ഇന്നത്തെ ദിവസം

ഞങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടോ? ഇതാണ് പൊതുവെ എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യം. പക്ഷേ അത് ഉത്തരം നല്കാൻ കഴിയാത്ത ഒന്നാണ്. ഊർജ്ജതന്ത്രത്തിന്റെ നിയമങ്ങൾക്കു അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ലോകത്ത് നമുക്ക് തെരഞ്ഞെടുക്കാനുള്ള അവസരം  മിതമാണെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ ജ്യോതിശാസ്ത്രം പറയുന്നത്, നമ്മൾ നമ്മെ മനസിലാക്കി ഭാവിയെ കുറിച്ച് പ്രതീക്ഷകൾ നിലനിർത്തിയാൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ലഭിക്കുമെന്നാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വാണിജ്യ സൗഹൃദ ഗ്രഹങ്ങളെ പരമാവധി ഉപയോഗിക്കുക, നമ്മുടെ സദുദ്ദേശത്തിനു വേണ്ടി പണം മുടക്കുക. പുതിയ അവസരങ്ങൾ നിങ്ങളെ തേടി വരികയാണെന്നുള്ളത് നിങ്ങൾ മനസിലാക്കുക. അതു കൊണ്ടു തന്നെ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ മെച്ചപ്പെടുത്താനും, പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനുമായി ശ്രമിക്കുക. പങ്കാളികൾ തമ്മിൽ ഒരു സമ്മതത്തിൽ എത്തിയാലേ  നിങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ശുക്രൻ നല്ല നിലയിലാണെങ്കിൽ നിങ്ങളൊരുപാട് കൂട്ടായ പ്രവർത്തികളിൽ ഏർപ്പെട്ടു സന്തോഷിക്കാൻ സാധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ സാമൂഹിക ജീവിതം തൊഴിലിൽ ആയിരിക്കും കൂടുതൽ ശ്രദ്ധിക്കുക. ഒരുപക്ഷേ പുതിയ സഹപ്രവർത്തകർ വരാൻ സാധ്യതയുണ്ട്. കുറഞ്ഞ പക്ഷം, നിങ്ങളുടെ സൗഹൃദങ്ങൾ പുതിയൊരു തൊഴിലിലേക്ക് കൊണ്ടെത്തിക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചില അപ്രതീക്ഷിത സംഭവങ്ങൾ പണത്തിനെയോ വീടിന്റെ അവസ്ഥകളെയോ ബാധിക്കാം. ഇതുവരെ എങ്ങും എത്താതെ നിന്ന ഗാർഹിക വ്യവസ്ഥകളെ നന്നാക്കാനും, സ്ഥിരീ കരിക്കാനും പറ്റിയ സമയമാണ്. തീരെ സഹിക്കാൻ സാധിക്കാത്ത ഒരു സന്ദർഭമാണെങ്കിൽ വൈകാരിക കൂടികാഴ്ചകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ദിവസത്തെ അവസ്ഥ മൊത്തമായും ഔപചാരികമായ ക്രമങ്ങൾ, പരമ്പരാഗതമായ പെരുമാറ്റം, യാഥാസ്ഥിതിക മൂല്യങ്ങൾ എന്നിവയാണ് ആവശ്യപ്പെടുന്നത്. അതിനാൽ കഴിവതും അതുമായി ചേർന്ന് പോകാൻ ശ്രമിക്കുക. പോയ കാലത്തു ജീവിക്കാൻ സാധിക്കുക എന്ന ഭാവന നടന്നുവെന്ന് ഒരു തമാശ രൂപേണ ധരിച്ചാലും മതി. അടുത്ത കുറച്ചു മാസങ്ങളിൽ നിങ്ങൾ കൂടുതൽ ഗൃഹാതുരത്വം അനുഭവിക്കാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ആഗസ്റ്റ് 23)

നിങ്ങളുടെ വീടും ജോലിസ്ഥലവും നല്ല നക്ഷത്രങ്ങളുടെ സുരക്ഷയിൽ തന്നെയാണ്, എന്നാൽ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിൽ പണം അടച്ചു തീർക്കാൻ ഉണ്ടെങ്കിൽ- ബില്ലുകളുടെയോ, ലോണുകളുടെയോ- എത്രയും വേഗം അടച്ചു തീർക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുക. പങ്കാളി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് വ്യക്തമാക്കിക്കൊടുക്കുക.

കന്നി രാശി (ആഗസ്റ്റ് 24 – സെപ്റ്റംബർ 23)

മാസത്തിൽ ഒന്നോ രണ്ടോ തവണ ഗ്രഹങ്ങൾ സങ്കിർണമായ ഒരു ക്രമം സൃഷ്ടിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കൂടിക്കൂടി വരുന്നുണ്ട്. ഒരു തീരുമാനം എടുക്കേണ്ട നിമിഷത്തിലേക്ക് നിങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ഒരു തീരുമാനം ഇല്ലാതെ അവിടെയും ഇവിടെയും തൊടാതെ നിൽക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എൻ്റെ അഭിപ്രായത്തിൽ അതൊരു നല്ല കാര്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്തായി നടന്ന ഒരു അഭിമുഖത്തിന്റെ മറുപടിയോ, അല്ലെങ്കിൽ ഒരു പ്രധാന ചോദ്യത്തിന്റെ ഉത്തരമോ നിങ്ങൾ പ്രതീക്ഷിക്കുകയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷേ വരും ദിവസങ്ങളിലുള്ള ഗ്രഹങ്ങളുടെ പ്രവർത്തനം, സാഹചര്യം കൂടുതൽ മോശമാക്കാനാണ് സാധ്യത. അതുകൂടാതെ നിങ്ങൾ ശരിക്കുമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പഠിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ എന്ത് മാറ്റമാണോ വളരെ ആഗ്രഹപൂർവ്വം നടപ്പാക്കാൻ പദ്ധതിയിടുന്നത് അതിൽ നിങ്ങൾ പ്രതീഷിക്കുന്നതിനേക്കാൾ ആളുകളെ  ഉൾപ്പെടുത്തേണ്ടി വരും. അതു കൊണ്ട് തന്നെ നിങ്ങൾ വളരെ സംയമനത്തോടെ മാത്രമേ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും സുഹൃത്തുക്കളോടും പരിചയക്കാരോടും സംസാരിക്കാവു. മറ്റൊരു കാര്യം എന്തെന്നാൽ, പങ്കാളികൾ വൈമനസ്യം കാണിക്കുന്നെങ്കിൽ, നിങ്ങൾക്ക് അവരുടെ പിന്തുണ ശരിക്കും  ആവശ്യമുണ്ടോ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ശ്രേഷ്ഠമായ പദ്ധതികൾ ഏറ്റവും നിസ്സാരമായ ഘട്ടത്തിലാകും എളുപ്പത്തിൽ നടക്കുക. അതിനാൽ തത്വപരമായ പ്രശ്നങ്ങൾ ഒന്നുമില്ല, പക്ഷേ  ദൈനംദിന പ്രവർത്തികളിലും മുഷിപ്പിക്കുന്ന വിശദാംശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ ചെലുത്താൻ നിങ്ങൾ ഉപദേശിക്കപ്പെടും. നടക്കാത്ത കാര്യങ്ങളെ കുറിച്ച് സ്വപ്നം കാണാൻ അടുത്ത മാസം ആവശ്യംപോലെ സമയമുണ്ട്!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അസ്വസ്ഥമായ സാഹചര്യങ്ങൾ സ്ഥിരപ്പെടുന്നതിൽ  തടസ്സം സൃഷ്ടിക്കാം, അതിനാൽ പുതിയ സാധ്യതകളെ കുറിച്ചറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുക. പരിഹരിക്കപ്പെടേണ്ടതായ നിയമ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ താമസമില്ലാതെ എത്രയും വേഗമത്  പരിഹരിക്കുക. നിങ്ങൾക്ക് ശക്തമായ നിലപാടുകൾ ഉണ്ടെന്നു കരുതി അതെല്ലാം ശരിയാകണമെന്നില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ദീർഘകാലം നീണ്ടു നിൽക്കുന്ന പൈസ പ്രശ്നങ്ങൾ പാർക്കാൻ എത്തുന്നുണ്ട്. എന്നിരുന്നാലും സംഭവിച്ചതിൽ ഖേദിക്കാതെ, കാര്യങ്ങൾ എങ്ങനെ ആകാമായിരുന്നു എന്നും ചിന്തിക്കാതെ വാണിജ്യപരമായ ഒരു നയം സ്വീകരിച്ചു, ഉണ്ടായ നഷ്ടങ്ങൾ നികത്താൻ ശ്രമിക്കുക. നിങ്ങളൊരു അപ്രതീക്ഷിത വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഉത്കണ്ഠ തൊഴിൽ പരമാണെങ്കിലും തികച്ചും വ്യക്തിപരമാണെങ്കിലും ഇന്നത്തെ ദിവസം ലളിതമായി പോകുമെന്ന് കരുതരുത്. നിങ്ങൾ ശാന്തിയും സമാധാനവും നേടിയെടുക്കാൻ നിങ്ങളാൽ കഴിയുന്നതിന്റെ അങ്ങേയറ്റം നടത്തിയ പരിശ്രമങ്ങൾ ഒക്കെ തോല്പിച്ചുകൊണ്ട് അവസാന നിമിഷം ഒരാൾ കടന്നു വരാം. പക്ഷേ നിങ്ങൾ ആത്മസംയമനം വീണ്ടെടുക്കുന്നതുവരെ അതുണ്ടാകുകയുള്ളു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ