ഇന്നത്തെ ദിവസം

സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്നും നമ്മെ സ൦രക്ഷിക്കുന്ന അന്തരീക്ഷത്തിലെ ഓസോൺ പാളിയിലെ വിടവ് കുറയുന്നു എന്ന സന്തോഷവാർത്ത നിങ്ങൾ അറിഞ്ഞുവെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ കുറിച്ച് ഒരു നല്ല വാർത്ത കേൾക്കുന്നത് സന്തോഷകരണമാണ്. വ്യക്തിപരമായി പറഞ്ഞാൽ ജ്യോതിശാസ്ത്രം പഠിച്ചിട്ട് പരിസ്ഥിതിയെ കുറിച്ച് ഒന്നുമറിയാതെയും ശ്രദ്ധിക്കാതെയും ഇരിക്കുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നില്ല. കാരണം, ഈ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം വലിയൊരു പരിസ്ഥിതിയുടെ തന്നെ ഭാഗമല്ലേ?

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ചന്ദ്രന്റെ നിലവിലെ സ്ഥിതി പ്രകാരം ഒരു കാര്യത്തിനു തീർപ്പുകല്പിക്കുമ്പോൾ അടുത്ത കാര്യം കാത്തിരിക്കുന്നു എന്നുള്ളതാണ്. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എന്തെങ്കിലും നടക്കുമെന്ന് വിചാരിക്കരുത്. വരുന്ന ചില ദിവസങ്ങൾക്ക് ഉളിൽ ചില സർപ്രൈസുകൾ പ്രതീക്ഷിക്കുക.പ്രാധാന്യമില്ല എന്ന് ചിന്തിക്കുന്ന സംഭവങ്ങളുടെ ഫലങ്ങൾ പോലും പ്രാധാന്യമുള്ളതായി മാറാമെന്ന് ഓർക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരുപാട് നാളുകളായി നിങ്ങളുടെ സമയം വൃഥാ കളയാൻ ശ്രമിക്കുന്ന ചോദ്യങ്ങളെച്ചൊല്ലി വലിയ സംസാരമോ ഉത്തരമോ ഇപ്പോഴത്തേക്ക് നൽകേണ്ടതില്ല. ഒരു ബുദ്ധിമാനായ ഇടവം രാശിക്കാരനെ പോലെ മറ്റുള്ളവർക്ക് അവരുടേതായ സമയവും മാർഗവുമുണ്ടെന്ന് മനസിലാക്കുക. അവർക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമാണ്.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

നിങ്ങളുടെ സാമൂഹിക ജീവിതത്തിന് ആധാരമായ ചാർട്ടാണ് നിങ്ങളുടെ ഇന്നത്തെ ചാന്ദ്രക്രമം പ്രതിഫലിപ്പിക്കുന്നത്. പുതിയതും ഊർജ്ജസ്വലരുമായ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്നുളളതാണ് ഇതിനുള്ള ഒരേയൊരു പ്രവചനം. നിങ്ങളൊരു പ്രചോദനപരമായ ക്ഷണക്കത്തു വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിനുള്ള സമയം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഔദ്യോഗിക കാര്യങ്ങളും, പൊതുഅഭിലാഷങ്ങളും ഒരു സങ്കീർണമായ അവസ്ഥയിലാണെന്ന് ഇപ്പോൾ പറഞ്ഞാൽ തന്നെ അത് കുറഞ്ഞുപോകും. എന്റെ ഒരേയൊരു ഉപദേശം എന്തെന്നാൽ എല്ലാരോടും അവർക്ക് നഷ്ടം സംഭവിക്കാത്ത രീതിയിൽ സത്യത്തിനൊപ്പം മാത്രം നില്ക്കാൻ നിർബന്ധിക്കുക. ആദ്യമായി നിങ്ങളൊരു കൂടിയാലോചന നടത്തി ഒരു പൊതു സമ്മതത്തിൽ എത്തുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23 )

ജ്യോതിശാസ്ത്രപരമായി ഈ ആഴ്ച നിങ്ങൾക്ക് ചില ഹൃദ്യമായ നടുക്കങ്ങൾ നൽകാം. തൊഴിൽ അവസ്ഥകളും നിയമപരമായ ചോദ്യങ്ങളുമായിരിക്കും പ്രധാനപ്പെട്ട വിഷയമെന്ന് തോന്നുന്നു. സമൂലമായ പരിഹാരമാകും നല്ലത്. നിങ്ങളൊരു ‘കോസിനു” വേണ്ടി പോരാടുകയായിരിക്കാം, അതുപോലെ തന്നെ തത്വപരമായ കാര്യങ്ങളെ തേടിപ്പോവുകമായുമാകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ശ്രദ്ധാപൂർവം കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പറ്റുന്നൊരു സ്ഥിതിയിലാകും നിങ്ങളിപ്പോൾ. ശരിക്കും പറഞ്ഞാൽ നിങ്ങൾ ഒരുപാട് പുതിയ കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനുമുള്ള സമയം കടന്നു പോയിരിക്കുന്നു, നിങ്ങൾ പുതിയ സാഹസികതകളും ആവേശങ്ങളും അന്വേഷിച്ചു പോകും.അത്തരം പദ്ധതികൾ നടപ്പാക്കുന്ന്തിന് കുറച്ചു ദിവസം കൂടെ നൽകുക. നിങ്ങൾ ഈ യാത്രയ്ക്ക് തയ്യാറാണോ എന്ന് ഉറപ്പ് വരുത്തുക.

തുലാം രാശി (സെപ്തംബര് 24 – ഒക്ടോബർ 23)

ശാന്തത ഇഷ്ടപ്പെടുന്ന ഒരു തുലാം രാശിക്കാരനെയോ/ രാശിക്കാരിയെയോ സംബന്ധിച്ചിടത്തോളം നിങ്ങളിപ്പോൾ നിങ്ങളുടെ ക്ഷമ നശിച്ചു, പ്രധാനപ്പെട്ട വിവരങ്ങൾ കൈവശമുള്ളവർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ഒരുങ്ങി നിൽക്കുകയാണ്. നിങ്ങളെക്കാൾ ഇതിന് കുറ്റക്കാർ നിങ്ങളുടെ പങ്കാളികൾ ആകാം, എന്നിരുന്നാലും നിങ്ങളിപ്പോൾ ചെയ്യേണ്ടത് പ്രശ്നം വ്യക്തമായി മനസിലാക്കിയതിനു ശേഷം അതിനനുസരിച്ചോരു തീരുമാനം എടുക്കുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഒരിടത്തും ചേരാത്തതുപോലെ തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ചന്ദ്രന് സൂര്യനുമായുള്ള ബന്ധമാണ്. ശാന്തമായ സംസാരത്തിനും ശക്തമായ പ്രവർത്തിക്കുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സമാധാനം നിലനിർത്താൻ വേണ്ടിമാത്രം ചില മനുഷ്യരോട് യോജിക്കേണ്ട കാര്യമില്ലായെന്നു നിങ്ങൾക്കറിയാം. പക്ഷേ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ നിങ്ങളുടെ ഭാഗം മനസ്സിലാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇതിനോടകം നിങ്ങൾ നിങ്ങളിൽ വിശ്വസിക്കാൻ പഠിച്ചിട്ടുണ്ടാകും, അതിനാൽ ആരെങ്കിലും നിങ്ങളോടു നിങ്ങളുടെ വ്യക്തിപരയമായ ഇടപാടുകൾ ശരിയാക്കണമെന്നു പറഞ്ഞാൽ നിങ്ങളത് ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ചേറ്റവും നല്ല അവസരമാണ് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എന്നുകരുതി അത് എല്ലാം തികഞ്ഞതാണേ എന്നല്ല, പക്ഷേ ഇതൊരു തുടക്കമാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ സങ്കീർണമായ അവസ്ഥയിലാണ് ജീവിതമിപ്പോൾ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഇപ്പോഴത്തെ അവസ്ഥകൾ ഇങ്ങനെ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അടിയൊഴുക്കുകളാണ് ജീവിതത്തിൽ സംഭവിക്കുന്നത്. പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങൾ കൊണ്ടവരികയാണെങ്കിൽ ജീവിതം നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ അഭിവൃദ്ധിപ്പെടാൻ സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്ത കുറച്ചു ദിവസങ്ങളെ ബാധിക്കാൻ സാധ്യതയുള്ള ചില തെറ്റിദ്ധാരണകൾ ഉണ്ടാകുമെങ്കിലും, സൗഹൃദത്തിനും കൂട്ടായ്മയ്ക്കും പറ്റിയ അതിവിശിഷ്ടമായ സമയമാണ്. നിങ്ങൾ മുൻകൈയെടുത്താൽ എല്ലാ വ്യക്തിപരമായ സൗഹൃദങ്ങളും വളരെ സന്തോഷകരമായി മാറാം. അതിനാൽ ഒരു കത്തെഴുതുകയോ, ഫോൺ വിളിക്കുകയോ നിങ്ങൾക്ക് എന്താണോ ചെയ്യാൻ തോന്നുന്നതോ അത് ചെയുക!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒടുവിൽ സാമ്പത്തിക കാര്യത്തിൽ മീനം രാശിയുടെ ബുദ്ധി ഹൃദയത്തെ ഭരിക്കാൻ തുടങ്ങി. എന്നിരുന്നാലും, നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങൾക്ക് കാര്യങ്ങൾ നടത്താൻ നിങ്ങളുടേതായ വിശിഷ്ടമായ രീതികളുണ്ട്. അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന രീതിയാകണമെന്നില്ല. അതിനാൽ അവരതിന് സമ്മതം നൽകിയില്ലെങ്കിൽ നിങ്ങൾ അതിശയിക്കരുത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ