Horoscope Today, February 16, 2019: നിങ്ങളുടെ രാശി എന്തുതന്നെ ആയിക്കോട്ടെ, ഈ നിമിഷം നക്ഷത്രങ്ങൾ എല്ലാ രാശിക്കാരോടുമായി പറയുന്നൊരു കാര്യം ശാന്തമായി ഒരു നീണ്ട എത്തിനോട്ടം നിങ്ങളുടെ ജീവിതത്തിലേക്ക് നടത്തണമെന്നതാണ്. ചിലർ അവരുടെ ചോയ്‌സുകൾ തിരഞ്ഞെടുക്കുകയായിരിക്കും, പക്ഷേ ഏറ്റവും പ്രധാനം ശരിയായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അറിവിനുള്ള സമയമാണിത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പണവും, ഔദ്യോഗികവുമായ കാര്യങ്ങളാണ് ഇപ്പോഴും നിങ്ങളുടെ മനസ്സിൽ, സാധിക്കുമെങ്കിൽ പ്രായോഗിക പ്രശ്നങ്ങൾ ഈ വാരാന്ത്യം മാറ്റി നിർത്താൻ ശ്രമിക്കുക. എങ്ങനെ നിങ്ങളുടെ ബാധ്യതകൾ നിങ്ങളായി തന്നെ തീർക്കുമെന്നു ചിന്തിച്ചു തീർക്കേണ്ടതല്ല ജീവിതം. എന്തുകൊണ്ട് പങ്കാളിയോടും അതിന്റെ ഉത്തരവാദിത്വവും പ്രയത്നവും ഏറ്റെടുക്കാൻ പറഞ്ഞുകൂടാ?

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

കൂട്ടത്തിൽ മുന്നിൽ എത്തണമെന്നുണ്ടെങ്കിൽ നേരത്തെ തന്നെ തുടങ്ങുക. സാമൂഹിക സാഹചര്യങ്ങൾ ഇപ്പോഴും ശോഭനമാണ്. നിങ്ങൾ ലോകകാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാൻ സാധ്യതയുണ്ടെങ്കിലും നിങ്ങൾ ശരിക്കും ശാന്തമായി ഇരിക്കേണ്ട ആവശ്യമുണ്ട്. നിങ്ങൾ നിങ്ങളെ പരിരക്ഷിച്ചില്ലെങ്കിൽ മറ്റുള്ളവർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. സാധിക്കുമോ?

മിഥുനം രാശി (മെയ് 22 -ജൂൺ 21)

സാമ്പത്തിക പദ്ധതികൾ ഒരു വഴിത്തിരിവിലേക്ക് എത്തിക്കാൻ സഹായിക്കുന്ന വാരാന്ത്യമാണ്. കുടുംബ ക്രമീകരണങ്ങൾക്ക് ഒപ്പം ആവേശത്തോടെ കൂടുക .ചിലപ്പോൾ ഒരാൾ നിങ്ങൾക്ക് വളരെ മധുരമായ ഒരു “സർപ്രൈസ്” ഒരുക്കുന്നുണ്ടാകാം. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മധുരമായൊരു “സർപ്രൈസ്” ആയിരിക്കുമതെന്ന് ഞാൻ സംശയിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വീട്ടിലുള്ളവർ നിങ്ങളുടെ പദ്ധതികളോട് വിയോജിക്കുന്നത് എന്തുകൊണ്ട് , അല്ലെങ്കിൽ അത് നടപ്പിലാക്കാൻ കാലതാമസമെടുപ്പിക്കുന്നത് എന്തുകൊണ്ട്? ഒരുപക്ഷേ നിങ്ങൾ ഈ പുതിയ സ്വപ്‍നം നെയ്തു തുടങ്ങുന്നതിന് മുൻപ് അവരോട് അഭിപ്രായം അന്വേഷിക്കാത്തത് കൊണ്ടാകാം. മുഴുവൻ വസ്തുതകളും അവരെ പറഞ്ഞു ധരിപ്പിക്കാൻ ഇനിയും സമയം വൈകിയിട്ടില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചലനം തുടർന്നുകൊണ്ടിരിക്കുക. വലിയ യാത്രകളേക്കാൾ നിങ്ങൾക്ക് ചെറിയ യാത്രകളാകാം ഇഷ്ടം എന്നാലും യാത്ര തുടരുക. നിങ്ങളുടെ വ്യവസായ കാര്യങ്ങൾ ഒരു സൈഡിലേക്ക് മാറ്റിവെച്ചിട്ട് , നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്ന ശ്രദ്ധയും ഉത്കണ്ഠയും മാറ്റിവെച്ചു സാമൂഹിക ജീവിതം ആസ്വദിക്കാൻ ശ്രമിക്കുക. ഉത്സാഹമുള്ള വ്യക്തിയായി ഇരിക്കുക നിങ്ങളുടെ പങ്കാളികളെയും കൂടെ കൂട്ടുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു കൂട്ടുകച്ചവട പ്രശ്നമോ, ആശയവിനിമയ പ്രശ്നമോ ഉണ്ടെങ്കിൽ അത് എത്രയും വേഗം പരിഹരിക്കപ്പെടും, അല്ലെങ്കിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു. ആവശ്യമില്ലാത്ത ആലോചനകളും ഭ്രമകളും മാറ്റിവെച്ചു പ്രായോഗികമായി മൂല്യമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിക്കൂ. ആ രീതിയിൽ നിങ്ങൾ നിങ്ങളുടെ വിജയം ഉറപ്പ് വരുത്തുകയാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇതൊരു പ്രണയസംബന്ധമായ വാരാന്ത്യമായിരിക്കും, പ്രത്യേകിച്ചും നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ. നിങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ സന്തോഷിക്കുക, കാരണം നിങ്ങളുടെ ജീവിതത്തിനു പുതിയൊരു മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇപ്പോഴും സമയമുണ്ട്. നിങ്ങൾക്ക് എല്ലാത്തിനുമൊരു ചിട്ട വേണമെങ്കിലും ഭാഗ്യത്തിന്റെ പരിവർത്തനങ്ങൾ നിങ്ങൾ ആസ്വദിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

ഇന്ന് നിങ്ങൾ എന്ത് കാര്യത്തിന് തുടക്കം കുറിക്കുന്നുവോ അതിനു നല്ലൊരു അവസാനമുണ്ടാകും. എന്നിരുന്നാലും, ഒരുപാട് കാര്യങ്ങൾ ഇനിയും വ്യക്തമാകാൻ ഉള്ളതിനാൽ ഒന്നോ രണ്ടോ തെറ്റിദ്ധാരണകൾ നിങ്ങളെ അലട്ടാ൦. അടുത്ത രണ്ട് ആഴ്ചകളിൽ ഇവയും സാവകാശം പരിഹരിക്കപ്പെടും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് എന്തെങ്കിലും ഒഴിവു സമയം ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ദീർഘകാല താല്പര്യങ്ങൾക്കായി -പ്രത്യേകിച്ചും നിക്ഷേപവും ഡെപ്പോസിറ്റും- നിങ്ങളുടെ ഊർജ്ജം ചിലവഴിക്കുക. ലഭിക്കുന്ന സൂചനകൾ എല്ലാം പ്രകാരം നിങ്ങളിപ്പോൾ തുടങ്ങുന്ന കാര്യങ്ങളിൽ നിന്നെല്ലാം നിങ്ങൾക്ക് ആദായകരമാകുമെന്നാണ്. അത് തീർച്ചയായും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി കൊണ്ടുവരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിശാലമായ അർത്ഥത്തിൽ പറഞ്ഞാൽ ഇതൊരു പ്രേമസംബന്ധമായ വാരാന്ത്യമാണ്. നിങ്ങളുടെ ജീവിതത്തിന്റെ വൈകാരികവും, അഗാധവുമായ തലത്തിൽ നിന്നുമാറി നിങ്ങൾ ജീവിതത്തെ ഒരു ശുഭാപ്‌തിവിശ്വാസത്തോടെ കാണും. നിങ്ങളൊരു പുതിയ സ്ഥലത്തു എത്തിച്ചേരുമ്പോൾ ആകർഷകമായ സംസ്കാരങ്ങൾ നിങ്ങളെ മാടിവിളിക്കുമെങ്കിലും, നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കും. അതൊരിക്കലും മാറില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അസ്വസ്ഥമായ അവസ്ഥ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കാം. എന്നാലും നിങ്ങൾക്ക് ഒട്ടും പരിചിതമല്ലാതൊരു സാഹചര്യത്തിൽ നിങ്ങളെത്തി നിൽക്കുകയാണെങ്കിൽ അതിനുള്ള പ്രതിഫലവും നിങ്ങൾക്ക് ലഭിക്കും. ഈ സന്ധ്യയിൽ സാമൂഹിക കൂട്ടയ്മകൾക്ക് നിങ്ങൾക്ക് ഒരുപാട് നല്കാനുണ്ടാകും. അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോയി നിങ്ങളുടെ വികാരത്തെ സംബന്ധിച്ച് ഒരു “റിസ്ക്” എടുത്തുകൂടാ?

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു പ്രത്യേക കൂട്ടുക്കെട്ടിൽ നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നയതന്ത്രം തന്നെയാണ് നിങ്ങളുടെ ഏറ്റവും മികച്ച തന്ത്രം. നേരെ മറിച്ചു നിങ്ങൾ നിങ്ങളുടെ പരിധിയുടെ അറ്റത്തെത്തിയെങ്കിൽ എല്ലാം മതിയാക്കി നിങ്ങളെ സ്വാതന്ത്രനാക്കാനും ഇതാണ് പറ്റിയ സമയം. സൂര്യനും ശുക്രഗ്രഹവുമായിട്ടുള്ള പൊരുത്തപ്പെടൽ സൗമ്യവും, സർഗാത്മകവും, വാത്സല്യപരവും, അനുകൂലവുവമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook