ഇന്നത്തെ ദിവസം

കുളിർമയുടെ ഗ്രഹമായ ബുധൻ, ന്യായവാദങ്ങൾ കണക്കാക്കി നോക്കിയാൽ ഗാഢവും, തീക്ഷ്ണവുമായ ഒരു വൈകാരിക മണ്ഡലത്തിലാണ്. ഇത് എന്തായാലും ലോകത്തിന്റെ അവസ്ഥയിൽ പ്രഭാവം ചെലുത്തും. എങ്ങനെ എന്നല്ലേ? ഒരു തുടക്കത്തിന് വേണ്ടി എന്തു കൊണ്ട് നമുക്കെല്ലാവർക്കും മറ്റുള്ളവരുടെ ചിന്താഗതികൾ മനസിലാക്കാൻ ശ്രമിച്ചു കൂടാ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഔദ്യോഗിക പ്രത്യാശകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കരിയർ എന്ന കോണിപ്പടി കയറുന്നവർ അവരുടെ പ്രതീക്ഷകളെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും അടുത്ത പന്ത്രണ്ട് മാസം നിങ്ങളുടെ സാമൂഹിക ലക്ഷ്യങ്ങളാകും മുൻപിലേക്ക് വരിക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരിക്കൽക്കൂടി നിങ്ങളുടെ ഗ്രഹനില നിങ്ങൾക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്. ഇതു കാരണം പ്രയോജനം ലഭിക്കാൻ പോകുന്ന നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖല, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധമായിരിക്കും. അധികം വൈകാതെ നിങ്ങളുടെ കുടുംബത്തിലേക്ക് ഒരാളു കൂടെ വരുന്നതിന്റെ വാർത്തയും വരാം. നിങ്ങൾ അർഹിക്കുന്ന സമൃദ്ധിയും, ഇടവും നിങ്ങൾ ആഗ്രഹിക്കാനും തുടങ്ങും.

മിഥുനം രാശി (മെയ് 22- ജൂൺ 21)

അടുത്ത അഞ്ച് ദിവസത്തേക്കു സ്ഥലമിടപാടുകൾ നടത്തുന്നവർക്ക് – വാങ്ങിക്കാനോ, വിൽക്കാനോ – നക്ഷത്രങ്ങൾ നല്ല നിലയിലാണ്. അത്തരമൊരു നീക്കുപോക്കു നിങ്ങൾ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ വീട് മെച്ചപ്പെടുത്തലും ആകാം. കൂടാതെ നിങ്ങളുടെ കുട്ടികളോടുള്ള നിങ്ങളുടെ ബന്ധം നന്നാവാനും സാധ്യതയുണ്ട്.

കർക്കിടകം (ജൂൺ 22 – ജൂലൈ 23)

പൊതുവെയുള്ള അന്തരീക്ഷം ശുഭപ്രതീക്ഷ നൽക്കുന്നതാണെങ്കിലും എല്ലാ തവണത്തേയും പോലെ നിങ്ങളുടെ പ്രതീക്ഷകൾ ഒരുപാട് കൂടിപ്പോകാനും സാധ്യതയുണ്ട്. നിങ്ങളുടെ ആശയങ്ങൾ മുന്നോട്ട് വെച്ച് പങ്കാളികളെ നിങ്ങളുടെ ആശയങ്ങളാണ് മികച്ചതെന്ന് അംഗീകരിക്കാൻ പ്രേരിപ്പിക്കുക. അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസത്തെ താമസമെങ്കിലും നിങ്ങൾ നേരിടേണ്ടി വരും.

ചിങ്ങം (ജൂലൈ 24 – ആഗസ്റ്റ് 23)

നിങ്ങളുടെ കഠിനാദ്ധ്വാനവും പരിശ്രമവും സാമ്പത്തിക നേട്ടത്തിന്റെ രൂപത്തിൽ – ഒന്നുകിൽ കൂടുതൽ ഈടുവയ്‌പ്പെന്ന രീതിയിലോ അല്ലെങ്കിൽ കൂടുതൽ വരവെന്ന രീതിയിലോ – പ്രതിഫലിക്കുമെന്നു നിങ്ങൾ പ്രതീക്ഷിക്കും. അത്തരം നേട്ടങ്ങൾ ഇന്ന് സംഭവിച്ചില്ലെങ്കിലും അടുത്ത ആറ് ദിവസത്തിനകം സംഭവിക്കാവുന്നതാണ്.

കന്നി രാശി (ആഗസ്റ്റ് 24 – സെപ്റ്റംബർ 23)

നെപ്ട്യൂണിൽ നിന്നും പ്ലൂട്ടോയിലേക്കുള്ള യാത്രാമധ്യേ സൂര്യൻ വ്യാഴഗ്രഹത്തെ കണ്ടുമുട്ടുബോള്‍ നല്കാന്‍ കഴിയുന്ന ഏക പ്രതികരണം, ജീവിത്തിനു നല്കാൻ കഴിയുന്ന സാധ്യതകളെ നോക്കി അതിശയിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതം എത്ര മനോഹരമാണെന്നു തിരിച്ചറിയാൻ നിങ്ങളുടെ പതിവ് ജോലികളിൽ നിന്നും മാറി ജീവിതത്തെ വീക്ഷിക്കുക എന്നതാണ് ഏക വഴി.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സുഹൃത്തുക്കൾ ഇപ്പോൾ പ്രധാനപ്പെട്ട ചോദ്യങ്ങളെ ഒരു പുതിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു. എത്ര എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളാണ് ശരിയെന്നു ആളുകളെ ബോധിപ്പിക്കാൻ സാധിക്കുന്നു എന്നത് അതിശയം തന്നെ. പക്ഷേ ആളുകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ നന്നായി ശ്രമിക്കണം. അതിൽ തന്നെയാണാലോ അല്ലെങ്കിലും നിങ്ങൾക്ക് മിടുക്കുള്ളത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിശദീകരിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴത്തേക്ക് ആശയകുഴപ്പങ്ങളുടെ കടലിൽ ഉഴലാതെ, കലങ്ങിയതും അവ്യക്തവുമായ ചോദ്യങ്ങളെ ഒരു വശത്തേക്ക് മാറ്റിനിർത്താൻ ഞാൻ പറഞ്ഞാലോ? അതു വഴി നിങ്ങള്ക്ക് ആത്മീയ കാര്യങ്ങളിലേക്കു ശ്രദ്ധതിരിക്കാൻ സാധിക്കും.

ധനു രാശി (നവംബർ 23- ഡിസംബർ 22)

അടുത്ത ആറ് ദിവസത്തേക്ക് നിങ്ങളുടെ ഗ്രഹങ്ങളെല്ലാം ഒരു തീർപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത് – നിങ്ങളുടെ ഭൂതകാലത്തിലെ എല്ലാ ഔദ്യോഗിക, സാമ്പത്തിക പരിശ്രമങ്ങൾക്കും, പോരാട്ടങ്ങൾക്കുമെല്ലാം നിങ്ങൾ ഏറ്റവും അർഹിക്കുന്ന രീതിയിലുള്ള പ്രതിഫലം – നിങ്ങളത് എന്തു കൊണ്ടും അർഹിക്കുന്നു എന്നുള്ള സൂചനയോടെ – ലഭിക്കാൻ പോകുകയാണ്. നിങ്ങളൊരു വലിയ സാമ്പത്തിക പുരോഗതി നേടാൻ പോകുന്നു എന്നും കാണുന്നുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും ഒരുപാട് നേടാനുണ്ട് – ‘മെറ്റീരിയൽ’ നേട്ടങ്ങൾ തന്നെയാകണം എന്നില്ല. നിങ്ങൾക്ക് ഒരുപാട് പഠിക്കാനുമുണ്ട്, ഉദാഹരണത്തിന് നിങ്ങളുടെ ദൃഢനിശ്ചയത്തിനു മേലുള്ള വിശ്വാസം, എന്താണ് ശരി എന്താണ് തെറ്റ് എന്ന് നിങ്ങൾക്ക് അറിയാവുന്നതിനു ഒപ്പം നിൽക്കാനുള്ള ഉറച്ച തീരുമാനം, എന്നിങ്ങനെ പലതും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങൾ ഗൂഢമാണെന്നും വിശദീകരിക്കാൻ കഴിയാത്തതുമാണെന്ന് വിശ്വസിക്കുന്നതിൽ നിങ്ങൾ ഒറ്റയ്ക്കല്ല. എന്നിരുന്നാലും ഈ ആഴ്ച, നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാകാൻ പോകുന്ന പുരോഗതികൾ നിങ്ങളുടെ മികച്ച താല്പര്യങ്ങൾക്ക് വേണ്ടീട്ടാകും. ഭാവി നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കാൻ ആ ഒരു വഴി മാത്രമേയുള്ളു.

മീനം രാശി (ഫിബ്രുവരി 20 – മാർച്ച് 20)

ഒന്നോ രണ്ടോ പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നുണ്ട്. നിങ്ങളുടെ പങ്കാളികൾ പ്രകോപനപരമായി പെരുമാറാൻ സാധ്യത ഉള്ളവരാണെങ്കിലും, നിങ്ങളും മുൻ കോപം വരാൻ സാധ്യതയുള്ള വ്യക്തിയാണ്. നിങ്ങളുടെ പേരു കേട്ട സഹനശക്തിക്ക് പറ്റിയ ആഴ്ചയാണിത്‌. പങ്കാളികൾ തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് മനസിലാക്കാനുള്ള അളവുകോൽ നിങ്ങളുടെ മാത്രം കയ്യിലാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook