/indian-express-malayalam/media/media_files/uploads/2019/01/horoscope-5.jpg)
ഇന്നത്തേക്കുള്ള ഒരു വ്യായാമം പറഞ്ഞു തരാം. അടുത്ത തവണ നിങ്ങൾ കണ്ണാടിയിൽ നിങ്ങളെ നോക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ഓരോ അംശവും, അതിലെ ഓരോ കോശവും, അണുക്കളും ഒരു കാലത്തു സൂര്യന്റെ ഭാഗമായിരുന്നു എന്ന് മനസിലാക്കുക. കൂടുതൽ എന്തിനു അതിനുമുൻപ് അത് മറ്റൊരു നക്ഷത്രത്തിന്റെ ഭാഗമായിരുന്നു, അതിനു മുൻപ് മറ്റൊരു നക്ഷത്രം. ഒരു പാട്ടിൽ പറയുന്നപോലെ നമ്മൾ എല്ലാംതന്നെ നക്ഷത്രധൂളിയുടെ ഭാഗമാണ്.
മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)
ഇന്നത്തെ വികാരതീവ്രമായ ഗ്രഹബന്ധങ്ങൾ നിങ്ങളുടെ സർഗ്ഗശക്തിയെ പ്രോത്സാഹിപ്പിക്കു൦.എന്നാൽ വസ്തുതകളിൽ ഒരു നിയന്ത്രണം നിലനിർത്താൻ നിങ്ങൾ ബുദ്ധിമുട്ടും. ഉദ്യോഗസ്ഥരായ മേടം രാശിക്കാർക്ക് തൊഴിലിൽ ചില അങ്കലാപ്പുകൾ ഉണ്ടാകാം, എന്നാൽ നിങ്ങൾ കലാപരമായാതോ ആകര്ഷകമായതോ ആയ തൊഴിലിൽ വ്യാപൃതരാണെങ്കിൽ നിങ്ങൾ നന്നായി തന്നെ അത് പൂർത്തിയാക്കും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ പരിധിയിൽ നിൽക്കാത്ത കാര്യങ്ങളെ ഓർത്തു നിങ്ങൾ ശരിക്കും കുഴപ്പത്തിലായിട്ടുണ്ടാകും. പകുതി ഓർത്തെടുക്കാൻ സാധിക്കുന്നൊരു സ്വപ്നം നിങ്ങളെ ഒരു അനിശ്ചിതത്വത്തിൽ നിർത്തുന്നുണ്ടാകും. സത്യം ഏതാനും ചില ദിവസങ്ങൾക്കകം പുറത്തുവരും. അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളുക.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
തീർത്തും അപരിചിതരുമായി കഴമ്പില്ലാത്ത കാര്യങ്ങളെ ചൊല്ലി വാഗ്‌വാദങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ബാക്കിനിൽക്കുന്നു. വിരോധാഭാസം എന്തെന്നാൽ ഇപ്പോൾ ഏറ്റവും വ്യക്തമായ കാര്യം ഒന്നും വ്യക്തമല്ല എന്നുള്ളതാണ്. അനുകൂലമായി ഭവിക്കാൻ സാധ്യതയുള്ള ഒരു കാര്യം എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ സർഗ്ഗശക്തിയുടെ അടിസ്ഥാനത്തിൽ എന്തുതന്നെ ചെയ്താലും അത് നന്നായി വരുമെന്നുള്ളതാണ്.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഏറ്റവുമടുത്തു തൊഴിലിടത് നടക്കാനിരുന്നൊരു അപകടം ഒഴിഞ്ഞുപോയി, എന്നാൽ സഹപ്രവർത്തകർ ഒരു മുന്നറിയിപ്പും കൂടാതെ കാര്യങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. വിജയം നിങ്ങളുടെ ഭാഗത്താകാൻ ആണ് സാധ്യത, അതിനാൽ ആകുലപ്പെടേണ്ടതില്ല. നിങ്ങളുടെ ചിലവാക്കാല്‍ പദ്ധതികളെ പുനഃക്രമീകരിക്കാൻ നിങ്ങൾക്ക് നിങ്ങളുടെ സമയം വിനിയോഗിക്കാം.
ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)
ജ്വലിക്കുന്ന ശുക്രഗ്രഹം നിങ്ങളുടെ ചാർട്ടിന്റെ അനുകൂലമായതും പിന്തുണനൽകുന്നതുമായ മണ്ഡലത്തിലൂടെ കടന്നുപോകുന്നത്, നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും അവരുടെ വഴിക് പോകാൻ പ്രോത്സാഹിപ്പിക്കുന്നു. സ്നേഹമുള്ളവരെ പിടിച്ചുനിർത്താതെ, അവരുടെ ആഗ്രഹങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നിങ്ങൾക്ക് നേട്ടം മാത്രമേ കൊണ്ടവരികയുള്ളു. .
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങളുടെ സൗര ചാർട്ടിലെ കുംഭരാശിയുടെ സമൂലവും മനുഷ്യസ്നേഹപരവുമായ ചിഹ്നം ചൂണ്ടിക്കാണിക്കുന്നത്, നിങ്ങൾക്ക് നിങ്ങളുടെ തൊഴിലിൽ മൊത്തത്തിൽ വ്യത്യസ്തമായൊരു യോഗ്യത കൊണ്ടുവരാൻ സാധിക്കുമെന്നാണ്, അത് ശമ്പളമുള്ള ഉദ്യോഗമാണെങ്കിലും, വീട്ട് ജോലിയാണെങ്കിലും. ഇപ്പോൾ ഇത് സൂചിപ്പിക്കുന്നത്, നിങ്ങളെ പോലെ തന്നെ ചിന്തിക്കുന്ന വ്യക്തികളുമായി ഒന്നിച്ചു ചേർന്ന് ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്നാണ്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ജീവിതത്തിലെ സൗന്ദര്യത്തെയും മികച്ച വസ്തുക്കളെ ആസ്വദിക്കാനു൦ കഴിവുള്ള വ്യക്തി എന്ന നിങ്ങളുടെ യശസ്സ് നിങ്ങൾ നല്ലതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത് അഴിമതിക്കുള്ള സമയമല്ല മറിച്ചു, സാംസ്‌കാരിക ഉദ്യമങ്ങൾക്കും, സ്വയം സംതൃപ്തി കണ്ടെത്താനുമുള്ള സമയമാണ്. നിങ്ങൾ നിരാശപ്പെടേണ്ട, കഠിനാധ്വാനം വഴിയേ വന്നെത്തും, എല്ലാം നല്ല സമയത്തിനു സംഭവിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)
നിങ്ങളെപ്പോലെ സത്യം തിരിച്ചറിയാൻ കഴിവുള്ള മറ്റാരും കാണില്ല. നിങ്ങൾ കാണുന്നു, അധികാരത്തിൽ ഇരിക്കുന്നവർ എങ്ങനെ പെരുമാറുമെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാം. മനുഷ്യർ അവരുടെ വാഗ്‌ദാനങ്ങൾ പാലിക്കാൻ എന്തുമാത്രം ബുദ്ധിമുട്ടുന്നുവെന്നും നിങ്ങൾ മനസിലാക്കുന്നു. പിന്നെ, നിങ്ങൾ എന്തിനാണ് സംശയത്തിന്റെ ആനുകൂല്യം അവർക്ക് നൽകുന്നത്?
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ഒരുപാട് തവണ ഏകദേശം കൈവിട്ടു പോവുകയും, തെറ്റായ തുടക്കങ്ങൾക്കും ശേഷം, നിങ്ങൾ ഏറ്റവുമധികം ആഗ്രഹിച്ച ലക്ഷ്യം നിങ്ങൾ നേടാൻ പോവുകയാണ്. എന്നാൽ ആദ്യ൦ വേണ്ടത്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ തുടർച്ചയായി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന സങ്കീർണതകൾ ഇല്ലാതാക്കുക എന്നതാണ്. ഹൃദയ സംബന്ധമായ കാര്യങ്ങൾ ആണെങ്കിൽ: സംസാരിക്കൂ. നിങ്ങൾ സംസാരിക്കാത്ത പക്ഷം നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് നിങ്ങളെ അലട്ടുന്നതെന്താണെന്നു എങ്ങനെ മനസിലാക്കാൻ സാധിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾ മകരം രാശിക്കാർ പൊതുവെ നിങ്ങളുടെ വൈകാരിക ബോധശക്തിക്ക് പേരുകേട്ടവരല്ല. എന്നാൽ എല്ലാവരെയും പോലെത്തന്നെ വികാരങ്ങൾ കുറച്ചുകൂടെ പ്രകടിപ്പിക്കുന്നത് മൊത്തമായി അഭിവൃദ്ധിക്ക് സഹായിക്കു൦ എന്ന വസ്തുത നിങ്ങൾ മനസിലാക്കുകയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഇന്നുവരെ ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാത്ത വികാരങ്ങൾ നിങ്ങൾ ഇനി അനുഭവിക്കാൻ തുടങ്ങും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ലോകോത്തരമായ ആഗ്രഹങ്ങൾക്ക് വേണ്ടിയും, കരിയർ സംബന്ധമായ കാര്യങ്ങളിലും ശക്തമായ നിലപടുകൾ എടുത്ത നിങ്ങളിപ്പോൾ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ചില സന്ദർഭങ്ങളിൽ നിങ്ങൾ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടി വരുമെന്നും, മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയേണ്ടി വരുമെന്നുമാണ്. നിങ്ങളുടെ സമയത്തിന്റെ ധാരണയ്ക്ക് അനുസരിച്ചാണ് എല്ലാം നടക്കാന്‍ പോകുന്നത്. അതിനാൽ സൂക്ഷമതയോടെ നിരീക്ഷിച്ചു, കാത്തിരുന്നു ഏറ്റവും നല്ല സമയം കണ്ടെത്തുക.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ഇപ്പോഴത്തെ ചുറ്റുപാടിൽ ചേർന്നുപോകാത്തപോലെ നിങ്ങൾക്ക് തോന്നാം. നിങ്ങൾ നിർണായകമായൊരു തീരുമാനമെടുക്കാൻ നിങ്ങളെ സ്നേഹിക്കുന്നവർ കാത്തിരിക്കുകയാണ്, എന്നാൽ എടുക്കേണ്ട ശരിയായ തീരുമാനം എന്താണെന്നു ആർക്കും ഉറപ്പില്ല. കാര്യങ്ങൾ എല്ലാം കലങ്ങി തെളിയാനായി നിങ്ങൾ ഇനിയും ഒന്ന് രണ്ട് ആഴ്ച കാത്തിരിക്കേണ്ടി വരും. അത് കഴിഞ്ഞു അടുത്ത ഘട്ടം എന്താണെന്ന് നിങ്ങൾക്ക് വ്യക്തമാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.