ഇന്നത്തെ ദിവസം

Horoscope Today, February 15, 2019: ശൂന്യാകാശത്തുനിന്നും അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടെന്നും അവർ നമുക്കിടയിൽ ജീവിക്കുന്നുവെന്നും വിശ്വസിക്കുന്ന ഒരുപാട് പേരെ കാണാറുണ്ട്. എനിക്കൊരു കാര്യമേ പറയാനുള്ളു. പണ്ട് കാലത്തു നിലനിന്നിരുന്ന ദൈവങ്ങളെയും പൗരാണിക ജീവികളെയുമാണ് ഇപ്പോഴത്തെ കാലത്തു മറ്റേതോ ഗ്രഹങ്ങളിൽ നിന്നുവന്നതെന്നു പറഞ്ഞു നമ്മൾ വിശ്വസിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതൊക്കെ കാരണം അവ ശരിക്കും ഉള്ളതാണ് എന്നും പറയാൻ സാധിക്കില്ല.

നിങ്ങളുടെ ഏറ്റവും സമൃദ്ധമായ സന്ദർഭങ്ങളിൽ നിങ്ങൾക്ക് അവിശ്വസനീയമായ വേഗത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കുന്നു. ചൊവ്വാ ഗ്രഹ൦ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വളരെ നല്ലൊരു പ്രഭാവം ചെലുത്തുന്നതിനാൽ നിങ്ങൾ ഒരെതിർപ്പും സഹിക്കേണ്ടതോ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടതോ ആയ സാഹചര്യമില്ല. ഗ്രഹം പോയി കഴിഞ്ഞെങ്കിലും അതിന്റെ പ്രഭാവം എന്തായാലും നിലനിൽക്കുന്നുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

അവസാനത്തെ കുറച്ചു നാളുകളായി കുട്ടികളുമായുള്ള ബന്ധം മോശമായിരുന്നിരിക്കാം. സത്യാവസ്ഥ എന്താണെന്നു വെച്ചാൽ നിങ്ങൾ ഒരുപക്ഷേ കുറച്ചധികം വൈകാരികമായതാകാം, കുട്ടികൾ തെറ്റായ രീതിയിൽ പെരുമാറിയതാകണമെന്നില്ല. ഒരു ഉദ്ദാഹരണമായി മാറണമോ എന്ന തീരുമാനം നിങ്ങളുടെ കൈയിലാണ്.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

ഇന്നത്തെ നിങ്ങളുടെ ആധിപത്യ സ്വഭാവമുള്ള ഗ്രഹനില മറ്റൊരു സാഹസികമായ ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ്. ഇത്രയും കാലം നിരർത്ഥകമെന്നു തോന്നിച്ച കുടുംബ വ്യത്യാസങ്ങൾ അല്ലെങ്കിൽ ഗാർഹിക സമ്മർദ്ദം എന്നിവയ്ക്ക് ഇപ്പോൾ ഒരർത്ഥം കൈവന്നപോലെ നിങ്ങൾക്ക് തോന്നാം. നിങ്ങളുടെ ഏറ്റവുമടുത്ത ബന്ധങ്ങളിൽ സാമാന്യ ബോധം തിരികെ കൊണ്ടുവരിക എന്ന ദൗത്യം നിങ്ങളുടെ കൈകളിലാണ്.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

വ്യക്തിപരമായി ബാക്കിയുള്ളവരുടെ അഭിപ്രായങ്ങളിൽ ഒരു കഴമ്പുമില്ല എന്നുതോന്നിയാൽ തന്നെ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ അവർ പറയുന്നതിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ടെന്ന് അംഗീകരിച്ചു കൊടുക്കണാം. നിങ്ങളുടെ ഭാഗത്താണ് തെറ്റുവരാൻ സാധ്യത എന്ന് നിങ്ങൾ വിട്ട് കൊടുക്കുകയും മാറാൻ തയ്യാറാണെന്ന് പറയുകയും വേണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചാർട്ടിലെ പല ഭാഗങ്ങളും ഗ്രഹങ്ങൾ പ്രവർത്തനക്ഷമം ആക്കുമെങ്കിലും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലാണ് ഇപ്പോഴും ഏറ്റവുമധികം പ്രഭാവം എത്തുന്നത്. ഒരുപാട് ചിലവുകൾ വരുന്നൊരു സമയമാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും ആവശ്യമില്ലാത്ത ചിലവുകൾ എല്ലാം നിങ്ങൾക്ക് വെട്ടികുറയ്ക്കാം

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതം ഇപ്പോഴും അപൂർണ്ണവും പ്രവചിക്കാൻ കഴിയാത്തതുമാകാം. നടക്കുമെന്ന് പ്രതീക്ഷിച്ച എല്ലാ നാടകീയ രംഗങ്ങളും നടന്നുകഴിഞ്ഞെങ്കിൽ ഓരോ കാര്യങ്ങൾ ഒന്നേന്നു ഓർത്തെടുത്തു ഇനി എങ്ങോട്ട് എന്ന് ചിന്തിക്കാം. എവിടേക്കെന്നുള്ളത് ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല, അതുകൊണ്ട്, സ്വയം തയാറാകുന്നത് വരെ നല്ലൊരു അവസരത്തിനായി കാത്തിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ പ്രണയ കാര്യത്തിൽ നേതൃത്വം നല്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. എന്നാലും ഇനിയും ഭൂമിയിലേക്ക് എത്താനുള്ള സമയമായിട്ടില്ല. ഈ അടുത്തുണ്ടായ പേടിപ്പെടുത്തുന്നതോ അലോസരപ്പെടുത്തിയതോ ആയ അവസ്ഥയിൽ നിന്നും നിങ്ങൾ പുറത്തു കടന്നു എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ സ്വഭാവത്തിന് അനിയോജ്യമായ വിധം, നിങ്ങൾ വളരെ വേഗം തന്നെ നിങ്ങളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

യാത്ര നക്ഷത്രങ്ങൾ ഇപ്പോഴും ശക്തിയായി തന്നെ തുടരുന്നുണ്ട്. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾ കഴിഞ്ഞ 24 മണിക്കൂറിനിടയിലോ ഒരാഴ്ചയ്ക്കിടയിലോ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ നിങ്ങളെ പിടിച്ചുലച്ചിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളിൽ ഉറച്ചുനിന്നാൽ നിങ്ങൾ തെറ്റിപോകാനുള്ള സാധ്യത കുറവാണു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ധീരമായ എന്ത് പ്രവർത്തി ചെയ്യുന്നതിന് മുൻപേയും ഉറപ്പല്ലാത്ത കാര്യങ്ങൾ ഉറപ്പ് വരുത്തുകയും, ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങളുടെ പാതയിൽ നിന്നും മാറ്റുകയും ചെയ്യുക. നിങ്ങളുടെ കയ്യിൽ വളരെ ബുദ്ധിപരമായ ആശയങ്ങൾ ഉണ്ടാകാം, എന്നാൽ ഇപ്പോഴത്തേക്ക് നിങ്ങൾ ഒരുപടി പിന്നിലേക്ക് മാറി മറ്റുള്ളവർക്ക് അവസരം നൽകുക; നിങ്ങളുടെ നക്ഷത്രങ്ങൾ യഥാക്രമം ആകുന്നതുവരെയെങ്കിലും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എല്ലാ കൂട്ടായ പ്രവർത്തനങ്ങളിലും പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒരു “ബോണസ്” ആണ്. എന്നാൽ നിങ്ങൾക്ക് ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ബന്ധത്തിലെ അടുപ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ലാഭങ്ങളോടാകു൦ താല്പര്യം. നിങ്ങളുടെ മനം കവരുന്ന പെരുമാറ്റം നിങ്ങളുടെ തൊഴിലിടത്തിൽ നിങ്ങൾക്ക് ചില പ്രത്യേക ഓഹരികൾ നൽകുന്നുണ്ട്.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

നിങ്ങളിപ്പോൾ എങ്ങോട്ടാണ് തിരിയേണ്ടതെന്നുള്ളത് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സമ്മർദമുള്ളതും പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ മാറ്റിവെച്ചു നിങ്ങൾക്ക് സന്തോഷത്തിന്റെ വഴിയേ പോകാം. ഇതൊരു അതിരുകവിഞ്ഞ ഘട്ടമാണ് നിങ്ങൾക്ക് അർഹമായത് തിരഞ്ഞെടുത്തു അനർഹമായതു നിരസിക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സംശയങ്ങൾക്ക് വിരുദ്ധമായി സാമൂഹിക പ്രത്യാശ വളരെ ശോഭനമാണ്, അതിനാൽ ലഭിക്കുന്ന അവസരങ്ങൾ സ്വീകരിച്ചു, വിശ്രമിച്ചു നിങ്ങളുടെ സാഹചര്യങ്ങളെ മാറ്റുക. ഹൃദ്യമായ കൂട്ടുകെട്ടുകൾ നല്ലതാണ്, പക്ഷേ നിങ്ങൾക്ക് കുറച്ചുകൂടെ ഗാഢമായ ബന്ധമാണ് ആവശ്യം. അതിനൊക്കെ മുൻപേ നിങ്ങൾക്ക് വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദം നേരിടേണ്ടി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook