ഇന്നത്തെ ദിവസം

ഗ്രഹവിന്യാസങ്ങളുടെ ഒരു കൂട്ടം തന്നെ ഇന്നുണ്ട്, ഓരോന്നും ഓരോ രീതിയിൽ പ്രാധാന്യം അർഹിക്കുന്നവയുമാണ്. ഇതിനർത്ഥം എന്തെന്നാൽ ഓരോരുത്തർക്കും ആവശ്യമായ എന്തെങ്കിലും അതിലുണ്ടാകും. അതുപോലെതന്നെ ഒരു മടിയും കൂടാതെ തനിക്കാവശ്യമായ കാര്യങ്ങൾ നേടിയെടുക്കുന്നവർക്ക് ഇതൊരു വലിയ അവസരം കൂടെയാണ്. നിങ്ങൾക്ക് ഒരവസരം വരികയാണെങ്കിൽ എന്താണെങ്കിലും അത് നേടിയെടുക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ തൊഴിലിലെ നിങ്ങളുടെ സാമർഥ്യത്തിൽ നിങ്ങൾക്ക് സന്തോഷിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ അടുത്ത രണ്ടാഴ്ചകളിൽ നിങ്ങൾക്ക് വളരെ ദുഷ്കരമായ പല തീരുമാനങ്ങൾ എടുക്കേണ്ടിവരികയും അത് നിങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കുകയും, മറ്റുള്ളവർ നിങ്ങളെ കാണുന്ന രീതി വരെ മാറ്റുകയും ചെയ്യാം. വൈകാരികമായൊരു സാഹസം നല്ലതു മാത്രമേ ചെയ്യുകയുള്ളൂ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സർഗ്ഗശക്തിക്ക് കൂടെ പ്രതിഫലിക്കാൻ സാധിക്കുന്ന തരത്തിൽ നിങ്ങളുടെ തൊഴിൽ പുനഃക്രമീകരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? താൽപര്യമുളവാക്കുന്ന പരീക്ഷണങ്ങൾക്ക് സഹായകരമായ ചില സങ്കീർണമായ ആശയങ്ങൾ പുരോഗമിക്കുന്നുണ്ടെന്നുള്ളത് ഉറപ്പാണ്. എന്നിരുന്നാലും, അതിന്റെ ഫലം അടുത്ത രണ്ടു മാസങ്ങൾക്കുളിൽ വെളിപ്പെടണമെന്നില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കുടുംബത്തിൽ നിന്നുള്ള സമ്മർദമോ ഗാർഹിക അസ്വസ്ഥതകളോ ഇനി കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല. ഇന്നത്തെ തീവ്രമായ ചാന്ദ്ര കോണുകൾ കാരണം, ദീർഘകാലമായി നിങ്ങൾ മാറ്റിനിർത്തിയ ചോദ്യങ്ങളെല്ലാം മുന്നിലേക്ക് എത്തുന്നതിനെ നിങ്ങൾ നേരിടേണ്ടി വരും. തൽക്ഷണമുള്ള യോജിപ്പോ അനുമോദനമോ പ്രതീക്ഷിക്കരുത്. പക്ഷേ നിങ്ങൾ കാത്തിരിപ്പിനോട് സമരസപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ളതായിരിക്കും പ്രധാനപ്പെട്ട ചില ചർച്ചകൾ. പരിണിതഫലത്തിൽ എല്ലാവരും യാഥാർത്ഥ്യമാവാത്ത പ്രതീക്ഷകൾ വയ്ക്കുന്നതാണ് അതിന്റെ ലളിതമായ കാരണം. നിങ്ങൾ നിങ്ങളുടെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുക. കൂട്ടത്തിൽ ബാക്കിയുള്ളവരുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക വാർത്ത അത്ര സന്തോഷപ്രദമായിരിക്കില്ല. എന്നാൽ, നിങ്ങളുടെ ഇടപാടുകൾ പരിഷ്കരിക്കാൻ അത് സഹായകരമാണെങ്കിൽ മൊത്തത്തിലുള്ള ഫലം പോസിറ്റീവ് ആയിരിക്കും. നിങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ചില പ്രതിബദ്ധതകൾ ഉണ്ടാകും, എന്നാലും നിങ്ങളുടെ വ്യവഹാരങ്ങൾക്കുള്ള ഇടം ലഭിക്കും. കുറഞ്ഞ പക്ഷം അതൊരു നല്ല വാർത്തയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നത്തെ ഗ്രഹനില നിങ്ങളെ നിങ്ങളുടെ ഒളിത്താവളത്തിൽ നിന്നും പുറത്തെത്തിക്കാൻ സാധ്യതയുണ്ട്. നാടകീയമായ ഒന്നും ഇന്ന് നടക്കുമെന്ന് പ്രതീക്ഷിക്കരുത് .ഇപ്പോഴത്തെ അവസ്ഥകൾ മാറി എല്ലാം വ്യക്തമാകാൻ കുറച്ചു സമയമെടുക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾക്ക് മനഃക്ലേശമുണ്ടാക്കുന്നതോ ആധി നൽകുന്നതോ ആയ എന്തെങ്കിലും സംഭവിക്കാം. നിങ്ങൾ ചെയ്യാത്ത കാര്യത്തിന് മറ്റുള്ളവർ നിങ്ങളെ ന്യായരഹിതമായി കുറ്റപ്പെടുത്തുന്നുവെന്നും നിങ്ങൾക്ക് തോന്നാം. എന്നാൽ, ഇത്തരം ഉത്‌കണ്‌ഠകളെല്ലാം മിഥ്യയായിരുന്നു എന്നുള്ളത് വസ്തുതകൾ വ്യക്തമാകുമ്പോൾ നിങ്ങൾക്ക് മനസിലാകും. പക്ഷേ അടുത്ത ആഴ്ച വരെ അത് സംഭവിക്കാൻ സാധ്യതയില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

നിങ്ങൾ പരിണിത ഫലങ്ങളെക്കുറിച്ചു വ്യാകുലപ്പെടാതെ ഏതൊരു പ്രവർത്തനങ്ങളിലും സന്തോഷത്തോടെ പങ്കുചേരുകയാണെങ്കിൽ നിങ്ങൾക്ക് സാമൂഹിക പ്രവൃത്തികളിൽ ആനന്ദം കണ്ടെത്താൻ സാധിക്കും. അമിതമായി സാമ്പ്രദായികമായ പെരുമാറ്റങ്ങളിൽ കടിച്ചു തൂങ്ങരുത്. എന്തൊക്കെയാണെങ്കിലും നിങ്ങൾ ബാക്കിയുള്ളവരെ പോലെയാകണമെന്നില്ല

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിപരമായ കാര്യങ്ങളേക്കാൾ ഔദ്യോഗിക കാര്യങ്ങളിലാണ് നിങ്ങളുടെ ഇന്നത്തെ ശ്രദ്ധ. പൊതുസമൂഹത്തിൽ പരസ്പരം അധിക്ഷേപിക്കുന്ന തരത്തിലൊരു വാക്‌പോരിന്റെ ഭാഗമാകാന്‍ നിങ്ങൾക്ക് തീരെ ആഗ്രഹമില്ലെങ്കില്‍, അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒപ്പമെത്തിപ്പെടാൻ പങ്കാളിക്ക് സാവകാശം നൽകുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗ്രഹങ്ങൾ നിങ്ങളുടെ ഒപ്പമുണ്ട്. പ്രപഞ്ചം നിങ്ങൾ നിങ്ങളുടെ കർത്തവ്യം സ്വയം താല്പര്യത്തോടു കൂടെയും, ഉന്നതതരമായ തത്വങ്ങളുടെയും കൂടെ നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നു. ശ്രഷ്ഠമായ ഇത്തരം ആശയങ്ങൾ മാറ്റി നിർത്തിയാൽ, നിങ്ങളുടെ യാത്രനക്ഷത്രങ്ങൾ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു. ചിലനേരത്ത് യാത്ര പുറപ്പെടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ച് അന്വേഷിക്കുക. മുൻപ് ഏറ്റെടുത്ത കാര്യം വിചാരിച്ചതുപോലെ വിജയസാധ്യത ഇല്ലാത്തതോ ആദായകരമല്ലെങ്കിലോ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുവച്ചുകൊണ്ട് തന്നെ വേഗത്തിൽ പ്രവർത്തിക്കുക. ഇപ്പോൾ നിങ്ങളുടെ ഗ്രഹങ്ങൾ അവയുടെ ഉദ്ദേശ്യം മറച്ചുപിടിക്കുകയാണെങ്കിലും നിങ്ങൾക്ക് കാര്യങ്ങള്‍ വ്യക്തമാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രപഞ്ചസ്‌ഥിതി പ്രക്ഷുബ്ദമായ നിലയിലാണ്. അതിനാൽത്തന്നെ വൈകാരികമായി പ്രക്ഷുബ്ദമായ കാലാവസ്ഥ പ്രതീക്ഷിക്കുക. നിങ്ങൾ ശാന്തരായി തുടർന്നാലും പങ്കാളികള്‍ ആവശ്യമില്ലാതെ നിങ്ങളെ പ്രകോപിപ്പിച്ചു ഒരു കൂട്ടുമുട്ടലിലേക്ക് കൊണ്ടെത്തിക്കാം. അവരുടെ ഇരയാകാതെ വളരെ ശാന്തമായി തുടരുക എന്നതാണ് നിങ്ങളിപ്പോൾ ചെയ്യേണ്ടത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook