scorecardresearch

Horoscope Today, 20 February 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 20 February, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today, 20 February, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
വാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope tauru

കുറച്ചു നാളുകൾക്ക് മുന്‍പ് ലോകാവസാനത്തെ കുറിച്ച് പറയുന്ന ദുഖകരമായ ലേഖനങ്ങളിൽ ഒന്ന് ഞാൻ വായിക്കുകയായിരുന്നു. അതിൽ പറയുന്നത് പ്രകാരം, സൂര്യൻ ഒരുപാട് വലുതാവുകയും ചൂട് നമുക്ക് താങ്ങാനാവുന്നതിൽ അധികമാവുകയും, നമ്മൾ തണുപ്പുള്ളതും, സൂര്യന് അകലെയുമുള്ളതുമായ ചൊവ്വാഗ്രഹത്തിലേക്ക് കുടിയേറുകയും ചെയുമെന്നാണ്. ഇതെല്ലാം ചൊവ്വാഗ്രഹത്തിലെ വെള്ളത്തിന്റെ സാന്നിധ്യത്തെ അടിസ്ഥാനപ്പെടുത്തിയാകും. എന്നാൽ ഇത് ഏഴായിരം കോടി വർഷങ്ങൾക്കു ശേഷമേ നടക്കുകയുള്ളൂ എന്ന് നിങ്ങൾ മനസിലാക്കുക. അതിനാൽ നമുക്ക് പാക്ക് ചെയ്യാൻ ഒരുപാട് സമയമുണ്ട്.

Advertisment

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

പല രീതിയിൽ നിങ്ങൾ മറ്റുള്ളവരെക്കാൾ നന്നായി ഈ നിമിഷം നിലക്കൊള്ളുന്നതിനു പ്രധാനകാരണം സൂര്യൻ നൽകുന്ന പിന്തുണയും സംരക്ഷണവുമാണ്. എന്നാൽ ചില അടിസ്ഥാനപരമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, നിങ്ങൾക്ക് മാത്രം മനസിലാക്കാൻ സാധിക്കുന്ന ചില അടിയൊഴുക്കുകളെ തിരിച്ചറിയാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

ഒരു സംശയത്തിന്റെ നിഴൽ പോലും ബാക്കി നിൽക്കാതെ, നിങ്ങളുടെ നിയന്ത്രണത്തിലാണ് നിങ്ങളുടെ വീടെന്നും, ഉള്ളിലിന്റെയുള്ളിൽ നിങ്ങൾ ഒരുപാട് ഊർജ്ജമുള്ളൊരു വ്യക്തിയാണെന്നും തെളിയിക്കേണ്ട സമയമാണ്. ചന്ദ്രൻ നിങ്ങളെ സമാധാനമുള്ളവനും, നേരായ രീതിയിൽ ചിന്തിക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ കുറെ നാളുകളായി മനസിന്റെ പിന്നിൽ മാത്രം കൊണ്ടുനടന്ന ആ പദ്ധതി നടപ്പിലാക്കാൻ ചന്ദ്രൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

നിങ്ങളോട് നിങ്ങളുടെ ഒരായുസ്സ് കാലത്തേ ശീലങ്ങൾ ഒന്നും മാറ്റാൻ ആരും ആവശ്യപ്പെടുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിങ്ങൾ എന്തെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കിൽ, അത് ചെറിയ വിട്ടുവീഴ്ചകൾക്ക്ക് നിങ്ങൾ തയ്യാറല്ലെങ്കിൽ അത് നിങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നുള്ളതാണ്. നിങ്ങൾക്ക് ഒരു നിമിഷം മാറ്റിവെക്കാനുണ്ടെങ്കിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആ വ്യക്തിയോട് നിങ്ങൾ അയാളെ എന്തുമാത്രം ഇഷ്ടപ്പെടുന്നു എന്നത് വ്യക്തമാക്കുക.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

ഉച്ചയോടടുപ്പിച്ചു ഉത്സാഹം കൂടുമെങ്കിലും, അതിന്റെയെല്ലാം ഫലം സാഹചര്യങ്ങൾക്ക് അടിസ്ഥാനപ്പെടുത്തിയിരിക്കും. തടസങ്ങൾ നേരിടുമ്പോൾ, നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾ കഷ്ടപ്പെടും. ഇനി ഇതൊന്നുമല്ല, സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാണെങ്കിൽ, നിങ്ങൾ പൂർവാധികം ശക്തിയോടെ കാര്യങ്ങളെ നേരിടും.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

അന്യായപരമായും അനീതിയോടും കൂടെ നിങ്ങളോട് പെരുമാറപ്പെട്ടുവെന്ന് നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കും. എന്നാൽ അതൊരു വലിയ ഉദ്യമമാണ്, ആളുകളെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിനു മുൻപ്പ് നിങ്ങളെ കൊണ്ട് കഴിയുന്ന തെളിവുകളെല്ലാം നിങ്ങൾ ശേഖരിക്കണം. കൂടാതെ, ചില ബുദ്ധിപരമായ സമ്പാദ്യത്തിനുള്ള സമയവും കുടെയാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 -സെപ്റ്റംബർ 23)

നിങ്ങളുടെ വളരെ വ്യക്തിപരമായ കാര്യങ്ങൾ സമാധാനപൂർണമായ സമയത്തിലൂടെ കടന്നു പോവുകയാണ്. ഇപ്പോൾ എന്തിനെങ്കിലും നിങ്ങളുടെ ശ്രദ്ധ ആവശ്യമുണ്ടെങ്കിൽ അത് ദൈനംദിന പ്രവർത്തികൾക്കും, സാധാരണമായ ചുമതലകൾക്കുമാണ്. എത്രയും വേഗത്തിൽ മുന്നോട്ട് പോകാനായി അത് തീർച്ചയായും ഒരു കാരണം തന്നെയാണ്.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)

പ്രത്യേകപരമായി ഒരു സന്തുഷ്ടമായ മനോഭാവത്തിലല്ല ചന്ദ്രൻ. ശരിക്കും പറഞ്ഞാൽ സന്ദർഭം വളരെ ഗൗരവതരമാണ്. ഒരുപക്ഷേ സാമ്പത്തിക പ്രശ്നങ്ങളായിരിക്കുമോ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും വഴക്കുകൾക്കും കാരണം? എന്തുതന്നെയായാലും അലംഭാവപരമായി പെരുമാറരുത്, പ്രത്യേകിച്ചും ഒരു പങ്കാളി നിങ്ങളെ വിശ്വസിച്ചു കൂടെയുണ്ടെങ്കിൽ

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

തളർന്നു അവശരായ അവസ്ഥയിൽ ആയിരിക്കാം നിങ്ങളെങ്കിലും, നിങ്ങളുടെ പരിശ്രമങ്ങളെല്ലാം നല്ല രീതിയിൽ ഉപകാരപ്പെട്ടുവെന്ന് നിങ്ങൾ താമസിക്കാതെ അറിയും. അധികം താമസിക്കാതെ തന്നെ ഒരുപാട് പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ ഒരു വലിയ പാറ്റേർണിന്റെ ഭാഗമാണെന്നു നിങ്ങൾ തിരിച്ചറിയും. അത് നിങ്ങൾ സന്തോഷത്തോടെ കേൾക്കാൻ ഇടവരുമെന്നുള്ളത് സമാശ്വാസം നൽകുന്നൊരു വസ്തുതയാണ്.

ധനു രാശി (നവംബർ 23 - ഡിസംബർ 22)

വീണ്ടുവിചാരം ഇല്ലാത്തതും ഉത്തരവാദിത്വവും ഇല്ലാത്ത പെരുമാറ്റത്തിൽ നിന്നും വളരെ അകലെയാണ് നിങ്ങൾ. എന്തിനധികം നിങ്ങളിപ്പോൾ വിശിഷ്ടമായ സർഗാത്മക കഴിവുകൾ ഉള്ളൊരു വ്യക്തിയാണ്. എന്നാൽ പലരും നിങ്ങളുടെ ഈ കഴിവിനെ വിട്ടുവീഴ്ച ചെയ്യാൻ വിമുഖത കാണിക്കുന്നൊരു സ്വഭാവമായി തെറ്റിദ്ധരിക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. അല്ലെങ്കിൽ ഒരു ഇളവും നല്കാൻ ആഗ്രഹിക്കാത്ത ആളെന്ന് കരുതുകയാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

നിങ്ങൾ കടന്നു പോയ സാഹചര്യങ്ങളാകാം നിങ്ങളെ ഇപ്പോൾ ഒരു കൗശലക്കാരനായി മാറ്റിയത്. വ്യക്തമായ ഒരു കാര്യം എന്തെന്നാൽ, വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് തന്നെ തുടർന്നാൽ, ഒരുപാടധികം മനോഹരമായ ഫലങ്ങളോടെ, എല്ലാ വ്യത്യസ്തമായ ഇഴകളും അവയവയുടെ സ്ഥാനങ്ങളിൽ എത്തും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

യാത്ര പദ്ധതികൾ നടപടിക്രമങ്ങളിൽ കാണുന്നുണ്ടെങ്കിലും, വലിയ യാത്രകളെക്കാളും ചെറിയ യാത്രകളായിരിക്കും ഉചിതം. സാധാരണമല്ലാത്ത എന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നതാകും നല്ലതു, ഉദ്ദാഹരണത്തിനു സ്വയം തിരിച്ചറിവിലേക്കുള്ള യാത്രയുടെ സ്വഭാവം. എല്ലാ പ്രേമപരമായ ബന്ധങ്ങളിലും നിങ്ങൾക്കാണ് പരിഗണന അതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ചില മഹത്തരങ്ങളായ ഗ്രഹനിലകൾ, നിങ്ങൾക്ക് ആവശ്യമായ സഹായം നൽകാം,എന്നിരുന്നാൽ പോലും, എളുപ്പത്തിൽ പുറത്തേക്ക് വരാന്‍ ഒരു വഴിയില്ല. നിങ്ങളുടെ ഇപ്പോഴത്തെ മികച്ച സമയം ആദർശപരമായതും, ധാർമികപരമായതുമായ പ്രവർത്തികളക്ക് നൽകാൻ നിങ്ങൾ ശ്രമിക്കും. എന്തുതന്നെയായാലും നിങ്ങൾ വിതയ്ക്കുന്നതേ നിങ്ങൾ കൊയ്യുന്നുള്ളു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം അടുത്ത വർഷം ഇതേ സമയം നിങ്ങൾക്ക് ലഭിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: