീകരിക്കാൻ സാധ്യതയുള്ള എല്ലാ സാമ്പത്തിക പദ്ധതികളെയും സൂഷ്മതയോടെ കൈകാര്യം ചെയ്യുക. അവ കാണുന്നതുപോലെ ആയിരിക്കണമെന്നില്ല അവയുടെ പ്രവർത്തന൦.അതുവഴി ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഉടമ്പടിയിൽ മറ്റുള്ളവർ അവരവരുടെ ഭാഗം നിറവേറ്റുമെന്നു നിങ്ങൾക്ക് പൂർണമായ ഉറപ്പില്ലെങ്കിൽ കരാറുകൾ അവഗണിക്കുക. സഹകരണം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉറപ്പ് ലഭിച്ചതിനുശേഷം മാത്രം പ്രമാദമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമോ അതോ ഉപേക്ഷിക്കണമോ എന്ന് തീരുമാനിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇടയ്ക്കെപ്പോഴോ നിങ്ങൾ തെറ്റായൊരു ഇടപാട് നടത്തുകയോ വൈകാരിമായ ഉൾപ്രേരണയുടെ ഭാഗമായി ഒരു തീരുമാനമെടുക്കുകയോ ചെയ്തിരിക്കുന്നു. തെറ്റുകൾ തിരുത്താനുള്ള ഏകവഴി കഠിന പരിശ്രമവും നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രചോദനവുമാണ്.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

നിങ്ങളുടെ പ്രാപ്തിയെക്കാൾ നിങ്ങളെകൊണ്ട് ചിലവാക്കിക്കാൻ സാധ്യതയുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, തെറ്റായി ഒന്നും നടക്കാൻ സാധ്യതയില്ല. സാധനങ്ങൾ വാങ്ങിക്കാനുണ്ടെങ്കിൽ, നിങ്ങളുടെ ആഡംബരത്തിന്റെ ആവശ്യം മനസ്സിൽ വെച്ചുകൊണ്ട് തന്നെ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക. നിങ്ങൾ നിങ്ങളെ സ്നേഹിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചൊവ്വയും ശുക്രനും ഒരു മാതൃകാപരമായതും, ശുഭാപ്തിവിശ്വാസമുള്ളതുമായ ഒരു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നു. നിങ്ങൾ വിജയിക്കാനായി ഇത്രയും ഉചിതമായൊരു സാഹചര്യത്തിൽ ഇതിനുമുൻപ് എത്തപ്പെട്ടത് ചുരുക്കമാണ് എന്നല്ലാതെ എന്താണ് ഞങ്ങൾ പറയേണ്ടത്? കുംഭരാശിക്കാരുടെ വിശിഷ്ടമായ ആകർഷണശക്തിയും, വർഷങ്ങൾ പഴക്കമുള്ള ഉറച്ചതീരുമാനവും കഴിവും കൂട്ടിയോജിപ്പിക്കുകയാണ് നിങ്ങൾ. നിങ്ങളുടെ പങ്കാളികൾ നിങ്ങളെ പ്രോത്സാഹിപ്പിച്ചു നിങ്ങളോട് കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് അറിയാവുന്നതു പോലെ നിങ്ങളുടെ അർപ്പണ മനോഭാവം ഇപ്പോൾ അല്പം കൂടുതലാണ്. നിങ്ങളുടെ സൗര ചാർട്ടിലെ സാമൂഹിക മേഖലകളിൽ നീണ്ട കാലമായി നിലനിൽക്കുന്ന ഗ്രഹനിലയുടെ പാരമ്പര്യത്തിന്റെ ഭാഗമാണിത്. നിങ്ങൾക്ക് സഹിക്കാവുന്നതിനേക്കാൾ ഭാരം നിങ്ങൾ ചുമക്കുന്നു എന്ന് കാണിച്ചുതരുന്ന അതെ ജ്യോതിഷ ചിഹ്നങ്ങൾ ആ ഭാരത്തെ എങ്ങനെ കുറയ്ക്കാമെന്നും നിങ്ങൾക്ക് വഴി കാണിച്ചു തരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook