Latest News

Horoscope Today, 01 February, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 01 ജനുവരി 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope today zodiac

സൗരയൂഥത്തെപ്പറ്റി ഒരസാധാരണവസ്തുതയിതാ, ചന്ദ്രന്റെ വലുപ്പത്തിന്റെ നാനൂറു മടങ്ങാണു സൂര്യന്റെ വലുപ്പം, പക്ഷേയത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിന്റെ നാനൂറു മടങ്ങ് അകലെയാണ്. അതുകൊണ്ടാണവ നമുക്ക് ഒരേ വലുപ്പമായി തോന്നുന്നതും അവയുടെ കാലചക്രങ്ങൾ നമ്മുടെ കലണ്ടറിനു അടിസ്ഥാനമാകുന്നതും. അതിൽ നിന്നാണു ഇംഗ്ലീഷിൽ ‘മന്ത്’ എന്ന വാക്കുണ്ടായത്, ഒരു പൂർണ്ണ ചാന്ദ്രചക്രം അതായത് മൂൺ‌ത് എന്നതിൽ നിന്നാണതുത്ഭവിച്ചത്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

പരോക്ഷമായി വെളിപ്പെടുന്നതോ നിങ്ങളുടെ മുൻ‌കാല സർഗ്ഗാത്മമ പ്രയത്നങ്ങളുടെ ഫലമായി വരുന്നതോ ആയ കൗതുകവാർത്തകൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ മേടം രാശിയുടെ അഭിനിവേശത്തിനനുസരിച്ച് പെരുമാറുക എന്നതാണ് ഇപ്പോൾ നിങ്ങൾക്കുള്ള എന്റെ ഉപദേശം. നിങ്ങളെ പിന്നോക്കം വലിക്കുന്ന സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങളിൽ നിന്നും മുക്തമായ മേടരാശിസ്വഭാവങ്ങളനുസരിക്കുക.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

കുടുംബപരവും ഗാർഹികവുമായ എല്ലാ പങ്കാളിത്തങ്ങളെയും വികൃതമാക്കുന്ന പ്രതിബന്ധങ്ങളെ ലംഘിക്കുവാൻ തക്ക സ്ഥാനത്താണു നിങ്ങളെന്നു കാണുന്നു. അത്തരം പ്രശ്നങ്ങൾ അടുത്തയാഴ്ചത്തേയ്ക്കു വയ്ക്കാതെ ഈയാഴ്ച തന്നെ പരിഹരിക്കുക. രസകരമായ ഒരു കാര്യമെന്നനിലയിൽ പറയാം, കുട്ടികളോടും കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളോടുമുള്ള ബന്ധങ്ങളിൽ നിന്ന് കൂടുതൽ പ്രയോജനമുണ്ടാകും.

മിഥുനം രാശി (മെയ് 22- ജൂൺ21)

പങ്കാളികളെയും അടുത്ത സുഹൃത്തുക്കളെയും കഷ്ടപ്പെടുത്തുന്നതെന്താണെന്ന് നിങ്ങൾക്കിപ്പോഴറിയാം. പക്ഷേ അവരെ സഹായിക്കുവാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കണം. മറ്റുള്ളവർക്കായി തുനിഞ്ഞിറങ്ങേണ്ട സമയമാണിത്. , ഇത് ആത്മത്യാഗത്തിനുള്ള സമയമാണെന്ന് ഒരു ഗ്രഹനില പറയുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ദീഘകാലാടിസ്ഥാനത്തിലുള്ള ശക്തവുമായതും ദൈനം ദിനാടിസ്ഥാനത്തിലുള്ള അസാധാരണവും പ്രസരിപ്പ് പകരുന്നതായതുമായ സ്വാധീനങ്ങളെ സം‌യോജിപ്പിക്കുന്നതരം ഗ്രഹനിലയാണിപ്പോൾ കാണുന്നത്. അതിനാൽ നിങ്ങളൊരു ഒരു പ്രധാന വ്യക്തിഗത കാര്യത്തിൽ ഉൾപ്പെടുവാൻ പോകുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ആഗസ്റ്റ് 23)

മുൻപത്തെക്കാളേറേ വിശാലമായി വല വീശുന്നതിനെപ്പറ്റി നിങ്ങളിപ്പോൾ ആലോചിക്കണം. കൂടുതൽ പ്രശ്നങ്ങളില്ലാതെ മുൻപോട്ടു കൊണ്ടുപോകാവുന കാര്യങ്ങളെ പരിഗണിക്കുക. തൊഴിലിൽ വിട്ടുവീഴ്ച ആവശ്യമാണ്; ഒഴുക്കിനൊപ്പം പോകുകയും കാറ്റിനൊപ്പം വളയുകയും ചെയ്താൽ ദിവസം വിജയിക്കും.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

അടുപ്പമുള്ളതും പ്രിയപ്പെട്ടതുമായ പങ്കാളിത്തങ്ങൾ മുൻപൊട്ടു കൊണ്ടുപോകുന്നതിനെക്കാൾ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനായിരിക്കും നിങ്ങൾക്കു താല്പര്യം. അപൂർവ്വമായ ക്ഷണങ്ങളിൽ നിന്ന് കൂടുതൽ സന്തോഷമുണ്ടാകുന്നുവെന്നതുകൊണ്ടാകാം ഇത്. നിങ്ങളുടെ പതിവു ജാഗ്രതകൾ അല്പം മാറ്റിവയ്ക്കേണ്ടിവരുമെന്നാണത് അർത്ഥമാക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

നിങ്ങളുടെ തൊഴിൽ/ ഗാർഹിക ജീവിതങ്ങളിൽ ഒരു ക്രമം കൊണ്ടുവന്നിട്ടുള്ള എല്ലാ പ്രധാന ചർച്ചകളും വാദങ്ങളും സംഭവങ്ങളും നിരുപദ്രവകരമായ പുറം മോടികളിൽ നിന്ന് അല്പമാത്രം ഉയർന്നവയായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുന്നു. ശരിയായ കൗതുകം തുടങ്ങാനിരിക്കുന്നതേയുള്ളു.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

നിങ്ങൾക്ക് രണ്ട് ഗ്രഹാധിപന്മാരുണ്ടെന്നതാണു വാസ്തവം, ചൊവ്വയും പ്ലുട്ടോയും. നിങ്ങളുടെ മാനസികവും വൈകാരികവുമായ ചാക്രികത സാധാരണയിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നതാണത് അർത്ഥമാക്കുന്നത്. അതുകൊണ്ടാണു നിങ്ങളുടൻ തന്നെ രണ്ട് സാധ്യതാവസരങ്ങൾക്കിടയിൽ അകപ്പെടുന്നത്, അവയിലൊന്ന് പ്രത്യക്ഷവും നേർവഴിയ്ക്കുള്ളതുമാണെങ്കിൽ രണ്ടാമത്തേത് കുരുങ്ങിയതും വളഞ്ഞതുമാണ്.

ധനു രാശി (നവംബർ 23- ഡിസംബർ 22)

നിങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടെങ്കിൽ വ്യക്തിപരമായ പല കാര്യപരമ്പരകളും തീർപ്പാക്കുവാൻ ഈ ആഴ്ച കഴിയും. ഇരുഭാഗവും കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കിയിട്ടുണ്ടെന്നുറപ്പുവരുത്തുവാൻ അടുത്ത രണ്ടാഴ്ചത്തെ സമയം നിങ്ങൾക്കു ലഭിക്കുന്നു. ചില ഇടങ്ങളിൽ നിങ്ങൾക്കവരുടെ ആശയങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കേണ്ടിവരും.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

നിങ്ങൾ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലാകുമ്പോൾ എന്തുകൊണ്ടാണു പങ്കാളികൾക്കതൊരു ലാഘവമാകുന്നത്? ഒരുപക്ഷേ നിങ്ങളുടെ ജീവിതം അവരുടേതിനെക്കാൾ കൂടുതൽ രസകരവും പ്രസരിപ്പാർന്നതുമാണെന്നതാകാം കാരണം. അതിനാൽത്തന്നെ നിങ്ങൾ മെച്ചപ്പെട്ട അവസരങ്ങളുമായി മുഖാമുഖം വരുന്നുമുണ്ടാകാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരു പ്രത്യേക ബന്ധത്തിലെ അഗാധമായ വൈകാരികസമ്പർക്കം നിങ്ങൾ അംഗീകരിക്കുവാൻ ഏറെക്കാലമായി മടിക്കുകയാണ്. പരിശുദ്ധമായി വരുക എന്നൊരു പങ്കാളി നിങ്ങളെ വെല്ലുവിളിക്കുന്നതിന്റെ യഥാർത്ഥകാരണവുമതാകാം. എങ്കിലുമൊരുപക്ഷേ, നിങ്ങൾക്ക് സ്വന്തം വികാരങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവകാശമുണ്ട്.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

ഒരു പ്രതികൂലമായ അവസ്ഥയിലാണെന്നു തോന്നുന്നില്ല, അതിനാൽ കുടുംബസംവിധാനങ്ങളോ ഗാർഹിക പുരോഗമനകാര്യങ്ങളോ ആയി മുൻപോട്ടു പോകുന്നതിനു തടസ്സങ്ങളൊന്നും ഗ്രഹനിലയിൽ കാണുന്നില്ല. ഒരു ലാഭകരമായ നിക്ഷേപം വേണ്ടെന്നു വയ്ക്കുന്നതിനും കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam february 1 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today, 31 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express